"തൂണി "-കാർഷിക സമൃദ്ധിയുടെ നിറസാന്നിദ്ധ്യം -[നാലുകെട്ട് 27 ]
നാലുകെട്ടിൻറെ വിശാലമായ മുറ്റം .ഇന്ന് പുല്ലുകയറി കാടുപിടിച്ച് കിടക്കുന്നു . പണ്ട് കൊയ്ത്തിന് മുമ്പ് "നിലംതല്ലി "കൊണ്ട് തല്ലി മിനുക്കി ചാണകം മെഴുകി വൃത്തിയാക്കിയിരുന്നു . മുറ്റത്തിന് നടുക്ക് കൈ പിടിച്ചു "കറ്റ "മെതിക്കാൻ സൗകര്യമൊരുക്കും .നല്ല നാടൻ 'ചെമ്പാവിന്റെ 'നിറകതിർ കെട്ടുകെട്ടായി കൊയ്തു കൊണ്ട് വക്കും .അങ്ങിനെ മുറ്റത്ത് അടുക്കിവച്ച കതിരുകൾക്കിടയിലൂടെ ഒളിച്ചു കളിച്ചത് ഉണ്ണി ഓർത്തു
അന്തോണി മൂപ്പനാണ് കൊയ്ത്തിന്റെ ചുക്കാൻ .മൂപ്പൻ ഒറ്റത്തോർത്തെ ഉടുക്കൂ .തലയിൽ പാളത്തൊപ്പി . അതിനുള്ളിലെ രഹസ്യ അറകളിൽ മുറുക്കാൻ മുതൽ തൻറെ വിലപിടിപ്പുള്ള സമ്പാദ്യം മുഴുവൻ കാണും . പകലന്തിയോളം പണിയെടുത്ത് വയറുനിറയെ കള്ളും മോന്തി .മാടത്തിന്റെ അടുത്തുള്ള പാറപ്പുറത്ത് കിടന്നുറങ്ങും . 80 -വയസായി .മുടി നരച്ചിട്ടില്ല .പല്ല് പോഴിഞ്ഞിട്ടില്ല . മെതിതുടങ്ങുന്ന ദിവസം മാത്രം കള്ള് കുടിക്കില്ല 'കരിക്കാടി 'മാത്രം .. മെതിച്ച തോമ്പ് അളക്കുന്നത് "തൂണി " യിലാണ് . പറയുടെ ആക്രുതിയല്ല തൂണിക്ക് .പത്തിന് രണ്ടാണ് പതം . പതം അളന്നുകഴിഞ്ഞ് ,ഒന്ന് ചെരിഞ്ഞു നോക്കി ചിലർക്ക് രണ്ട് നാഴി കൂടുതൽ കൊടുക്കും .അതിന് മുത്തശ്ശൻറെ മൗനാനുവാദം ഉണ്ട് . അതുമാത്രമല്ല അവർ ഉണ്ടാക്കുന്ന ആഹാരസാധനങ്ങൾ 90 % വും പലപ്പോഴായി അവർക്കുതന്നെ കൊടുക്കുന്ന ലോകത്തിലെ അപൂർവ 'ജന്മ്മിത്ത 'ത്തിൻറെ പിന്തുടരച്ചയായിരുന്നു എൻറെ മുത്തശ്ശനും . തൻറെ ആ ഉദാത്ത പൈതൃകത്തെ അഭിമാനത്തോടെ ഉണ്ണി ഓർത്തു . .
No comments:
Post a Comment