ആ ഇരുതല മൂർച്ചയുള്ള വാൾ -[നാലുകെട്ട് -26 ]
ആ വാൾ കയിൽ എടുത്തപ്പഴേ കൈ വിറച്ചു .ഇരുതല മൂര്ച്ചയാണതിന് . വിരലുകൾക്ക് നല്ല ഗ്രിപ്പ് കിട്ടാവുന്ന തരത്തിലുള്ള പിടി .ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും തുരുംപിച്ചിട്ടില്ല . വാൾത്തലപ്പിൽ ഇപ്പഴും രക്തക്കറ ഉണ്ടോ ?.പരമസ്വാത്വികരായവർ വസിച്ചിരുന്ന ഈ തറവാട്ടിലെ വാളിൻറെ സാന്നിധ്യം ഉണ്ണിയെ അമ്പരപ്പിച്ചു . പൂർണ്ണമായും വൈദിക കർമ്മങ്ങൾകായി മാത്രം നമ്പൂതിരിമാരിൽ ഒരു വിഭാഗം ഉണ്ടായിരുന്നു . എന്നാൽ "യാത്ര നമ്പൂതിരിമാർക്ക് "ഒരു ചെറിയ പതിത്വം അവർ കൽപ്പിചിരുന്നോ എന്ന് സംശയം . ആയുധം എടുക്കുന്നു എന്നതാണ് അതിന് ഒരു കാരണമായി പറയാറ് . സ്വ രക്ഷക്കോ ,രാജ്യരക്ഷക്കോ ആയുധങ്ങൾ എടുത്തവർ ആയിരിക്കാം പൂർവികർ . അഷ്ട്ട വൈദ്യൻമ്മാർക്കും ഇതു ബാധകമായിരുന്നു . കാരണം അവർ ശസ്ത്രക്രിയ നടത്തിയിരുന്നു .
അനീതിക്കുവേണ്ടി പോരാടിയതിന്റെ രക്തക്കറ ആ വാൾ തലപ്പിൽ കണ്ടേക്കാം .അല്ലങ്കിൽ അമിതാധികാരവും ആയുധവും സ്വായത്തമായാൽ സംഭവിക്കാവുന്ന അനീതിയുടെ കറയുമാകാം . ഏതായാലും ആ കൊടുവാൾ ഹി൦സക്കുള്ളതായിരുന്നിരിക്കാം . ഉണ്ണി അതവിടെ ത്തന്നെ വച്ചു .എന്തൊക്കെയോ അശുഭ ചിന്തകൾ ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി . നമ്മുടെ പൂർവികരുടെ സ്വാധ്വിക ഭാവമാണെനിക്കിഷ്ട്ടം ഉണ്ണി ഓർത്തു
No comments:
Post a Comment