Friday, April 22, 2016

  നടുമുറ്റം ----[നാലുകെട്ട് 41 ]
                  നടുമുറ്റത്തിന്റെ തെക്കുവശത്തെ തളത്തിൽ നീണ്ടുനിവർന്നു കിടന്നപ്പോൾ ഉണ്ണിക്ക് ആശ്വാസം തോന്നി . ഈ 40 ഡിഗ്രി ചൂടിലും ഇവിടെ എന്തു തണുപ്പാണ് .ചുട്ടുപൊള്ളുന്ന കോൺക്രീറ്റ് കെട്ടിടത്തിലെ വാസം ഉണ്ണിക്ക് മടുത്തിരുന്നു . നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് രൂപകല്പ്പന ചെയ്ത നാലുകെട്ടുകൾ ഒരത്ഭുതം തന്നെയാണ് .
    നടുമുറ്റത്തിന്റെ മുകളിൽ നിന്നുള്ള വായൂ സഞ്ചാരം നമ്മേ അത്ഭുതപ്പെടുത്തും .അടുക്കളയിൽ നിന്നുയരുന്ന പുകയുടെ ചങ്ക്രമണം വായുവിൻറെ ചലനത്തെ സാക്ഷിപ്പെടുത്തി  .ഇവിടെ നടുമുറ്റത്തു വെള്ളം നിറച്ചിടാം. നടുമുറ്റത്ത് പാതി നിറഞ്ഞ വെള്ളത്തിൻറെ പ്രതലത്തിൽ തട്ടിയാണ് വായൂ തളത്തിൽ വ്യാപിക്കുന്നത് .അന്തരീക്ഷത്തിലെ പൊടി അങ്ങിനെ ആ വെള്ളത്തിൽ ലയിക്കുന്നു .അതിനു ശേഷം ആ വായു തണുത്ത് തളത്തിൽ കുളിർമ്മ ഏകുന്നു .ഈ കാലാവസ്ഥക്ക് യോജിച്ച ശിൽപ്പചാതുരി .തടിയും ,ഓടും ,വിശാലമായ തളവും,  നടുമുറ്റവും കൂട്ടിന് പണ്ടത്തെ കൂട്ടുകുടുംബത്തിന്റെ ചേതോഹര സ്മരണകളും ........... ഉണ്ണി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .

No comments:

Post a Comment