Monday, April 18, 2016

..തിരികല്ല് ---[നാലുകെട്ട് 38 ]
             നാലുകെട്ടിൻറെ വടക്കേ മുറ്റത്ത് പകുതി മണ്ണിൽ പുതഞ്ഞു കിടന്ന തിരികല്ല് പൊക്കിയെടുക്കാൻ നന്നേ പാടുപെട്ടു . പണ്ട് അടുക്കളയിലെ സന്തത സഹചാരി ആയിരുന്നു ഈ പ്രതാപി! . നല്ലവൃത്തത്തിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെ നടുക്ക് ഒരുകുറ്റി ഉറപ്പിച്ചിരിക്കും . അടുത്തകല്ലിന്റെ നടുക്കുള്ള തുളയിലൂടെ ആദ്യത്തെ കല്ലിൻറെ കുറ്റിയിൽ ഇത് കോർത്ത്‌ വയ്ക്കാം . മുകളിലത്തെകല്ലിൽ വൃത്തത്തിൽ ഒരു കുഴിഞ്ഞ പ്രതലം രൂപപ്പെടുത്തിയിരിക്കും . അതിനരുകിൽ ഒരുരുണ്ട കമ്പ് ഉറപ്പിച്ചിരിക്കും .
   പണ്ടു കാലത്ത് ധാന്യങ്ങൾ പൊടിക്കാനുപയോഗിച്ചിരുന്ന കല്ലാണത്‌. .ധാന്യം മുകളിലത്തെ കല്ലിന്റെ മുകളിൽ ഇട്ടു ,ആ കുറ്റിയിൽ പിടിച്ചു കല്ല്‌ വട്ടത്തിൽ കറക്കിയാൽ ധാന്യം പോടിചെടുക്കാം .എത്രയും വലിയ കല്ലുകൊണ്ട് നിഷ്പ്രയാസം കറക്കി പോടിക്കുന്നത് കണ്ടുനിന്നിട്ടുണ്ട് .
       ശരീരത്തിന്റെ എല്ലാ സന്ധികളിലും നല്ല വ്യായാമം കിട്ടുന്ന വെള്ളം കോരൽ ,അരക്കൽ;പൊടിക്കൽ എല്ലാം ഇന്ന് യന്ത്രത്തെ ആശ്രയിക്കുന്നു . വ്യായാമ മില്ലാഞ്ഞിട്ടുണ്ടാകുന്ന അസുഖങ്ങൾക്ക് ഇന്ന് നമ്മൾ ആശുപത്രികൾ കയറിയിറങ്ങുന്നു .  "ടെന്നീസ് എൽബൊ "മാറാൻ ഈ തിരികല്ലിൽ അരിപോടിച്ചാൽ മതി എന്ന് ഒരു ഡോക്ടർ നിർദ്ദെശിചതു   ഉണ്ണി ഓർത്തു .  

No comments:

Post a Comment