Sunday, December 25, 2022
അച്ചുവിൻ്റെ ക്രിസ്തുമസ് ട്രീ [ അച്ചു ഡയറി-498] മുത്തശ്ശാ അമേരിയ്ക്കയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ തിരക്കിലാണ് എല്ലാവരും. ഇത്തവണത്തെ മഞ്ഞുവീഴ്ച്ച ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ക്രിസ്തുമസ് ട്രീകളും നക്ഷത്രങ്ങളും. ഇതിനൊക്കെഇത്ര വലിയ തുക മുടക്കണ്ടതുണ്ടോ? ആ തുക പാവപ്പെട്ടവർക്ക് കൊടുത്തല്ലേ ക്രിസ്തുമസ് ആഘോഷിക്കണ്ടത്. അച്ചുവും ഫ്രണ്ട്സും കൂടി മുററത്ത് ഒരു വലിയ ക്രിസ്തുമസ് ട്രീ ഉണ്ടാക്കി. പാവങ്ങൾക്കു് ക്രിസ്തുമസ് ആഘോഷിക്കാൻ ആവശ്യമുള്ളവയുടെ കുറേ ബോർഡുകൾ അതിൽ തൂക്കി .പാവങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യൂ എന്നും ബോർഡ് വച്ചു. മുത്തശ്ശാ അച്ചൂ നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനു ചുവട്ടിൽ സാധനങ്ങൾ കുന്നുകൂടി. ഈ ക്രിസ്തുമസ് ട്രീക്ക് "ഗിവിഗ്ട്രീ" എന്നാണു പറയുക. ഇതു മുഴുവൻ എങ്ങിനെ എത്തിയ്ക്കുo അച്ചൂന് ടൻഷനായി. ഇവിടെ കുറെ അകലെ പാവങ്ങളുടെ ഒരു കോളനിയുണ്ട് അവിടെ എത്തിച്ചാൽ രക്ഷപെട്ടു.ഇത് പറഞ്ഞപ്പഴേ ഒരൊരുത്തർ വണ്ടിയുമായി വന്നു.അവടെക്കൊണ്ടുപോയി എല്ലാം വിതരണം ചെയ്തു. മുത്തശ്ശാ അവരുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷായി.അച്ചു കുറച്ച് ധാന്യങ്ങൾ മാറ്റി വച്ചിരുന്നു. പക്ഷികൾക്കും അണ്ണാറക്കണ്ണനും കൊടുക്കാനാണ്.അച്ചു എന്നും വയ്ക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ വച്ചപ്പഴേ പക്ഷികൾ പറന്നു വന്നു. മിച്ചം ഉള്ളത് അടുത്തുള്ള ലയ്ക്കിൽ വിതറി. മത്സ്യങ്ങൾ കൂട്ടമായി വന്നു തിന്നുന്നത് കാണാൻ നല്ല രസം .അച്ചുവിൻ്റെ അണ്ണാറക്കണ്ണൻ മാത്രം വന്നില്ല. വരുമായിരിക്കും.അങ്ങിനെ അച്ചുവിൻ്റെ ക്രിസ്തുമസ് ആഘോഷം തീർന്നു |
Saturday, December 24, 2022
കിടപ്പുരോഗികൾക്ക് ക്രിസ്തുമസ് സഹായവുമായി ശ്രീകൃഷ്ണാ സ്ക്കൂൾ ....മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായം മായി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വിശ്വസ്നേഹത്തിൻ്റെ ദിവ്യ തേജസ് കാലിത്തൊഴുത്തിൽ ജന്മo കൊണ്ടതു്ദർശിക്കാൻ വഴികാട്ടി ആയത് നക്ഷത്രങ്ങളാണ്. ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമായി യേശുദേവൻ ഭൂമിക്ക് വെളിച്ചം നൽകി. എല്ലാവർക്കം സമ്മാനം നൽകുന്ന സാന്തക്ലോസും അന്യോന്യം സമ്മാനം നൽകുന്നവരും ക്രിസ്തുമസിൻ്റെ രീതി ആയി . ക്രിസ്തുമസ് ട്രീക്ക് "ഗിവിഗ്ട്രീ" എന്നും പറയും. പൊതു സ്ഥലത്ത് ഒരു ക്രിസ്തുമസ് ട്രീ വച്ച് അതിൻ്റെ കൊമ്പുകളിൽ അത്യാവശ്യ സാധനങ്ങളുടെ പട്ടിക എഴുതി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. സുമനസുകൾ അതിൻ്റെ ചുവടു മുഴുവൻ സമ്മാനങ്ങൾ കൊണ്ടു നിറക്കും. അതു മുഴുവൻ ക്രിസ്തുമസ് സമ്മാനമായി പാവങ്ങൾക്ക് വിതരണം ചെയ്യും ഈ ആഘോഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച പ്രിയപ്പെട്ട കുട്ടികൾക്കും അവരെ നയിച്ചവർക്കും അഭിനന്ദനങ്ങൾ. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ....
Friday, December 23, 2022
തുളസീവനം [ കാനന ക്ഷേത്രം - 35] കാനന ക്ഷേത്രത്തിലെ തുളസീവനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ലോകത്തിൽ ആകെ നൂറ്റി അമ്പത് ഇനം തുളസിയുണ്ടത്രെ. അതിൽ നാൽപ്പത്തി എട്ട് ഇനം ഇവിടെ വളരുന്നതാണു്. അവ സംഘടിപ്പിച്ച് കൃഷി ചെയ്യാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് ഞാൻ.കൃഷ്ണ തുളസി, രാമ തുളസി, വാന തുളസി, മധുര തുളസി ഇവയൊക്കെ ഇവിടെ കിട്ടാൻ വിഷമമില്ല. .തുളസി എന്നാൽ സാമ്യമില്ലാത്തത് അല്ലങ്കിൽ തുലനം ചെയ്യാൻ പറ്റാത്തത് എന്നർത്ഥം. പ്രാചീന കാലം മുതൽ ഇത് ഒരു ദിവ്യ ഔഷധമായി കണക്കാക്കിയിരുന്നു. സരസ്വതീദേവിയുടെ ശാപം കൊണ്ട് ലക് ഷിമി ദേവി ഭൂമിയിൽ തുളസി ദേവി ആയി അവതരിച്ചതാണന്ന് അവർ വിശ്വസിച്ചിരുന്നു. ഇത്ര അധികം ഔഷധ ഗുണമുള്ള ഒരു സസ്യം ഭൂമിയിൽ ഇല്ലത്രേ. അതിൻ്റെ രോഗ പ്രതിരോധ ശക്തിയും ഔഷധ ഗുണവും അതുല്യമാണ്. ചെവിയിൽ തുളസിപ്പൂതിരുകുമ്പോൾ അതിൻ്റെ ഗുണം ത്വക്കിൽക്കൂടെ പോലും ആഗീകരണം ചെയ്യുമത്രേ. ഓസോൺ വാതകം ഉൽപ്പാദിപ്പിച്ച് അന്തരീക്ഷം ശുദ്ധീകരിക്കാനും ഇതിന് കഴിയും. ഇത്രയും രോഗപ്രതിരോധ ശക്തിയുള്ള ഒരു ദിവ്യ ഔഷധം വേറേ ഇല്ലന്നു തന്നെ പറയാം
Tuesday, December 6, 2022
മുരുഗൻ ഇഢലി- [ യാത്രാനുറുങ്ങുകൾ - 704] ഏർക്കാടു നിന്ന് രാവിലെ തന്നെ യാത്ര തിരിച്ചു. ബ്രയ്ക്ക് ഫാസ്റ്റ് എവിടെ എന്ന് മോന് സംശയമില്ലായിരുന്നു. കൃഷ്ണഗിരിയിലെ " മുരുഗൻ ഇഢ ലി" തന്നെ. ഒന്നാം തരം വൃത്തിയുള്ള റസ്റ്റോറണ്ട്. ആദ്യം അവിടെ പേരു കൊടുത്ത് എത്ര പേർ എന്നു പറയണം. മുമ്പ് വന്നവർ ഒത്തിരി പേർ കാത്തിരുപ്പുണ്ട്. നമ്മുടെ ഊഴം വന്നു. ആദ്യം ഇഢലി ,പിന്നെ വട .സാമ്പാറും നാലു കൂട്ടം ചട്ണിയും .എത്ര മൃദുവായ ഇഡലി!. തുമ്പപ്പൂ പൊലത്തത്. ഇപ്പഴും ആവി പറക്കുന്നുണ്ട്. നാക്കിൽ വച്ചപ്പഴേ അലിഞ്ഞു പോയ പോലെ. എല്ലാത്തിനും ഒരു വ്യത്യസ്ഥ രുചി. ഇ നി പൊടി ഇഡലി.ഇഢലി മുഴുവൻ പൊടിയിൽപ്പൊതിഞ്ഞ്. കൊള്ളാം. ഇതിനകം പാവം വടയെ മറന്നു പോയിരുന്നു. നല്ല ക്രിസ്പി ആയ വS. വയർ നിറഞ്ഞു.ഇവരുടെ ഊത്തപ്പം ചെറിയ ഉള്ളി കൊണ്ടാണ്. അതും രുചിച്ചു. എല്ലാത്തിനും ഒരു മുരുഗൻ ടച്ച്.ഈ രുചി ഇവിടെ മാത്രം.അവിടെച്ചെന്ന് രുചിച്ചാലേ അതിൻ്റെ ഗുണമറിയൂ
Saturday, December 3, 2022
അന്നദാന പ്രഭുവിൻ്റെ ഉണ്ണിയൂട്ട് [ഏകാദശി വിളക്ക് -12 ] കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ "ഉണ്ണിയൂട്ടിൻ്റെ "പരിണാമം അത്ഭുതകരമാണ്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് മുമ്പ് ഉണ്ണിയൂട്ട് വഴിപാട് നടത്തുക. ദേഹശുദ്ധി വരുത്തി കോടിമുണ്ടുടുത്ത് ആനപ്പന്തലിൽ തൂശനിലയിൽ ആണ് കുട്ടികൾക്ക് സദ്യ വിളമ്പുക. ഉപ്പേരി, പാൽപ്പായസം, പപ്പടം തൃമധുരം വെണ്ണ എന്നിവയും ദൈവേദ്യത്തിനൊപ്പം വിളമ്പും. .കുട്ടികളെ ഭഗവാനായി സങ്കൽപ്പിച്ചാണ് ഭക്തജനങ്ങൾ ഉണ്ണിയൂട്ട് വഴിപാട് നടത്തുക. സന്താന ലപ്തിക്കും ഐശ്വര്യത്തിനും ഈ വഴിപാട് ഉത്തമമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഉണ്ണിയൂട്ടിൻ്റെ സമയത്ത് വഴിപാട് നടത്തുന്നവരും ഒപ്പമുണ്ടാകണം. ഇപ്പോൾ ഈ വഴിപാട് നടത്തുന്നവർ പൂതൃക്കോവിൽ ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാലയത്തിലെ കുട്ടികൾക്കും സദ്യകൊടുക്കാറുണ്ട്. ഉണ്ണിയൂട്ട് ഒരു വിശാലമായ കാഴ്ച്ചപ്പാടിൽ ഭഗവാനെ സാക്ഷിനിർത്തി ഇവിടെ നടപ്പിൽ വരുത്തുന്നതാണ് പിന്നീട് കണ്ടത്. ചിലർ ഉണ്ണിയൂട്ടി നോടനുബന്ധിച്ച് പൂതൃക്കോവിലപ്പൻ്റെ ഇഷ്ട്ട വിഭവമായ പാൽപ്പായസമെങ്കിലും കുട്ടികൾക്ക് കൊടുക്കാറുണ്ട്. കുട്ടികൾക്ക് ആഹാരം കൊടുക്കുന്നത് ഒരു വഴിപാടായി ഭക്തജനങ്ങൾ നെഞ്ചിലേറ്റുന്നത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേക ത ആയിത്തോന്നുന്നു.'
Monday, November 28, 2022
ഒരു മെഡിറ്റേഷൻ പാർക്ക് [ കാനനക്ഷേത്രം - 35] ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്ന് മുക്തമാക്കി മനസിനെ പൂർണ്ണമായും വിധേയമാക്കി ചിത്തം ഏകാഗ്രമാക്കി അതീന്ദ്ര്യധ്യാനത്തിലേയ്ക്ക് മനുഷ്യ നെ ഉയർത്താൻ പറ്റിയ ഒരിടം വേണം. കാനന ക്ഷേത്രം അതിന് സജ്ഞമാക്കുന്ന ഒരു പരിപാടിയാണ് മെഡിറ്റേഷൻ പാർക്ക്. ഇടതൂർന്ന കാടും, പക്ഷികളുടെ കളകൂജനവും, ജലപാതങ്ങളുടെ സംഗീതവും ആസ്വദിച്ച്നിങ്ങൾക്ക് പതുക്കെപ്പതുക്കെ ധ്യാനത്തിലെയ്ക്ക് മനസിനെപ്പറിച്ചുനടാം ആധുനിക കാലഘട്ടത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് മനസിനെ മുക്തമാക്കിയാൽത്തന്നെ അസുഖങ്ങൾ അകന്ന് ശരീരവും ശുദ്ധമാക്കുന്നു. ഇതിനൊക്കെ പ്രചോദനമായി ശ്രീബുദ്ധൻ്റെ ഒരു പ്രതിമയും അവിടുണ്ടാകും.
Thursday, November 24, 2022
ഖത്തറിലെ സ്പാനിഷ് കവിത ലോകകപ്പിലെ പല കളികൾ കഴിഞ്ഞു.പക്ഷേ കളി അഴക് കണ്ടത് ഇന്നലെയാണ്.ഒരു സ്പാനിഷ് സംഗീതം, താളം, ലയം. പന്തടക്കവും പാസുകളും മനോഹരം.യുവതാരങ്ങളുടെ നൃത്തച്ചുവടുകൾ.പ്രശസ്തിയുടെ അമിത ഭാരമില്ലാത്ത ചടുല പാദങ്ങൾ.രണ്ടു യുവതാരങ്ങളെ മുൻനിർത്തിയുള്ള മദ്ധ്യ നിരയുടെ കളിയഴക്. ഭാവിയിലെ കാൽപ്പന്തുകളിയുടെ ശൈലി ഇവിടെ തുടങ്ങട്ടെ ......
Monday, November 21, 2022
ഏർക്കാടിലെ കിളിയൂർ വെള്ളച്ചാട്ടം [ യാത്രാ നുറുങ്ങുകൾ - 702] ബാംഗ്ലൂർ നിന്ന് പൊന്ന് സേലത്തു നിന്ന് ഏർക്കാടിന് തിരിഞ്ഞു.പ്രതീക്ഷിച്ചതിലും നല്ല പാത. ഇനി മല കയറണം. ഇരുപത്തി ഒന്ന് ഹയർ പിൻബൻ്റുകൾ! അതി മനോഹരമായ യാത്ര. കാനന മദ്ധ്യത്തിലൂടെ കോടമഞ്ഞിൻ്റെ തഴുകലിൽ മനസ് ഉന്മത്തമായിരുന്നു. രണ്ടു വശങ്ങളിലും നിരനിരയായി കുരങ്ങന്മാർ .വിനോദ സഞ്ചാരികൾ എറിഞ്ഞു കൊടുക്കുന്ന ആഹാരത്തിനു വേണ്ടി അവർ കടിപിടികൂടുന്നു. റിസോർട്ടിൽ ഒന്നു വിശ്രമിച്ചിട്ട് ഏർക്കാട് ലെയ്ക്കിൽ എത്തി. അവിടുന്ന് മൂന്നരക്കിലോമീറ്റർ. കുറേപ്പോയാൽ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്.പിന്നെ നടക്കണം. പിന്നെ ഇടത്തോട്ട് ഒരു തിരിവ്. ഇനി കുത്തനെ ഉള്ള സ്റ്റെപ്പാണ്. കുറേ ഇറങ്ങിയപ്പോൾ കൽപ്പടികൾ കുത്തനേ ഉള്ള ഇരുമ്പ് കോണികൾ ആയി.അങ്ങ് അഗാധതയിൽ താഴ് വര കാണാം. അങ്ങിനെ ഇരുനൂറിൽ അധികം പടികൾ ഇറങ്ങണം. പലിടത്തും സ്റ്റപ്പിന് ഉയരക്കൂടുതൽ..അങ്ങിനെ പാതാള ലോകത്തെത്തിയ പോലെ. വെള്ളച്ചാട്ടത്തിൻ്റെ അടിയിൽ എത്തി. ഏർക്കാട് തടാകത്തിൽ നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം ഷെർവാരോയൻ മലമുകളിൽ നിന്ന് പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ച് മനോഹരമായ ഒരു ജലപാത മാ യിത്താഴെപ്പതിക്കുന്നു. ഏതാണ്ട് മു ണ്ണൂറ് അടി ഉയരത്തിൽ നിന്ന്: ഭയം ജനിപ്പിക്കുന്ന കാഴ്ച്ച. ഒരു ചെറിയ കുലുക്കം മതി അവ മുഴുവൻ അടർന്നു താഴെപ്പതിയ്ക്കാൻ. അവിടുന്ന് പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ചു കയറിയാലെ നന്നായി ഒന്നു നീരാടാൻ അവസരമുള്ളു. തണുത്തുറഞ്ഞ വെള്ളം ശരീരത്തിൽ പതിക്കുമ്പോൾ ഇതുവരെയുള്ള ക്ഷീണം മുഴുവൻ മാറി ഒരു പ്രത്യേക ഊർജ്ജം ശരീരത്തിൽ വ്യാപിക്കുന്നു. ആ സ്വർഗ്ഗീയ സുഖം അവസാനിപ്പിച്ചു മടങ്ങാറായി. വീണ്ടും ആ ചെങ്കുത്തായ പടികൾ ഭയപ്പെടുത്തി.ഏതാണ്ട് പകുതി എത്തിയപ്പഴേ അവശതയായി. അവിടെ ഒരു പാറയിടുക്കിൽ സർബത്തും നാരാങ്ങാവെള്ളവും വിൽക്കുന്നവർ ഉണ്ട്. തണുത്ത സോഡയും പച്ചമുളകും ഉപ്പും നാരങ്ങയും 'ഹൊ.! അതിൻ്റെ രുചി മറക്കില്ല. ഒരു വിധം മുകളിലെത്തി. എൻ്റെ ഹൃദയതാളത്തിൻ്റെ ഒരു പരീക്ഷണ നാളി പൊലെ ആ യാത്ര എന്നിൽ ആത്മവിശ്വാസം ഉയർത്തിയതുപോലെ .....
Friday, November 18, 2022
ബാംഗ്ലൂർ സിർദ്ദിസായി ബാബയുടെ അമ്പലം [ യാത്രാ നുറുങ്ങുകൾ -701] സായി ബാബയുടെ അമ്പലം വേറൊരനുഭൂതിയാണ് നൽകുന്നത് തിരക്കുള്ള പാതയ്ക്കരുകി ലാ ണങ്കിലും അകത്തു കയറിയാൽ നല്ല ശാന്തത .പരിപൂർണ്ണ നിശബ്ദത.ഒരു മെഡിറ്റേഷന് പററിയ അന്തരീക്ഷം. ആരതിയുടെ സമയം മാത്രം അവരുടെ ഒരു ഭജൻ കേരളത്തിലെ നമ്മുടെ അമ്പലങ്ങളിൽ മന്ത്രധ്വനികളാലും കീർത്തനങ്ങളാലും നാമം ജപത്താലും മുഖരിതമായിരിക്കും. ഇവിടെ നേരെ മറിച്ചാണ്. തണുത്ത മാർ ബിൾത്തറയിൽ ചമ്രം പടിഞ്ഞ് കണ്ണുമടച്ചിരിക്കുമ്പോൾ ധ്യാനത്തിന് ഒരു പുതിയഭാവം വരുന്നു. ഇൻഡ്യൻ സ്പിരിച്വൽ മാസ്റ്റർ ആയാണ് ബാബ അറിയപ്പെടുന്നത് ഹിന്ദുയിസവും, ഇസ്ലാം ചിന്തകളും സംയോജിപ്പിച്ച അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ വ്യത്യസ്ഥമായിത്തോന്നി. "മോറൽ കോഡ് ഓഫ് ലൗ ". ജാതി മത ചിന്തകൾക്കതീതമായ ഒരു ലോകം ചാരിറ്റിയിലും അന്യരെ സഹായിക്കുന്നതിലും ശ്രദ്ധയുള്ള ഒരു ലോകം. .ദത്താത്രയൻ്റെ അവതാരമാണന്നു കരുതപ്പെടുന്ന ബാബ തൻ്റെ ഗ്രാമത്തിലെ വേപ്പുമരത്തിൻ്റെ ചുവട്ടിലാണ് തപസു ചെയ്തിരുന്നത്.
Thursday, November 17, 2022
എച്ച്.എ.എൽ എയിറോ മ്യൂസിയം [ യാത്രാ നുറുങ്ങുകൾ 701 ] ബാംഗ്ലൂരെ ഏറ്റവും മനോഹരമായ വീഥി ഏതെന്നു ചോദിച്ചാൽ HAL ന് അരികിലൂടെയുള്ള രാജപാത എന്ന് പറയണ്ടി വരും.രണ്ടു വശവും ഇടതൂർന്ന മരങ്ങൾ, വൃത്തിയും വെടിപ്പും ഉള്ള പാത. പാത യരുകിൽ കടകമ്പോളങ്ങൾ ഒന്നുമില്ല. നമ്മുടെ അഭിമാന ഭാജനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഏഷ്യയിലെത്തന്നെ ഒന്നാം സ്ഥാനത്താണ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമ്മിക്കുന്ന സ്ഥലം. കേടുപാടുകൾ തീർക്കാനുള്ള സംവിധാനം. വൈമാനികൾക്കുള്ള ഒന്നാന്തരം ഒരു പരിശീലനക്കളരി. അവിടെയാണ് ഹിന്ദുസ്ഥാൻ എയ്റോ മ്യൂസിയം.. ടിക്കറ്റെടുത്ത് വിശാലമായ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചാൽ ആദ്യം വ ശ ത്തുള്ള ഒരു വലിയ കെട്ടിടത്തിലേക്ക്. അവിടെ ഇതിൻ്റെ ചരിത്രത്തിലേയ്ക്ക് നമുക്കൊരോട്ടപ്രദക്ഷിണം നടത്താം ആദ്യകാലം മുതലുള്ള ഫോട്ടോഗ്രാഫ് സ്, പിന്നെ വിമാനത്തിൻ്റെ പാട്സിൻ്റെ ഒരു വർക്ക്ഷോപ്പ്. അവസാനം ഒരു മിനി തിയേറ്ററിൽ ഒരു ഫിലിം ഷോ. ഇനിയങ്ങോട്ട് വലിയ ഷഡുകളിൽ നമ്മുടെ അഭിമാന ഭാജനങ്ങളായ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. അതുപോലെ എയർക്രാഫ്റ്റ് എൽജിൻ, എയർ ട്രാഫിക്ക് എൻജിൻ എല്ലാം അടുത്ത കാണാം. തൊട്ടറിയാം. അവസാനം ഒരു റോസ്ഗാർഡനും, ഓർക്കി ഡേ റിയവും. എല്ലാം കൂടി നല്ല അറിവ് പകർന്നു തന്ന ഒരു സായാഹ്നം.ബാംഗ്ലൂരെ വലിയ തിരക്കിൽ നിന്നു മാറിശുദ്ധവായു ശ്വസിച്ച് കുറേ സമയം.
Tuesday, November 15, 2022
ബാംഗളൂർ വിധാൻ സൗധാ - മാർബിളിൽ കടഞ്ഞെടുത്ത ഒരു കവിത ... ബാംഗ്ലൂർ സിറ്റിയിൽ കുബോൺ പാർക്കിൽ തല ഉയർത്തി നിൽക്കുന്ന ഈ ഭരണസിരാകേന്ദ്രം ഇൻഡ്യയിലെ ഏറ്റവും മനോഹരമായ നിയമസഭാ മന്ദിരസമുച്ചയമാണ്. നിയോ ദ്രാവിഡീയ ശൈലയിൽ നിർമ്മിച്ചിരിക്കുന്ന ഈ സൗധത്തിന് മനോഹരമായ ഒരു കൊട്ടാരത്തിൻ്റെ പ്രൗഡിയുണ്ട്.അറുപതേക്കറിൽ അമ്പതിനായിരം സ്ക്കയർഫീറ്റിലുള്ള ഈ മന്ദിരം മനോഹരമായ മാർബിളിൽ തീർത്തതാണ്. ആയിരത്തി അഞ്ഞൂറു ശിൽപ്പികളുടെ മേൽനോട്ടത്തിൽ അയ്യായിരം തടവുപുള്ളികളുടെ അസ്രാന്ത പരിശ്രമം ഇത് വളരെ വേഗം പൂർത്തി ആക്കാൻ സഹായിച്ചു.നിയമ ലംഘകരെ ഉപയോഗിച്ച് ഒരു നിയമസഭാ മന്ദിരം !.ഇത് വിരോധാഭാസമാവാം. പക്ഷേ ഇതൊരു നല്ല മാതൃകയായി എനിക്കു തോന്നി. ഇതിൻ്റെ നാലു വശവുമുള്ള ഡൂം മുകളുടെ ഉള്ളിലെ കൊത്തുപണി അതി മനോഹരമാണ്. കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടത്തിൽ എ.സി ആവശ്യമില്ല. അത്ര കുളിർമയാണ്. അതിനു മുമ്പിലുള്ള മഹാത്മാവിനെ വണങ്ങിയാണ് തിരിച്ചു പോന്നത്.
Monday, November 14, 2022
കുന്ദനഹള്ളിയിലെ ജൈനക്ഷേത്രം [ യാത്രാ നുറുങ്ങുകൾ_699] രണ്ടു നിലകളിലുള്ള ഒരു ചെറിയ ജൈന ക്ഷേത്രം. ജൈനമത സ്ഥാപകനായ മഹാവീരൻ്റെ മാർബിളിൽ തീർത്ത വിഗ്രഹം മനോഹരമാണ്. അതിനു ചുറ്റും മാർബിളിൽ കൊത്തുപണികൾ ചെയ്തത് കാണുന്നത് തന്നെ മനസിന് ഒരു വിരുന്നാണ്. നിലത്തിരുന്ന് മുമ്പിലുള്ള പൊക്കം കുറഞ്ഞ ഡസ്ക്കിൽ ഗ്രന്ഥം വച്ച് പൂജാദ്രവ്യങ്ങളുമായി പ്രാർത്ഥിയ്ക്കുന്ന ഭക്തത്തനങ്ങളെ അവിടെക്കാണ്. നിശബ്ദമായാണവരുടെ പ്രാർത്ഥന. ജൈനമത തത്വങ്ങൾ അത്ഭുത പ്പെടുത്തുന്നതാണ്. ഏററവും പൗരാണികമായ സന്യാസ മതപാരമ്പര്യം. ലോകത്ത് ഒരു ജീവികളെയും അവർ ഉപദ്രവിക്കില്ല. സസ്യങ്ങളുടെ കിഴങ്ങുകളിൽ ആണ് അവയുടെ ആത്മാവ് എന്നു വിശ്വസിക്കുന്ന അവർ കിഴങ്ങുവർഗ്ഗങ്ങൾ ഒന്നും ഭക്ഷിക്കില്ല. ക്ഷേത്രങ്ങളിൽ അവർ വിളക്ക് കത്തിയ്ക്കാറില്ല. പ്രാണികൾ അതിൽ ആകർഷിക്കപ്പെട്ട് കത്തിത്തീരാതിരിക്കാൻ.വായും മൂക്കും ആവരണംചെയ്തേ അവർ പുറത്തിറങ്ങൂ. അമ്പലങ്ങളിലെ ജയിൻ ആർക്കിട്ട ചറിന് ഹിന്ദു, ബുദ്ധആർക്കിടച്ചറുമായി സാമ്യമുണ്ട്. ദക്ഷിണേ ഡ്യയിൽ ദ്രാവിഡ സ്റൈറയിൽ ആണ് കാണപ്പെടുന്നത്. എല്ലോറാ റോക്ക് കട്ട് ക്ഷേത്ര സമൂഹത്തിൽ ജൈന ക്ഷേത്രം കണ്ടിട്ടുണ്ട്.ശ്രാവണ ബല ഗുളയിലെ ഗോമ ഡേശ്വരൻ ലോകപ്രസിദ്ധമാണ്. അതിൻ്റെ നിർമ്മാണ രീതി അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തമായ തെല്ലാം ഉപേക്ഷിച്ച് ഭിക്ഷ സ്വീകരിച്ച് ജൈന സന്യാസിമാർ ജീവിയ്ക്കുന്നു. ജൈ നന്മാരിൽ രണ്ടു വിഭാഗം ഉണ്ട്. വെള്ള വസ്ത്രം മാത്രം ധരിക്കുന്ന ശ്വേതാoബരൻ.ദിക്കുകൾ മാത്രം വസ്ത്രമാക്കിയ ദിഗംബരൻ.ഉയർന്ന സാക്ഷരതയിലും, സമ്പത്തിലും ഇന്ത്യയിലെ പ്രബല വിഭാഗമാണവർ. ശാന്തമായ ആക്ഷേത്ര സങ്കേതം തന്ന ശാന്തി ഉൾക്കൊണ്ട് അവിടുന്ന് തിരിച്ചു പോന്നു.
