..നിലവറയിലെ അത്ഭുത വിളക്ക് -{നാലുകെട്ട് -31 }
ഒരുകെടാവിളക്ക് . അലാദിന്റെ കഥയിലെപ്പോലെ നിലവറയിൽ നിന്ന് കിട്ടിയതാണ് .ഒരു ഓട്ടു മൊന്തയുടെ ആകൃതി . അതിനടിയിൽ ഒരു ദ്വാരം .അതിൽക്കൂടിയാണ് വിളക്കിൽ എണ്ണ ഒഴിക്കുന്നത് . വിളക്ക് കമിഴ്ത്തി പ്പിടിച്ച് വേണം എണ്ണ ഒഴിക്കാൻ . ആ എണ്ണ എവിടെ പോകുന്നു എന്നറിയില്ല . എണ്ണ നിറച്ച് താഴെ വച്ചാലും അതിനുള്ളിലെ എണ്ണ പോകുന്നില്ല . അതിനുള്ളിലെ നിർമ്മാനതിന്റെ രഹസ്യം ഇന്നും അജ്ഞാതം .
മുകളിൽ അരുക്വശത്ത് ഒരുതിരി ഇടാനുള്ള ഇടമുണ്ട് .അതിലൂടെ നീളമുള്ള തിരി തെറുത്ത് കേറ്റണം അതിൻറെ അറ്റം സ്വൽപ്പം പുറത്തേക്ക് തള്ളി നിൽക്കാൻ പാകത്തിന് .ഇപ്പോൾ നമുക്ക് വിളക്ക് തെളിയിക്കാം . വളരെ നേരം അത് കത്തി നിൽക്കും . രണ്ട് ദിവസം വരെ . എണ്ണ തീർന്നു എന്ന് തോന്നിയാൽ കമിഴ്ത്തി പ്പിടിച്ച് വീണ്ടും എണ്ണ നിറക്കാം .വിളക്ക് കെടില്ല .
ഈ വിളക്കിന്റെ രഹസ്യം കുട്ടിക്കാലത്ത് ഉണ്ണിയെ ഒത്തിരി കുഴക്കിയിട്ടുണ്ട് . അതറിയാൻ അന്നത് പൊട്ടിച്ചു നോക്കിയാലോ എന്നുവരെ ഉണ്ണി ആലോചിച്ചതാ.അഷ്ട്ട മങ്ങല്യത്തോടോപ്പം ഇന്ന് അറപ്പടിയിൽ അത് കാണുമ്പോൾ ഉണ്ണിക്ക് സന്തോഷം തോന്നി . മണ്ണുകൊണ്ട് ഉള്ള ഇത്തരം വിളക്കുകൾ ഇന്നും കിട്ടുന്നുണ്ട് .
No comments:
Post a Comment