.. ഭഗവതിവിളക്ക് -[നാലുകെട്ട് -൩൯ ]
മുത്തശ്ശിയുടെ സ്വന്തം വിളക്കായിരുന്നു അത് . അതിമനോഹരമായ ഒരു സ്ത്രീ രൂപം . അതിൻറെ ഉള്ളം കയിൽ താലം പോലെ ഒരു വിളക്ക് . മുത്തശ്ശി അത് കത്തിച്ച് അതിൽ നിന്നാണ് ദീപം പകരാറള്ളത് .ഒരു വല്ലാത്ത വൈകാരിക ബന്ധം മുത്തശ്ശിക്ക് ആ വിളക്കുമായുണ്ടായിരുന്നു . അതുപോലെ ചില വിശ്വാസങ്ങളും . അന്നൊക്കെ എന്തെങ്കിലും സാധനം മോഷണം പോയാൽ ഈ വിളക്കിൽ നെയ്യ് ഒഴിച്ച് ഭഗവതിക്ക് "നൈവിളക്ക്
വച്ചിരുന്നു . മോഷണം നടത്തിയ ആൾ ആരും അറിയാതെ മോഷണമുതൽ തിരിച്ചുകൊണ്ട് വയ്ക്കുമാത്രേ !.മുത്തശ്ശിയുടെ വിശ്വാസമായിരുന്നു അത് . അന്ന് കുട്ടികളായ ഞങ്ങളും അത് വിശ്വസിച്ചിരുന്നു . അങ്ങിനെ നഷ്ട്ടപ്പെട്ട മോഷണവസ്ത്തു തിരിച്ചുകിട്ടിയ ചരിത്രമുണ്ടത്രേ . ഇന്നോർക്കുമ്പോൾ ഉണ്ണിക്ക് ചിരി വരുന്നു . ഓട്ടൂവിളക്കിനെക്കാൾ തിളക്കമുണ്ടായിരുന്നു അതിന് . "സ്വർണ്ണമായിരിക്കും അതാ മുത്തശ്ശിക്കിത രകാര്യം ". "സ്വർണ്ണത്തിനേക്കാൾ വിലയുണ്ടതിനു " മുത്തശ്ശി പറയും .
ഇന്നു ആ വിളക്കുകാണൂമ്മ്പോൾ ,പഴയ വിശ്വാസങ്ങളും ,അന്ധവിശ്വാസങ്ങളും ഇഴ ചേർന്ന ആ പഴയകാലം ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി .
No comments:
Post a Comment