മുത്തശ്സാ അച്ചുവിന് നാട്ടിലെ മാമ്പഴം തിന്നണം ..[അച്ചു ഡയറി -114 ]
മുത്തശ്സാ അച്ചുവിൻറെ ഫ്രണ്ട് അർജുൻ നാട്ടിലേക്ക് പോവുകാ .അവൻറെ അച്ഛനും അമ്മയ്ക്കും ഇനി നാട്ടിലാ ജോലി . അവൻ ലക്കിയാ .ഇപ്പം നാട്ടിൽ മാമ്പഴക്കാലമാണല്ലോ ?.അച്ചുവിന് നാട്ടിലെ മാമ്പഴം തിന്നാൻ കൊതിയാകുന്നു ഇവിടെ അമേരിക്കയിൽ കിട്ടുന്ന മാമ്പഴം വലുതാ . നാട്ടിലെ മാമ്പഴാ അച്ചുവിനിഷ്ട്ടം .
നാട്ടിൽ അച്ചുവും മുത്തശ്ശനും കൂടി മാമ്പഴം പറുക്കാൻ പോകാറില്ലേ .അണ്ണാറക്കണ്ണനാ അച്ചുവിന് മാമ്പഴം പറിച്ചുതരാറൂ . പക്ഷേ ..ചിലതവൻ പകുതി കടിച്ചിട്ടെ തരൂ . "അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ അച്ചുവിന് ഒരു മാമ്പഴം തായോ .'. അച്ചു അങ്ങിനെ പറഞ്ഞാൽ മതി അപ്പോൾ മാമ്പഴം വീഴും . മാവിൻ ചുവട്ടിലെ ആ മാമ്പഴ ക്കൂട് ഇന്നും ഉണ്ടോ ? വീഴുന്ന മാമ്പഴം അതിലാ വയ്ക്കാറു .എന്നിട്ട് ചെമ്പില കോട്ടി അതിലാ ഇല്ലത്തേക്ക് കൊടുപോകാര് . അന്ന് മാമ്പഴം കടിച്ചാ തിന്നാറു ..അതാ രസം .അതുകഴിഞ്ഞ് മാങ്ങാണ്ടി ദൂരേക്ക് വലിച്ചെറിയും .അതവിടെ കിടന്ന് മുളച്ച് ഒത്തിരി മാവുണ്ടാകാനാ അങ്ങിനെ ചെയുന്നേ .കടിച്ച് തിന്നുമ്പോ മാങ്ങാ ചോന കൊണ്ട് മുഖം പൊള്ളും .അതാ കുഴപ്പം . അതുപോലെ ചക്കപ്പഴോം ആനിക്കാവിളയും കഴിക്കാൻ തോന്നണു .അച്ചുവിനും നാടുമതി .
No comments:
Post a Comment