Saturday, April 16, 2016

   വെന്ത വെളിച്ചെണ്ണ -[നാലുകെട്ട് -35 ]
    ആ ഓട്ടുരുളി ഇന്നും അവിടുണ്ട് . അന്ന് "വെന്ത വെളിച്ചെണ്ണ " ഉണ്ടാക്കാറുള്ള ഉരുളി . നല്ല വിളഞ്ഞ നാളികേരം ചിരകി പിഴിഞ്ഞ് അരിച്ചെടുക്കുന്നു . ആ നാളികേരപ്പാൽ പതഞ്ഞ് പോങ്ങിക്കഴിയുംപോൾ ഒരു 'കണ്ണൻ ' ചിരട്ട അതിലിടുന്നു .അടിയിൽ നിന്ന് അതിൽ വരുന്ന വെള്ളത്തിൽ എണ്ണയുടെ അംശം ഒട്ടും കാണില്ല .ബാക്കി വരുന്ന നാളികേരപ്പാൽ വറ്റിക്കുന്നു . അരക്കുപാകമാകുമ്പോൾ അതരിചെടുക്കുന്നു .
  തെങ്ങിൻറെ "കോഞ്ഞാട്ട :"ആണരിക്കാൻ ഉപയോഗിക്കുന്നത് . രണ്ട് "ഉലക്കകൾ "കൂട്ടിക്കെട്ടി അതിനിടയിൽവച്ചു പിഴിഞ്ഞെടുക്കുന്നു .എണ്ണയെടുത്ത ശേഷം കിട്ടുന്ന 'കക്കനു " നല്ല സ്വാദാണ് . കുട്ടിക്കാലത്ത് അതിനുവേണ്ടി അടികൂടാറുള്ളത് ഉണ്ണി ഓർത്തു .
           ഈ തേങ്ങാപ്പാലിൽ ചെത്തിപ്പൂവും മഞ്ഞളും  ഇട്ട് ഇതുപോലെ ഉണ്ടാക്കുന്ന എണ്ണ കുട്ടികളെ തെയ്പ്പിക്കാൻ അതിവിശേഷമാണ് . ത്വക്ക് രോഗങ്ങ്ങൾ വരില്ല .നല്ല നിറവും കിട്ടും .
        ആഗോള വ്യവസായ ഭീമന്മ്മാർ മറ്റെണ്ണകളുടെ വിപണനത്തിന് വേണ്ടി നമ്മുടെ പാവം വെളിച്ചെണ്ണയെ തകർത്തുകളഞ്ഞു . ആരോഗ്യ പ്രശ്നം ആരോപിച്ച്‌ തകർത്ത വെളിച്ചെണ്ണ ഇന്ന് സിദ്ധ ഔഷധമാണന്നു തെളിഞ്ഞു . നമ്മുടെ പൈത്രുകം തകർക്കുന്ന ഇത്തരം പ്രക്രിയ തടയപ്പെടെണ്ടാതാണ് .ഉണ്ണി ഓർത്തു .  

No comments:

Post a Comment