Saturday, November 12, 2022
കൃപാൺ [ നാലുകെട്ട് -367] മുമ്പ് ആരോ സമ്മാനിച്ചതാണ് ആ കൃപാൺ. ഇന്നും നാലുകെട്ടിൽ അത് ഭദ്രം. ഈ ഇടെ കിട്ടിയ സിക്കു ക്കാർ ധരിക്കുന്ന സ്റ്റീൽ വളയും അതിനടുത്ത് വച്ചിട്ടുണ്ട് ഹിന്ദു മുസ്ലീം സമന്വയ ദർശനങ്ങൾ സമാഹരിച്ചാണ് ഗുരുനാനാക്ക് സിക്കു മതത്തിന് രൂപം നൽകിയത്.അവർ വിഗ്രഹാരാധനക്കെതിരാണ്. ഗ്രന്ഥാസാഹിബ് ആണ് സിക്ക് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയുടെ സ്ഥാനത്ത് കാണുക. സിക്കു മതത്തിൽ അഞ്ച് K എന്നു പറയാറുണ്ട്.കരാ [ സ്റ്റീൽ വള], കേശ് [തലമുടി ], കൺ ഗാ [ തടികൊണ്ടുള്ള ഒരു തരം ചീപ്പ് ] ', കചേര [ അടിവസ്ത്രം ] പിന്നെ കൃപാണും. വലിയ സ്റ്റീൽ കൊണ്ടോ ഇരുമ്പു കൊണ്ടോ ഉള്ള വാളാണ് കൃപാൺ.കരുണ എന്നത്ഥം വരുന്ന കൃപാൺ യുദ്ധത്തിനു മാത്രമല്ല അനീതിക്കെതിരെയുള്ള പടവാളായും സിക്കുകാർ കാണുന്നു. ഇന്ന് വലിപ്പം കുറഞ്ഞ കൃപാൺ ആണ് ധരിക്കുക.സ്റ്റീലുകൊണ്ടും, ഇരുമ്പു കൊണ്ടും കണ്ടിട്ടുണ്ട്. വിമാനത്തിൽ പോലും സിക്കുകാർക്ക് കൃപാൺ ധരിക്കുന്നതിന് വിലക്കില്ല
Saturday, November 5, 2022
ഒരു അവിസ്മരണീയ ദിവസം . അനിയൻ തലയാറ്റുംപിളളി ജസ്റ്റിസ് സുകുമാരൻ സാർ എൻ്റെ അച്ചൂൻ്റെ ഡയറി [ഇംഗ്ലീഷ് ] വായിച്ചിട്ടാണ് വിളിച്ചത്. അദ്ദേഹം പകർന്നു തന്ന ആ ആസ്വാദനം ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വില പിടിക്കാനാവാത്തതാണ്.കൂടെ അദ്ദേഹം ഒന്നു കൂടെപ്പറഞ്ഞു, അവർ ആലുവായ്ക്കടുത്ത് SNGiri യിൽ ഒരു വലിയ ഓർഫനേജ് നടത്തുന്നുണ്ട് അവിടുത്തെ അന്തേവാസികൾക്ക് അച്ചുവിൻ്റെ ഡയറി അവതരിപ്പിച്ച് ഒരു മൊട്ടിവേഷൻ ക്ലാസ് കൊടുക്കാൻ പറ്റുമോ എന്നു്. ഇന്ന് അവിടെപ്പോയിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസം. ആരോരുമില്ലാത്ത അനാഥ കുട്ടികളെയും അമ്മമാരേയും പൊറ്റുന്ന ഒരു മഹത്തായ സ്ഥാപനം '. കുട്ടികൾക്ക് പഠനവും ഒരു നല്ല തൊഴിലും അവർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുന്നു. അച്ചൂൻ്റെ ഡയറി ആകുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, മുത്തശ്ശനും അച്ഛനും, അമ്മയും, അനിയനും ഒക്കെയുള്ള അച്ചുവിൻ്റെ ഊഷ്മള ബന്ധം ആ കുഞ്ഞുങ്ങളുടെ കണ്ണു നനയിച്ചു. സത്യത്തിൽ വല്ലാത്ത കുറ്റബോധം തോന്നി. അച്ഛനെയും അമ്മയേയും മുത്തശ്ശനേയും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളാണ് മുമ്പിലിരിക്കുന്നതെന്ന് പെട്ടന്നാ ന്നോർത്തത്. പക്ഷേ അവിടെ അവർക്ക് ഒത്തിരി അമ്മമാരും അനിയത്തിമാരും ചേച്ചിമാരും ഉണ്ടായിരുന്നു. ജസ്റ്റീസ് സുകുമാരൻ സാറിനെപ്പോലെ ദൈവതുല്യനായ ഒരു മുത്തശ്ശനുണ്ടായിരുന്നു. അവിടെ അവർ അനാഥരല്ല. അവിടന്ന് പഠിച്ച് ജോലി കിട്ടി വിവാഹം കഴിച്ച് അനവധി പേർ ലോകം മുഴുവൻ ഉണ്ട്. അവരുടെ ഒപ്പമിരുന്ന് ആഹാരവും കഴിച്ച് മനസ്സില്ലാ മനസോടെ ആ മഹായോഗിയുടെ സ്മരണയുറങ്ങുന്ന മണ്ണിൽ നിന്ന് വിട പറഞ്ഞു
Thursday, November 3, 2022
പളളിക്കുറിപ്പ് [ഏകാദശി വിളക്ക് - 9] ' പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാനെ അമ്പലത്തിനകത്തേക്ക് ആനയിക്കുന്നു. മണ്ഡപത്തിൽ ശയ്യാപത്മമിട്ട് വിളക്ക് വച്ച് ശയ്യാ പൂജ.ചുറ്റും വാഴപ്പിണ്ടി വച്ച് അതിന് നടുക്ക് പട്ടുമെത്ത ഒരുക്കുന്നു. ശംഖുവിളിച്ച് പാണി കൊട്ടി ഭഗവാനെ ശയ്യയിൽ കിടത്തുന്നു. മുളപൂജ യിലൂടെ ദൈവാംശവും ജീവാംശവും പകർന്ന് മുളകൾ വളർന്ന തൈകൾ കൊണ്ട്ശയ്യക്ക് ചുറ്റും അലങ്കരിക്കുന്നു. അങ്ങിനെ ഭഗവാന് യോഗ നിദ്ര ക്ക് സമയ മൊരുക്കുന്നു. ചുറ്റും തുണികൊണ്ട് മറച്ച ശയ്യയിൽ ഭഗവാൻ തൂലിയാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. :വാദ്യമേളങ്ങളും മറ്റു ശബ്ദകോലാഹലങ്ങളും നിർത്തുന്നു. വിളക്കുകൾ ഒന്നൊന്നായി കെടുത്തുന്നു. ശ്രീകോവിലിനഭിമുഖമായി മണ്ഡപത്തിൽ സുരക്ഷക്ക് രാത്രി മുഴുവൻ ഒരാൾ കാവലിരിക്കണം. ഭഗവാനെ മനുഷ്യനായി സങ്കൽപ്പിച്ചുള്ള ഈ ചടങ്ങുകൾ സാധാരണ ഉത്സവാഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല. ഇനി രാവിലെ പള്ളിയുണർത്തൽ
Saturday, October 29, 2022
അവാർഡ് [അച്ചു ഡയറി-496] മുത്തശ്ശാ അച്ചു ഒന്നു പേടിച്ചു പോയി.ക്ലാസിനി ടയിൽ എന്നോട് പ്രിൻസിപ്പലിൻ്റെ മുറിയിൽ ച്ചെല്ലാനൊരറിയിപ്പ്.ആകെ ട ൻഷനാ യി മുത്തശ്ശാ. എന്താണോ എൻ്റെ പേരിലുള്ള കുറ്റം. എന്താണൊ അതിനുള്ള ശിക്ഷ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പിന്നെന്തിന് ഭയപ്പെടണം. പക്ഷേ മനസാ വാചാ അറിയാത്ത കുറ്റമാകും ചാർത്തപ്പെടുക. അല്ലന്നു തെളിയിക്കണ്ട ചുമതല അച്ചൂനാകും. മുമ്പ് ഇങ്ങിനെ ഉണ്ടായതാണ്.അന്ന് തെറ്റ് ചെയ്തത് ജോബായിരുന്നു. .പി ടിക്കപ്പെട്ടത് അച്ചുവും.ജോബിന് രണ്ടു വാണിഗ് കഴിഞ്ഞിരിക്കുകയാണ് ഇനി ഒന്നുകൂടി ആയാൽ അവൻ്റെ കാര്യം കുഴപ്പാകും. അത് കൊണ്ട് അത് അന്ന് അച്ചു ഏറ്റെടുത്തു. .മൂന്നാം നിലയിലാണ്.അച്ചു കിതയ്ക്കുന്നുണ്ട്. പ്രിൻസിപ്പലിൻ്റെ മുറിയിൽ എത്തി.അച്ചുവിൻ്റെ ചങ്കിടിക്കുന്നുണ്ട്." കൺങ്കരാജുലേഷൻ' അച്ചു. യുഗോട്ട് ദി ബസ്റ്റ് സ്റ്റൂഡൻ്റ് അവാർഡ്. " അച്ചൂന്ഷെയ്ക്ക് ഹാൻ്റ് തന്നു."പക്ഷേ അച്ചൂ വിനേക്കാൾ നന്നായി പ്പഠിക്കുന്നവർ അച്ചൂൻെറ ക്ലാസിലുണ്ട് സാർ""ഒ സോറി എന്നാൽ ഈ അവാർഡ് അവനു കൊടുക്കാം അല്ലെ അച്ചു "" അതാ നല്ലത് അല്ലങ്കിൽ അവന് സങ്കടാകും"പ്രിൻസിപ്പൽ അച്ചൂ നെ കെട്ടിപ്പിടിച്ചു ".ഈ നല്ല സ്വഭാവത്തിനാണ് അച്ചൂന് അവാർഡ് "
Thursday, October 20, 2022
തൃപ്പൂണിത്തുറRLV മഹേഷിൻ്റെ പഞ്ചാരി ഏകാദശി വിളക്കിന് ..... കുറിച്ചിത്താനം പൂതൃക്കോവിലിൽ ഏകാദശി വിളക്കിന് കാഴ്ച്ചശീവേലിക്കുള്ള പഞ്ചാരിമേളം പ്രസിദ്ധമാണ്. ഇരുകോൽ പഞ്ചാരിയാണ് പതിവ്. ഈ വർഷം തൃപ്പൂണിത്തുറRLVമഹേഷിൻ്റെ പ്രമാണത്തിലാണ് പഞ്ചാരി .കാഴ്ച്ചശീവേലിക്ക് ശ്രീധരി കവലയിലേക്കുള്ള എഴുന്നളത്തും ഉണ്ടന്നുള്ളത് ഈ വർഷത്തെ പ്രത്യേകതയാണ്. കേരളത്തിലെ പ്രഗത്ഭരുടെ അടുത്തു നിന്നുള്ള ശിക്ഷണം മഹേഷിൻ്റെ പ്രതിഭക്ക് മാറ്റുകൂട്ടാൻ സഹായിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറRL V കോളേജിൽ നിന്നും കഥകളി സംഗീത ബിരുദം, തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരിൽ നിന്നും ഇടക്ക, സോപാനസംഗീതം, കലാമണ്ഡലം കേശവപ്പുതു വാളിൽ നിന്ന് തായമ്പക, കലാനിലയം കുഞ്ഞുണ്ണി, കലാമണ്ഡലം ശിവദാസ് എന്നിവരിൽ നിന്ന് കഥകളികൊട്ട്. ഈ മഹാരഥന്മാരുടെ അരുമശിഷ്യനിൽ നിന്ന് നല്ലൊരു പഞ്ചാരിമേളത്തിനായി മേള പ്രേമികൾ കാത്തിരിക്കുന്നു...
Tuesday, October 11, 2022
റബർ മുതലാളി - [കീശക്കഥകൾ -171]. . " എസ്റേററ്റ് മുതലാളിയുടെ ബംഗ്ലാവിൽ രണ്ടു ദിവസം കൂടണം ""നീ എന്താ വിളിച്ചേ മുതലാളി എന്നോ?""പിന്നെ പത്തേക്കർ റബർത്തോട്ടമുള്ള ആളെ എന്തു വിളിയ്ക്കണം""നഷ്ട്ടത്തിൻ്റെ കണക്കിൽ ഞാനിന്നൊരു മുതലാളി ആണടോ?""മനസിലായില്ല ""ഇന്നത്തെ റബറിൻ്റെ വിലക്ക് വെട്ടിയാൽ എനിയ്ക്ക് നഷ്ട്ടം. വെട്ടാതിരുന്നാൽ ലാഭവും ""പിന്നെ എന്തിന് റബർ വയ്ക്കുന്നു."" റബർ വയ്ക്കുമ്പോൾ കൈതകൃഷിക്ക് കൊടുക്കും. നൂറ്റി ഇരുപത് പയ്ക്ക് 1500 തൈയുടെ വില അവൻ മുടക്കും.പിന്നെ ഒരേക്കറിന് 3000 രൂപ വച്ച് വേറേത രും. അങ്ങിനെ മൂന്നു ലക്ഷം രൂപാ.റബർ ബോർഡിൻ്റെ സബ്സിഡി ഒരു ലക്ഷം രൂപാ.നാലു ലക്ഷം രൂപാ ബാങ്കിലിട്ട് പലിശ കൊണ്ട് ജീവിയ്ക്കും.പിന്നെ റബർ വെട്ടിയാൽ നഷ്ട്ടം പിടിക്കും. വെട്ടിയ റബറിൻ്റെ.60% വെട്ടുകാരനു കൊടുക്കണം.നാപ്പത് ശതമാനം കൊണ്ട് വളം, കാടുതെളിയ്ക്കൽ,മരുന്നടി, റയിൻ ഗാർഡിഗ് എന്നിവ നടത്തും.പിന്നെ തൊഴിലാളിക്ക് ബോണസ്. ലാഭം അയാൾക്കാണ്. അയാൾ ലാഭവീതം എനിക്കാണ് തരണ്ടത് ""പിന്നെ ഇതെന്തിന് കൃഷി ചെയ്യുന്നു.""വേറെ ഏതു കൃഷി ആയാലും ഇതിലും നഷ്ട്ടമാണ്. ഞാൻ പറഞ്ഞവരുമാനം കിട്ടില്ല താനും.ഈ കിട്ടിയ കാശിൻ്റെ പലിശ കൊണ്ട് പതിനഞ്ച് വർഷം ജീവിക്കും.പിന്നെ സ്ലൊട്ടർ കൊടുത്തും തടിയുടെ വിലയും അതൊരു നല്ല തുക കിട്ടും." '" ക്ഷമിക്കണം എനിക്ക് സ്വൽപ്പം ധൃതിയുണ്ട്.തൊഴിലാളിയുടെ അടുത്ത് ബോണസ് തരണം എന്നു പറഞ്ഞ് ഒരു സമരമുണ്ട്." മുതലാളി മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോയി
Saturday, October 8, 2022
ശശീതരൂരിലെ എഴുത്തുകാരനെയാണെനിയ്ക്കിഷ്ടം. ഞാൻ ശശിത്തരൂരിൻ്റെ ഒരാരാധകനാണ്. ഒരു രാഷ്ട്രീയക്കാരൻ എന്നതിനേക്കാളും ഒരെഴുത്തുകാരൻ എന്ന നിലയിലാണ് എന്നെ സ്വാധീനിച്ചത്.അനന്തമായ ഒക്കാബുലറി, കാഴ്ച്ചപ്പാട്, അറിവ് ഇവയൊക്കെ സമ്മേളിക്കുന്ന അദ്ദേഹം എഴുത്തിൽ കൂടുതൽ സമയം കണ്ടെത്തൂ എന്നു പറയാൻ തോന്നി. ഒരു പുതിയ കാഴ്ചപ്പാടും ഉൾക്കൊള്ളാൻ പറ്റാത്തവരുടെ കൂടെയുള്ള രാഷ്ട്രീയം മതിയാക്കൂ എന്ന് മനസ്സിൽപ്പറഞ്ഞു പോയി. "വൈ ഐ ആം എ ഹിന്ദു" നിൻ്റെ മലയാളം പരിഭാഷ ധന്യ പുതുമനയുടെ ആണ്. സത്യത്തിൽ തരൂരിൻ്റെ കൃതികൾ ശ്രദ്ധികുന്നതും വായിക്കാൻ തുടങ്ങുന്നതും അവിടെ നിന്നാണ്. നന്ദി ധന്യ. എൻ്റെ "അച്ചുവിൻ്റെ ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ശ്രീ. തരൂരിൻ്റെ ഒരവതാരിക അതിമോഹമായിരുന്നു. പക്ഷേ ഞാനതിൻ്റെ ഒരു കോപ്പി മെയിൽ ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനൊരാശംസ എഴുതി അയച്ചു തന്നു. എൻ്റെ എഴുത്തു ജീവിതത്തിലെ ഒരു മഹാഭാഗ്യം. ഈ മാസം 28ന് എറണാകുളത്തു വച്ചാണ് അതിൻ്റെ പ്രകാശനം .എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനോടുള്ള എൻ്റെ കടപ്പാടും സ്നേഹവും ഈ അവസരത്തിൽ അറിയിക്കട്ടെ
Sunday, October 2, 2022
സ്പെഷ്യൽ മുളകാപ്പച്ചടി [തനതു പാകം - 48] നല്ല പച്ചമുളക് ഞട്ട് കളഞ്ഞ് കഴുകി എടുക്കണം. കാന്താരിമുളകും പരീക്ഷിക്കാവുന്നതാണ്.അത് പതുക്കെ ഒന്നു പൊട്ടിക്കുന്നത് നല്ലതാണ്.അത് ഉപ്പും കായവും കൂട്ടി തിരുമ്മി വയ്ക്കണം. ഒരു ഉരുളിയിൽ നല്ലണ്ണ അല്ലങ്കിൽ ശുദ്ധമായ വെളിച്ചണ്ണ എടുക്കണം. എണ്ണ നന്നായി ചൂടായൽ അരിഞ്ഞു വച്ചിരിക്കുന്ന കരിവേപ്പില അതിലിട്ടിളക്കണം. നന്നായി മൊരിഞ്ഞു കഴിയുമ്പോൾ മുളക് അതിലിട്ട് ഇളക്കി അടച്ചു വയ്ക്കണം: അത് നന്നായി ജലാംശം വറ്റി എന്നുറപ്പായാൽ അതിലേക്ക് മിക്സിയിൽ അരച്ച വാളൻപുളി ചേർത്തിളക്കണം. അതിലേക്ക് മല്ലിപ്പൊടി, കാഷ്മീരി മുളക് പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കുക. സ്വൽപ്പം ശർക്കര ചീകി അതിൽ ചേർക്കുക. നന്നായി ഇളക്കിയോജിപ്പിച്ച് ഗ്ലാസ് കൊണ്ടുള്ള കുപ്പിയിലാക്കി അടച്ചു വയ്ക്കാം. വളരെക്കാലം കേടു കൂടാതെ അത് ഉപയോഗിക്കാം. മുളകിൻ്റെ അളവിനനുസരിച്ച് ചേരുവകളുടെ അളവ് സ്വയം തീരുമാനിയ്ക്കാം അവസാനം ആ ഉരുളിയിൽ വാർത്തു വച്ച ചോറ് കൂട്ടി ഇളക്കി എടുത്താൽ നല്ല പുളിയാർ തിരവുമായി
Friday, September 30, 2022
ജീവിതമെഴുത്തിൻ്റെ സൗന്ദര്യ ശാസ്ത്രം - അൽ ഫോൻസാ കോളേജിലെ ശിൽപ്പശാലയിൽ ജീവിതത്തിൽ ആ ഒരു ദിവസം അർത്ഥ പൂർണ്ണമായതായി തോന്നി. പാലാ അൽഫോൻസാ കോളേജിലെ ഏക ദിന സെമിനാർ ജീവിതമെഴുത്തിൻ്റെ സൗന്ദര്യ ശാസ്ത്രമായി മാറി. ചരിത്രപ്രസിദ്ധമായ ഈ സരസ്വതീ ക്ഷേത്രം അപൂർവ്വ പുസ്തകങ്ങളുടെ കലവറയായ പിഎസ് പി.എം ലൈബ്രറി യെക്കൂടി ഉൾപ്പെടുത്തിയപ്പോൾ അതൊരു പുതിയ ചരിത്രം കുറിയ്ക്കലായി മാറി.എം ജി യൂണിവേഴ്സിറ്റിയുടെ സജീവ സാന്നിദ്ധ്യം സെമിനാറിന് മാറ്റുകൂട്ടി :Dr തോമസ് സ്ക്കറിയായുടെ സംഘാടക മികവും, കോളേജിൻ്റെ ചിട്ടയായ പ്രവർത്തന മികവും കൊണ്ട് ഈ സെമിനാർ അവിസ്മരണീയമാക്കി. വൈസ് പ്രിൻസിപ്പൽ Dr. സിസ്റ്റർ മിനിമോൾ മാത്യു, ഹിന്ദി വിഭാഗവും മലയാള വിഭാഗവും ഒന്നിച്ചപ്പോൾ Dr. ജസ്റ്റിൻ ഇമ്മാനുവേൽ, Drഅനിലാ തോമ്മസ് എന്നിവരുടെ അർപ്പണബോധവും അത്യദ്ധ്വാനവും ഇതിൻ്റെ വിജയത്തിൽ പ്രധാന പങ്കാണ് വഹിച്ചത് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ പ്രഗൽഭർ പങ്കെടുത്ത സെമിനാർ നല്ല അച്ചടക്കത്തോടെ കേട്ടിരുന്ന പുതിയ തലമുറ പ്രതീക്ഷ നൽകുന്നു.D r. ദീപേഷ് കരിമ്പിൻ കരയുടെ ഉത്ഘാടന പ്രസംഗം മുതൽ ഒരോ പ്രബന്ധാവതാരകരും മികവു പുലർത്തി. സമാപന സമ്മേളനത്തിൽ Dr. കെ.കെ.ശിവദാസിൻ്റെ ഹൃസ്വ പ്രഭാഷണം കൂടുതൽ അർത്ഥപൂർണ്ണമായി അനുഭവപ്പെട്ടു. ജീവിതമെഴുത്തിനെപ്പറ്റി വിദ്യാർത്ഥിനികളുടെ അഭിപ്രായം വന്നപ്പോൾ ആ സിസ്റ്ററിൻ്റെ പ്രസംഗം വേറിട്ട തായിത്തോന്നി.ഹൃദയത്തിൽ ത്തറഞ്ഞ തൻ്റെ അഭിപ്രായങ്ങൾ വളരെ ശാന്തമായി അവതരിപ്പിച്ചപ്പോൾ എന്തോ മനസ് ഒന്നു വല്ലാതെ തേങ്ങിപ്പോയി.
