Wednesday, April 6, 2016

      വയ്ക്കോൽ തുറുവിനടിയിലെ കളിവീട് --[നാലുകെട്ട് -൨൯ ]

      നാലുകെട്ടിൻറെ പടിഞാറൂവശത്ത് ഒരുതെങ്ങുണ്ട് . ആ കൊടിമരം പോലുള്ള തെങ്ങിലാണ്‌ "വയ്ക്കോൽ തുറു " ഇടാറു് . ചുറ്റും നാല് തൂണുകൾ ഉറപ്പിക്കുന്നു .മുകളിൽ ഇഴകൾ വച്ച് ഒരു തട്ട് ഒരുക്കുന്നു അതിന് മുകളിൽ .വട്ടത്തിൽ വയ്ക്കോൽ ഇട്ട്‌   ചവിട്ടി ഉറപ്പിക്കുന്നു . വ്യ്ക്കോൽ പിരിച്ച് കയർ പോലെ ആക്കി അതുകൊണ്ട് ഒരറ്റം തെങ്ങിൽ ചുറ്റി ഉറപ്പിക്കുന്നു . അങ്ങിനെ നല്ല ഉയരത്തിൽ എത്തിയാൽ വയ്ക്കോൽ അവിടെ എത്തിക്കാൻ ഒരു മാർഗമുണ്ട് .അടുത്ത മരത്തിൽ നീളമുള്ള  ഒരു മുളയുടെ മധ്യഭാഗം കേട്ടിയുറപ്പിക്കുന്നു .അതിൻറെ ഒരറ്റത്ത് നീളത്തിൽ ഒരുകയർ കെട്ടിയിരിക്കും .മറ്റേ അറ്റത്തു തൂക്കിയിട്ടിരിക്കുന്ന ഒരുകൊളുത്തിൽ വൈക്കോൽ കെട്ടു കൊർക്കുന്നു .എന്നിട്ട് ആ കയർ വലിച്ച് താഴ്ത്തുംപോൾ വയ്ക്കോൽ കെട്ട് മുകളിലേക്ക് ഉയർത്തി എത്തിക്കാം .കുട്ടിക്കാലത്ത് അതിൽ തൂങ്ങി തുറുവിന്റെ മുകളിൽ പോകാറുള്ളത് ഉണ്ണി ഓർത്തു . മുകളിലേക്ക് വണ്ണം കുറച്ചു മഴവെള്ളം അകത്ത് കയരാതെ ഉറപ്പിക്കുന്നു .ചുറ്റും തല്ലി ഒതുക്കിക്കഴിയുംപോൾ ഒരു വലിയ ഭരണിയുടെ ആകൃതി രൂപപ്പെടുന്നു .
         അന്നതിൻറെ അടിയിലാണ് കുട്ടികളുടെ കളിവീട്‌ . മണ്ണപ്പമുണ്ടാക്കി  കൂട്ടുകാർക്കൊത്തു കളിച്ചിരുന്നത് ഉണ്ണി ഓർത്തു .നന്ദിനിപ്പശൂവിനും ,കറമ്പി പ്പശൂവിനും.വയ്ക്കോൽ വലിചിട്ടുകൊടുത്തതും മധുരമായ ആ ഓർമ്മയിലുണ്ട് . അന്നത്തെ കാർഷിക സംസ്ക്കാരത്തിൻറെ ബാക്കിപത്രമായിരുന്നു ആ സമൃദ്ധമായ പശുപരിപാലനം

No comments:

Post a Comment