Monday, April 11, 2016

അന്ത്രും ,ത്രാസും  പിന്നെ അച്ചുതനും ....[നാലുകെട്ട് -32 ]

    അന്ന് വെള്ളിക്കൊലിനു പുറമേ ത്രാസും ഉപയോഗിച്ചിരുന്നു . ബ്രിട്ടീഷ് കാരുടെ കാലത്തുള്ള അന്ത്രും ത്രാസുമാണ് . ഇഗ്ലീഷിലുള്ള എഴുത്ത് മിക്കവാറും തേഞ്ഞ് പോയിരിക്കുന്നു . റാത്തൽ ,മൻന് ,അതാണ്‌ അന്നത്തെ യൂണിറ്റ്  .അവരുടെ പൌണ്ടിനു പകരം ആയിരിക്കാം ഇത് .അതുപോലെ ഒരുവലിയ കല്ല്‌ കൊത്തി മിനുക്കി ,കയർ ഇടാൻ ഒരുതുളയും ഉണ്ടാക്കി അതാണ്‌ വലിയതൂക്കങ്ങൾക്ക് ഉപയോഗിച്ചിരുന്നത് . നല്ല ബലമുള്ള ഒരു കയർ അതിൽ കോർത്തിട്ടിരിക്കും . തൂക്കത്തിന് ഒരു "ചേളാകം " ആണ് ഉപയോഗിച്ചിരുന്നത് . അത് ചാക്കുകൊണ്ട് ഒരുപ്രത്യേക രീതിയിൽ തുന്നി ഉണ്ടാക്കുന്നതാണ് .
      പണ്ട് ഇവിടെ അടുത്ത് ചാക്ക് തുന്നിത്തന്നിരുന്നത് ഒരു  അച്ചുതനായിരുന്നു .പുറത്ത് ഒരു വലിയ ഭാണ്ടവുമായി അച്യുതൻ വരും .മുറ്റത്തിന്റെ അരുകിൽ ഒരു ചാക്ക് വിരിച്ച് അതിൽ ചമ്രം പടിഞ്ഞിരിക്കും .ആപണിയുടെ വൃത്തിയും വെടിപ്പും കണ്ടുനിന്നിട്ടുണ്ട് . കുട്ടികൾ അച്യുതൻ വന്നാൽ ഓടി എത്തും .എല്ലാവർക്കും അച്യുതനെ വലിയ കാര്യമാണ് . അവർക്ക് ചാക്കുനൂലുകൊണ്ട് അച്യുതൻ നല്ല പന്ത് ഉണ്ടാക്കിക്കൊടുക്കും .
       അന്ത്രും ,ത്രാസും പിന്നെ അച്ചുതനും .ഉണ്ണിയുടെ ഓർമ്മകൾ ഒത്തിരി പുറകോട്ട് പോയി .   

No comments:

Post a Comment