Saturday, September 17, 2022
ഫാമിലി ലൈഫ് എഡ്യൂക്കേഷൻ [ അച്ചു ഡയറി-495] മുത്തശ്ശാ നമ്മുടെ സ്ക്കൂളിൽ ഒരു പ്രോഗ്രാം ഉണ്ട്. " ഫാമിലി ലൈഫ് എഡ്യൂക്കേഷൻ ". ചെറിയ ക്ലാസ് മുതൽ തുടങ്ങും. പക്ഷേ ടീൻ എയ്ജിൽ ഉള്ളവരെയാണ് ഇവിടെ കൂടുതൽ ശ്രദ്ധിക്കുന്നത്. ഹ്യൂമൻ അനാട്ടമി നന്നായി പഠിപ്പിക്കും.ഈ പ്രായത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പററി അവർ നന്നായിപ്പറഞ്ഞു തരും. ഈ ഒരോ സ്റേറജിലും കുട്ടികളെ ശ്രദ്ധിക്കണ്ട രീതികൾകുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ രക്ഷകർത്താക്കൾക്ക് ഒരു വർക്ക് ബുക്ക് കൊടുക്കും. അവർക്കും ഇതിന് വലിയ ഒരു പങ്കുണ്ട്. ഈ പ്രായത്തിൽ ബയോളജിയ്ക്കൽ ആൻഡ് സൈക്കോളജിയ്ക്കൽ ചെയ്ഞ്ച് മനസിലാക്കിത്തരാൻ കൗൺസിലിഗും ഉണ്ട്. ഈ പ്രോഗ്രാമിൽ സെക്സ് എഡ്യൂക്കേഷനും വരും. ആദ്യമൊക്കെ അച്ചു ന് ഒരു ചമ്മലായിരുന്നു മുത്തശ്ശാ. പക്ഷേ നമ്മൾ അറിഞ്ഞിരിക്കേണ്ട എന്തെല്ലാം കാര്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ മനസും ശരീരവും നമുക്ക് സ്വന്തം. അതിലേയ്ക്ക് വരുന്ന ബാഡ് ടച്ചും ഗുഡ് ടച്ചും നമ്മൾ തിരിച്ചറിയണം.അതിനോട് മടി കൂടാതെ പ്രതികരിക്കാൻ നമ്മെ അവർ പ്രപ്തരാക്കും.ഈ കാര്യങ്ങൾ പേരൻ്റ്സുമായി ഡിസ്ക്കസ് ചെയ്യാൻ പോലും നമുക്ക് മടിയില്ലാതായി. നാട്ടിലും സ്ക്കൂളുകളിൽ ഈ തരം വിദ്യാഭ്യാസം അത്യാവശ്യമാണന്ന് അച്ചൂന് തോന്നുന്നു. പക്ഷേഇവിടുത്തേക്കാൾ ആ പ്രോഗ്രാം നടപ്പിൽ വരുത്താൻ അവിടെ ബുദ്ധിമുട്ടാകുമെന്നച്ചൂന് തോന്നണു
Wednesday, September 14, 2022
ഒരു സ്നേഹാഭിഷേകം ഇന്ന് അമ്മായിയുടെ ശതാഭിഷേകമായിരുന്നു. ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടായ്മ്മ.ഒത്തിരി ഗൃഹാതുരത്വ ഭാവം ഉൾക്കൊണ്ട അന്തരീക്ഷം.എൻ്റെ പ്രിയപ്പെട്ട അമ്മ കളിച്ചു വളർന്ന നാട്. അമ്മയുടെ പ്രിയപ്പെട്ട പരിയാരത്തപ്പൻ്റെ നാട്. മുമ്പ് എല്ലാ വർഷവും പോകാറുണ്ട്. സ്നേഹമസൃണമായ അന്തരീക്ഷം.കുട്ടിക്കാലം മുതൽ എല്ലാ വർഷവും അനുഭവിക്കുന്ന സൗഹൃദം.ഏതു പ്രതിസന്ധിയും ചിരിച്ചു കൊണ്ട് നേരിടുന്ന അമ്മായി എനിക്കെന്നും അത്ഭുതമായിരുന്നു. ഒരിയ്ക്കലും ആ നെറ്റി ഒന്നു ചുളിക്കുന്നതു പോലും കണ്ടിട്ടില്ല. പരുഷമായ ഒരു വാക്കു പോലും ഉച്ചരിച്ചതായി കെട്ടിട്ടില്ല. അന്നും ഇന്നും ഒരു വലിയ പോസിറ്റീവ് എനർജി ആയിരുന്നു ആ സാമിപ്യം.ഒരു യോഗിനിയുടെ ശബ്ദത്തിലുള്ള ആ സ്വാന്തനം അനുഭവിച്ചവർക്കേ അതിൻ്റെ മാധുര്യമറിയൂ.ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
Tuesday, September 13, 2022
സ്പൈസസ് ഗാർഡൻ [കാനന ക്ഷേത്രം - 32] എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പ്രത്യേകത എല്ലാം ഒരു "തീമാററിക് " ആയി കൃഷി ചെയ്തിരിക്കുന്നു എന്നതാണ്. ഈ ഇടെ പൂർത്തി ആയ "സ്പയി സസ്ഗാർഡൻ " പൂർത്തി ആയതിൻ്റെ അവസാനത്തെക്കണ്ണിയാണ്. നല്ല വൃത്തത്തിൽ ഒരു സ്ഥലം ഒരുക്കി അതിൻ്റെ അതിരിൽ വട്ടത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുക. സ്പൈസസ് എല്ലാം ഒരിടത്ത് ലഭ്യമാക്കുക എന്ന ഉദ്യേശത്തിലാണ് ഇങ്ങിനെ ചെയ്തത്. കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, കറുവപ്പെട്ട, കരിവേപ്പ്, അയമോദകം, തിപ്പലി, സർവ്വ സുഗന്ധി, മിൻ്റ്തുളസി, കസ്തൂരി മഞ്ഞൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. അതിൻ്റെ നടുക്കുള്ള തറയിൽ പുല്ലു പിടിപ്പിച്ച് ഇരിയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മിയാ വാക്കി രീതിയിൽ മണ്ണ് ഒരുക്കിയുള്ള കൃഷിയാകുമ്പോൾ അതിന് നല്ല വളർച്ച കിട്ടുന്നു. . കാനന ക്ഷേത്രത്തിൽ "വന തീർത്ഥം" എന്ന ഒരു കുളത്തിൻ്റെ പണി ഉടൻ പൂർത്തിയാകും
Sunday, September 11, 2022
പിസ്സാ വിത്ത് ചീസ് [കീ ശക്കഥ-249] കുറേക്കാലമായി പിസാക ഴിച്ചിട്ട്.വീട്ടിൽ എല്ലാവർക്കും ഇഷ്ടാണ്. ഡോമിനോ പിസ്സ വിത്ത് ചീസ്.ഓർഡർ കൊടുത്തു.പക്ഷേ അപ്പോൾ ഗൂഗിളിൽ ഒരു മെസേജ് "ഏതു ഷോപ്പിൽ നിന്നാണ് വേണ്ടത്.കഴിഞ്ഞ തവണ പിസ്സാ ഹട്ടിൽ നിന്നായിരുന്നു. അവിടുന്ന് മതിയോ?" മതി""പക്ഷേകഴിഞ്ഞ ദിവസത്തെ ബ്ലഡ് ടെസ്റ്റ് റിസൽട്ട് വച്ച് നിങ്ങൾക്ക് കൊളോസ്റ്റർ ലവൽ കൂടുതലാണ്. അപ്പോൾ ചീസ് ഇല്ലാത്തതല്ലേ നല്ലത്. "ഗൂഗിൾ വിടുന്നില്ല."എന്നാൽ അതു മതി""നിങ്ങളുടെ ബോഡീ വെയ്റ്റ് ഇപ്പോൾ കൂടിയിട്ടുണ്ട്. ജങ്ക് ഫുഡ് സൂക്ഷിച്ചു കഴിക്കണ്ടതാണ്.""സാരമില്ല എനിയ്ക്ക് നല്ല എക്സർസൈസ് ഉണ്ട്. നടക്കാറും ഉണ്ട്""പക്ഷെ നിങ്ങൾ കഴിഞ്ഞ ഒരാഴ്ച്ചയായി ഒട്ടും നടന്നതായി കാണുന്നില്ല. അതു നിങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കും ""എന്നാൽ ക്ലാസിക് കോൺസ്വീറ്റ് പി സാ ആയിക്കൊട്ടേ ""നിങ്ങളുടെ ഷുഗർലവൽ വച്ച് അത് ഒഴിവാക്കുകയാണ് നല്ലത്. നിങ്ങൾ കഴിഞ്ഞ ഒരു മാസമായി ഷുഗറിനുള്ള മരുന്നു വാങ്ങിയിട്ടും ഇല്ല." ഛെ... ഇതൊക്കെ ഗൂഗിൾ എങ്ങിനെ അറിയും""നിങ്ങൾ ഓൺലൈനിൽ ചെയ്യുന്നതിനൊക്കെ ഇവിടെ റിക്കാർഡുണ്ട്.""എന്നാൽ എൻ്റെ ആരോഗ്യത്തിനപകടമില്ലാത്ത ഒന്ന് നിങ്ങൾ തന്നെ ഓർഡർ ചെയ്യൂ.എല്ലാവർക്കും വേണം"" കഴിഞ്ഞ മാസത്തെ ഹൗസിഗ് ലോണും വെഹിക്കിൾ ലോണും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ ഇപ്പഴത്തെ സാമ്പത്തിക ഭദ്രത കണക്കാക്കുമ്പോൾ ഇപ്പം ഇത്രയും വലിയ ഒരു തുക മുടക്കുന്നത്അഭികാമ്യമാണോ എന്നു ചിന്തിക്കൂ."എനിക്ക് ദ്വേഷ്യം വന്നു."എൻ്റെ ക്രഡിറ്റ് കാർഡിൽ ക്യാഷ് ഉണ്ട്. നിങ്ങൾ അതു നോക്കിയാൽ മതി""അല്ല. ഈ മാസം അതിൻ്റെ കാലാവധി തീരുകയാണ്.പോരാത്തതിന് നിങ്ങൾക്ക് താങ്ങാവുന്നതിലപ്പുറം നിങ്ങൾ എടുത്തതായി കാണുന്നു.""ഇതെന്തൊരു ശല്യം. ഓർഡർ ക്യാൻസൽ ചെയ്തേക്കൂ. ഞാൻ പറമ്പിൽ നിന്നും കപ്പ പറിച്ച് മുണ്ടൻ കപ്പയുണ്ടാക്കിക്കഴിച് വിശപ്പടക്കിക്കൊള്ളാം""നിങ്ങളുടെ ശരീരത്തിൽ സ്റ്റാർച്ചിൻ്റെ അളവ് ഇനി കൂടാൻ പാടില്ല. കപ്പഒഴിവാക്കുന്നതാണ് നല്ലത്. ""നിങ്ങൾ ആരാണ് ദൈവമോ? ഡോക്ടറോ?""ഗൂഗിൾ: ഒരു തരത്തിൽ എല്ലാം അറിയുന്ന ദൈവം. നിങ്ങളുടെ ഒരു രഹസ്യവും നിങ്ങൾക്ക് സ്വന്തമായില്ല. എല്ലാം ഞാനറിയുന്നുണ്ട്. നിങ്ങളുടെ ചുറ്റും എൻ്റെ വല മുറുക്കിയിട്ടുണ്ട്. നിങ്ങൾ തന്നെ തല വച്ചു തന്നതാണ്. നിങ്ങളുടെ രക്ഷയേക്കരുതി ഞങ്ങൾ ഓർമ്മിപ്പിച്ചെന്നേയുള്ളൂ"
Saturday, September 10, 2022
നാലാം ഓണം [നാലു കെട്ട് -366] ഓണാഘോഷങ്ങളുടെ പരിസമാപ്തി. അന്ന് തറവാട്ടിൽ ചതയം ആഘോഷിക്കുന്നത് മറ്റു ജീവജാലങ്ങൾക്ക് വേണ്ടി കൂടിയാണ്. വളർത്തുമൃഗങ്ങൾക്കും മറ്റു പക്ഷിമൃഗാദികൾക്കും അന്ന് ആഹാരം കൊടുക്കും. എന്തിന് ഉറുമ്പിനു വരെ. വലിയ ആഘോഷത്തിൻ്റെ മിച്ചം മുഴുവൻ മാറ്റി ശുദ്ധമാക്കുന്ന ദിവസം.പായസമുണ്ടാക്കിയതിനു ശേഷമുള്ള തേങ്ങാപ്പീര വല്ലത്തിൽ നിറച്ചുണ്ടാക്കും. അത് വലിയ തൂശനിലയിലിട്ട് മറ്റു വിഭവങ്ങളും കൂട്ടി ആണ് പശുക്കൾക്കും മറ്റു ജീവികൾക്കും കൊടുക്കുക. ആ വലിയ ആഘോഷത്തിൻ്റെ അവശിഷ്ടങ്ങൾ മുഴുവൻ മാറ്റി വീണ്ടും അടുത്ത ഓണത്തിനായി ക്കാത്തിരിക്കുക. അന്ന് കുട്ടികൾക്ക് ആ ആൻറി ക്ലൈമാക്സ് വേദന ഉണ്ടാക്കിയിരുന്നു. ഓണം വെക്കേഷൻ പിന്നേയും മിച്ചമുണ്ടാകും. ഓണത്തല്ലും തലപ്പന്തുകളിയും ഊഞ്ഞാലാട്ടവും തുടരുമെങ്കിലും ഓണത്തിൻ്റെ ഹരമൊടുങ്ങിയ കളി മിക്കവാറും വിരസമാകാറാണ് പതിവ്. അലങ്കരിച്ച് പൂജിച്ച ഓണത്തപ്പൻ മുറ്റത്തിൻ്റെ ഒരു മൂലയ്ക്ക് അനാഥമായിക്കിടപ്പുണ്ടാകും. പൂവും തലയും പോയതുമ്പച്ചെടികൾ തല കുനിച്ച് കാറ്റിലാടുന്നുണ്ടാവും. എല്ലാ ആഘോഷങ്ങളുടെയും അവസാനം ഇങ്ങിനെയാണ്.
Tuesday, September 6, 2022
ഓണക്കാഴ്ച്ച ......... [ നാലുകെട്ട് - 365] എൻ്റെ കുട്ടിക്കാലത്ത് തറവാട്ടിലെ ഓണത്തിൻ്റെ രീതികൾ ഓർക്കാൻ രസമുണ്ട്.ജന്മി കുടിയാൻ വ്യവസ്ഥ നിലനിന്ന കാലം .അന്ന് ഓണത്തിന് ഓണക്കാഴ്ച്ചയുമായി ധാരാളം പേർ എത്തും.ഏത്തക്കുല, പഴം, ചേന തുടങ്ങിയ കാർഷിക വിളകളാണധികവും.കടകോലും, മരക്കയിലും, മരികയും മറ്റും മരാശാരിമാരുടെ വക. കൊല്ലപ്പണി ചെയ്യുന്നവർ കറിക്കത്തി, വാക്കത്തി, പേനാക്കത്തി തുടങ്ങിയവ. സ്വർണ്ണപ്പണിക്കാരൻ ചെവിത്തോണ്ടി. ആ കൂട്ടായ്മ്മ അന്നത്തെ തൊഴിൽ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. സാമൂഹിക വ്യവസ്ഥിതിയുടെ രീതി ആയിരുന്നു. അന്നു കാഴ്ച്ചകൊണ്ടു വരുമ്പോൾഅവർക്ക് സാധനങ്ങളായാണ് കൊടുക്കുക. എണ്ണ, പുകയില, അരി, ഓണക്കോടി [ അന്ന് മയ്മ്മൽ മുണ്ടും, കച്ചത്തോർത്തും.] അതിന് ഓണളവ് എന്നാണ് പറയുക. അവിട്ടത്തിൻ്റെ അന്നാണ് കാഴ്ച്ചസദ്യ. അതായത് ഓണം ഊട്ട്. അന്നവർക്ക് സദ്യ വിളമ്പിക്കൊടുക്കാൻ നല്ല രസമാണ്. അവർ ആസ്വദിച്ച് കഴിക്കുന്നത് കണ്ടു നിൽക്കും. അന്ന് കാളനാണ് അവർക്ക് പദ്ധ്യം. വലിയ മക്കയിലിൽ ആണ് വിളമ്പിക്കൊടുക്കുക. പിന്നെ പ്രഥമനും. വലിയ തൂശനിലയിൽ നിലത്തിരുന്നാണ് കഴിക്കുക. ജന്മി കുടിയാൻ ബന്ധത്തിൻ്റെ ഇഴയടുപ്പം അന്ന് കൂടുതലായിരുന്നു. അവർക്കൊക്കെ തന്നെ എന്തെങ്കിലും വിഷമം വന്നാൽ ഓടി എത്തുന്നത് മുത്തശ്ശൻ്റെ അടുത്തെക്കാണ്. അവിടെ പരിഹാരം ഉണ്ടാകും." അവർ പണിയെടുത്തുണ്ടാക്കുന്നതിൻ്റെ പകുതിയോളം പലപ്പഴായി അവർക്കു തന്നെ കൊടുക്കണം" മുത്തശ്ശൻ പറയാറുള്ളത് ഓർക്കുന്നു
Monday, September 5, 2022
"വർക്കേഷൻ " [കീശക്കഥകൾ 248] യാത്ര ലഹരിയാക്കിയ ഉണ്ണി .നിരന്തരം യാത്ര ചെയ്യും. പുതിയ സ്ഥലങ്ങൾ' പുതിയ സംസ്കാരങ്ങൾ. അതിനുളള ക്യാഷ് അവൻ പണി എടുത്തുണ്ടാക്കും. ഉണ്ണി അനാഥനാ ണ്. ഉറ്റവരാരുമില്ല. അതിൻ്റെ വിരസ്സത മാറ്റുന്നത് യാത്രയിലൂടെ.പ0നത്തിലൂടെ.അങ്ങിനെയാണ് ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ജോലി കിട്ടിയത്.ഉയർന്ന ശമ്പളം.ക്യാഷ് എന്താ ചെയ്യണ്ടതന്നറിയില്ല. പക്ഷേ തൻ്റെ സ്വാതന്ത്ര്യം മുഴുവൻ പോയത് അവനറിഞ്ഞില്ല. ക്രമേണ അവനതറിഞ്ഞു വന്നപ്പഴയ്ക്കും പൂർണ്ണമായി തടവിലായിക്കഴിഞ്ഞിരുന്നു. മഹാമാരി നിറഞ്ഞാടിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന രീതികൾ മുഴുവൻ പൊളിച്ചെഴുതപ്പെട്ടു. പക്ഷേ ഉണ്ണിക്ക് പ്രത്യാശയുടെ ഒരു കിരണമായാണത് അനുഭവപ്പെട്ടത്."വർക്ക് എനി വെയർ ". മല്ലു ഭാഷയിൽ "വർക്കേഷൻ". ലോകത്ത് എവിടെ ഇരുന്നു വേണമെങ്കിലും ജോലി ചെയ്യാം. ഒരു ലാപ്ടോപ്പും, മൊബൈലും മാത്രം മതി. ആദ്യമായി ഉണ്ണി മഹാമാരിയ്ക്ക് നന്ദി പറഞ്ഞു. തൻ്റെ മോഹങ്ങൾ വീണ്ടും പൂവണിഞ്ഞതായി ഉണ്ണി അറിഞ്ഞു. ആദ്യം നൈനിറ്റാ ളി ലെയ്ക്ക്.സൈറ്റ്സീയി ഗും ജോലിയും ഒന്നിച്ച് നടക്കും. അങ്ങിനെ രണ്ടാഴ്ച്ച. പിന്നെ അടുത്ത സ്ഥലത്തേക്ക്.ഉണ്ണിയ്ക്ക് ജോലിയുടെ വിരസത മാറിത്തുടങ്ങി.ഒരവദൂതനെപ്പോലെ ഉണ്ണി പറന്നു നടന്നു.പിന്നെ പിന്നെ ദുബായി, സിഗപ്പൂർ. ഒരു ദിവസം ഉണ്ണിഞട്ടിപ്പോയി. എല്ലാ ജോലിക്കാരും ഓഫീസിൽ എത്തണം. ഇനി എല്ലാം പഴയ പോലെ. അങ്ങിനെ ഉണ്ണിയെ വീണ്ടും കാഞ്ചനക്കൂട്ടിലടച്ചു. ചിറകടിച്ച് പറക്കാൻ ശ്രമിച്ചപ്പഴാണ് താൻ അദൃശ്യമായ ഒരു ചങ്ങലയാൽ ബന്ധനസ്ഥനാക്കപ്പെട്ടതറിഞ്ഞത്. സ്വാതന്ത്ര്യത്തിൻ്റെ ചിറക് കമ്പനിക്കാർ ഇതിനകം അരിഞ്ഞുകളഞ്ഞതവനറിഞ്ഞു. അഞ്ചു വർഷത്തെ ബോണ്ടിൻ്റെ പേരിലുള്ള ചങ്ങല . ഉണ്ണിയ്ക്ക് ജോലിയിൽ ശ്രദ്ധ കുറഞ്ഞു. യാത്ര ഒരു ലഹരി ആയിരുന്ന ഉണ്ണിക്ക് അതിനവസരം അടഞ്ഞപ്പോൾ മററു ലഹരി തേടിഞ്ഞുടങ്ങി.തൻ്റെ സമനില തെറ്റുന്നതായി ഉണ്ണിക്ക് തോന്നി. അങ്ങിനെ ഒരു ദിവസം തൻ്റെ കാഞ്ചനക്കൂട്ടിൽ തലതല്ലിച്ചത്ത പഞ്ചവർണ്ണത്തത്തയുടെ കൂട്ട് അവൻ ജീവനൊടുക്കി.ഉണ്ണിയുടെ മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ വന്നില്ല. കമ്പനിക്കാർ എല്ലാ ബഹുമതിയോടും കൂടി ആ മൃതദേഹം സംസ്കരിച്ചു
Wednesday, August 31, 2022
കൊട്ടിന് മട്ടന്നൂർ " മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ട്രിപ്പിൾ തായമ്പക . ചെണ്ടയെ വാദ്യോപകരണങ്ങളിൽ എക്കാലത്തെയും വിസ്മയമാക്കി മാറ്റിയ ശ്രീ.മട്ടന്നൂരിൻ്റെ ട്രിപ്പിൾ തായമ്പകയിൽ ലയിച്ച് രണ്ടു മണിക്കൂർ ! മക്കൾ ശ്രീകാന്തും ശ്രീരാജും ചേർന്നപ്പോൾ ലയം പുർണ്ണം.മലമേക്കാവ് 'ശൈലിയും, പാലക്കാടൻ ശൈലിയും യോജിപ്പിച്ച് ഒരു പുതിയ ശൈലി അദ്ദേഹം രൂപപ്പെടുത്തിയതായിത്തോന്നി. . പരമ്പരാഗത തായമ്പകാസ്വാദകർ നെറ്റി ചുളിച്ചേക്കാം. എത്ര ഉദാത്ത കല ആയാലും ആവർത്തന വിരസമാകരുത്.പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കണം. താളസ്ഥിതി, സാധകം, ശബ്ദ ഭംഗി, കാല പ്രമാണം, ഭാവം, സംഗീതം ഈ സിദ്ധികൾ എല്ലാം സ്വായത്തമാക്കിയ മട്ടനൂരിനെ അതു സാധിക്കൂ.ഫ്യൂഷൻ മ്യൂസിക്കിൽ പാശ്ചാത്യ പൗരസ്ത്യ വാദ്യങ്ങളുമായി ഇണക്കിചെണ്ടയേ ഒരു ഉദാത്ത വാദ്യോപകരണമാക്കി മാറ്റിയ ആ ഫ്യൂഷൻ ടച്ച് ഈ ട്രിപ്പിൾ തായമ്പകയിലും കാണാം. ഇവിടെ ഈ താള വിസ്മയത്തിൽ ഇലത്താളക്കാരനു പോലും പ്രാധാന്യം ഉണ്ട്. അന്യോന്യം പ്രോത്സാഹിപ്പിച്ച് സംവദിച്ച് ആ അസുര വാദ്യം മുന്നേറുമ്പോൾ നമ്മൾ പരിസരം മറന്ന് ഒരു മാസ്മരിക ലോകത്തെത്തിയ പോലെ .കാലാനുസരണമായ മാറ്റങ്ങൾ വേണമെന്ന പക്ഷക്കാരനാണ് ഞാനും. അതിന് പൂർണ്ണത കൈവരിയ്ക്കാൻ ഈ മേള കുലപതിക്കേ സാധിക്കൂ. ആശംസകൾ ...
Tuesday, August 30, 2022
ജലാധി വാസഗണപതിക്ക് " ഒറ്റയട". കോട്ടയം ജില്ലയിൽ മണ്ണക്കനാട് ശ്രീ മഹാഗണപതി ക്ഷേത്രം .ജലാധിവാസഗണപതി . അമ്പലത്തിനടുത്തുള്ള ചിറയിൽ ദേവസാന്നിധ്യം [ഗണപതി ] . ആചിറയിൽ നിന്ന് ദേവനെ ആവാഹിച്ച് പീ0ത്തിൽ ഇരുത്തി പൂജകഴിഞ്ഞു തിരിച്ച് ജലത്തിലേക്ക് ഉദ്വസിക്കുന്നു. ചിറയിൽ കരിമുണ്ടതേവർ ഉണ്ട് എന്ന് പഴമക്കാർ പറയാറുള്ളത് ഓർക്കുന്നു . ആ ചിറയാണ് പ്രസിദ്ധമായ കുറിച്ചിത്താനം പൂ തൃക്കൊവിൽ അമ്പലത്തിന്റെ ആറാട്ടുകടവ് .ക്ഷേത്രത്തിലെ ഒറ്റയട വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ മാത്രമുള്ള ഒരു വഴിപാട് . ഒരുനാഴി അരി ,ഒരു നാളികേരം നാല് പലം ശർക്കര .അതാണ് ഒരടക്ക് . ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിനാളുകൾ ഒറ്റയട നേരുന്നു. ഈ ചിറ പണ്ട് ഋ ഷിമാരുടെ ഹോമകുണ്ഡമായിരുന്നു എന്നാണ് അഷ്ടമംഗലപ്രശനത്തിൽ തെളിഞ്ഞത് .അവിടെ ദേവചയ്തന്യം അങ്ങിനെയാണ് ഉണ്ടായതത്രെ .പിൽക്കാലത്ത് അതൊരു വലിയ ചിറയായി രൂപാന്തരപ്പെട്ടു. അവിടെ ഷോഡശ്ശദ്രവ്യ ഗണപതിഹോമാമാണ് നടക്കാറ് .അവിടുത്തെ വിനായക ചതൃത്ഥി ആഘോഷം പ്രസിദ്ധമാണ്
അത്തം മുതൽ പത്തുനാൾ [നാലുകെട്ട് -364] അന്ന് തറവാട്ടിൽ പിള്ളേരോണം മുതൽ തുടങ്ങും ഓണത്തിൻ്റെ ആവേശം. അത്തമാ കുമ്പഴേയ്ക്കും ഓണംപടിവാതുക്കലെത്തിയ സന്തോഷം. അത്തത്തിന് തുമ്പപ്പൂവും ഒരു നിര തുളസിയും മാത്രം. ചുവന്ന പൂ അന്ന് ഉപയോഗിക്കാറില്ല. പിന്നെ ഒരോ ദിവസവും പടിപടി ആയി പൂക്കളത്തിൻ്റെ വലിപ്പവും ചാരുതയും കൂടും ഒപ്പം മനസിൻ്റെ ഉത്സാഹവും ഓലകൊണ്ട് മുത്തശ്ശൻ നല്ല പൂക്കൂട ഉണ്ടാക്കിത്തരും. അന്ന് തൊടി നിറയെ പൂക്കളാണ്. കൊങ്ങിണിയം. അരി പൂവും, ശംഖുപുഷ്പ്പും മുക്കൂററിയും.പല നിറത്തിലും ആകൃതിയിലും ഉള്ള പൂക്കൾ. അന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പൂവിളിയോടെ തൊടികൾ മുഴുവൻ താണ്ടി ആർത്തുല്ലസിച്ച് പൂക്കൾ ശേഖരിക്കും. അടുത്തുള്ള കാളാം പുലി മലയിൽ ധാരാളം പൂക്കളുണ്ട്. പക്ഷേ കൊടും കാടാണ്. പണ്ടു പുലി ഇറങ്ങിയിരുന്നുവത്രേ. നല്ല ധൈര്യമുള്ള ഏട്ടന്മാർ മാത്രമേ അവിടെപ്പോകാറുള്ളു. അവിടെപ്പോയി പൂ പറിച്ച് വരുന്നവർ അന്ന് നാട്ടിലെ ഹീറോ ആണ്. മുറ്റത്ത് വട്ടത്തിൽ ചാണകം കൊണ്ടു മെഴുകി അതിലാണ് പൂവിടുക. മണ്ണിൻ്റെ മണവും കാടിൻ്റെ ചാരുതയും ഉള്ള ഓണക്കാലം ഇന്നില്ല. ഓണത്തുമ്പികളുടെ ചാഞ്ചാട്ടവും ഇന്നപൂർവ്വം. സ്വീകരണ മുറിയിലേക്കും മറ്റോഡിറ്റോറിയങ്ങളിലേയ്ക്കും ഒതുങ്ങിയ ഓണാഘോഷങ്ങൾ മാറിയപ്പോൾ ഹൃദയം കൊണ്ടാഘോഷിച്ചിരുന്ന ഓണ ദിനങ്ങൾ അന്യം നിന്നപോലെ .അന്ന് ഓണക്കോടിയുടെ ഗന്ധം ഒരു ഹരമായിരുന്നു. ഒരു തരത്തിൽ ഇന്ന് എന്നും ഓണമാണ്
Tuesday, August 23, 2022
മുത്തശ്ശാ അച്ചു ഡിഷ്നറി ഉണ്ടാക്കി [അച്ചു ഡയറി-493] അച്ചൂൻ്റെ സ്ക്കൂളിൽ "സ്പെല്ലിഗ് ബീ " മത്സരം ഉണ്ട്.ഒരു ഇംഗ്ലീഷ് വാക്കിൻ്റെ സ്പെല്ലിഗ്, മീനിഗ് എല്ലാം പഠിയ്ക്കണം.5, 6, 7 ക്ലാസുകളിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ ആണ് പ്രധാനമായും വരുന്നത്. ഒരു തേനീച്ച തേൻ ശേഖരി ച്ചു സൂക്ഷിയ്ക്കുന്ന പോലെ പലിടത്തു നിന്നും അച്ചു വാക്കുകൾ കണ്ടു പിടിച്ച് അതിൻ്റെ സ്പെലിഗും അർത്ഥവും ക്രമത്തിൽ അച്ചൂൻ്റെ ടാബിൽ ടാബുലേറ്റ് ചെയ്ത് വയ്ച്ചു. പിന്നീട് അതിന് മത്സരമുണ്ട്.അച്ചൂന് സമ്മാനമൊന്നും കിട്ടിയില്ല മുത്തശ്ശാ. അച്ചൂനേക്കാൾ മിടുക്കന്മാർ അച്ചൂൻ്റെ ക്ലാസിലുണ്ട്. പക്ഷേ അച്ചു ഒരു കാര്യം ചെയ്തു. അച്ചു പഠിച്ച വാക്കുകൾ ആൽഫബറ്റ് ഓർഡറിൽ ക്രമീകരിച്ചു.അതിൻ്റെ സ്പെല്ലിഗ്, മീനിംഗ് .എല്ലാം അതിൽ വന്നു. അച്ചൂൻ്റെ ടാബിൽ ആണത് ചെയ്തത്.എന്നിട്ട് അച്ചു ഒരു ചെറിയ ഡിഷ്ണറി ഉണ്ടാക്കി.അച്ചുവിൻ്റെ ക്ലാസിൽ ആവശ്യം വരുന്ന എല്ലാ വാക്കുകളും ചേർത്ത് ."അച്ചൂസ് ഡിഷ്നറി" എന്നു പേരും ഇട്ടു. അതിൻ്റെ ഒരു കോപ്പി ടീച്ചർക്ക് കൊടുത്തു. ടീച്ചർ അത്ഭുതപ്പെട്ടു പോയി എന്നച്ചൂന് മനസിലായി. എല്ലാവരുടേയും മുമ്പിൽ അച്ചൂൻ്റെ കൊച്ചു ഡിഷ്നറി പ്രദർശിപ്പിച്ചു. എല്ലാവരോടും എഴുനേറ്റുനിന്ന് കയ്യടിക്കാൻ പറഞ്ഞു. സമ്മാനം കിട്ടിയില്ലങ്കിലും അച്ചൂന് സന്തോഷായി.പേരൻ്റ്സ് അച്ചൂൻ്റെ കൊച്ചു ഡിഷ്നറി വേണമെന്നു പറയുന്നുണ്ട്.
