അഷ്ട്ടമങ്ങല്യചെപ്പ് -[നാലുകെട്ട് -42 ]
മംഗളകരമായ ചടങ്ങുകൾക്ക് സജ്ജീകരിക്കണ്ട എട്ട് പ്രധാന വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു .ചെപ്പ് ,വൽക്കണ്ണാടി സ്വർണ്ണം ,പുഷ്പം ,അക്ഷതം [അരി , നെല്ല് ],ഫലം ,താമ്പൂലം ,ഗ്രന്ഥം .എന്നിവ .വ്യത്യസ്തചടങ്ങുകൾക്ക് അഷ്ട്ടട്ടദ്രവ്യം വ്യത്യസ്ത്തമാകാറുണ്ട് .ഇതിൽ പറയുന്ന ഉപകരണങ്ങൾ സൂക്ഷിയ്ക്കുവാനുള്ള ചെമ്പുകൊണ്ടുള്ള ഒരു അടപ്പുള്ള പാത്രമാണ് "അഷ്ട്ടമങ്ങല്യചെപ്പ് " .പഴയ വിളക്കുകളുടെ ഇടയിൽ നിന്ന് കിട്ടിയ ആ വലിയ ചെപ്പ് കൌതുകം ഉണർത്തിയിരുന്നു .ആദ്യം അതിൻറെ ഉപയോഗം മനസിലായിരുന്നില്ല .
നല്ല ഭംഗിയുള്ള ഒരുതാലത്തിൽ ആണ് അഷ്ടമങ്ങല്യം ക്രമീകരിക്കുക .നിറപറയും ,നിലവിളക്കും പോലെ അത് കാണുന്നത് തന്നെ മനസിന് ഒരു സുഖമുണ്ട് . വിവാഹം മുതലായ മംഗളകരമായ ചടങ്ങുകൾക്ക് ഇവ ഭംഗിയായി ഒരു താലത്തിൽ വച്ച് വിളക്ക് കത്തിച്ച് അരിയും നെല്ലും ഉഴിഞ്ഞിട്ടാണ് വധൂവരൻമ്മാരെ സ്വീകരിക്കുക . വാൽക്കണ്ണാടി അന്ന് മുഖം നോക്കാനാണ് . പത്തുപൂ ചൂടി കണ്ണെഴുതി ഇലക്കുറിയും തൊട്ട് വാൽക്കന്ണ്ണാടിയും കയിൽ പിടിച്ച് ..തൻറെ .വധുവിൻറെ ചിത്രം ഉണ്ണി ഓർത്തു .
അതിലെ പത്തുപൂ മാലക്ക് ഉപയോഗിക്കുന്ന പത്തു പുഷ്പ്പങ്ങൾക്കും ഓരോ ദൈവ സങ്കല്പ്പമുണ്ട് . അല്ലങ്കിലും പഴയതറവാടുകളിലെ എല്ലാ ചടങ്ങുകൾളും ഓരോ ദേവ സങ്കൽപ്പത്തിൽ അധിഷ്ട്ടിതമായിരിക്കും .ഉണ്ണി ഓർത്തു
Reply
|
Forward
|
No comments:
Post a Comment