Thursday, April 14, 2016

ഇത് വിഷുപ്പക്ഷി ഇല്ലാത്ത നാട് ---[നാലുകെട്ട് -34 ]

        'അച്ഛൻ കൊമ്പത്ത് ' ',അമ്മ വരമ്പത്ത് ' ',ചക്കയ്ക്ക്പ്പില്ല 'വിഷുപ്പക്ഷിയുടെ സംഗീതം .ആകാശത്തിൽ വളരെ ഉയരത്തിൽ പറക്കുന്ന ആ പക്ഷിയെ ഇന്നു കാണാനില്ല ! . വിളവുത്സവത്തിൽ വിള സമൃദ്ധി വിളിച്ചോതുന്ന ആ ഉത്തരായനക്കിളിയുടെ  സ്വരതാളമില്ലാത്ത ഈ നാട് .ദുഃഖം തോന്നി . പാടത്ത് കതിരാകുന്നതിനുമുമ്പ് ആ കതിരുകാണാക്കിളി വിളംബരം നടത്തി പറന്നു നീങ്ങിയിരുന്നു . സമൃദ്ധമായ നെൽവയലുകളും ,ആഹാരത്തിനുള്ള മറ്റു സസ്യ വൃക്ഷജാലങ്ങളും ഇന്നു നാണ്യ വിളകൾക്കായി വഴിമാറി .റബ്ബറും ,ജാതിയും മതി എന്ന് നമ്മൾ തീരുമാനിച്ചു . കുന്നുകൾ ഇടിച്ചു നിരത്തി . പുഴകൾ നശിപ്പിച്ചു . എന്നിവിടെ വിശപ്പടക്കാനുള്ളതൊന്നും  നമ്മൾ ഉണ്ടാക്കുന്നില്ല .

     "പിന്നെ എനിക്കെന്തിവിടെ കാര്യം "  വിഷുപ്പക്ഷി ചോദിച്ചു .നടുമുറ്റത്തിന്റെ മുകളിലെ ആകാശത്തേക്ക്  നോക്കി ഉണ്ണി നെടുവീർപ്പിട്ടു . 

No comments:

Post a Comment