Friday, August 19, 2022
ഗുളുച്യാദിഗണം [കാനനക്ഷേത്രം - 31] കാനന ക്ഷേത്രത്തിൽ ആയുർവേദത്തിലെ ഗണങ്ങൾ ചെയ്യാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് ഞാൻ.പിത്ത കഫ ജ്വരം ഛർദ്ദി, ചുട്ടു നീറ്റൽ, അമിത ദാഹം ഇവശമിപ്പിക്കാനുള്ളതാണ് ഈ യോഗം. ചിറമൃത്, പതിമുഖം,.വേപ്പ്, കൊതംബാല, രക്തചന്ദനം ഇവയാണ് കാനന ക്ഷേത്രത്തിൽ ഒരു ഗ്രൂപ്പ് ആയി ഈ ഗണത്തിൽകൃഷി ചെയ്യുന്നത്.
Monday, August 15, 2022
ആയൂർവേദത്തിലെ ഗണങ്ങൾ [ കനനക്ഷേത്രം - 3 o] കാനന ക്ഷേത്രത്തിലെ അടുത്ത പ്രോജക്റ്റ് ആയൂർവേദത്തിലെ ഗണങ്ങൾ ആണ്. ഒരോ അസുഖത്തിനും നിഷ്ക്കർഷിച്ചിട്ടുള്ള ഔഷധ സസ്യങ്ങൾക്രമത്തിൽ വച്ചുപിടിപ്പിക്കുക. നല്ല തയാറെടുപ്പ് വേണ്ട സംരംഭമാണ്. ഇപ്പോൾ ഒരു മോഹം മാത്രമാണ്. പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ഉടനേ തുടങ്ങണം അസനാദിഗണം, ഗുളുച്ചാദിഗണം, വിദാര്യാദി ഗണം, ജീവനീയംഗണം, പടോലാദിഗണം, പത്മ കാദിഗണം തുടങ്ങിയവയാണ് ഈ കാനന ക്ഷേത്രത്തിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഒരോഗണങ്ങളുടെ ഔഷധങ്ങളും ഫലശ്രുതിയും വിശദമായി അറിയിയ്ക്കാം', അറിവുള്ളവരുടെ നിർദ്ദേശങ്ങൾക്കായി സമർപ്പിക്കാം
തിരുനെല്ലി - ഒരു സഹ്യമല ക്ഷേത്രം [ യാത്രാനുറുങ്ങു കൾ - 700 ]വയനാട് സന്ദർശനത്തിൽ കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം. വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയുടെ മുകളിൽ നിന്നുൽഭവിച്ച ആ ചെറുകാട്ടരുവി ഔഷധ സമ്പന്നമായ നീരുറവയായി പ്രവഹിച്ച് ക്ഷേത്രത്തിനടുത്ത് പാപനാശിനി ആയി ഒഴുകുന്നു. ഇതിൽ കുളിച്ചാൽ സകല പാപവും തീരും.ക്ഷത്രീയ കുലം മുഴുവൻ നശിപ്പിച്ച് അതിൻ്റെ പാപം തീരാൻ സാക്ഷാൽ പരശുരാമൻ പാപനാശിനിയിൽ സ്നാനം ചെയ്തിരുന്നു എന്ന് ഐതിഹ്യം.പാപം മാത്രമല്ല സകല അസുഖത്തിനും പരിഹാരം എന്ന് സാക്ഷ്യം. ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം. ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ബാഹ്യലോകത്തിലേയ്ക്ക്.
ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടം [ യാത്രാ നുറുങ്ങുകൾ - 699] തുഷാരഗിരിയിൽ നിന്ന് ആനിയ്ക്കാംപൊയിലിലേയ്ക്ക്. അവിടെ ആണ് അരിപ്പാറ വെള്ളച്ചാട്ടം.ഒരു വെള്ളച്ചാട്ടമല്ല. മിനുസമായ പാറക്കൂട്ടത്തിൽ തട്ടി വലുതും ചെറുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ.കാടിനിടയിലൂടെ വരുന്ന കാട്ടരുവി ,ആ പുഴയുടെ കൈവഴി, പല കാഴ്ച്ചകൾ സൃഷ്ട്ടിച്ച് പലിടത്തായി പ്പരന്നു കിടക്കുന്നു. കണ്ടാൽ ശാന്തഭാവമാണങ്കിലും അപകടകാരിയാണിവൾ. ഇതിനോടകം പത്തൊമ്പതോളം ജീവനാണ് ഇവൾ അപഹരിച്ചത്. പുഴയുടെ തീരങ്ങളിൽ കമ്പിവേലി കെട്ടിയിട്ടുണ്ട്.ശ്വാസക്കുഴ, പാണ്ടിയാർ, വട്ടക്കിനർ, സ്പടിക തടാകം, താമരക്കുളം ഇവൾ കടന്നു പോകുന്നിടത്തൊക്കെ കാലം കൊത്തിവച്ച അത്ഭുതങ്ങളാണിവ. ഏതു കൊടും ചൂടിലും ഇവിടെ നല്ലകളിർമ്മയാണ്. ചെറുതെങ്കിലും ശക്തിയുള്ള ഒഴുക്കുകൾ സഞ്ചാരികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. കാലൊന്നു തെറ്റിയാൽ പിടിച്ചു നിൽക്കാൻ നല്ല മിനുസമുള്ള പാറകൾ മാത്രം. ദൂരെ മലമടക്കുകളിൽപ്പെയ്യുന്ന മഴ ഒരു വലിയ മഴവെള്ളപ്പാച്ചിലായി അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നു. അതാണപകടം ഇത്രയും കൂടാൻ കാരണം.നൂററി അറുപത് അടി ഉയരവും മൂന്നു മീററർ വീതിയുമുള്ളതാണ് പ്രധാന വെള്ളച്ചാട്ടം. അതിലെ ചതിക്കുഴികൾ മനസിലാക്കിയാൽ ഇത്രയും വൈവിദ്ധ്യമുള്ള ജലാശയം കേരളത്തിൽ വേറേ കാണില്ല. അങ്ങു ദൂരെ മലയിൽ മഴ പെയ്താൽ പരിചയസമ്പന്നരായ നാട്ടുകാർക്ക് അത് ഉടൻ മനസിലാക്കും.അവരുടെ സമയോചിതമായ ഇടപെടൽ ആണ് ഞങ്ങൾ പെട്ടന്ന് കരയ്ക്കു കയറാൻ കാരണം. കുറച്ചു സമയം കൊണ്ട് അവൾ ഭീതിപ്പെടുത്തുന്ന ഭീകരരൂപവുമായി പാഞ്ഞു വന്നു. വലിയ മഴക്കാലത്ത് ഇതിൽ ഇറങ്ങുന്നത് ഒഴിവാക്കുകയാണ് ബുദ്ധി.
Monday, August 1, 2022
യാത്രാ നുറുങ്ങുകൾ " യാത്രാവിവരണത്തിന് ഒരു പരീക്ഷണം വലിയ വലിയ കാഴ്ച്ചകൾ സുതാര്യമായ ഒരു ചെറിയ ചെപ്പിൽ ഒതുക്കി അതിൻ്റെ "ഫീൽ" മാത്രം ലളിതമായി വായനക്കാരിൽ എത്തിക്കുക .ഇത് വിജയിക്കുമോ എന്നു സംശയം ഉണ്ടായിരുന്നു.എൻ്റെ സോഷ്യൽമീഡിയ സുഹൃത്തുക്കളാണ് അതിന് പ്രോത്സാഹനം തന്നത്.ആ പരമ്പര ഇന്ന് 647 എപ്പിസോഡായി പുരോഗമിക്കുന്നു. വീണ്ടും അതു പുസ്തകമാക്കാൻ ധൈര്യം തന്നത് സുപ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.സന്തോഷ് ജോർജ് കുളങ്ങരയാണ്.ഈ ഗ്രന്ഥത്തിന് അനുയോജ്യമായ ഒരു ചെറിയ അവതാരികയും അദ്ദേഹം എഴുതിത്തന്നു .പിന്നെ അതി മനോഹരമായ ഒരവതാരിക കൊണ്ട് ശ്രീ.എസ്.പി നമ്പൂതിരി അതിന് നിറം പകർന്നു.പ്രഭാത് ബുക്ക് ഹൗസിൻ്റെ മുൻ കൈ വന്നതോടെ ഈ പരീക്ഷണ ഗ്രന്ഥം പ്രസിദ്ധീകൃതമായി. ഇന്ന് കുറിച്ചിത്താനം ലൈബ്രറിയുടെ അറിവരങ്ങിൽ വച്ച് ഡോ.കെ.കെ ശിവദാസ് [ പ്രഫസർ കേരളാ സർവ്വകാല, മലയാളം ലക്സിയ്ക്കൻ എഡിറ്റർ ] പ്രകാശനം നിർവഹിക്കുന്നു..ഏവരേയും പ്രകാശന ചടങ്ങിലേക്ക് 'സാദരം ക്ഷണിക്കുന്നു
Saturday, July 30, 2022
കുറുവ ദ്വീപ് - വയനാടിൻ്റെ കാനന സുന്ദരി [ യാത്രാ നുറുങ്ങുകൾ - 645] കബനീനദിയുടെ കൈവഴികളുടെ കരയിലായി ഏഴോളം ദ്വീപുകൾ. നൂറ്റി അമ്പതോളം ചെറുതുരുത്തുകൾ .തൊള്ളാംയിരത്തി അമ്പത് ഏക്കർ സ്ഥലത്ത് നിരന്നു കിടക്കുന്ന ഈ ഭൂമികയുടെ സൗന്ദര്യം ഏറെ വശ്യമാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് പതിനേഴ് കിലോമീററർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ജൈവ വൈവിദ്ധ്യ മേഖല. അപൂർവ്വ ഓർക്കിട്ടുകളാലും ഹർബൽ പ്ലാൻ്റുകളാലും പക്ഷിമൃഗാദികളാലും ഈ വനഭൂമി ചാരുത ഭാവം തരുന്നു. വനം വകുപ്പിൻ്റെ അനുമതി വേണം അങ്ങോട്ട് എത്താൻ .ഇപ്പോൾ ഫൈബർ ബോട്ടുകൾ ഉണ്ട്.പക്ഷേ മുള കൊണ്ടുള്ള ആ വലിയ ചങ്ങാടമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.അക്കര ഇക്കരെ കെട്ടി ഉറപ്പിച്ചിരിക്കുന്ന വടംവലിച്ചാണ് ചങ്ങാടം ചലിപ്പിക്കുന്നത്. ഒരു ചലിക്കുന്ന ദ്വീപു പോലെ വിശാലം' ശബ്ദമലിനീകരണവുമില്ല. ശാന്തമായ ആ ഓളപ്പരപ്പിലൂടെ ഒഴുകി ഒഴുകി ഒരു യാത്ര. മറക്കില്ല. കാടിൻ്റെ പ്രതിബിംബം വെള്ളത്തിൽ കാണാം. എന്തൊരു മനോഹരമായ കാഴ്ച്ച.ഒരു ത്രിമാനചിത്രം പോലെ മനസിനെ മഥിക്കുന്ന ദൃശ്യം. ഇവിടെ ജനവാസം ഇല്ല.അതിൽ സ്വാഭാവിക നടപ്പാതകൾ മാത്രം. ഇടക്കിടെ പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികൾ കാണാം. അത് നമുക്ക് കാൽനടയായി മുറിച്ചുകടക്കാം. കാട്ടരുവിയുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും മാത്രം കേൾക്കുന്നുള്ളു. അത്ര ശാന്തം. ആഹരിത മനോഹര ഭൂമി നമുക്ക് മാനസികമായി ഒരു പുനർജന്മം നൽകുന്നു. രാവിലെ അവിടെ എത്തിയാൽ വൈകിട്ടു വരെ കാടിനോട് സല്ലപിക്കാം. കാട്ടരുവിയിൽ നീരാടാം. ആനകളും മറ്റു മൃഗങ്ങളും ഉണ്ടങ്കിലും ആ പ്രദേശത്തേക്ക് അവസാധാരണ വരാറില്ല. ഫോറസ്റ്റ് ഗാർഡിൻ്റെ കർശ്ശന നിരീക്ഷണം നമ്മേ കാനന മദ്ധ്യത്തിലേക്ക് പോകുന്നത് തടയുന്നു. ഈ തുരുത്തുകൾക്കിടയിൽ രൂപം കൊണ്ട മനോഹര തടാകങ്ങൾ ഉണ്ട്. തടാകക്കരയിൽ ആ വനസുന്ദരിയുമായി സല്ലപിച്ച് എത്ര സമയം വേണമെങ്കിലും നമുക്ക്ചെലവഴിക്കാം. ജീവിതത്തിലെ ഇതുവരെയുള്ള സമ്മർദ്ദങ്ങൾ എല്ലാം മാറി ഒരു പുനർജന്മത്തോടെ നമുക്ക് അവിടുന്ന് തിരിച്ചു പോരാം
Tuesday, July 26, 2022
തൊള്ളായിരം കണ്ടി- ഒരു വ്യത്യസ്ഥ ഇക്കോ പാർക്ക് [ യാത്രാനുറുങ്ങുകൾ - 644] വയനാടിൻ്റെ വനഭംഗി ആസ്വദിയ്ക്കാൻ 900 കണ്ടിയിൽ തന്നെ പോകണം. സമുദ്രനിരപ്പിൽ നിന്ന് 4612 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാഭാവിക ഇക്കോ പാർക്ക് .മേപ്പാടിയിൽ നിന്ന് 12 കിലോമീററർ.ഈ സ്വാഭാവികസന പ്രദേശത്ത് നമ്മെക്കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. കല്ലാടിയിൽ നിന്ന് ജീപ്പിൽ വേണം യാത്ര. ഒരു വല്ലാത്ത യാത്ര. ശരിക്ക് വഴി ഒന്നുമില്ല.. പാറക്കൂട്ടങ്ങളും കുഴികളും ഇടകലർന്ന ഒരു മലയോരപ്പാത .ഘോരവനത്തിനു നടുക്കു കൂടിയാണ് യാത്ര. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആനയും കാട്ടുപോത്തും പലപ്പഴും വഴിയിൽ ഇറങ്ങി വരും. ആ ജീപ്പിൽ ഭൂമിയിൽ അമ്മാനമാടി പകുതി ദൂരം പിന്നിടുമ്പോൾ മനോഹരമായ ഒരു കാട്ടരു വി കാണാം. ഇറങ്ങിക്കുളിയ്ക്കാൻ മോഹമുണ്ടായിരുന്നു. എപ്പഴും മലവെള്ളപ്പാച്ചിൽ ഉണ്ടാകാം അതുകൊണ്ട് പുഴയിൽ ഇറങ്ങാൻ സമ്മതിച്ചില്ല. നല്ല തണുപ്പ്, കുളിർ കാറ്റ്, ചിലപ്പോൾ താണ്ഡവ രൂപം പുറത്തെടുക്കുന്ന പവനരാജൻ. അങ്ങിനെ ആ ജീപ്പ് യാത്ര അവസാനിച്ചു. ആശ്വാസമായി.ഇനി നടക്കണം. നല്ല മഴയാണ്. അവർ മഴക്കോട്ട് തരും.കോട്ടും ധരിച്ച് കുത്തനേ ഉള്ള കയറ്റം കയറണം. അവിടെയാണ് പ്രസിദ്ധമായ കണ്ണാടിപ്പാലം .ഇൻഡ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ്. 100 അടി നീളം.നൂറ്റിമുപ്പതടി ഉയരം. അതിലൂടെ നടന്നു് ഭൂമിയുടെ അറ്റം വരെ എത്താം എന്നു തോന്നി. കടൽപ്പാലം പോലെ ആ പാലം അവസാനിച്ചിരിക്കുന്നു. അടിയിൽ ഗ്ലാസ് അണ്. അതിലൂടെ നോക്കിയാൽ അങ്ങ് അഗാധതയിൽ മലനിരകൾ കാണാം. കാട്ടുനായ്ക്കരും, കാട്ടാനയും വസിക്കുന്ന ഗ്രാമം,.ആ ഗ്ലാസ് എങ്ങാൻ പൊട്ടിപ്പോയാൽ! അങ്ങേത്തലയ്ക്കൽ നിന്ന് മഴയിൽ കുതിർന്ന് എല്ലാവരും കൂടി ഒരു ഫോട്ടോ എടുത്തു. ലോകം മുഴുവൻ കാൽച്ചുവട്ടിലമർന്നു നിന്നതിൻ്റെ അഹങ്കാരത്തിൽ തിരിച്ചു നടന്നു.അതിനടുത്തു തന്നെ ഒരു ആകാശ ഊഞ്ഞാൽ ഉണ്ട്.ആ മലയുടെ അറ്റത്ത് നിർമ്മിച്ചിരിക്കുന്ന ആ വലിയ ഉഞ്ഞാലിൽക്കയറി ആടാം. രണ്ടു പേർക്കിരിക്കാം. നല്ല കരളുറപ്പുള്ളവർക്ക് മാത്രം പറ്റുന്ന വിനോദം. അതിനടുത്താണ് വേറൊരത്ഭുതം.ഒരാകാശ പവലിയൻ. ഒരു ഇരുമ്പ് കോവണി കയറി മുകളിൽ എത്തി, മ ല യ്ക്കുമുകളിൽ സുരക്ഷിതമായ ഇടത്തിൽപ്പോലും നമ്മേ ഭയപ്പെടുത്തുന്ന അവസ്ഥ. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു ദു:ഖം മാത്രം. എൻ്റെ ക്യാമറയ്ക്കും, എൻ്റെ ഒക്കാബുലറിക്കും ആ വനസുന്ദരിയെ പൂർണ്ണമായും വർണ്ണിക്കാൻ പറ്റില്ല എന്ന ദു:ഖം
Monday, July 25, 2022
എന്നൂര് " - ഒരു ഗോത്ര പൈതൃകഗ്രാമം [ യാത്രാ നുറുങ്ങുകൾ - 643] വയനാടിൻ്റെ വന്യമായ സൗന്ദര്യം നുകർന്ന് ഒരാഴ്ച്ച.ആദ്യo ഒരു ആദിവാസി ഗോത്ര ഗ്രാമം. അങ്ങിനെയാണ് എന്നൂര് എത്തിയത്. എൻ്റെ ഊര് എന്നർത്ഥം. ലക്കിടിയിലെ മലമുകളിൽ ഇരു പത്തി അഞ്ച് ഏക്കർ സ്ഥലത്ത് എല്ലാ അർത്ഥത്തിലും ഒരു ഗോത്ര പൈതൃകഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. മല അടിവാരത്തെത്തിയാൽ പിന്നെ ഗവണ്മേൻ്റ് ജീപ്പിൽ പോകാം. പൈതൃകഗ്രാമത്തിൻ്റെ കവാടത്തിൽ നമ്മൾ എത്തി. എന്തു മനോഹരമായാണ് അതു പണിതുയർത്തിയിരിക്കുന്നത്, കവാടം കടന്നു നടന്നു പോകണം.കോടമഞ്ഞും കുളിർ കാറ്റും, മലമുകളിൽ തട്ടി വരുന്ന വായൂ ഭഗവാൻ്റെ ഹുങ്കാരശബ്ദവും ആകെ വല്ലാത്തൊരനുഭൂതി. മുമ്പോട്ടു നടക്കുമ്പോൾ ഗോത്ര സംസ്കൃതികൾ ഒന്നൊന്നായി നമുക്ക് കാണാം. ട്രൈബൽ മാർക്കറ്റ്., ആർട്ട് മ്യൂസിയം, ഗോത്ര മരുന്നുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ പിന്നെ ഒരൊന്നാന്തരം കഫ്ത്തേരിയ. പിന്നെ ആദിവാസി കുടിലുകളാണ്.വെട്ടുകല്ലുപാകി രണ്ടു വശവും മണ്ണു കൊണ്ട് മതിലുകൾ തീർത്ത ഇടുങ്ങിയ വഴികൾ. ഒരോ കുടിലിൻ്റെ മുമ്പിലും അകത്തും എത്ര നേരം വേണമെങ്കിലും ഇരിക്കാം അങ്ങു ദൂരെ വിശാലമായ മലനിരകൾ കാണാം. പുല്ലുമേഞ്ഞ മണ്ണു കൊണ്ടുള്ള കുടിലുകൾ അകത്തു കയറിയാൽ മുള കൊണ്ടുള്ള ഉപകരണങ്ങൾ. അവിടെ ഒരു രാത്രി കൂടാൻ സാധിച്ചെങ്കിൽ മോഹിച്ചു പോയി.നേരത്തേ ബുക്ക് ചെയ്താൽ അനുവദിക്കുമായിരുന്നു. ഈ ഇരുപത്തി അഞ്ചേക്കർ സ്ഥലം മുഴുവൻ നടന്നു മടുത്തു. നല്ല വിശപ്പ്. അവിടെ അവരുടെ ആഹാരം കിട്ടുന്ന നല്ല ഒരു ഭക്ഷണശാലയുണ്ട്. എന്തൊരു സ്വാദ് .അവിടുന്ന് മടിച്ച് മടിച്ചാണ് തിരിച്ചു പോന്നത് .എന്തോ ഒരു വല്ലാത്ത കാന്തികവലയം അവിടെ ഉള്ള പോലെ. ഇനിയും വയനാടിൻ്റെ സൗന്ദര്യം നുകരാൻ യാത്ര തുടർന്നു.
