അച്ചുവിന് "മിഠ)യിപ്പോതി "കിട്ടും { അച്ചു ഡയറി -115 }
മുത്തശ്ശാ ഈ മിഠ)യിപ്പോതി സ്വീറ്റ്സ് അല്ല. മുത്തശ്ശനെ പറ്റിച്ചു . അതൊരു സ്റ്റോറി ബുക്കാ .വിഷു സെലിബ്രറേന് പോയപ്പോൾ കുട്ടികൾക്ക് ഒരു മുത്തശ്ശി ഒത്തിരി കഥകൾ പറഞ്ഞുതന്നു .സാവിത്രി മുത്തശ്ശി .മുത്തശ്ശനറിയോ ?എത്രനല്ലകഥകളാ .മുത്തശ്ശിയുടെ സിസ്റ്റർ എഴുതിയതാ .അച്ചുവിനിഷ്ട്ടായി . കൊന്നമരത്തിൽ 'കൊന്നപ്പൂ ഉണ്ടായത് ,ഉണ്ണികൃഷ്ണന്റെ സ്വർണ്ണ ചിലമ്പ് കൊന്നമരത്തിൽ എറിഞ്ഞിട്ടാണ് .അതാ വിഷുവിന് കൊന്നപ്പൂ കണികാണൂന്നെ. പക്ഷേ അച്ചുവിന് അമേരിക്കയിൽ കൊന്നപ്പൂ ഇല്ല .സങ്കടായി .
ഉണ്ണികൃഷ്ണന്റെ കഥകൾ അചൂനിഷ്ട്ടാ . മിഠ)യിപ്പോതിയിൽ എന്തുകഥകളാണോ .?പക്ഷേ അത് മലയാളമാ .അച്ചുവിന് വിഷമായി .മലയാളം കുറച്ചേ അച്ചുവിനറിയൂ .അച്ചു മലയാളം പഠിക്കും .മുത്തശ്ശി പഠിപ്പിച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട് . മിഠ)യിപ്പോതി ഇഗ്ലീഷിൽ ആയാൽ മതിയായിരുന്നു
No comments:
Post a Comment