Monday, April 18, 2016

എലിപ്പെട്ടി --[നാലുകെട്ട് -൩൭ ]
      ചിതലരിച്ച്‌ നിലവറയിൽ നിന്നാണ് ആ പഴയ എലിപ്പെട്ടി കിട്ടിയത് .പലകകൊണ്ടാണ് .മുൻവശം മാത്രം ഇരുമ്പഴികൾ .  ചെറിയ എലികൾ മുതൽ വലിയ പെരുച്ചാഴി വരെ അതിൽ കുടുങ്ങും .നാളികേര പൂളോ ,കപ്പകഷ്നമൊ കോർത്ത്‌ കെണി ഒരുക്കും .കുടുങ്ങിയ എലിയെ കാണാൻ അന്ന് കുട്ടികൾ ചുറ്റും കൂടിയിരുന്നു .ഒരുപരുക്കും കൂടാതെ എലി അതിൽ കുടുങ്ങും . മുത്തശ്ശൻ അതിനെ കൊല്ലാൻ സമ്മതിക്കില്ല . വളരെ ദൂരെ കൊണ്ട് തുറന്നുവിടും .
       പഞ്ചപാണ്ടവന്മ്മാരുടെ എലിക്കെണികളെ പറ്റി മുത്തശ്ശൻ പറയാറുള്ളത് ഉണ്ണി ഓർത്തു . യുധിഷ്ട്ടിരന്റെയാണ് എലിപ്പെട്ടി .ഉപദ്രവിക്കില്ല . ജീവനോടെ പിടിച്ച് ദൂരെ കൊണ്ടുതുറന്ന് വിടും .  ഭീമസേനന്റെ പലക വച്ച് പിടിക്കലാണ് . ആ കെണിയിൽ പെട്ടാൽ ചതഞ്ഞരഞ്ഞു പോകും . അർജുനന് എലി വില്ലും ,നകുല സഹദെവൻമ്മാർക്കു എലിക്കത്രികയും .
     ഇതിൽ മുത്തശ്ശൻറെ മാർഗം യുധിഷ്ട്ടിരന്റെ യാണ് .ഹിംസക്കു മുത്തശൻ എതിരാണ് .നമുക്ക് ഒരു ജീവിയുടേയും ജീവൻ എടുക്കാൻ അവകാശമില്ല .മുത്തശ്ശൻ പറയും .ആ സ്വാത്വിക പാരമ്പര്യത്തിൻറെ ഒരടയാളമായി ആ എലിപ്പെട്ടി നശിക്കാതെ ഇപ്പഴും ഇവിടെ.  ഉണ്ണി അത്  ഓര്ത്തു അഭിമാനം കൊണ്ടു .  

No comments:

Post a Comment