Sunday, July 24, 2022
മുത്തശ്ശാ അച്ചു മൈലാഞ്ചി ഇട്ടു. [അച്ചു ഡയറി-471] "അയ്യേ പെണ്ണുങ്ങൾ അല്ലേ മൈലാഞ്ചി ഇടുന്നത്. " അമ്മ കളിയാക്കി.എന്നാലും ഒരു ര സം. ലച്ചുവിനെ മൈലാഞ്ചി ഇടിയിയ്ക്കാനാണ് കൂട്ടു ശരിയാക്കിയത്.കടയിൽ നിന്നു മേടിക്കുന്ന ഹെന്ന അല്ല മുത്തശ്ശാ. ഇവിടെത്തന്നെ ഉണ്ടാക്കിയതാ. ആവശ്യമുള്ളതൊക്കെ ഇല്ലത്തെപ്പറമ്പിൽ ഉണ്ട്.അതാ അച്ചൂന് രസം തോന്നിയത്. നാട്ടിൽ മൈലാഞ്ചിക്കൂട്ട് ഉണ്ടാക്കുന്നതിന് മുത്തശ്ശിക്ക് ഒരു രീതിയുണ്ട്. മുറ്റത്തിൻ്റെ അരുകിൽ മൈലാഞ്ചിച്ചെടി വളർന്നു നിൽക്കുന്നുണ്ട്. അതിൽ നിന്നും കുറേ ഇലകൾ പറിച്ച് കഴുകി വയ്ക്കും. നല്ല പഴുത്ത പ്ലാവിലഞട്ട് കുറച്ച് വാളംപുളി എന്നിവ കൂട്ടി മൈലാഞ്ചി നന്നായി അരച്ചെടുക്കും. നല്ല കടുപ്പത്തിൽ തേയില തിളപ്പിച്ച കട്ടൻ ചായ ചേർത്താണര ക്കുക. നല്ലവണ്ണം അരഞ്ഞു കഴിയുമ്പോൾ അത് ഒരു ബൗളിലേയ്ക്ക് മാറ്റും. മുത്തശ്ശിക്ക് നല്ല അരകല്ലിൽത്തന്നെ അരയ്ക്കണം. മിക്സി ഉപയോഗിയ്ക്കില്ല. രണ്ട് പച്ച ഈർക്കിലി ചീകി എടുക്കും. ഒന്നിൻ്റെ ഒരറ്റം ചതച്ച് ബ്രഷ് പോലെ ആക്കും. അടുത്തതിൻ്റെ അറ്റം കൂർപ്പിച്ച് വയ്ക്കും. എന്നിട്ട് അതുകൊണ്ടാണ് മുത്തശ്ശി മൈലാഞ്ചി ഇട്ടു തരുന്നത്. കയ്യിലും കാലിലും നല്ല ചിത്രങ്ങൾ വരച്ചുതരും. ഏതു ഡിസൈൻ വേണമെന്ന് പറഞ്ഞാൽ മതി. എത്ര പെട്ടന്നാണ് മുത്തശ്ശി അതു ചെയ്യുന്നത്. അച്ചൂൻ്റെ കയ്യിൽ ശംഖാണ് വരച്ചത്. മൈലാഞ്ചി ഇട്ടാൽ മൂന്നു മണിക്കൂർ കഴിഞ്ഞേ കഴുകിക്കളയാവൂ.അതാണ് അച്ചു ന് വിഷമം. അത്രയും നേരം വെറുതേ ഇരിയ്ക്കണ്ടേ. സമയം കഴിഞ്ഞ് അച്ചു കൈ കഴുകി. ചുവന്ന നിറത്തിൽ അതി മനോഹരമായ ശംഖ് .നാട്ടിലിതിനൊന്നും ഒരു ചെലവുമില്ല. എല്ലാം തൊടിയിലുണ്ടാകും
Tuesday, July 19, 2022
മിത്രാനന്ദപുരത്തെ നക്ഷത്ര വനം [ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 23] പെരുമനം ശ്രീവാമനമൂർത്തി ക്ഷേത്രം.വളരെ അധികം പ്രത്യേകത നിറഞ്ഞ ഒരു ക്ഷേത്രസങ്കേതം. മിത്രാനന്ദപുരത്തെ വാമനമൂർത്തി വിദ്യാ സ്വരൂപനാണ്. വിദ്യയെയും പ്രകൃതിയേയും ആരാധിക്കുന്ന ആരാധനാക്രമം നമ്മെ അത്ഭുതപ്പെടുത്തും. അവിടെ അതി മനോഹരമായ ഒരു നക്ഷത്ര വനം ഉണ്ട്, ക്ഷേത്രസമീപം കുറേ സ്ഥലം ചുറ്റുമതിൽ കെട്ടിത്തിരിച്ച് അതിലാണ് ഒരോനാളിനും [ നക്ഷത്രം] സങ്കൽപ്പിച്ചിരിക്കുന്ന വൃക്ഷം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഒരോ വൃക്ഷത്തിനും തറ കെട്ടി പ്രദക്ഷിണം വയ്ക്കാൻ പാകത്തിനു് പ്രദിക്ഷിണ വഴിയും ക്രമീകരിച്ചിരിക്കുന്നു. ഇന്ന് അവ വലിയ വൃക്ഷങ്ങൾ ആയി വളർന്നിരിക്കുന്നു.ആ വൃക്ഷങ്ങളുടെ വലിപ്പം അതിൻ്റെ കാലം വിളിച്ചോതുന്നു. നക്ഷത്ര വനത്തിൽ പ്രവേശിച്ച് തൻ്റെ നാളിലുള്ള വൃക്ഷത്രത്തവണങ്ങി പ്രദക്ഷിണം വച്ച് നമസ്ക്കരിക്കുന്നു. ആരാധിക്കുന്നു. നക്ഷത്രങ്ങൾ സ്വയം ജ്വലിക്കുന്നവയാണ്. അതിൻ്റെ ഊർജ്ജം ഈ വൃക്ഷങ്ങൾ സാം ശീകരിച്ച് 'ആഗീരണം ചെയ്യുന്നു.അവ മനുഷ്യൻ്റെ ചേതനകളെ സ്വാധീനിയ്ക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ മനുഷ്യൻ്റെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നു. അ തിൻ്റെ ഒരോന്നിൻ്റെയും ഔഷധ ഗുണം പഠനവിഷയമാക്കി പുതുതലമുറക്ക് പകർന്നു നൽകണ്ടതാണ്. ഒരതീന്ദ്രീ യധ്യാനത്തിൻ്റെ നിർവൃതിയോടെ അവിടെ നമുക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാം
Sunday, July 3, 2022
സിനിമാ തിരക്കിനിടയിലും ആർട്ടിസ്റ്റ് വിനു എൻ്റെ കാനന ക്ഷേത്രത്തിന് യോജിച്ച ഒരു ബോർഡ് വേണം. അങ്ങിനെയാണ് എൻ്റെ സുഹൃത്ത് ആർട്ടിസ്റ്റ് വിനുവിനടുത്തെത്തിയത്, വിനു സിനി ആർട്ടിസ്റ്റാണ്. വലിയ സിനിമാത്തിരക്കിനിടയിലും എനിയ്ക്കു വേണ്ടി സമയം കണ്ടെത്തിയ വിനുവിന് നന്ദി. കാനനക്ഷേത്രത്തിൻ്റെ തീം എനിയ്ക്കിഷ്ടായി. പറഞ്ഞാൽ മതി ഇനിയും എത്ര സമയം വേണമെങ്കിലും ഇതിനു വേണ്ടി ചെലവഴിയ്ക്കാം. ഒരു വലിയ കലാകാരൻ്റെ മനസ്സാണത്. ഒരു പഴയ തടിയിൽ അക്ഷരങ്ങൾ 3D ഇ ഫക്ററിൽ കൊത്തിയെടുത്ത ആ ബോർഡ് കാനനക്ഷേത്രത്തിന് അത്രയും യോജിച്ചതായി 'നന്ദി വിനു ഒരിയ്ക്കൽ കൂടി നന്ദി
Saturday, July 2, 2022
മിത്രാനന്ദപുരം ശ്രീവാമനമൂർത്തി ക്ഷേത്രം [ ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 2 2] വിദ്യാ സ്വരൂപനായ ദേവൻ. ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കൽപ്പം. അത്യപൂർവ്വമായ ഈ ക്ഷേത്രസങ്കൽപ്പത്തിൽ ആകൃഷ്ടനായാണ് ഞാനവിടെ എത്തിയത്.ഈ ക്ഷേത്രത്തിൽ ഓത്തു കൊട്ട് [ഓത്തൂട്ട് ] ഒഴിച്ച് വേറൊരാഘോഷവുമില്ല. വിദ്യാർത്ഥികളുടെ പഠനത്തിൻ്റെ ഏകാഗ്രത നഷ്ടപ്പെടാതിരിയ്ക്കാൻ നിത്യപൂജയ്ക്ക് മണി കൊട്ടുക പോലുമില്ല. തൃശൂർ പെരുവനം ഗ്രാമത്തിലെ ഈ ക്ഷേത്രത്തിൽ പ്രത്യേകതകൾ വേറേയും ഉണ്ട്. വേദത്രയങ്ങളിലെ യജുർവേദം ആണ് ഓത്തു കൊട്ട്" എന്ന വേദ സംഹിത ക്ക് ഉപയോഗിക്കുന്നത്. വേദം മുഴുവൻ 36 ആവർത്തി ഈ കാലയളവിൽ ചൊല്ലുന്നു. 64 ആവർത്തിയും കണ്ടിട്ടുണ്ട്. ഗണപതി, ഭഗവതി, പുറത്ത് സ്വാമിയാർ .ഇവയാണ് ഈ ക്ഷേത്രത്തിലെ മറ്റു സാന്നിദ്ധ്യം." വേദം കേട്ട നെയ്യ് " ആണ് ഇവിടുത്തെ പ്രസാദം. ക്ഷേത്രത്തോട് ചേർന്ന് ഒരു " നക്ഷത്രവനക്ഷേത്ര "വും ഉണ്ട്.ഭക്തജനങ്ങൾ അവരവരുടെ നാളുകളിലുള്ള വൃക്ഷത്തെ നമസക്കരിച്ച് വലം വച്ച് വൃക്ഷ പൂജ ചെയ്ത് തിരിച്ചു പോരാം.വിദ്യയേയും പ്രകൃതിയേയും ആരാധനാ സങ്കൽപ്പമാക്കിയ ഈ ക്ഷേത്രത്തിൽ വന്നു പോകുമ്പോൾ ഉള്ള അനുഭൂതി ഒന്നു വേറേയാണ്. ആയിരത്തി മു ണ്ണൂറു വർഷം പഴക്കമുള്ള ഈ ക്ഷേത്ര സമുച്ചയത്തിൽ വച്ചായിരുന്നു എൻ്റെ അച്ചുവിൻ്റെയും പാച്ചുവിൻ്റെയും ഉപനയനം. ഓനിച്ചുണ്ണി ദേവ സങ്കൽപ്പമായ ക്ഷേത്രമായതുകൊണ്ടാവാം ചടങ്ങുകൾ ആറര മണിക്കൂറോളം നീണ്ട് വിധി പ്രകാരം നടന്നത്
Wednesday, June 29, 2022
എൻ്റെ പ്രിയ സുഹൃത്ത് കൃഷ്ണൻ നായർ രണ്ടു ദിവസമായി ഒരു വേർപാടിൻ്റെ ദു:ഖത്തിലായിരുന്നു ഞാൻ. എൻ്റെ ഒരുത്തമ സുഹൃത്ത് നമ്മെ വിട്ടു പോയി. വിശ്വസിക്കാൻ പറ്റണില്ല. തലേ ദിവസം വായനശാലയിൽഒരു പരിപാടിയിൽ ഒന്നിച്ചു പങ്കെടുത്തിരുന്നു. മണക്കാട് കൃഷ്ണൻ നായർ. ഉഴവൂർ ട്യൂട്ടോറിയൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ഉള്ള ബന്ധമാണ്. കൃഷ്ണൻനായർ പൂത്തൃർക്കോവിലപ്പൻ്റെ ഒരു ഭക്തനായിരുന്നു. അദ്ദേഹവും ഒത്ത് അവിടെയും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കു റി ച്ചിത്താനം പി. ശിവരാമ പിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറിയിൽ ദീർഘകാലം സെക്രട്ടറി ആയിരുന്നു. ആ ലൈബ്രറിയുടെ എല്ലാം എല്ലാമായിരുന്ന ശ്രീ.ശിവരാമപിള്ള സാറിൻ്റെ പിൻഗാമി. എല്ലാ അർത്ഥത്തിലും. വളരെക്കാലം, മരണത്തിൻ്റെ തലേ ദിവസം വരെ ഒന്നിച്ചു ലൈബ്രറിക്കു വേണ്ടി പ്രവർത്തിച്ചു. അപ്രതീക്ഷിതമായിരുന്നു ആ വിയോഗം .അത് സൃഷ്ടിച്ച ശൂന്യത ഇനി ആ ഗ്രന്ഥശാലയിൽ പോകുമ്പോൾ ഒക്കെ അനുഭവപ്പെടും. ഒരേ ഒരുമകൾ. കൃഷ്ണ' അങ്ങ് ലണ്ടനിലാണ് എൻ്റെ മോളുടെ ഫ്രണ്ടായിരുന്നു.അങ്ങിനെ എൻ്റെയും. സ്വതവേ മിതഭാഷി ആയ കൃഷ്ണൻ നായർ മോളുടെ കാര്യം പറയുമ്പോൾ ആയിരം നാവാണ്.അശ്രുപൂജയോടെ ആ ദു:ഖത്തിൽപ്പങ്കു ചേരുന്നു. ആദരാജ്ഞലികൾ .
Friday, June 24, 2022
എൻ്റെ പത്താം ക്ലാസിൽ വീണ്ടും [ ഓർമ്മച്ചെപ്പ് - 16] ശ്രീകൃഷ്ണാ വൊക്കേഷണൽ ഹൈസ്ക്കൂൾ. ഞാൻ പഠിച്ച സ്ക്കൂളാണ്.ഈ വർഷം 100 % ശതമാനം റിസൽട്ട്കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം പങ്കിടാനാണവിടെപ്പോയത്.സ്ക്കൂൾ വിട്ടിരുന്നു. അന്നത്തെ എൻ്റെ പത്താം ക്ലാസ് തുറന്നു കിടക്കുന്നു. സ്കൂളിൻ്റെ അന്നത്തെ ബ്ലോക്കാണ് 'അവിടെ ആണ് എൻ്റെ പത്താം ക്ലാസ്. ഞാൻഫ്രണ്ട് ബഞ്ചിൽ 58 വർഷം മുമ്പ് ഇരുന്നിരുന്ന സീറ്റിൽ പോയിരുന്നു. ഭിത്തി മുഴുവൻ കരിങ്കൽക്കെട്ടാണ്. ഒന്നൊന്നായി ഓർമ്മകൾഎൻ്റെ മനസിലേയ്ക്ക് കടന്നു വന്നു. മലയാളം പഠിപ്പിച്ചിരുന്നത് കൊച്ച് കൈമ്മൾ സാറാണ്. എപ്പഴും ചിരിച്ചു കൊണ്ട് ക്ലാസെടുക്കുന്ന സാറിൻ്റെ ക്ലാസ് എനിക്കേററവും ഇഷ്ടമായിരുന്നു. ഒരു ചോക്കു കഷ്ണം മേൽപ്പതിച്ച പോലെ. ഞാൻ ഞട്ടി. കൈമ്മൾ സാറിൻ്റെ ഏറ്റവും വലിയ ശിക്ഷയാണത്. സ്നേഹത്തോടെ പുറകെ ഒരു ശാസനയും പിന്നെ തീഷ്ണമായ കണ്ണുകൾ കൊണ്ട് ഒറ്റനോട്ടത്തിൽവിറപ്പിക്കുന്ന എൻ്റെ പ്രിയപ്പെട്ട സക്കറിയാസാർ.ഈ സ്ക്കൂളിൻ്റെ എല്ലാമെല്ലാമായ അയ്യർ സാർ. എല്ലാവരും ഒന്നൊന്നായി മനസിലേയ്ക്ക് കടന്നു വന്നു.അന്നിവരുടെ എല്ലാം നോട്ടപ്പുള്ളി ആയിരുന്നു ഞാൻ. എൻ്റെ സിസ്റ്റർ അവിടെ ആണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ട് എല്ലാവരും കൂടുതൽ ശ്രദ്ധിച്ചിരുന്നത് എൻ്റെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.മുമ്പിലത്തെ ബഞ്ചിലായിരുന്നു എൻ്റെ സീറ്റ്. അന്ന് ചോക്കൂ കഷണങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നത് ഈ ഭിത്തിയുടെ പൊത്തിലാണ്. ഇന്നെല്ലാം മാറി. സ്മാർട്ട് ക്ലാസുക8ക്ക് വഴിമാറി. പക്ഷേ ഗൃഹാതുരത്വം തുളുമ്പി നിന്ന ആ പഴയ ബ്ലോക്കിന് വലിയ മാറ്റം വരുത്തിയിരുന്നില്ല.. ആ ക്ലാസ് റൂമിൻ്റെ ഗന്ധം ഇപ്പഴും അവിടെ തങ്ങി നിൽക്കുന്ന പോലെ! ഒരു ചെറിയ ഭയത്തോടെ പരിങ്ങലോടെ അന്നു ആ ക്ലാസിൽ ഇരുന്നിരുന്ന ആ പയ്യനിലേക്ക് ഒരു പരകായപ്രവേശം നടത്തുന്നത് ഞാനറിഞ്ഞു. ആ സുഖമുള്ള ഓർമ്മയിൽ നിന്ന് ഒരു ചെറു നൊമ്പരത്തോടെ ഉണർന്നത് ക്ലാസ് റൂം അടയ്ക്കുന്ന ശബ്ദം കേട്ടാണ്. സങ്കടം തോന്നി. കുറച്ചു നേരം കൂടി....
Friday, June 17, 2022
സദാനന്ദൻവൈദ്യൻ [ കീശക്കഥ-168]" ജീവിയ്ക്കാൻ നിവർ യില്ല. കയറിക്കിടക്കാനൊരിടമില്ല. എന്തെങ്കിലും ഒരു പണി തരണം. എന്തുപണിയും ചെയ്യാം." താടിയും മുടിയും വളർത്തിയ ഒരരോഗദൃഡ ഗാത്രൻ. ഏതാണ്ട് അറുപതു വയസ് പ്രായം." ഇപ്പോൾ എന്തു ചെയ്യുന്നു.""ഞങ്ങൾ പാരമ്പര്യ വൈദ്യന്മാരായിരുന്നു. ഞാനും അതു പിൻതുടർന്നു.പക്ഷേ മക്കൾക്കത് കുറച്ചിലാണത്രേ. നിർത്തണ്ടി വന്നു.""ഒരു കാര്യം ചെയ്യാം ഞാൻ ഒരു അഞ്ചേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്: ഒരു പഴയ തറവാടിന് ചുറ്റും .കാടുപിടിച്ചു കിടക്കുന്നു. അത്യാവശ്യമുള്ളത് നിർത്തി ബാക്കി ഒക്കെ മാറ്റി ഒന്നു വൃത്തിയാക്കിത്തരണം. ഞാൻ യു.എസിലേക്ക് പോവുകയാണ്.അഞ്ചുമാസം സമയമുണ്ട്. നിങ്ങൾക്കിവിടെ താമസിയ്ക്കാം. ഇതിലുള്ള ആദായം മുഴുവൻ എടുക്കാം "" വളരെ ഉപകാരം അങ്ങ് ധൈര്യമായി പൊയ്ക്കൊള്ളൂ.ഈക്കാര്യം ഞാനേറ്റു." ആറു മാസം കഴിഞ്ഞു എനിയ്ക്ക് സദാനന്ദനുമായി ബന്ധപ്പെടാൻ പറ്റിയില്ല. അങ്ങേര് ഫോൺ വരെ ഉപയോഗിയ്ക്കില്ല. അതു കൊണ്ട് വിവരങ്ങൾ അറിയാനും കഴിഞ്ഞില്ല. ആത്മാർത്ഥതയുള്ള മനുഷ്യനായാണ് തോന്നിയത് .മണ്ണിനേയും പ്രകൃതിയേയും മനുഷ്യനെക്കാൾ സ്നേഹിക്കുന്നവനായി ആണ് എനിക്കു തോന്നിയത്. കാട് തെളിച്ച് സ്ഥലം വൃത്തിയാക്കിയിട്ടുണ്ടാവും. മുഴുവൻ റബർ വയ്ക്കണം. ഇന്ന് കുറച്ചെങ്കിലും ആദായം കിട്ടുന്നത് അതു മാത്രമാണ്. എവിടെ ഇരുന്നു വേണമെങ്കിലും മാനേജ് ചെയ്യുകയും ചെയ്യാം. പക്ഷേ അവിടെ ചെന്നപ്പോൾത്തട്ടിപ്പോയി.പോയതിനെക്കാൾ കൂടുതൽ കാടുപിടിച്ചിരിക്കുന്നു. മിക്കവാറും മരങ്ങളുടെ ചുവട് വൃത്തിയാക്കിയിട്ടുണ്ട്.ഞാൻ ചെന്നപ്പോൾ ഒരു ഇലഞ്ഞിമരത്തിൻ്റെ ചുവടു വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ് വൈദ്യർ."എന്താ ഇവിടെ പണി?"എൻ്റെ ശബ്ദം കേട്ട് അയാൾ ഓടി വന്നു."പറമ്പിൽപ്പണി ആയിരുന്നു. അത്യാവശ്യമുള്ള മരങ്ങൾ നിലനിർത്തണമെന്ന് അങ്ങു പറഞ്ഞിരുന്നില്ലെ?" ഞാൻ പോയതിനെക്കാൾ കാടാണല്ലോ 'ഇവിടെ മുഴുവൻ തെളിയ്ക്കാൻ പറഞ്ഞിട്ട് " ഞാൻ കോപം കൊണ്ട് വിറച്ചു."സർ നിർത്തിയിരിക്കുന്നതൊക്കെ നല്ല മരങ്ങൾ ആണ്. നല്ല ഔഷധ ഗുണമുള്ളവ.അപൂർവ്വമായ പല മരങ്ങളും ഇവിടുണ്ട്.ഞാൻ കണക്കാക്കിയിട്ട് ആയിരത്തോളം ഔഷധ സസ്യങ്ങൾ തന്നെ ഇവിടുണ്ട്. ഒന്നും കളയാൻ മനസു വന്നില്ല""ഇങ്ങിനെ ഒരു ജോലിക്കാരനെ എനിയ്ക്കാവശ്യമില്ല. നിങ്ങളെ ഞാൻ പിരിച്ചു വിട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഒരു ഭ്രാന്തനെ എനിയ്ക്കാവശ്യമില്ല."എൻ്റെ മക്കൾ എന്നേ ഇറക്കിവിട്ടപ്പഴും അവരും ഇതാണ് പറഞ്ഞത്. " സദാനന്ദൻവൈദ്യൻ
Wednesday, June 15, 2022
എൻ്റെ എഴുത്തിൻ്റെ ഈറ്റില്ലം.: അമ്പത്തിമൂന്നു വർഷം മുമ്പാണ് ഞാൻ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്നത്. മലയാളമായിരുന്നു സെക്കൻ്റ് ലാഗ്വജ്. അന്ന് മലയാളം പഠിപ്പിച്ചിരുന്നത് ശ്രീ' ജോസഫ് കുന്നശ്ശേരി .നല്ല ഒരെഴുത്തുകാരനായ അദ്ദേഹവുമായി ഞാൻ അടുത്തു. എന്നെ കോളേജ് മാഗസിനിൽ എഴുതാൻ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു.അങ്ങിനെ എൻ്റെ ഒരു കഥ [ എൻ്റെ കഥ] ആദ്യമായി അച്ചടിച്ചുവന്നു. വല്ലാത്ത ആഹ്ലാദം തോന്നി. അതിൻ്റെ ഊർജ്ജം വലുതായിരുന്നു. കോളേജിൽ ഒരെഴുത്തുകാരൻ എന്ന രീതിയിൽ അറിയപ്പെട്ടു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. പിന്നീട് മലയാളം അസോസിയേഷൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് പത്തോളം പുസ്തകങ്ങൾ എഴുതിയപ്പോഴും എൻ്റെ എഴുത്തിൻ്റെ കടപ്പാട് എൻ്റെ കോളേജിനോടായിരുന്നു. കഴിഞ്ഞ ദിവസം ഉഴവൂർ കോളേജിൽ നിന്ന് "പരിസ്ഥിതി മിത്ര "അവാർഡ് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ ആ കടപ്പാട് ഞാൻ സൂചിപ്പിച്ചിരുന്നു. ഞാനെഴുതിയ പുസ്തകങ്ങൾ മുഴുവൻ ഞാൻ വേദിയിൽ വച്ച് എൻ്റെ കോളേജ് ലൈബ്രറിക്ക് സമർപ്പിച്ചു. നന്ദിയോടെ പ്രിൻസിപ്പൽ Dr. സ്റ്റീഫൻ മാത്യു ആ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Wednesday, June 8, 2022
ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് [ ഓർമ്മച്ചെപ്പ് -14] അമ്പത്തിമൂന്നു വർഷം മുമ്പാണ് അവിടെ പ്രീഡിഗ്രിക്ക് ചേർന്നത്.ആദ്യ ദിവസം നല്ല അങ്കലാപ്പായിരുന്നു. ഒരു ചെറിയ ഭയവും. അന്ന് ഊരാളിലച്ചനാണ് പ്രിൻസിപ്പൽ.എപ്പഴും ചിരിച്ച് തമാശു പറയുന്ന പ്രിൻസിപ്പൽ.! അദ്ദേഹത്തിൻ്റെ സാമിപ്യം തന്നെ ഭയമകറ്റി.കോളേജ് ജീവിതം ആസ്വദിക്കാനുള്ളതാണന്നദ്ദേഹം പഠിപ്പിച്ചു.നമ്പൂതിരി ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചാൽ മതി. ഊരാളിലച്ച നോട് മറിച്ചൊന്നും പറയാൻ തോന്നിയില്ല. അദ്ദേഹത്തോട് അപ്പഴേക്കും നല്ല ഒരു വിധേയത്വം തോന്നിയിരുന്നു. പിന്നെപ്പിന്നെ ആ സരസ്വതീ ക്ഷേത്രത്തിൻ്റെ ഭാഗമായി ഞാനും ഒഴുകിത്തുടങ്ങി. എൻ്റെ ജീവിതത്തിലെ സുവർണ്ണകാലം. ശൗരിയാർ സാറിൻ്റെ ഗഹനമായ കണക്കു ക്ലാസും, സണ്ണി സാറിൻ്റെ സരസമായ ഇംഗ്ലീഷ് ക്ലാസും ഒരുപോലെ ആസ്വദിച്ചു. അന്നു മലയാളം പഠിപ്പിച്ചിരുന്നത് ജോസഫ് കുന്നശ്ശേരി സാറായിരുന്നു. അജാനുബാഹുവായ അദ്ദേഹത്തേ ആദ്യം പേടി ആയിരുന്നു.പിന്നെപ്പിന്നെ വല്ലാതടുത്തു. ഒരു തികഞ്ഞ സൗഹൃദയൻ. എഴുത്തുകാരൻ. അദ്ദേഹമാണ് എന്നെ കോളേജ് മാഗസിനിൽ എഴുതാൻ പ്രേരിപ്പിച്ചത്.അങ്ങിനെ ആദ്യമായി എൻ്റെ ഒരു കഥ അച്ചടിച്ചുവന്നു. കോളേജ് ജീവിതത്തിൽ അതു തന്ന ഊർജ്ജം വലുതായിരുന്നു.ക്രമേണ ഒരെഴുത്തുകാരൻ എന്നറിയപ്പെട്ടു തുടങ്ങി.കോളേജിൽ അതൊരു വലിയ ഇമ്മേജായിരുന്നു. ഒരു വലിയ കുന്നിനു മുകളിൽ കാടിന് നടുവിൽ ഉള്ള ആവിദ്യാലയത്തിൽ നിന്ന് ഞാൻ പലതും പഠിച്ചു. പിൽക്കാലത്ത് ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ളതെല്ലാം .ഗൃഹാതുരത്വത്തിൻ്റെ ചെപ്പു തുറക്കുമ്പോൾ അന്ന് അന്നദാ ദാവായിരുന്ന "അപ്പാപ്പൻ്റെ ചായക്കടയ്ക്ക് വരെ അതിൽ ഒരു വലിയ സ്ഥാനമുണ്ടായിരുന്നു.അങ്ങിനെ നീണ്ട അഞ്ചു വർഷം. അന്ന് ഒരു ബഞ്ചിലിരുന്നു പഠിച്ച മൂലക്കാടു പിതാവുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. അമ്പത്തിമൂന്നു വർഷത്തിന് ശേഷം ഞാൻ പഠിച്ച കോളേജിൽ നിന്ന് ഒരവാർഡ് എന്നേത്തേടി എത്തിയിരിക്കുന്നു .പരിസ്ഥിതി മിത്ര അവാർഡ് 'അഭിമാനം തോന്നുന്നു. എൻ്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ഏററവും വലിയ അംഗീകാരമായി ഞാനതിനെക്കാണുന്നു.
Friday, May 27, 2022
അമേരിയ്ക്കയിൽ തോക്ക് വാങ്ങാം: [ അച്ചു ഡയറി-4 62] മുത്തശ്ശാ അമേരിയ്ക്കയിൽ ഒരു കുട്ടി പത്തൊമ്പത് കുട്ടികളെ വെടിവച്ചു കൊന്ന ന്യൂസ് കണ്ടില്ലേ. എന്തിനാ മുത്തശ്ശാ അവനിത് ചെയ്തത്.ഒരു വിരോധവുമില്ലാത്ത കുട്ടികളെയാണവൻ കൊന്നത്.കൂടെ അവൻ്റെ ടീച്ചറേയും. അപകടം പതിയിരിയ്ക്കുന്ന വീഡിയോ ഗെയിമിൽ അഡ്ക് റ്റായ കുട്ടി ആകാമെന്നാണ് ടീച്ചർ പറഞ്ഞത്.അല്ലങ്കിൽ ഡ്രഗ്ഗിനടിമ. അല്ലാതിങ്ങനെ ചെയ്യാൻ പറ്റില്ല. അച്ചൂൻ്റെ ഫ്രണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. അവന് കുറേ ഡോളർ കിട്ടി. സമ്മാനമായി. എന്താണ് വാങ്ങണ്ടത് അവനാലോചിച്ചു. അവൻ നേരേ കടയിൽപ്പോയി ബിയർ വാങ്ങാൻ തീരുമാനിച്ചു ഈ എയ്ജിൽ ഉള്ളവർക്ക് ബിയർ കൊടുക്കില്ല. മോശം ബുക്കോ, സീഡിയോ അവനു കൊടുത്തില്ല. അവൻ നേരേ സിഗർട്ട് വിൽക്കുന്ന കടയിലേയ്ക്കാണ് പോയത്. അവർ അവനെ കളിയാക്കി. ഈ പ്രായത്തിലുള്ളവർക്ക് സിഗർട്ട് തരില്ല. ഇനി ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാം. അതും അവന് കൊടുത്തില്ല. അവൻ കടകൾ കയറി ഇറങ്ങി.അവന് ആഗ്രഹമുള്ള ഒരു സാധനവും അവന് വാങ്ങാൻ പറ്റിയില്ല അവൻ്റെ പ്രായത്തിൻ്റെ പേരു പറഞ്ഞാണ് ഇവ നിഷേധിച്ചത്. അപ്പഴാണ് അവൻ തോക്ക് വിൽക്കുന്ന ഒരു കട കണ്ടത്. അവൻ നേരേ ആ കടയിലേയ്ക്ക് കയറി.അവർ അവനേ സ്വീകരിച്ചിരുത്തി. അവൻ പറഞ്ഞതോക്കും തിരയും അവനു കൊടുത്തു. അതും ലൈസൻസ് സഹിതം. അവൻ പറഞ്ഞത് സത്യമാണോ എന്നറിയില്ല.സത്യമാണങ്കിൽ ഇങ്ങിനുള്ള അക്രമങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. ഈ സാഹചര്യം ഒഴിവാക്കാൻ ഈ രാജ്യം ഭരിക്കുന്നവരാണ് തീരുമാനമെടുക്കണ്ടത് എന്നച്ചൂന് തോന്നി. ശരിയല്ലേ മുത്തശ്ശാ.
