Tuesday, April 12, 2016

കണ്ണ്പൊത്തിവന്ന്  കണ്ണ് തുറന്നു കണ്ണീരുകൊണ്ട് കണ്ണന് ഒരശ്രുപൂജ --{നാലുകെട്ട് -൩൩ }

         വിഷു .ദീപ്തമായ ഓർമ്മയാണ് ഉണ്ണിക്ക് . സൂര്യൻ മീനത്തിൽ നിന്ന് മേടത്തിലേക്ക് കടന്ന് ദിന രാത്രങ്ങൾ തുല്യമായി വീതിച്ചെടുക്കുന്ന ദിവസം . വസന്ത ഋതുവിന്റെ ആരംഭം മനസ്സിൽ ഒരുതരം ഉൻമ്മാദം നിറച്ചിരുന്നു .
       നല്ല ഓട്ടുരുളിയിൽ കണിവെള്ളരിയും കണിക്കൊന്നയും അഷ്ട്ടമന്ഗല്യവും . മഞ്ഞപ്പട്ടുടയാട ചാർത്തിയ ഭഗവാൻ  .ഐശ്വ്വര്യത്തിന്റെ സ്വർണ്ണവർണ്ണത്തിൽ നിലവിളക്കിന്റെ ദീപപ്രഭയിൽ ആണ് കണി . നാലുകെട്ടിൻറെ വടുക്കിണിയിൽ പരദേവതക്ക്‌ മുന്നിൽ . കന്നുപോത്തിവന്നുള്ള കണികാണലും ,കൈനീട്ടവും എല്ലാം ഉണ്ണി ഓർക്കുന്നു ..
         വിഷുഫലം അറിയാനുള്ള ഒരു ചടങ്ങുണ്ട് അന്ന് .കിഴക്കോട്ട് തിരിഞ്ഞിരുന്ന് ,ഒരു ഉരുണ്ട നാളികേരം എടുത്ത് പൂവും വെള്ളവും ചേർത്ത് ഉരുട്ടുന്നു .അതിൻറെ ചലനം നിൽക്കുമ്പോൾ അതിൻറെ കണ്ണ് എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നത് എന്ന് നോക്കി ആ വർഷത്തെ ഫലം പ്രവചിക്കുന്നു .വളരെ ഉദ്വേഗത്തോടെ ആണ് അന്നത് ചെയ്തിരുന്നത് .കണ്ണ് തെക്കോട്ട്‌ വന്നാൽ മരണമാണ് ഫലം . ഒരിക്കൽ എൻറെ അമ്മ ഉരുട്ടിയപ്പോൾ കണ്ണ് തെക്കോട്ടാണ് വന്നത് . അന്ന് ആരുമറിയാതെ വാതിലിനു പുറകിലിരുന്ന് അമ്മയെക്കുറിച്ചോര്ത്തു  തേങ്ങി കരഞ്ഞത് ഇന്നും ഓർക്കുന്നു .തൂശനിലയിട്ട് ആവണിപ്പലകയിൽ ഇരുന്നുള്ള വിഷുസദ്യയും മറക്കില്ല . പക്ഷികൾക്കും ,മൃഗങ്ങൾക്കും സദ്യ കൊടുക്കുന്ന ആ ഉദാത്തമായ സംസ്ക്കാരവും ഓർക്കുന്നു കാതടപ്പിക്കുന്ന ഓലപ്പടക്കവും ആവേശമുണർത്തുന്ന   കമ്പിപൂത്തിരിയും കുട്ടികൾക്ക് ഹരമായിരുന്നു .

       പക്ഷേ ഇന്നു ഈ വിഷു എനിക്കുവേണ്ട .കരിമരുന്നിന്റെ സംഹാര താണ്ഡവത്തിൽ ഒരു ഗ്രാമം മുഴുവൻ കത്തിയമർന്ന സമയത്തെ വിഷു എനിക്കാഖോഷിക്കാനാവില്ല  .കണ്ണൂപോത്തിവന്നു   കണ്ണുതുറന്ന് കണ്ണീരുകൊണ്ട് കണ്ണനോരശ്രുപൂജ ....അതുമാത്രം

No comments:

Post a Comment