Wednesday, April 6, 2016

    ഭസ്മ്മകൊട്ട ------[നാലുകെട്ട്- ൨൮ ]

       നല്ല നീളത്തിൽ ഒരുവലിയ ആനച്ചങ്ങല . അതിനടിയിൽ അതിമനോഹരമായ കൊത്തുപണികലോടെ  ഭസ്മം ഇട്ടുവക്കാൻ വൃത്തത്തിൽ  ഒരു പാത്രം. നടുമുറ്റത്തിന്റെ വടക്കെ അറ്റത്തത്   തൂക്കിയിരിക്കുന്നു .വടുക്കിണിയിൽ ആണ് പൂജാമുറി . ഈ ഭാസ്മ്മകൊട്ട ഒറ്റ തേക്കും തടിയിൽ കൊത്തിയെടുത്തതാണ്  . ശിൽപ്പചാതുരിയുടെ ഉദാത്ത മാതൃക .
      പച്ച ചാണകം ഗോമൂത്രവും കൂട്ടി ഉരുളകളാക്കുന്നു. എന്നിട്ട് നല്ലചിരട്ടക്കനലിലിട്ടു  ചുട്ടെടുക്കുന്നു .കത്തിതീർന്ന ചാണകം വെള്ളത്തിൽ കലക്കുന്നു .അതിലെ മാലിന്യങ്ങൾ കഴുകിമാറ്റുന്നു .നല്ല ഒന്നാന്തരം ഭസ്മ്മം അടിയിൽ അടിയുന്നു .വെള്ളം ഊറ്റി ക്കളഞ്ഞു അത് ഒരു ഈരെഴ തോർത്തിലേക്ക്  മാറ്റുന്നു .അത് കിഴി ആക്കി കെട്ടിത്തൂക്കുന്നു . വെള്ളം വാർന്നു കഴിഞ്ഞാൽ ഉരുളയാക്കി നല്ലവെയിലത്ത് ഉണങ്ങിയെടുക്കുന്നു .മുത്തശ്സൻ അതിൽ കസ്തൂരിയും കർപ്പൂരവും പൊടിച്ചു ചേർക്കാറുണ്ട് .അത് ഭാസ്മ്മകൊട്ടയിൽ നിറക്കുന്നു . രാവിലെ കുളികഴിഞ്ഞ് ഭസ്മം കുഴച്ച് മൂന്ന് വിരൽ ഉപയോഗിച്ചാണ് സന്ധികളിൽ ലേപനം ചെയ്യുന്നത് .
      ശരീരത്തിലെ നീർക്കെട്ട് വലിച്ചെടുക്കാൻ ചാരത്തിന്റെ കഴിവ് അപാരമാണ് . സന്ധികളിലും നെറ്റിയിലുമാണ് ഭാസ്മ്മം തൊടുന്നത് .തണുപ്പിനെ അതിജീവിക്കാനും അതുത്തമാമാണ് . ഹിമാലയ സാനുക്കളിലെ സന്ന്യാസി വര്യന്മ്മാരും ,സാക്ഷാൽ പരമശിവൻ പോലും ശരീരം മുഴുവൻ ചാരം പൂശ്ശിയിരുന്നതായി കഥകളുണ്ട് .
    ആചാരങ്ങളെ ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ശാസ്ത്രത്തെ തൊട്ടറിഞ്ഞ പൂർവസൂരികൾക്ക് പ്രണാമം

No comments:

Post a Comment