Tuesday, May 24, 2022
മുത്തശ്ശാ അച്ചു ഇൻഡ്യയിൽ എത്തി [അച്ചു ഡയറി-4 61] മുത്തശ്ശാ ഞങ്ങൾ നാട്ടിലേക്ക് വിമാനം കയറി. അവിടെ രാവിലെ എട്ടരക്ക് അവിടെ എത്തും. പക്ഷേ അമ്മ പറഞ്ഞു അവിടെ മുത്തശ്ശൻ വരില്ലന്നു്. ഞങ്ങൾ ഒരാഴ്ച്ചകഴിഞ്ഞേ മുത്തശ്ശൻ്റെ അടുത്തേക്കു് പോണുള്ളു എന്നും അച്ചൂനുസങ്കടായി. പക്ഷേ അച്ചൂന് വിശ്വസിക്കാനായില്ല. മുത്തശ്ശൻ വരും ഉറപ്പാ.അമ്മയുമായി ബററു വച്ചാണ് അച്ചു പോന്നത്. ഇവിടെ വിമാനത്താവളത്തിൽ ഇറങ്ങിയപ്പഴും അച്ചു ചുറ്റുപാടും ശ്രദ്ധിച്ചു കൊണ്ടിരുന്നു. മുത്തശ്ശനേ കാണുന്നില്ലല്ലോ." എടാ മാണ്ടൂ സേ മുത്തശ്ശൻ വരില്ലന്നു പറഞ്ഞില്ലേ. ഇത്രയും വലിയ മഴയത്ത് മുത്തശ്ശന് വരാൻ പറ്റില്ല." പക്ഷേ മുത്തശ്ശൻ എവിടെ എങ്കിലും കാണും. അച്ചു എല്ലായിടത്തും ശ്രദ്ധിച്ച് പതുക്കെയാണ് നടന്നത്. അച്ഛൻ പ്രിപെയിഡ് ടാക്സി ബുക്ക് ചെയ്യാൻ പോയപ്പോഴും അച്ചു മുത്തശ്ശനെ തിരഞ്ഞൂ കൊണ്ടിരുന്നു. ഇനിമുത്തശ്ശൻ വരില്ലായിരിക്കുമോ? അച്ചൂ വെറുതെ ആഗ്രഹിച്ചതാണോ? അമ്മ എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ട്. ആദ്യം കളിയാക്കിയിരുന്നെങ്കിലും അമ്മക്കും വിഷമമായിത്തുടങ്ങി. എൻ്റെ വിഷമം കണ്ടിട്ടാവാം." ഡോൺണ്ട് വറി ഏട്ടാ വി വിൽ മീററ് മുത്തശ്ശൻ നെസ്റ്റ് വീക്ക്." പാച്ചുവും എന്നെ സമാധാനിപ്പിച്ചു തുടങ്ങി. അവസാനം ടാക്സി വന്നു.പാച്ചു ഫ്രണ്ട് സീറ്റിൽ ചാടിക്കയറി.അമേരിയ്ക്കയിൽ അതു സമ്മതിക്കില്ല. ഇവിടെപ്പറ്റും എന്നവനറിയാം. ലഗേജ് മുഴുവൻ കയറ്റി. എല്ലാവരും കയറി. അച്ചു അവസാനമാണ് കയറിയത്. അവസാനം ഒന്നുകൂടി നോക്കാം. മുത്തശ്ശൻ വന്നാലോ.?" അമ്മേ മുത്തശ്ശൻ " അച്ചു വണ്ടിയിൽ നിന്നിറങ്ങി ഓടി. മുത്തശ്ശനെ കെട്ടിപ്പിടിച്ചു.അച്ഛനും അമ്മയും അത്ഭുതപ്പെട്ടു നോക്കുന്നുണ്ടായിരുന്നു." മുത്തശ്ശാ അച്ചു നാലു വർഷത്തിന് ശേഷം വീണ്ടും അച്ചുവിൻ്റെ നാട്ടിലെത്തി "
Thursday, May 19, 2022
കടുശർക്കര " ക്കൂട്ടിൽ പീഠത്തിൽ വിഗ്രഹം ഉറപ്പിച്ച് മുല്ലയ്ക്കൽ ക്ഷേത്രം തറവാട്ടിലെ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠക്ക് ശേഷം കടുശർക്കര ഇട്ട് ബി ബo ങ്ങൾ ഉറപ്പിക്കുന്ന ചടങ്ങ് തന്ത്രവിധിപ്രകാരം നടന്നു. തന്ത്രി എളിയൂർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. കാവി മണ്ണ്, ത്രിഫല, കോഴിപ്പരൽ ചെഞ്ചെല്യം എന്നിവ 1:3:10:14 എന്ന അനുപാതത്താൽ ശീലപ്പൊടിപ്പരുവത്തിൽ പൊട്ടിച്ചെടുക്കുന്നു. ഒരു വലിയ ചീനച്ചട്ടിയിൽ എള്ളെണ്ണ ചേർത്ത് മൂപ്പിച്ച് ഈ പൊടി അതിൽ അൽപ്പാൽപ്പമായി ചേർത്ത് ഇളക്കണം. കുറുകി തേൻ പരുവത്തിലായാൽ അത് എണ്ണ പുരട്ടിയ ഒരു പലകയിൽ നിരത്തുന്നു.പീഠത്തിൽ വിഗ്രഹം ഉറപ്പിക്കാൻ ഈ മി ശ്രിതം ആണ് ഉപയോഗിക്കുന്നത് വിഗ്രഹം ഉണ്ടാക്കുവാനും മുമ്പ് ഇത് ഉപയോഗിച്ചു കണ്ടിട്ടുണ്ട്.ശ്രീപത്മനാഭ ക്ഷേത്രത്തിലെ വിഗ്രഹം ഇതുകൊണ്ടാണ് ഉണ്ടാക്കിയത് എന്നു കേട്ടിട്ടുണ്ട്. അകത്ത് സാളഗ്രാമം നിറച്ച് .
Thursday, May 12, 2022
കഴിക്കുന്നത് ടെസ്റ്റ് ചെയ്യാൻ സൗകര്യമില്ലാത്തിടത്ത് വിസർജ്ജിക്കുന്നത് ടെസ്റ്റ് ചെയ്യാൻ ആയിരക്കണക്കിന് ലാബുകൾ " [ ലംബോദരൻ മാഷും തിരുമേനീം - 61 ] " എന്നാലും തിരുമേനീ ഷവർമ്മ കഴിച്ച് ഒരു പെൺകുട്ടി!" എന്താണ് ഇന്ന് മാഷുടെ പ്രശ്നം "" പുറത്തിറങ്ങിയാൽ ഒന്നും കഴിക്കാൻ പറ്റാത്ത കാലം. നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടു വച്ചിരിക്കുന്നതിലും വിഷം ...ആസിഡ് " '"മാഷേ പറഞ്ഞിട്ടു കാര്യമില്ല. എന്തസുഖം വന്നാലും ചികിത്സിക്കാൻ ലോകോത്തര സൗകര്യമുണ്ടിവിടെ. ലോകത്തിന് തന്നെ മാതൃകയായ പൊതുജനാരോഗ്യ സംവിധാനമുണ്ടിവിടെ. പക്ഷേ അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കാൻ ഒരു സംവിധാനവുമില്ല കാര്യക്ഷമമായി "." ഇവിടുത്തെ വൃത്തിഹീനമായ ഹോട്ടലുകളെപ്പറ്റി, വിഷമയമായ പച്ചക്കറിയേപ്പറ്റി, കേടുവരാതെ മത്സ്യവും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഹാനികരമായ രാസവസ്തുക്കളെപ്പറ്റി ആർക്കും ഒരു വേവലാതിയുമില്ല.""അത് ഗവണ്മെൻ്റ് അല്ലേ ചെയ്യേണ്ടത് "" വിട്ടുവീഴ്ച ഇല്ലാതെ മുഖം നോക്കാതെ നടപടി എടുക്കണ്ടത് ഗവന്മേൻ്റാണ്. പക്ഷേ നമുക്കും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കാവശ്യമുള്ള വ കഴിവതും നമ്മൾ തന്നെ ഉണ്ടാക്കുക. പുറത്തു നിന്ന് നിവർത്തിയുണ്ടങ്കിൽ കഴിക്കില്ല എന്നു തീരുമാനിക്കുക.നാപ്പത് ശതമാനം അസുഖം കുറഞ്ഞു കിട്ടും "" പക്ഷേ നഗരങ്ങളിൽ വലിയ ജോലിത്തിരക്കിനിടയിൽ ഇതൊന്നും നടക്കില്ല'ഹോട്ടലിനെ ആശ്രയിക്കണ്ടി വരുന്നു.. പോരാത്തതിന് ഹോംഡലിവറിയും.""ഗവണ്മേൻ്റ് അതിശക്തമായ നടപടി എടുക്കണം.അതിനുമപ്പറം കാര്യക്ഷമമായ പരിശോധനാ സംവിധാനം വേണം. അപ്പോൾ ഹോട്ടലുകാരെ മാത്രം പോരാ അവർക്ക് ഇവ സപ്ലേ ചെയ്യുന്നവരേയും ചെക്കു ചെയ്യണം. ഇവിടെയുള്ള എഴുപതു ശതമാനം ഹോട്ടലിൻ്റെയും അടുക്കള കണ്ടാൽ നമ്മൾ ആഹാരം കഴിയ്ക്കാതെ മടങ്ങും. ഇതിനൊക്കെ നമ്മളും ജാഗരൂഗരാകണം മാഷെ: "
Monday, May 9, 2022
മുത്തശ്ശാ അച്ചു വരുന്നു നാട്ടിലേക്ക് [അച്ചു ഡയറി-4 6o]മുത്തശ്ശാ അച്ചൂന് വെക്കേഷനായി. നാട്ടിലേയ്ക്ക് വരണം. മൂന്നു പ്രാവശ്യം മുടങ്ങിയതാ കൊ റോണാ കാരണം. പക്ഷേ അച്ചു വരുമ്പുഴേക്കും ആറാട്ടുപുഴ പൂരവും, തൃശൂർ പൂരവും കഴിയും.അതാ അച്ചൂന് സങ്കടം. അത്രയും ആനകളേ ഒന്നിച്ച് വേറൊരിടത്തും കാണാൻ പറ്റില്ല. അതുപോലെ മേളവും. പാച്ചു ഇതൊന്നും കണ്ടിട്ടില്ല. അവനേക്കാണിയ്ക്കണന്നുണ്ടായിരുന്നു. ഒന്നും നടക്കില്ല. അവിടെ മാമ്പഴക്കാലം കഴിഞ്ഞോ മുത്തശ്ശാ. തൊടിയിൽ അണ്ണാറക്കണ്ണനും നാട്ടു മാമ്പഴോം. ഒക്കെക്കാണണം. അവിടുന്നു തന്നെ മാമ്പഴം കടിച്ചു തിന്നണം. നല്ല രസമാ. പക്ഷേ പാച്ചൂന് കഴുകി പൂളിക്കൊടുക്കാം.അല്ലങ്കിൽ അതിൻ്റെ ചൊന മുഖത്തു പറ്റിയാൽ പൊള്ളും. അവനിതൊന്നുമറിയില്ല. അച്ചൂൻ്റെം പാച്ചൂൻ്റെയും ഉപനയനം കൂടി നടത്തുന്നുണ്ടന്നച്ഛൻ പറഞ്ഞു. അതിൻ്റെ ത്രില്ലിലാ ഞങ്ങൾ. ആദി ഏട്ടൻ്റെ ഉപനയനത്തിൻ്റെ വീഡിയോ അച്ചു കണ്ടു. എന്തെല്ലാം ചടങ്ങുകളാ മുത്തശ്ശാ. കാത് കുത്തണ്ടി വരുമെന്ന് മുത്തശ്ശൻ പറഞ്ഞില്ലേ അതിവിടെ കുത്തി.ചടങ്ങിന് ഓലക്കുട കണ്ടു.അതച്ചൂന് ഇഷ്ടായി. പനയുടെ ലീഫ് കൊണ്ടാണതുണ്ടാക്കുന്നതെന്നച്ഛൻ പറഞ്ഞു. അതു മടക്കാമായിരുന്നെങ്കിൽ അച്ചു അമേരിയ്ക്കക്കു കൊണ്ടുവന്നേനെ. ഉപനയനവും സമാവർത്തനവും ഒക്കെ കഴിഞ്ഞ് പൂണൂലിട്ട് വലിയ നമ്പൂതിരി ആയിട്ട് അമ്മാത്തെ കുടുബ ക്ഷേത്രത്തിൽ പൂജ വേണമെന്ന് മുത്തശ്ശൻ പറഞ്ഞത് അച്ചൂന് പേടിയാ. അവിടെ പൂജിക്കണ്ടത് വനയക്ഷിയേ ആണന്നു പറഞ്ഞ് ആദിഏട്ടൻ പേടിപ്പിച്ചു. അച്ചൂന് ഉണ്ണികൃഷ്ണനെ പൂജിയ്ക്കണന്നുണ്ട്
Sunday, May 8, 2022
തറവാട്ടിലെ സർപ്പക്കാവ് [ നാലുകെട്ട് -362] പണ്ട് തറവാടിൻ്റെ നാലു മൂലയ്ക്കും സർപ്പപ്രതിഷ്ഠ ഉണ്ടായിരുന്നു. നാട്ടിലെ ഏറ്റവും വലിയ പാലമരം അതിലായിരുന്നു.അതു പിടന്നു വീണാൽ നാലുകെട്ട് രണ്ടു കഷ്ണമാകും വിധിപ്രകാരം എല്ലാവരേയും ഒരിടത്ത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള പ്രധാന കാവിൽത്തന്നെ പ്രതിഷ്ഠിച്ചു. ജൈവവൈവിദ്ധ്യത്തിൻ്റെ ചെറുമാതൃകയാണ് സർപ്പക്കാടുകൾ.ഔഷധ സസ്യങ്ങളുടെ കലവറയാണവിടം. ബുദ്ധമതത്തിൽപ്പറയുന്ന " സംഘാരാമങ്ങളുടെ "മാതൃകയിൽ എല്ലാത്തറ വാടുകളിലും ഈ നാഗ സങ്കേതങ്ങൾ കാണാം. ആദികാലം മുതൽ സർപ്പങ്ങൾ ഭൂമിയുടെ നാഥന്മാരായി വിശ്വസിച്ചിരുന്നു. അതിൽ നിന്നും ഒരു മരത്തിൻ്റെ കമ്പു പോലും മുറിയ്ക്കാൻ സമ്മതിക്കില്ല. ഇലകളും കമ്പുകളും വീണ് ഭൂമിയിൽ ഈർപ്പവും വായുവും നില നിർത്തിയിരുന്നു. അന്ന് അടുത്തുള്ള അടുക്കളകിനട്ടിൽ വെള്ളം വററിയിരുന്നില്ല."പേടിച്ച് ജീവിയ്ക്കായല്ല സ്നേഹിച്ച് പങ്കു വയ്ക്കൂ ക" എന്നാണച്ഛൻ സർപ്പങ്ങളെപ്പററിപ്പറഞ്ഞു തന്നിരുന്നത്.നാഗദൈവങ്ങൾക്ക് അനുഗ്രഹ ശക്തിയില്ല. നിഗ്രഹിക്കാതിരിയ്ക്കാൻ പൂജിയ്ക്കുക, സ്നേഹിക്കൂ ക. അതിലെ അപൂർവ്വ മരങ്ങൾ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയിരുന്നു.മണ്ണിലെ മെർക്കുറിയുടെ അംശം വലിച്ചെടുക്കുന്ന "ചേര് " എന്ന മരം തന്നെ അതിനൊരുദാഹരണം. കുട്ടിക്കാലത്ത് കാവിൽക്കയറാൻ പേടിയാണ്. മഞ്ചടിക്കുരുവും, കന്നിക്കുരുവും എലഞ്ഞിപ്പൂവും പറുക്കാനാണ് പ്രധാനമായും കയറുന്നത്.അതു പോലെ തൊണ്ടിപ്പഴം കഴിയ്ക്കാനും .ആ മണ്ണിൽത്തൊട്ട് വന്ദിച്ച് നാഗദൈവങ്ങളുടെ അനുവാദം വാങ്ങിയേ അതിൽക്കയറാവൂ മുത്തശ്ശൻ പറയും. എങ്കിലും ചങ്കിടിപ്പോടെ ആണ് അന്നു കയറിയിരുന്നു ത്. ഇന്ന് ആ സർപ്പക്കാടിനോട് ചേർന്ന് ഒരേക്കർ സ്ഥലം " കാനനക്ഷേത്രം " എന്ന ഒരു ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടിട്ടുണ്ട്.
Thursday, May 5, 2022
തറവാട്ടിലെ മുല്ലയ്ക്കൽ ക്ഷേത്രം [ നാലുകെട്ട് - 361]കൂട്ടിക്കാലത്ത് മുല്ലയ്ക്കൽ ക്ഷേത്രം വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അടുത്തുള്ള കൊടും കാടുപിടിച്ച സർപ്പക്കാട് അതിൻ്റെ പള്ളികളും സസ്യങ്ങളും ക്ഷേത്രപരിസരത്തേക്ക് വ്യാപിച്ച് ഭയപ്പെടുത്തുന്ന രൂപം കൈവന്നിരുന്നു. വ ന യക്ഷി ഉൾപ്പടെ നാല് എക്ഷി സങ്കൽപ്പങ്ങൾ അവിടുണ്ട്.അതായിരുന്നു ഭയത്തിനാധാരം. മുത്തശ്ശിമാർ ഓതിത്തന്ന നിറം പിടിപ്പിച്ച കഥകളിലും ഈ സങ്കൽപ്പങ്ങൾ ഭീകരരൂപമായാണ് മനസ്സിൽ പതിഞ്ഞതു് അന്ന് എന്തെങ്കിലും സാധനം കാണാതായാൽ മുല്ലയ്ക്കൽ തേവർക്ക് "കൊട്ടും ചിരിയും " കഴിയ്ക്കും. രസകരമായ ചടങ്ങാണത്: അന്ന് നിത്യശാന്തിയുണ്ട്.അച്ഛൻ ഒമ്പത് ഇലക്കീറുകളിൽ പായസം പടച്ച് നിവേദിക്കാൻ കൊണ്ടു പോകുമ്പോൾ കൂടെ പോവും. പൂജ കഴിഞ്ഞാൽ അതു കഴിക്കണം.അതായിരുന്നു പ്രധാന ഉദ്യേശം. പിന്നെ ഭദ്രകാളിയ്ക്ക് ഗുരുതിയുണ്ട്. അത് കഴിക്കാൻ ഇഷ്ടമില്ല. ശരീരത്തിലെ വിഷാംശം അകറ്റാൻ ഗുരുതി വെറും വയറ്റിൽ കഴിയ്ക്കുന്നത് നല്ലതാണന്ന് അച്ഛൻ പറയും. ഒമ്പത് ഞർക്കി ല യിൽ മൂന്നെണ്ണം പക്ഷിമൃഗാദികൾക്കുള്ളതാണ്. അവിടെ ഒരു പ്രത്യേക സ്ഥലത്ത് അത് വയ്ക്കും.പക്ഷികൾ കൂട്ടം കൂടി വരുന്നത് കണാൻ നല്ല രസമാണ് ഇന്ന് ആ മുല്ലക്കൽ ക്ഷേത്രം പുനരുദ്ധാരണ പാതയിലാണ്.പുനപ്രതിഷ്ഠ കഴിഞ്ഞു.. ഒത്തുചേർന്ന ബന്ധുക്കൾക്കും ഒരു പാട് കഥകൾ പറയാനുണ്ട്. സർപ്പക്കാട്ടിൽ നിന്ന് സാഹസികമായി ഇലഞ്ഞിപ്പൂവും, കുന്നിക്കുരുവും. മഞ്ചാടിക്കുരുവും പറുക്കിയിരുന്ന കുട്ടിക്കാലത്തെപ്പറ്റി.
Friday, April 29, 2022
മഹാസുദർശന ഹോമം [ നാലുകെട്ട് - 36o].സുദർശനം എന്നാൽ നല്ല ദർശനം അല്ലങ്കിൽ നല്ല ദൃഷ്ട്ടി എന്നാണർത്ഥം. സാധാരണ സുദർശന ഹോമം തറവാട്ടിൽ നടത്താറുണ്ട്.മഹാസുദർശന ഹോമം അപൂർവമായും നടത്തിയിരുന്നു സുദർശ്ശനമൂർത്തി ആയ മഹാവിഷ്ണു മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നു എന്നാണ് വിശ്വാസം. 108 അക്ഷരങ്ങളുള്ള മഹാസുദർശ്ശനമൂർത്തിയുടെ മാലാമന്ത്രം ജപിച്ചാണ് ഏഴു തരം ദ്രവ്യങ്ങൾ ഹോമിക്കുന്നത്. കടലാടി, എള്ള്, എരിക്ക്, കണിക്കൊന്ന, പാതിരി, കുമ്പിൾ, ഹവിസ് ഇവയാണ് ദ്രവ്യങ്ങൾ. മന്ത്രം ജപിക്കുമ്പോൾ ബീജാക്ഷര മന്ത്രങ്ങൾ ഉറക്കെ ജപിയ്ക്കരുത് എന്ന് അച്ഛൻ പറഞ്ഞു തന്നതോർക്കുന്നു. 'കുട്ടിക്കാലത്ത് ആദ്യമൊക്കെ തെല്ല് ഭയത്തോടും പിന്നെപ്പിന്നെ ഒരു വല്ലാത്ത ആവേശത്തോടെയും ഇതിന് ദൃക്സാക്ഷി ആയതു് ഓർക്കുന്നു.
Wednesday, April 27, 2022
അഷ്ഠദ്രവ്യ ഗണപതി ഹോമം [നാലുകെട്ട് - 359] പണ്ട് തറവാട്ടിൽ ഗണപതി ഹോമം എന്നും ഉണ്ടാകും.നിത്യ ഹോമത്തിന് ഒരു നാളികേരം മതി. വേദാന്തവും ശാസ്ത്രവും സമന്വയിപ്പിക്കുന്ന അതിവിശിഷ്ഠമായ ചടങ്ങാണ് അഷ്ടദ്രവ്യ ഗണപതി ഹോമം. അതിന് 8 നാളികേരം, പഴം കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ, എള്ള് എന്നിവയാണ് ഉപയോഗിക്കുന്നത്. 108,336,1008 എന്നീ നാളികേരം കൊണ്ടും ഗണപതി ഹോമം കണ്ടിട്ടുണ്ട്. അത് കൂടാതെ ഒരോ തരം ദ്രവ്യങ്ങൾ ഒരോ ഫലശ്രുതിയ്ക്കായി ചെയ്തു കണ്ടിട്ടുണ്ട് പ്രയത്നങ്ങളുടെ പ്രതീകമാണ് ഗണപതി ഭഗവാൻ. ക്ഷിപ്രപ്രസാദി. ഏതു കാര്യങ്ങൾ ചെയ്യുമ്പഴും വിഘ്നംഅകറ്റേണ്ടത് അനിവാര്യമാണ്. അതിന് വിഘ്നേശ്വര പൂജയും ഗ ണപതി ഹോ മവും നടത്തി വരാറുണ്ട് ഹോമം അധവാ ഹവനത്തിന് വേറൊരു മൂല്യമുണ്ട്.ഇവിടെ ദ്രവ്യം അഗ്നിക്ക് സമർപ്പിക്കുകയാണ്. അഗ്നിദേവൻ പൂർണ്ണമായും അത് സ്വീകരിക്കുന്നു. അവിടെ സ്വാർത്ഥത കുറവാണ്. അഗ്നിയിൽ സമർപ്പിക്കുമ്പോൾ ഉള്ള ധൂമം ഒരൗഷധി ആയി നമ്മൾ സ്വീകരിക്കുന്നു. അത്രമാത്രം. പ്ലാവിൻ്റെ വിറകാണ് അഗ്നിജ്വലിപ്പിക്കാൻ ഉപയോഗിക്കുന്നത്
Thursday, April 14, 2022
ഇത് വിഷുപ്പക്ഷി ഇല്ലാത്ത നാട് ---- 'അച്ഛൻ കൊമ്പത്ത് ' ',അമ്മ വരമ്പത്ത് ' ',ചക്കയ്ക്ക്പ്പില്ല 'വിഷുപ്പക്ഷിയുടെ സംഗീതം .ആകാശത്തിൽ വളരെ ഉയരത്തിൽ പറക്കുന്ന ആ പക്ഷിയെ ഇന്നു കാണാനില്ല ! . വിളവുത്സവത്തിൽ വിള സമൃദ്ധി വിളിച്ചോതുന്ന ആ ഉത്തരായനക്കിളിയുടെ സ്വരതാളമില്ലാത്ത ഈ നാട് .ദുഃഖം തോന്നി . പാടത്ത് കതിരാകുന്നതിനുമുമ്പ് ആ കതിരുകാണാക്കിളി വിളംബരം നടത്തി പറന്നു നീങ്ങിയിരുന്നു . സമൃദ്ധമായമറ്റു സസ്യ വൃക്ഷജാലങ്ങളും ഇന്നു നാണ്യ വിളകൾക്കായി വഴിമാറി .റബ്ബറും ,ജാതിയും മതി എന്ന് നമ്മൾ തീരുമാനിച്ചു . കുന്നുകൾ ഇടിച്ചു നിരത്തി . പുഴകൾ നശിപ്പിച്ചു . എന്നിവിടെ വിശപ്പടക്കാനുള്ളതൊന്നും നമ്മൾ ഉണ്ടാക്കുന്നില്ല . "പിന്നെ എനിക്കെന്തിവിടെ കാര്യം " വിഷുപ്പക്ഷി ചോദിച്ചു ഞാനവനെ നോക്കി"പിന്നെ എനിക്കെന്തിവിടെ കാര്യം വീണ്ടും വിഷുപ്പക്ഷി യുടെ പരിവേദനം. ഞാൻ പോണു.ഇനി നമ്മൾ തമ്മിൽ കാണില്ല."കുറച്ചു കാലം കൂടി ക്ഷമിക്കൂ. നമുക്ക് പഴയ തനിമകൾ തിരിച്ചു പിടിയ്ക്കാം. മനുഷ്യൻ വിശപ്പിൻ്റെ വിളി അറിയുമ്പോൾ തന്നെ ഭക്ഷ്യയോഗ്യമായ കൃഷിയിലേക്കു തിരിയും. ആ സമൃദ്ധിയുടെ കാലം വിളംബരം ചെയ്യാൻ നീ ഇവിടെ വേണം" "വിത്തും കൈക്കോട്ടും "അവനാ പല്ലവി ഉരുവിട്ട് പറന്നകന്നു. അവന് വിശ്വാസം വന്നു കാണില്ല.പക്ഷെ എനിക്കുറപ്പുണ്ട് നമ്മൾ പഴയ കാലം തിരിച്ചുപിടിക്കുംഎല്ലാവർക്കും വിഷുദിനാശംസകൾ
Wednesday, April 13, 2022
മണ്ണയ്ക്ക നാട് കാവിൽ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടു ബിംബം --[-നാലുകെട്ട് -3 63 ] കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും,മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയും, കാവിൽ ഭഗവതിയും നമ്മുടെ കുംടുംബക്ഷേത്ര പരമ്പരയിൽ പെട്ടതാണ് ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത് . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ഠിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല ."തീയ്യാട്ട് " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് . ഇതൊക്കെ അച്ഛൻ പറഞ്ഞുള്ള അറിവാണ് .അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ഉപാസനാ മൂർത്തിയായിരുന്നു ആ പ്രസന്നവദനയായ ശാന്ത ഭാവത്തിലുള്ള ഭദ്ര . . ഇങ്ങിനെ ചാന്താട്ട ബിംബം ഉള്ള ദാരുബിംബ പ്രതിഷ്o യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വ്വര്യത്തിനും ,നെടുമങ്ങല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടുമാണ് കുട്ടിക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഅന്ന് എൻ്റെ ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത് ഓർമ്മയിലുണ്ട്. ചാന്താട്ടം ഈ കാവിലെ ഒരു പ്രധാന വഴിപാടാണ്.
Tuesday, April 12, 2022
സേവ് സോയിൽ "സദ്ഗുരുവിൻ്റെ ഒരു ഗ്ലോബർ മൂവ്മെൻ്റ്...... ഞാൻ ഇഷാ ഫൗണ്ടേഷനിൽ ആകൃഷ്ടനായത് സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ "സേവ് റിവർ; പ്രോഗ്രാമിലൂടെ ആണ്. യോഗയും മെഡിറേറഷനും കൊണ്ട് ഇന്നർ എഞ്ചിനീയറി ഗിൻ്റെ സാദ്ധ്യതകൾ മനസ്സിലാക്കിത്തന്നപ്പോൾ കൂടുതലടുത്തു.മററ് ആദ്ധ്യാത്മിക വ്യക്തിത്വത്തേക്കാൾ അദ്ദേഹത്തിൻ്റെ പ്രകൃതി സ്നേഹവും അതിന് വേണ്ടിയുള്ള ഇടപെടലുകളുമാണ് എന്നെ അദ്ദേഹത്തിൻ്റെ ഒരു ഫോളോവർ ആക്കി മാറ്റിയത്. "സേവ് സോയിൽ "അദ്ദേഹത്തിൻ്റെ ഒരു ഗ്ലോബൽ മൂവ്മെൻ്റാണ്. ലണ്ടനിൽ നിന്നാരംഭിച്ച് ഇരുപത്തിനാലോളം രാജ്യങ്ങളിൽ മുപ്പതിനായിരം കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് ഭൂമിയിൽ മണ്ണ് സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യം അദ്ദേഹം പറഞ്ഞു മനസിലാക്കും. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കണ്ടതിൻ്റെയും, മരങ്ങൾ നട്ടുവളർത്തണ്ടതിൻ്റെയും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിൻ്റെയും അനിവാര്യത അദ്ദേഹം ബോദ്ധ്യപ്പെടുത്തും ഈ വലിയ സംരംഭത്തിൽ നമുക്കും പങ്കാളിയാകാം. സർവ്വസംഗപരിത്യാഗികളായ ദന്തഗോപുരവാസികളായ സ്വാമിമാരിൽ നിന്ന് സദ്ഗുരു വ്യത്യസ്ഥനാകുന്നത് ഇതൊക്കെക്കൊണ്ടു തന്നെയാണ്.അദ്ദേഹത്തിൻ്റെ പൂർവ്വാശ്രമം എനിയ്ക്ക് പ്രശ്നമല്ല. ഇന്ന് അദ്ദേഹത്തിൻ്റെ കർമ്മപഥത്തെ ഞാൻ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.
