Monday, April 25, 2016

       തെക്കേ പറമ്പിലെ തേൻ വരിക്ക -{നാലുകെട്ട് -43 }
    നാലുകെട്ടിൻറെ തെക്കേതോടിയിൽ കൊതിയൂറുന്ന ചക്കപ്പഴം ഉള്ള ആ തേൻവരിക്കപ്ലാവ് .കുട്ടിക്കാലത്ത് നമുക്ക് എല്ലാമായിരുന്നു ആ ഫലവൃക്ഷം .ഉണ്ണി ഓർത്തു . അതിൻറെ ചക്കപ്പഴം വെട്ടി തുണ്ടമാക്കി കൂഞ്ഞിൽ ചെത്തി മുമ്പിൽ കൊണ്ട് വയ്ക്കുമ്പോൾ ഉള്ള ആ ആർത്തി . ഇന്നും വായിൽ വെള്ളമൂറുന്നു .
  അതിൽ ഊഞ്ഞാൽ കെട്ടാൻ പാകത്തിന് ശിഖരങ്ങൾ .രണ്ട് വശത്തും വലുതും ചെറുതുമായ രണ്ട് ഊഞ്ഞാൽ .ഓണക്കാലത്ത് അവിടെ യായിരുന്നു കുട്ടികളുടെ കളി .അതിനടിയിൽ ഭീമാകാരമായ ഒരു പൊത്ത് .അമ്മച്ചിപ്ലാവ് പോലെ അതിൽ ഒളിചിരിക്കാറുണ്ട് രാവിലെ പൊടിയരിക്കഞ്ഞിയാണ് . . അതിൽ നാളികേരം ചിരകിയിടും . കൂട്ടിന് ഉരുക്ക് നെയ്യും പ്ലാവില കോട്ടി ഈർക്കിലി കുത്തിയാണ് കഞ്ഞി കുടിക്കുക .ഈ പ്ലാവിൻറെ പ്ലാവില തന്നെ വേണം കുട്ടികൾക്ക് . .എല്ലാം ഇന്ന് ഓർമ്മ മാത്രം . ആ വൃക്ഷ മുത്തശ്ശി ഒരു ഇടവപ്പാതി ക്കാലത്ത് കട പുഴകി വീണു .അന്നെല്ലാവർക്കും അടക്കാനാവാത്ത ദുഃഖം ആയിരുന്നു ആരും അന്ന് ആഹാരം കഴിക്കാൻ പോലും താല്പ്പര്യമെടുത്തില്ല .ആ ഉത്തമ വൃക്ഷവുമായുള്ള ബന്ധം അത്ര വലുതായിരുന്നു . അതിൻറെ തടി വിൽക്കാൻ പോലും അച്ഛൻ സമ്മതിച്ചില്ല .എന്നും തളത്തിൽ ഇട്ടിരിക്കുന്ന സെറ്റി ,കസേര,പൂജാമുറിയിലെ ആവണിപ്പലക എല്ലാം അതിൻറെ തടികൊണ്ടാണ് ചുവട്ടിലെ കഷ്ണം "ധാരത്തോണി "ഉണ്ടാക്കാനാണ് എടുത്തത് .
      ഒരു കുടുംബാഗത്തെപോലെ ഇങ്ങിനെയുള്ള വൃക്ഷലതാദികളുമായുണ്ടായിരുന്ന ഒരു വൈകാരിക ബന്ധം ഇന്നത്തെ തലമുറയ്ക്ക് മനസിലാകുമോ എന്നറിയില്ല .ഉണ്ണി ഓർത്തു      

No comments:

Post a Comment