Saturday, April 9, 2022
ഘാണ്ഡവദഹനം [ കീശക്കഥകൾ - 164]. അവൻ ഒരു മൂളിപ്പാട്ടോടെ എൻ്റെ മുമ്പിൽ നൃത്തം വച്ചു. ഞാൻ കാര്യമാക്കിയില്ല. ഇതു തുടർന്നപ്പോഴും ഞാൻ ഗൗനിച്ചില്ല. അവസാനം എന്നെ വെല്ലുവിളിച്ച് എൻ്റെ എഴുത്തുമേശയുടെ അടിയിൽ ഒരു കൂടു കൂട്ടിത്തുടങ്ങി.സത്യത്തിൽ കൗതുകമായിരുന്നു. മനോഹരമായ അറകളോടുകൂടിയ ആ സൗധം ഒരു മുന്തിരിക്കുല പോലെ മേശയുടെ അടിയിൽ തൂങ്ങിക്കിടന്നു. അതിൻ്റെ പണിയുടെ ചടുലമായ പുരോഗതി എന്നെ അൽഭുതപ്പെടുത്തി. അതിലെ അംഗസംഖ്യ വർദ്ധിച്ചു വന്നു. കുളവിക്കൂടാണ്. അതു നശിപ്പിക്കുന്നതാണ് നല്ലത് പലരും പറഞ്ഞു. എന്തോ അതു നശിപ്പിക്കാൻ എനിക്കു മനസു വന്നില്ല. പക്ഷേ ഒരു ദിവസം അവൻ എന്നെ ആക്രമിച്ചു.കയ്ക്ക് നീരു വച്ചു.ഭയങ്കര വേദന ,കടച്ചിൽ. അവൻ്റെ വിഷമുള്ള് അവൻ എൻ്റെ ശരീരത്തിൽ നിക്ഷേപിച്ചാണ് പോയത്. കത്തിച്ചു കളഞ്ഞാലേ കാര്യമുള്ളൂ. പലരും പറഞ്ഞതാണ്. കൊല്ലാൻ മനസു വന്നില്ല. പകൽ സമയത്തു കുളവികൾ ഇല്ലാത്ത സമയത്ത് ദൂരെ നിന്ന് ആ കൂട് ഒരു കമ്പു കൊണ്ട് തട്ടിത്താഴെയിട്ടു. നിങ്ങളെക്കൊല്ലുന്നില്ല മനുഷ്യർക്ക് ശല്യമില്ലാത്ത എവിടെ എങ്കിലും പോയി ജീവിക്കു. കുറച്ചു കാലത്തേക്ക് അവനെക്കണ്ടില്ല.പക്ഷേ ഞാൻ കാണാതെ ജനലിൻ്റെ മുകളിലത്തെപടിയിൽ കർട്ടനു മറവിൽ അവൻ വേറൊരു വീടിൻ്റെ നിർമ്മാണം തുടങ്ങിയിരുന്നു. അവൻ എന്നെ വെല്ലുവിളിച്ച് എൻ്റെ ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി.ഞാൻ അവൻ്റെ പുറകേ പോയി അവൻ്റെ വാസസ്ഥലം കണ്ടു പിടിച്ചു. ഒരു പ്രാവശ്യം കൂടി ക്ഷമിയ്ക്കും ഇനി എന്നെ ശല്യപ്പെടുത്തിയാൽ ഉന്മൂലനം.ഉറപ്പ് ആ കൂടുംതട്ടിത്താഴെയിട്ട് ദൂരെക്കൊണ്ടുക്കളഞ്ഞു. ആഴ്ച്ചകൾ കടന്നു പോയി. ഞാനവനെ മറന്നു. പക്ഷേ അവൻ മറന്നില്ല. ഇത്തവണ പൂമുഖപ്പടിയുടെ അടിയിൽ അവൻ്റെ അടുത്ത സംരംഭം തുടങ്ങിയിരുന്നു.അത് വളരെപ്പെട്ടന്ന് വലുതായി വലുതായി വന്നു. അവൻ ഇത്തവണ കൂടുതൽ പടയാളികളുമായാണ് പുറപ്പാട്. ഇനി ഘാണ്ഡവ ദഹനം തന്നെ. ഉറപ്പിച്ചു. അവനേ വളർത്തി വിട്ടാൽ ഞാൻ മാറിത്താമസിക്കണ്ടി വരും. രാത്രി ആയാൽ എല്ലാം കൂട്ടിൽക്കയറും. ഒരു ഡിഷിൽ നിറയെ കടലാസ് നിറച്ച് അതിൽ പെട്രോളൊഴിച്ച് സാവധാനം അതിൻ്റെ ചുവട്ടിലേക്ക് തള്ളി വച്ചു.പഴയ തടികൊണ്ടുള്ള ചാവടിയാണ്.അപകടമാണ്.മോട്ടറിനെറ് പൈപ്പിൻ്റെ അറ്റം അതനു മുകളിൽ ഉറപ്പിച്ചു.തീ അപകടം വിതച്ചാൽ മോട്ടോർ ഓൺ ചെയ്യാം.ഒരു തീപ്പൊട്ടിക്കൊള്ളി.ട്ടും! ഒറ്റ ആളൽ. അവൻ്റെ അരക്കില്ലം അന്തേവാസികൾ ഉൾപ്പടെ ഒരു പിടി ചാരം.മോട്ടർ ഓൺ ചെയ്ത് തീ കെടുത്തി. വല്ലാത്ത മനപ്രയാസം തോന്നി. വേണ്ടിയിരുന്നില്ല. അഗ്നിക്ക് സമർപ്പിച്ച് അർഘ്യം നൽകി ഘാണ്ഡവ ദഹനം അവസാനിപ്പിച്ചു.
Wednesday, April 6, 2022
മാമ്പഴപ്പുളിശ്ശേരി [ കീശക്കഥകൾ 163] തൊടിയിലെ ചന്ത്രക്കാരൻ മാവ് പൂത്തുലഞ്ഞതായിരുന്നു. പക്ഷേ പൂമുഴുവൻ പൊഴിഞ്ഞു പോയി. പക്ഷേ എനിയ്ക്കായി അങ്ങിങ്ങായി കുറച്ചു സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. വായൂ ഭഗവാൻ്റെ കൃപകൊണ്ട് അതിൽ കുറേ എണ്ണം ഭൂമിയിൽ ദാനമായി എനിക്കി'ട്ടു തന്നു. അവിടെ വച്ചുതന്നെ ഒരെണ്ണം കടിച്ച് ഈമ്പി ക്കഴിച്ചു. മാങ്ങയണ്ടി പറമ്പിൽ വലിച്ചെറിഞ്ഞു അടുത്ത തലമുറയ്ക്ക് വേണ്ടി അതവിടെക്കിടന്നു മുളച്ചു പൊങ്ങണം. കൊതി കൊണ്ട് അടുത്തതും കയ്യിലെടുത്തതാണ്. വേണ്ട... ഒരു മാമ്പഴപ്പുളിശ്ശേരി വയ്ക്കാം.അവ കഴുകി എടുത്തു.തൊണ്ട് കളഞ്ഞു. കുക്കറിൽ ഇട്ട് വെള്ളമൊഴിച്ചു. കുറച്ചു പച്ചമുളക് കീറിയിട്ടു. ഉപ്പും, കുരുമുളക് പൊടിയും പിന്നെ സ്വൽപ്പം മുളകുപൊടിയും അടച്ചു വച്ചു വേവിച്ചു. മോര് മഞ്ഞപ്പൊടിയിട്ട് കുറുക്കി വച്ചിട്ടുണ്ട് അത് അതിൽ ആവശ്യത്തിന് ചേർത്തു. ഒന്നുകൂടി അടച്ചു വച്ച് വേവിക്കാം. എല്ലാം ഒന്നു യോജിച്ച് പാകം വരട്ടെ. വറത്തി ടാനുള്ള തൊക്കെ തയ്യാറാക്കി വച്ചു. വാങ്ങി വച്ച് വറത്തിട്ട് മുകളിൽ ഉലുവാപ്പൊടി കൂടി വിതറുമ്പോൾ അതിൻ്റെ ഒരു ഗന്ധമുണ്ട്. ഹായ്.എന്നാൽപ്പിന്നെ ഒരു തഴുതാമത്തോരൻ കൂടി ആകാം. അത് ചീനച്ചട്ടിയിൽ ഇട്ട് അടച്ചു വച്ചു. സ്റ്റൗ കത്തിച്ചു. ഇനി കാത്തിരിപ്പ്. അപ്പഴാണ് ഒരു ഫോൺ വന്നത്. വിഷയം സാഹിത്യം. വിളിച്ചത് ഒരു വലിയ എഴുത്തുകാരൻ.ഹരം കയറി എത്ര സമയം സംസാരിച്ച ന്നറിയില്ല. ഫോൺ വിളി കഴിഞ്ഞും അതിൻ്റെ ഹാo ഗ് ഓവറിൽ കുറച്ചു സമയം. അയ്യോ എൻ്റെ മാമ്പഴപ്പുളിശ്ശേരി.ഓടിസ്റ്റൗവിനടുത്തെത്തി.അവിലെ ലോകത്തിലെ സമകാലീന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം !എൻ്റെ മാമ്പഴപ്പുളിശ്ശേരി ഒരു കരിക്കട്ടയായി മാറിയിരിക്കുന്നു. തഴുതാമത്തോര ൻ്റെ കാര്യം അതിലും ദയനീയം. എൻ്റെ പ്രിയപ്പെട്ട കുക്കറിൻ്റെ കോലം പറഞ്ഞറിയിക്കാൻ വയ്യ. ആ വിധിയിൽ പ്രതിഷേധിച്ച് ഉവ്വാ സമാക്കാമെന്നു വരെ ചിന്തിച്ചു. വേണ്ട പട്ടിണി വേണ്ട. ആ കരിഞ്ഞ മാമ്പഴപ്പുളിശ്ശേരിയുടെ രൂക്ഷമായ ഗന്ധം ശ്വസിച്ച് മോരും ഉപ്പും ഒരു കന്താരിമുളകും കൂട്ടി ഊണ് പൂർത്തയാക്കി.
Friday, April 1, 2022
ആക്രി ക്കൊട്ടാരം ' [ കീശക്കഥക'ൾ - I62] ഒരു സിനിമയുടെ തിരക്കഥയുമായാണ് മദ്രാസിൽ എത്തിയത് .ട്രയിനിൽ നിന്നിറങ്ങണ്ട സമയമായി ഒരു സ്ത്രീ ദയനീയമായി മുമ്പിൽ വന്നു കൈ നീട്ടി." വിശക്കുന്നതിനെന്തെങ്കിലും തരൂ സാറേ ." എന്തോ ആ സ്ത്രീരൂപം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. എവിടെയോ കണ്ട ഓർമ്മ.മോഹിനി ! ഞാൻ ഞട്ടിപ്പോയി. ഇല്ല എനിക്ക് തെറ്റിയതാവും. വീണ്ടും ആ കൈ എ ൻ്റെ മുമ്പിൽ നീണ്ടു."മോഹിനി. നീ ഈ അവസ്ഥയിൽ "അവൾ ഞട്ടിത്തിരിഞ്ഞു നോക്കി. ആ കണ്ണിൽ കണ്ണുനീർ.ഉടൻ അവൾ കണ്ണു തുടച്ച് അപ്രത്യക്ഷമായി. ഒരു കാലത്ത് തെന്നിൻഡ്യ അടക്കി വാണ മാദകത്തിടമ്പ് .സിനിമാ ലോകം അവൾക്ക് വേണ്ടി കാത്തു നിന്നു. ക്യാഷ്കുന്നു കൂടിയപ്പോൾ കൂട്ടുകാരും കൂടെ കൂടി. വിഷമം വന്നു പറഞ്ഞ വർക്കൊക്കെ വാരിക്കോരിക്കൊടുത്തു. പിന്നെ പിന്നെ മോഹിനിയെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു. രോഗബാധിതയായി അവശത അനുഭവിക്കുന്നു എന്ന് ഒരിയ്ക്കൽകെട്ടു . ട്രയിൻ നിന്നു.ഞാൻ ബാഗുമെടുത്ത് ആ രൂപം പോയ വഴിയെ വച്ചുപിടിച്ചു.തലമടി ചുറ്റിയ ആ കീറിയ ചുവന്ന ചോല എനിക്ക് വഴികാട്ടി. ഞാൻ അവരറിയാതെ അവരേ പിൻതുടർന്നു.പഴയ ബോഗികൾ കൂട്ടിയിട്ടിരിക്കുന്നിടത്തേക്കാണ് അവൾ പോകുന്നത്.' അവൾ ഒരു പഴയ ബോഗിയിൽക്കയറി. ഞാനും അവളെ പിൻതുടർന്ന് അതിനകത്തു കയറി. അവിടെ തു, രുമ്പെടുത്ത ആ സീററിൽ ഒരു സ്ത്രീരൂപം കൂഞ്ഞി കൂടി ഇരിക്കുന്നു."സത്യം പറയൂ നിങ്ങൾ മോഹിനി അല്ലേ.?" അവൾ തല ഉയർത്തി. അവളുടെ കണ്ണിൽ അത്ഭുതം. പ്രസിദ്ധ തിരക്കഥാകൃത്ത് നന്ദകുമാർ? അവളുടെ ക്ഷീണിച്ച സ്വരം."എന്തു പറ്റി' എങ്ങിനെ ഈ അവസ്ഥയിൽ?""ആരും അറിയാതെ ഈ നശിച്ച ജീവിതം അവസാനിപ്പിയ്ക്കാനായിരുന്നു ആഗ്രഹം. സാറ് പറ്റിച്ചു കളഞ്ഞു "" അന്ന് സിനിമയിൽ കത്തി നിന്ന കാലം. ക്യാഷ് കുന്നുകൂടിയപ്പോൾ പലരും അടുത്തുകൂടി. ആവശ്യക്കാർക്ക് വാരിക്കോരിക്കൊടുത്തു. കരുത്തനായ എൻ്റെ ഫിനാൻസ് മാനേജർ എൻ്റെ ഭർത്താവായി. അവിടെത്തുടങ്ങി എൻ്റെ ശനിദശ. പണക്കൊതിയനായ അങ്ങേർക്ക് വേണ്ടി പല വേഷവും കെട്ടി.അവസാനം എൻ്റെ സ്വത്തു മുഴുവൻ അവൻ കൈവശപ്പെടുത്തി. ഇ ന്നയാൾ ഒരറിയപ്പെടുന്ന പ്രൊഡ്യൂസറാണ്. എൻ്റെ കാശു കൊണ്ട് വലിയവനായവൻ എന്നെത്തഴഞ്ഞു. എൻ്റെ സിനിമാ ചാൻസുകൾ മുഴുവൻ തടസപ്പെടുത്തി. എനിക്ക് മാരക അസുഖമാണന്നു വരുത്തിത്തീർത്ത് എന്നെ സിനിമാലോകത്തു നിന്നു തന്നെ പുറത്താക്കി. ബലമായി ഡൈവോഴ്സ് വാങ്ങി.കൂടെ ഉള്ളവർ മുഴുവൻ വിട്ടു പോയി. വീണ്ടും സിനിമാ ചാൻസിനായി മുട്ടാത്ത വാതിലുകളില്ല. ആരും തിരിഞ്ഞു നോക്കിയില്ല. എൻ്റെ ഈ അവസ്ഥ ആരുമറിയാതെ ജീവിതം തീർക്കണം. മോഹിനിയുടെ കഥ കേട്ടപ്പോൾ ഞട്ടിപ്പോയി.പോക്കറ്റിൽ നിന്ന് അയ്യായിരം രൂപ എടുത്ത് അവളുടെ നേരേ നീട്ടി. നിങ്ങൾ ഒരിയ്ക്കൽ സഹായിച്ചതുകൊണ്ടു മാത്രം രക്ഷപെട്ട ഒരാളാണ് ഞാനും. ഞാനിപ്പോൾ പ്പോകുന്നു. നിങ്ങളെപ്പൊലുള്ള കലാകാരന്മാരെ സഹായിക്കാൻ ഒരു വലിയ ആതുരാലയം തുടങ്ങിയിട്ടുണ്ട്.അടുത്ത ആഴ്ച്ചയാണ് ഉത്ഘാടനം. അവിടുത്തെ ആദ്യ അന്തേവാസി മോഹിനി തന്നെ ആകട്ടെ. ഞാൻ ആവശ്യമുള്ള പേപ്പറുമായി നാളെ ഈ നേരത്ത് ഇവിടെ വരാം ""വേണ്ട സാർ എൻ്റെ ഈ അവസ്ഥ ജനങ്ങളുടെ മുമ്പിൽ വെളിപ്പെടാൻ എനിക്ക് താത്പ്പര്യമില്ല.""അവിടെ നല്ല ചികിത്സയും ഭക്ഷണവും കിട്ടും.ക്രമേണ നമുക്ക് സിനിമാലോകത്തേക്ക് തിരിച്ചെത്താം " അവൾ ഒന്നും മിണ്ടിയില്ല. ഞാൻ പിറ്റേ ദിവസം കൃത്യ സമയത്തു തന്നെ റയിൽവേ സ്‌റ്റേഷനിലെത്തി.മോഹിനിയുടെ ആക്കിക്കൊട്ടാരത്തിനകത്തു കയറി. ഞാനുറക്കെ വിളിച്ചു. അയ്യോ..! ഞാൻ ഞട്ടിപ്പോയി.ആ പഴയ കമ്പാർട്ട്മെൻ്റിൻ്റെ തുരുമ്പിച്ച ഫാനിൽ മോഹിനി തൂങ്ങി നിൽക്കുന്നു.
Thursday, March 31, 2022
അച്ചു സ്ക്കൂളിൽ പാത്രം കഴുകി [അച്ചു ഡയറി-457] മുത്തശ്ശാ ഇവിടെ അമേരിയ്ക്കയിൽ എക്സ്ട്രാ കരികുലർ ആക്റ്റിവിറ്റിക്ക് പ്രധാന്യം കൂടുതലാണ്. കുട്ടികൾ സ്കൂൾ പഠനം കഴിഞ്ഞ് പുറത്തു പോകുമ്പോൾ എല്ലാ കാര്യത്തിലും സ്വയം പ്രാപ്തരാക്കും.അവരുടെ കരിയർ എന്തായിരിക്കണം എന്ന നല്ല അവയർനസ്സും ഉണ്ടാക്കിക്കൊടുക്കും. പിന്നീട് പേരൻ്റ്സിനെ അധികം ഡി പ്പൻ്റ് ചെയ്യണ്ടി വരരുത്. പണി എടുത്ത് പഠിയ്ക്കാനും പഠിപ്പിക്കും. സൈക്കിളിഗ്, സ്വിമ്മി ഗ്, എന്തിന് ഡ്രൈയ് വിഗ് വരെ പഠിപ്പിച്ചു വിടും. ഈ ആഴ്ച്ച സ്കൂളിൽ കുക്കിഗ് ആണ് പഠിപ്പിച്ചത്.അതിൽ ഒരോന്നും പഠിപ്പിക്കുന്നതിനൊപ്പം പാത്രം കഴുകാൻ വരെ മടിയില്ലാത്തവരാക്കും ഒരു പണി എടുക്കുന്നതിലും ഇവിടെ ഒരഭിമാന പ്രശ്നമില്ല. പാത്രം വൃത്തിയായികഴുകി അടുക്കി വയ്ക്കുന്നതും പഠിയ്ക്കാനുണ്ട് മുത്തശ്ശാ.കുക്കറി ക്ലാസിൽ ജോലികൾ റൊട്ടേറ്റ് ചെയ്തു വരും. അച്ചു ഒത്തിരി പ്രിപ്പറേഷൻ പഠിച്ചു. കേക്ക്, ബംഗ്ലർ, സാലഡ് ഓംലറ്റ്, ബുൾസ് ഐ., അങ്ങിനെ പലതും. എല്ലാക്കാര്യത്തിനും വീട്ടിൽ അമ്മയെ സഹായിക്കാൻ ഇപ്പം അച്ചൂന് പറ്റും.പക്ഷേ ഓംലറ്റ് എന്നു പറഞ്ഞ് അടുക്കളയിലേക്ക് ചെന്നാൽ അമ്മ ഓടിക്കും. അമ്മക്കിഷ്ടല്ല. എ ഗ് ജീവൻ്റെ ഒരംശമാണ് അത് നശിപ്പിക്കുന്നത് ശരിയല്ല എന്നമ്മ പറയും. അച്ഛനും ഞാനും കൂടി ഓംലറ്റ് ഉണ്ടാക്കുമ്പോൾ അമ്മ പുറത്തു പോകും. ജീവൻ്റെ അംശം എന്നു പറയുമ്പോൾ അച്ചൂ നും വിഷമമുണ്ട്. പക്ഷേ അച്ചൂന് ഓംലറ്റ് ഇഷ്ടാണ്. ബുൾസ് ഐ അച്ചൂന്പററില്ല. നോൺ വെജിറ്റേറിയൻ അച്ചൂന് ഒട്ടും പറ്റില്ല.
Saturday, March 26, 2022
ഒരു സ്വിസ് റോളക്സിൻ്റെ കഥ [കീശക്കഥകൾ -161] ഒരു യൂറോപ്യൻ ടൂർ. വലിയ മോഹമായിരുന്നു. മത്തുപിടിപ്പിക്കുന്ന സ്വിസ് സ്റ്റർലൻ്റും മാദകത്വം തുളുമ്പുന്ന ആർഭാടത്തിൻ്റെ അവസാന വാക്കായ പാരീസും. എല്ലാം ഒരു കടപ്പാടുമില്ലാതെ ഒരവധൂതൻ്റെ കൂട്ട് അലഞ്ഞ് അതത് സംസ്ക്കാരത്തിൽ അലിഞ്ഞ് ചേർന്ന ഒരു യാത്ര. അപ്പഴാണ് സുഹൃത്തിൻ്റെ ഒരു മോഹം പറഞ്ഞത്. അവിടുന്ന് ഒരു പ്രത്യേക മോഡൽ വാച്ചു വാങ്ങിക്കൊണ്ടുവരണം. സമ്മതിച്ചു. തുക അകൗണ്ടിലിട്ടേക്കാം. "ഏയ് അതൊന്നും വേണ്ടവരുമ്പോൾ തന്നാൽ മതി" "വേണ്ടി വരും "സൂ ഹുർത്ത് പറഞ്ഞപ്പഴും ഇത്രയും ഓർത്തില്ല. പിന്നെയാണ് ഞട്ടിയത്. അക്കൗണ്ടിൽ ഇരുപത്തി ആറു ലക്ഷം രൂപാ ! റോളക്സ് വാച്ചിൻ്റെ ഒരു മോഡലും കുറിച്ചു തന്നു. ഇനി നിരസിക്കാൻ വയ്യ. ആദ്യം സ്വിസ് സ്റ്റാർ ലൻ്റ്.തുടക്കത്തിൽത്തന്നെ വാച്ച് വാങ്ങിയേക്കാം. ഫൊറിൻ എക്സ്ച്ചേഞ്ച് തടസങ്ങൾ ഒരു വിധം മറികടന്ന് വാച്ചു വാങ്ങി.കണ്ണഞ്ചിപ്പോയി. ഒരു മനോഹര ആഭരണം പോലെ." ഇതു വാങ്ങിയാൽ ഉടൻ കയ്യിൽ ക്കെട്ടുകയാണു ചിതം. സുരക്ഷിതവും.ഇമിഗ്രേഷൻ ചെക്കിങ്ങിലും കുഴപ്പമില്ല." അങ്ങിനെ ആ വീരശൃംഖല കയ്യിൽ അണിഞ്ഞു. ആകെ ഒരു ഗമയൊക്കെത്തോന്നി. പക്ഷേ എൻ്റെ യാത്രയുടെ ഭാവത്തിന് ഒട്ടും ചേരാത്ത ആ ആഭരണം കയ്യിൽ കിടന്നു പൊള്ളുന്നതായിത്തോന്നി. അവിടെ ഇരുനൂറ്റി ഇരുപത്തി ആറു കോടിയുടെ വാച്ചുവരെയുണ്ട്. ഭാഗ്യം അവനതു പറയാത്തത്. പിന്നീടങ്ങോടുള്ള യാത്രയിൽ മുഴുവൻ ആ വാച്ചിൻ്റെ മൂല്യം എൻ്റെ യാത്രയുടെ റിതം തെറ്റിച്ചു. റ യി ൻ നദിയും, ജാനേ വാ തടാകവും, റ യി ൻ വാട്ടർഫോഴ്സും പൂർണ്ണമായും ആസ്വദിയ്ക്കാൻ പറ്റിയില്ല. വാച്ചിൽ വെള്ളം കയറിയാലോ.. കാര്യം വാട്ടർപ്രൂഫ് ആണ് എങ്കിലും. വെള്ളച്ചാട്ടത്തിൽ വെള്ളത്തുള്ളികൾ ചിന്നിച്ചിതറി അന്തരീക്ഷത്തിൽ മഴവില്ലു വിരിച്ചതും ആസ്വദിയ്ക്കാനായില്ല. അടുത്ത ദിവസം റൂമിൽ നിന്ന് ചെക്ക് ഔട്ട് ചെയതു. ഇനി ദീർഘയാത്രയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗോ ധാർഡ് തുരങ്കത്തിലൂടെ ഉള്ള യാത്ര അവസാനിപ്പിച്ച പ്പഴാണ് ആ സത്യം ഞാനറിഞ്ഞത് .കയ്യിൽ വാച്ചില്ല.ആരോട് പറയാൻ.റൂമിൽ വച്ചു മറന്നു കാണും നഷ്ടപ്പെട്ടതു തന്നെ. വിളിച്ചു നോക്കുക തന്നെ. റൂംബോയി വാച്ച് കൗണ്ടറിൽ ഏൽപ്പിച്ചിട്ടുണ്ട്. വന്നു വാങ്ങിക്കൊള്ളു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമാണി വിടം. സത്യസന്ധതയുടെ കാര്യത്തിലും. എനിക്കൽഭുതം തോന്നി.ആ വാച്ചിനായി എൻ്റെ യാത്രാക്രമം മുഴുവൻ തെറ്റി. അവിടത്തെ ഋഷി ലേർല ചർച്ചിലെ ലോക പ്രസിദ്ധമായ പെയിൻ്റിഗ്സ് കാണാനുള്ള മോഹമാണ് അങ്ങിനെ പൊലിഞ്ഞത്. ഇനി പാരീസിലെക്ക്. രണ്ടും തമ്മിൽ അജ ഗജാന്തരം. ഈ ശാന്തത അവിടെ കിട്ടില്ല. ഭയങ്കര തിരക്ക്. പാരീസ് വല്ലാതെ മോഹിപ്പിച്ചു. ആ മാദക സുന്ദരിയുടെ കരവലയത്തിലമർന്നർമ്മാദിക്കണം. ആദ്യം അവിടുത്തെ പ്രസിദ്ധമായ ബാറിലേയ്ക്ക്.ഒരു അധോലോക സാമ്രാജ്യം പോലെയാണ് അവിടം അനുഭവപ്പെട്ടത്. അവിടത്തെ മദ്യത്തിൻ്റെ കോക്ക്ടെയിൽ മിക് സിഗ് പ്രസിദ്ധമാണ്. കള്ളും കഞ്ചാവും ആ കെ കിറുങ്ങി നടക്കുന്ന ആർക്കാൻ. മദ്യം വിളമ്പാൻ വന്ന ലലലാമണി എൻ്റെ കയ്യിൽപ്പിടിച്ച് റോളക്സ് വാച്ചിൽത്തഴുകിയപ്പോൾ ഞാൻ അപകടം മണത്തു. പിന്നെപ്പിന്നെക്കരുതലിനായി മനസിനെപ്പാക്കപ്പെടുത്തിക്കൊണ്ടിരുന്നു. ആ വാച്ച് എൻ്റെ സ്വാതന്ത്രത്തിൻ്റെ ഒരു കൈവിലങ്ങായി എനിക്ക് അനുഭവപ്പെട്ടു.അങ്ങിനെ പത്തു ദിവസം. അവസാനം നാട്ടിലെ വിമാനത്താവളത്തിൽ പിടിവീണു.ഡ്യൂട്ടി അടക്കാതെ വാച്ചുവിട്ടുതരില്ല. അവസാനം ഡ്യൂട്ടി അടച്ചപ്പഴാണ് ആ കാർക്കോടകൻ പിടിവിട്ടത്. പുറത്ത് കൂട്ടുകാരൻ തെളിഞ്ഞ ഒരു ചിരിയോടെ കാത്തു നിൽപ്പുണ്ട്. അവൻ ആർത്തിയോടെ ആ വാച്ച് ഊരി കയ്യിൽ കെട്ടി." അതിൻ്റെ മനോഹരമായ ആ കവർ? അതു് നീ നഷ്ടപ്പെടുത്തിയോ?"
Thursday, March 17, 2022
അന്ന് തടി അറക്കുന്നത് [നാലുകെട്ട് - 357] അന്ന് കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ച്ച ആയിരുന്നുപറമ്പിൽ തടി അറക്കുന്നത് കാണാൻ .ഉയർത്തിക്കെട്ടിയതട്ടിലേക്ക് തടി ഉരുട്ടി ക്കയററും. അപ്പോൾ അവരുടെ ഒരു പാട്ടുണ്ട് കേൾക്കാൻ നല്ല രസം. ഉലഹന്നാൽ മാപ്പിളയാണ് അന്നു നമ്മുടെ ഹീറോ. മുകളിൽ ഉറപ്പിച്ച തടിയിൽ കയറി നിന്ന് ലവൽ അടയാളപ്പെടുത്തണം. ഒരു ചരട് കുഴച്ചുവച്ച നീലത്തിൽ മുക്കി തടിയുടെ രണ്ടറ്റത്തും ചേർത്ത് പിടിക്കും. അതിൻ്റെ നടുഭാഗം ഉയർത്തി കൈവിട്ടുമ്പോൾ ഒരു തെളിഞ്ഞ നീല വര തടിയിൽപ്പതിക്കും. വളഞ്ഞിരിയുന്ന വാളിൻ്റെ രണ്ടറ്റത്തും പിടിയുണ്ട്. ഒരാൾ താഴെയും ഉലഹന്നാൻ മുകളിലും നിന്നു് താഴോട്ടും മുകളിലേക്കും ചലിപ്പിക്കുന്നു. കൃത്യം ആ വരയിൽക്കൂടി തടി മുറിഞ്ഞു വരുന്നത് കാണാൻ നല്ല രസം. താഴെ ഇരിക്കുന്ന ആളുടെ ശരീരം മുഴുവൻ അറക്കപ്പൊടി നിറയും. പകുതി ആകുമ്പോൾ അതിനിടയിൽ ഒരാപ്പ് അടിച്ചു കയറ്റും.പിന്നെ അറക്കാൻ എളുപ്പമുണ്ട്.പണ്ട് വാല് തടിക്കിടയിലിട്ട് ആപ്പ് വലിച്ചൂരിയ കുരങ്ങൻ്റെ കഥ കേട്ടിട്ടില്ലേ.അങ്ങിനെ വീണ്ടും അറത്ത് തടി രണ്ടു കഷ്ണമാക്കും. പിന്നെ തച്ചൻ്റെ നിർദ്ദേശപ്രകാരം പല വലിപ്പത്തിൽ അറത്തെടുക്കും ഇതിനിടയിൽ അരം കൊണ്ട് വാളിന് മൂർച്ച കൂട്ടുന്നതു കാണാനും കുട്ടികൾക്ക് കൗതുകമാണ്. ചിലപ്പോൾ തീപ്പൊരി ചിതറുന്നത് കാണാം. ഇന്നത്തേ കുട്ടികൾ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല. കുട്ടിക്കാലത്തെ നല്ല ഓർമ്മകളുമായി അഭിരമിക്കാൻ എനിക്കിഷ്ടമാണ്
Saturday, March 5, 2022
പാപ്പരാസി [കീശക്കഥകൾ -159] ചാനൽ ഇൻ്റർവ്യൂവിനാണ് അവർ വരുന്നത്.നേരത്തെ അറിയിച്ചിരുന്നു. ഞാനെഴുതിത്തീർത്ത ആ വലിയ പുസ്തകത്തെപ്പറ്റി സമഗ്രമായ ഇൻ്റർവ്യൂ വേണം. ഈ സെൻസേഷണലായ വാർത്തകൾക്കൊപ്പം മാത്രം പോകുന്ന ചാനൽ ഇവിടെ എത്തിയപ്പോൾ അത്ഭുതം തോന്നി. ഇൻ്റർവ്യൂ തുടങ്ങി.അതിൻ്റെ ഘടന അവർ വിവരിച്ചു തന്നു. ചോദ്യാവലി തയാറാക്കി. ആ മുഖ മായിപ്പയണ്ടത് പൂർത്തിയായപ്പോൾ അവർക്ക് ഒരു ഫോൺ കോൾ."സാർ ക്ഷമിക്കണം""എന്തുപററി?""ഇവിടെ അടുത്ത ഒരമ്പലത്തിൽ ഒരാന വിരണ്ടു.ഒന്നാം പാപ്പാനെ കുത്തി.അവനെത്ത ള ക്കുന്നതിന് മുമ്പ് അവിടെ എത്തണം. ഇപ്പഴാണങ്കിൽ ലൈവ് ആയിക്കവർ ചെയ്യാം. ആർക്കെങ്കിലും അപകടം പറ്റിയാൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതാന് മുമ്പ് ആണങ്കിൽ കൂടുതൽ സെൻസേഷണലാകും .മുകളിൽ നിന്നുള്ള വിളിയാണ്. ക്ഷമിക്കണം. ഉടനെ തിരിച്ചു വരാം " അവർ പരിവാര സമേതം അപ്രത്യക്ഷമായി.മാറ്റു പണികൾ മാറ്റി വച്ച് ഞാൻ കാത്തിരുന്നു. രണ്ടു മണിക്കൂറിന് ശേഷം അവരെത്തി." ക്ഷമിക്കണം, ഞങ്ങൾ ഇതൊരു റിപ്പോർട്ടാക്കി അയച്ചോട്ടേ .മററു ചാനലിൽ വരുന്നതിന് മുമ്പ് നമ്മുടെ ചാനലിൽ വരണം "വീണ്ടും ഇൻറർവ്യൂ തുടങ്ങി. ഇടക്കിടെ ഇൻ്റർവ്യൂവിൻ്റെ റിതം കളയാൻ പാകത്തിന് നിരന്തരം ഫോൺ കോൾ. ഏതായാലും രണ്ടു മണിയോടെ പകുതി പൂർത്തി ആയി .വീണ്ടും ഒരു ഫോൺ. അയാൾ ചാടി എഴുനേറ്റു. ഇവിടെ അടുത്ത് ഒരു യുവതിയെ വെട്ടി നുറുക്കി കൊന്നു. ഉടനേ അത് റിപ്പോർട്ട് ചെയ്യണം. കൂടുതൽ സമയം കഴിഞ്ഞാൽ ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ കിട്ടില്ല. അതു കൊണ്ട് ഉടനേ ചെല്ലണം. വീണ്ടും അവർ പാഞ്ഞു പോയി. തിരിച്ചു വരാൻ അവർ കുറെ സമയമെടുത്തു. "ക്ഷമിക്കണം. സ്വൽപ്പം താമസിച്ചു പോയി. തിരിച്ചു വന്നപ്പോൾ അവിടെ അടുത്ത പറമ്പിൽ ഒരു തൂങ്ങിമരണം. ഒരു വലിയ മരത്തിനു മുകളിൽ..നമ്മുടെ ഫോട്ടോഗ്രാഫർ മിടുക്കനാണ്. അവൻ അടുത്ത മരത്തിൽക്കയറി ആ തൂങ്ങിമരണം നന്നായി പ്പകർത്തി. ചില പ്പം അവനാണ് കൊലയാളി എങ്കിൽ രക്ഷപെട്ടു.പക്ഷേ ആവേശത്തിന് മുകളിലേക്ക് കയറിയ നമ്മുടെ ക്യാമറാമാന്അതു പോലെ ഇറങ്ങാൻ സാധിച്ചില്ല. പിന്നെ ഫയർഫോഴ്സ് വരണ്ടി വന്നു. അതാണ് താമസിച്ചത്." സാറിന് താമസം വരരുത് എന്നു കരുതി റിപ്പോർട്ടറെ അവിടെ നിർത്തിയാണ് പോന്നത്. ഇൻറർവ്യൂ പുരോഗമിച്ചു. ഒട്ടുമുക്കാലുമായി. വീണ്ടും ശകുനം മുടക്കി ഒരു ഫോൺ. സാർ പാർട്ടി നേതാവ് ചാക്കോ സാറിന് ഹാർട്ട് അറ്റാക്ക് .മരണം പെട്ടന്നായിരുന്നു. ഇവിടെ അടുത്താണല്ലോ? അതും നമുക്ക് ആദ്യം റിപ്പോർട്ട് ചെയ്യാൻ ഭാഗ്യം കിട്ടി. ഇപ്പം വരാം."വൈകിട്ട് അഞ്ചു മണിയ്ക്കാണവർ തിരിച്ചെത്തിയത്."സാർ എനിക്കുടനേ പോകണം. ബാക്കി സാറ് റിക്കാർഡ് ചെയ്തയച്ചാൽ മതി. ഞങ്ങൾ എഡിറ്റ് ചെയ്ത് ശരിയാക്കിക്കോളാം""സാറ് നല്ല രാശിയുള്ള ആളാണ്. ഇവിടെ വന്നതുകൊണ്ട് എത്ര പ്രധാന ന്യൂസ് കൾ ആണ് കവർ ചെയ്യാൻ പറ്റിയത്. നന്ദിയുണ്ട്. അവർ പായ്ക്കപ്പ് ചെയ്തു.
Friday, March 4, 2022
ആയൂർവേദത്തിലെ ഗണങ്ങൾ കാനന ക്ഷേത്രത്തിൽ. [ കാനന ക്ഷേത്രം - 23] ആയൂർവേദത്തിൽ രോഗ ചികത്സക്ക് പലതരം യോഗങ്ങൾ പറയുന്നുണ്ട്. ഗണങ്ങൾ എന്നാണതിന് പൊതുവേ പറയുക. ത്രിദോഷഫലങ്ങളെ അടിസ്ഥാനമാക്കിയ ചികിത്സയിൽ വാതം പഞ്ചഭൂതങ്ങളിൽപ്പെട്ട ആകാശം, വായൂ എന്നിവയേയും പിത്തം അഗ്നിയേയും കഥം ജലത്തേയും ഭൂമിയെയും പ്രതിനിധീകരിക്കുന്നു. കാനനക്ഷേത്രത്തിൽ അടുത്ത ഘട്ടം മേൽപ്പറഞ്ഞ ഗണങ്ങളെ അടിസ്ഥാനമാക്കിയുള്ള കൃഷിയാണ്. കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഗണങ്ങൾ താഴെക്കൊടുക്കാം1. അസനാദി ഗ ണം - ത്വക് രോഗങ്ങൾ, വിളർച്ച, പ്രമേഹം2. ഗുളൂച്ചാദിഗണം -പിത്തം, കഫം, ജ്വരം, ഛർദ്ദി3.വിദാര്യ ദിഗണം - ശോഷം, ശ്വാസം, കാസം4. ജീവ നീയം ഗണം - ഓജസ് വർദ്ധിപ്പിക്കാൻ5.പടോലാദിഗണം. - മഞ്ഞപ്പിത്തം, വിഷം6.പത്മകാദിMണം - സ്തന്യ ജനനം അടുത്ത മഴ സീസൺ ആകുമ്പഴേക്കും ഇവയ്ക്കുള്ള ഇടം കാനനക്ഷേത്രത്തിൽ ഒരുക്കാനുള്ള ശ്രമത്തിലാണ്.ഇവ ഒരൊന്നും നട്ടുനനച്ച് പരിപാലിക്കുന്നതിന് ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും. സുമനസുകളുടെ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
Friday, February 25, 2022
വൃക്ഷായൂർവേദം [ കാനന ക്ഷേത്രം - 22 ] മനുഷ്യരെപ്പോലെ തന്നെ തൃദോഷഫലങ്ങളെ അടിസ്ഥാനമാക്കിയാണ് " വൃക്ഷായൂർവേദ "ത്തിൽ വിവരിക്കുന്ന വൃക്ഷ പരിപാലനവും ചികിത്സയും.ഭീമ പാലരാജാവിൻ്റെ കൊട്ടാരം വൈദ്യനായ സുര പാലനാണ് 300 സ് ലോഗങ്ങളിലൂടെ ഇത് ആദ്യമായി ലിപിയിലാക്കിയതെന്ന് പറയാം.അതിനു ശേഷം ചാണക്യൻ്റെ അർത്ഥശാസ്ത്രത്തിലും ഇതിൻ്റെ വിവരണങ്ങൾ കാണാം. വൃക്ഷങ്ങളുടെയും മററു സസ്യജാലങ്ങളുടെയും ചികിത്സാരീതികൾ ഇതിൽ വിവരിക്കുന്നു. അതുപോലെ രോഗം വരാതിരിക്കാനും, ഉൽപ്പാദനം കൂട്ടാനും ഉള്ള മരുന്നുകൾ ഇതിൽ പറയുന്നുണ്ട്.തുളസിച്ചെടിയുടെ സാമിപ്യം പലതിൻ്റെയും അസുഖങ്ങളെ അകറ്റുന്നു തക്കാളിയും തുളസിയും അടുത്തു വച്ച് തക്കാളിയുടെ പല അസുഖങ്ങളും മാറിയതായി എനിക്ക് അനുഭവം ഉണ്ട്. അതുപോലെ ഹരിത കഷായം [ ചാണകം,ഗോമൂത്രം, ശർക്കര', കഞ്ഞി വെള്ളം, മറ്റു പച്ചിലകൾ എന്നിവ ചേർത്ത് തയാറാക്കുന്നത് ] ,ഗുണപജലം, പുകയിലക്കഷായം, പഞ്ചഗവ്യം എന്നിവയും പരീക്ഷിച്ചു കണ്ടിട്ടുണ്ട്. ഈ ഇടെ പൊള്ളലേറ്റ വളരെ പ്രായമുള്ള ഒരു നാട്ടുമാവിനെ മരുന്നുകൾ ഉണ്ടാക്കി തേച്ച് പിടിപ്പിച്ച് കൊടിമുണ്ടുകൊണ്ട് പൊതിഞ്ഞ ഒരു ചികിത്സാരീതി കണ്ടു. സത്യത്തിൽ അവരോട് സ്നേഹം തോന്നി. ആ മാവിനെ ജീവനുള്ള ഒരു മനുഷ്യനെപ്പോലെയാണ് പരിചരിക്കുന്നത്. ചേര് എന്നൊരു മരമുണ്ട് അതിൻ്റെ ചുവട്ടിൽക്കൂടി പോയാൽ മതി ചിലർക്ക് ശരീരം മുഴുവൻ ചൊറിയും.എന്നാൽ അടുത്ത് താന്നിമരം കൂടിവച്ചാൽ ഈ അലർജി ഒഴിവാകും,.അതു പോലെ മരച്ചീനി കൃഷിക് ഇടകലർത്തി ഒരു ആയുർവേദ സസ്യം വച്ചുപിടിപ്പിച്ചാൽ എലി ആ പ്രദേശത്തേക്ക് വരില്ലത്രേ. രണ്ടിൽ നിന്നും ആദായം കിട്ടുകയും ചെയ്യും ആധുനിക കൃഷിരീതിയും, രോഗപ്രതിരോധ ചികിത്സയും, ഫലപ്രദമായ പഴയ വൃക്ഷാ യൂർവേദത്തിൽപ്പറയുന്ന ചികിത്സയും സമഞ്ജസമായി പരീക്ഷിച്ച് നോക്കണ്ടതാണ്. തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് കൊണ്ടും ഉള്ള ഒരു ചികിത്സരകാരീതിയാണ് നമുക്ക് വേണ്ടത്,. എനിയ്ക്ക് അതിനേപ്പറ്റി അത്ര അവഗാഹമില്ല അറിവുള്ളവർ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
Sunday, February 20, 2022
പോസ്റ്റുമാൻ്റെ തല [ കീശക്കഥകൾ - 158] മഹാരാജാവ് കലിപ്പിലാണ്. തിട്ടൂരം ഒപ്പിടില്ലത്രേ. മഹാരാജാവിന് കുശിനിക്കാരനെ നിയമിക്കാൻ സമ്മതമല്ലന്നു പറഞ്ഞ് പോസ്റ്റുമാൻ്റെ കയ്യിൽ മന്ത്രികത്ത് കൊടുത്തു വിട്ടു. രാജാവ് ഉടവാൾ കയ്യിലെടുത്തു. ഒപ്പിട്ടില്ലങ്കിൽ കീഴ് വഴക്കങ്ങൾ തെറ്റും തിരുമനസിനെ അനുനയിപ്പിക്കണം. മന്ത്രിമാർ പരക്കം പാഞ്ഞു. രാജാവ് തിട്ടൂരത്തിൽ റബർ സ്റ്റാമ്പ് വച്ച് ഒപ്പിട്ടില്ലങ്കിൽ മാമൂലുകൾ തെറ്റും. ഭരണഘടനാ പ്രതിസന്ധി രൂപം കൊള്ളും അവസാനം ഒത്തുതീർപ്പ്. മന്ത്രിയുടെ സമ്മതത്തോടെ നിയമനം നടത്തിക്കോളൂ. രാജാവ് വഴങ്ങിയില്ല. എനിക്ക് മന്ത്രി ലിഖിതം ഒപ്പിട്ടു കൊണ്ടു ത്തന്ന ആ ധിക്കാരിയുടെ തല എനിക്കു വേണം. അവസാനം മന്ത്രി വഴങ്ങി.പോസ്റ്റുമാൻ്റെ തല വെട്ടി സ്വർണ്ണത്താലത്തിൽ വച്ച് രാജാവിന് സമർപ്പിച്ചു. രാജാവ് സംപ്രീതനായി. എല്ലാം തുല്യം ചാർത്തിക്കൊടുത്തു. അങ്ങ് ആ പോസ്റ്റുമാൻ്റെ തല എനിക്ക് തിരിച്ചു തരണം. രാജാവ് സമ്മതിച്ചു മന്ത്രി ആ തല കൊണ്ടുപോയി പോസ്റ്റുമാൻ്റെ കഴുത്തിൽ ഒട്ടിച്ച് വച്ച് ജീവിപ്പിച്ച് അദ്ദേഹത്തെ രാജ്യത്തെ പോസ്റ്റുമാസ്റ്റർ ജനറലായി നിയമിച്ചു.അങ്ങിനെ ശുഭപര്യവസാനി ആയി ആ കഥ അവസാനിച്ചു
Friday, February 18, 2022
അമ്മ മനസ് [ ഏകാങ്കം. - 5] [ഒരു പഴയ വീട്. അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. ദേവാനന്ദ് വാതിലിൽ മുട്ടുന്നു.കുറ്റി തുറക്കുന്ന ശബ്ദം. കതകു തുറന്നു പാർവ്വതി പുറത്തേക്ക് വരുന്നു.]പാർവതി: ആരാണ്? മനസ്സിലായില്ല.ദേവാനന്ദ് :ഞാൻ ദേവാനന്ദ്.മോനേ ഒന്നു കാണാൻ വന്നതാ. ഡോക് ട്ടറും കൂടെയുണ്ട്.പാർവ്വതി: [അൽഭുതത്തോടെ ] അടുത്ത വീട്ടിൽ ഇന്നു വരുമെന്നു പറഞ്ഞ ആ വലിയ ബിസിനസ് കാരൻ ദേവാനന്ദ്.? അകത്ത് അങ്ങേക്ക് ഒരു നല്ല കസേര പോലുമില്ല.ദേവാനന്ദ് :[അകത്തേക്ക് കയറുന്നു. ഒരു ഒറ്റമുറി വീട്. മൂലക്ക് ഒരു തയ്യൽ മിഷ്യൻ. അടുത്ത് ഒരു പഴയ കട്ടിൽ അവിടെ ഒരു കുട്ടി കിടന്നുറങ്ങുന്നുണ്ട്. അവിടെയുള്ള ഒരു ബഞ്ചിൽ ഇരിക്കുന്നു.] മോൻ്റെ വിഷമം അറിഞ്ഞു വന്നതാണ്.പാർവ്വതി.. അവൻ ഓടി അടുത്ത വീട്ടിൽ പ്പോകും എന്നു പേടിച്ചാ വീട് കുറ്റിയിട്ടത്. അവിടെ വലിയ ഒരാൾ വരുന്നുണ്ട്. അതു കൊണ്ട് യാതൊരു കാരണവശാലും മോനേ അങ്ങോട്ടു വിടരുത്. അവനെ മുറിയിലിട്ട് പൂട്ടിയാലും തരക്കേടില്ല. അടുത്ത വീട്ടുകാരുപറഞ്ഞതാണ്. അവൻ മാനസിക വളർച്ച എത്താത്ത കുട്ടിയാണ്. ഉണർത്തിയാൽ സാറിന് ഉപദ്രവമാകുംദേവാനന്ദ് [ഡോക്ട്ടറെ വിളിക്കുന്നു.. ഡോക്ട്ടർ കിടന്നു വരുന്നു മോൻ്റെ അടുത്തുവന്നു പരിശോധിയ്ക്കുന്നു ] അതിനൊക്കെ ചികിത്സയുണ്ട്. ഡോക്ട്ടർ പരിശോധിക്കട്ടെ.പാർവതി: അങ്ങ് അവിടെപ്പോയില്ലേ?ദേവാനന്ദ് :ഞാനിങ്ങോട്ടായിട്ട് വന്നതാണ്. വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം കിട്ടുമോ എന്നറിയാൻ അവരേവിളിച്ചതാണ്. ഭർത്താവ്?പാർവതി: [ഒന്നു പരുങ്ങുന്നു ] ഞങ്ങൾ കോളേജിൽ വച്ചു കണ്ട് സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.വീട്ടുകാർക്കെതിർപ്പായിരുന്നു.പക്ഷേ കട്ടി മാനസിക വളർച്ച ഇല്ലാത്ത കുട്ടി ആണന്നറിഞ്ഞപ്പോൾ ഉപേക്ഷിക്കാൻ പറഞ്ഞു. പറ്റില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. അന്നദ്ദേഹം എന്നെ ഉപേക്ഷിച്ച് പോയതാണ്. പിന്നെ കണ്ടിട്ടില്ല.ദേവാനന്ദ് :അപ്പോൾ എങ്ങിനെ ജീവിക്കുന്നു. വീട്ടുകാർ.?പാർവ്വതി .. ആരും സഹായത്തിനില്ല. കുട്ടിയെ ഇവിടെ തനിച്ചാക്കി പണിക്ക് പോകാൻ പറ്റില്ല. കൂടെക്കൊണ്ടുപോകാനും പറ്റില്ല.. തയ്യൽപഠിച്ചിരുന്നത് കൊണ്ട് കഷ്ട്ടിച്ച് കാര്യങ്ങൾ നടക്കുന്നു.സോക്ട്ടർ: ഇദ്ദേഹത്തിന് ഇങ്ങിനെയുള്ള കുട്ടികൾക്ക് വേണ്ടി ലോക പ്രസിദ്ധമായ ഒരു സ്ഥാപനമുണ്ട്.കുട്ടിയേ അവിടെ ആക്കൂ .ദേവാനന്ദ് :കുട്ടിയേ ഞങ്ങൾ താമസിപ്പിച്ച് ചികിത്സിച്ച് മുഖ്യധാരയിലെക്കെത്താറായാൽ നിങ്ങളെ ഏൾപ്പിക്കാം. അതിനിടെ നിങ്ങൾക്ക് ജീവിയ്ക്കാനൊരു നല്ല തുകയും തരാം. ഭർത്താവുമായി സംസാരിച്ച് ഒന്നിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കാം.കുട്ടി കൂടെ ഇല്ലാത്തപ്പോൾ അയാൾ സമ്മതിക്കുംപാർവതി: [ഒന്നാലോചിച്ച് ] സ്വന്തം കുട്ടിയുടെ അസുഖം കാരണം എന്നെ വിട്ടുപോയ ഭർത്താവിൻ്റെ കൂടെ എനിക്കിനി താത്പ്പര്യമില്ല. കുട്ടിക്ക് നല്ല ചികിത്സ കിട്ടുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷേ അങ്ങു തരാമെന്നു പറഞ്ഞ ആ തുക എനിക്ക് വേണ്ട.ദേവാനന്ദ് : [ അൽഭുതത്തോടെ അവളെ നോക്കുന്നു ] പിന്നെ ഞങ്ങൾ എന്തു ചെയ്തു തരണം. എന്തായാലും പറഞ്ഞോളൂ നടന്നിരിക്കും.പാർവ്വതി: ഇങ്ങിനുള്ള കുട്ടികൾക്കാശ്രയമായ അവിടെ എനെറ് കുട്ടിയെ വിടാം. അങ്ങ് എനിക്കൊരു പകാരം ചെയ്താൽ മതി. ഇങ്ങിനുള്ള കുട്ടികളെ നോക്കാനുള്ള ഒരു ജോലി അവിടെ എനിക്കു തരൂ. എനിക്ക് ശമ്പളവും വേണ്ട. എൻ്റെ കൂട്ടിക്കൊപ്പം ബാക്കിയുള്ളവരേയും ശുശ്രൂഷിച്ച് ഞാൻ അവിടെ കൂടിക്കോളാം .ദേവാനന്ദ് :[ അത്ഭുതത്തോടെ അവളെ നോക്കുന്നു. രണ്ടു കയ്യും കൂപ്പി തൊഴുന്നു ] നടന്നിരിക്കും. ഇന്നു മുതൽ തന്നെ
Wednesday, February 16, 2022
അച്ചൂന് "ഞവരപ്പായസം" തേയ്ക്കണം [ അച്ചു ഡയറി-454] 'മുത്തശ്ശാ അച്ചു നാട്ടിലേക്ക് വരുന്നുണ്ട്. മുത്തശ്ശൻ്റെ ബ്ലോഗിൽ ആയൂർവേദ ചികിത്സ യേപ്പററി എഴുതിയത് വായിച്ചു.അച്ചു അൽഭുതപ്പെട്ടു പോയി. എത്ര തരം ചികിത്സകളാണ്.അച്ചൂന് ഏറ്റവും ഇഷ്ടായത് ഞ വരപ്പായസം ആണ്.മസ്സി ലുകൾക്ക് ശക്തി കിട്ടാനും നരവ് സ് സിസ്റ്റം സ്റ്റിമുലേറ്റു ചെയ്യാനും നല്ലതാണന്ന് എഴുതിക്കണ്ടു.ഒബിസിറ്റി കുറയ്ക്കാനും തൊലിക് നല്ല നിറം കിട്ടാനും ഈ ചികിത്സകൊണ്ട് കഴിയും എന്നും വായിച്ചു. അമേരിയ്ക്കയിൽ അച്ചൂൻ്റെ സ്ക്കൂളിൽ ഒരു ദിവസം നമ്മുടെ ആയ്യൂർവേദ ചികിത്സ യേപ്പറ്റി ടീച്ചർ പറഞ്ഞു. "എ പോയ റ്റിക് റജു ന്യു വേഷൻ ട്രീറ്റ്മെൻ്റ് ഓഫ് കേരളാ " എന്ന്. അച്ചൂ നഭിമാനം തോന്നി.അച്ചു നാട്ടിൽപ്പോകുമ്പോൾ ആയുർവേദ ചികിത്സ ചെയ്യുന്നുണ്ടന്ന് ഫ്രണ്ട്സി നോട് പറഞ്ഞു. അസുഖത്തിനല്ല അസുഖം വരാതിരിയ്ക്കാനാണ് ചികിത്സ എന്നു പറഞ്ഞിട്ട് അവർക്ക് മനസിലായില്ല മുത്തശ്ശാ. കുറുന്തോട്ടി കഷായത്തിൽ പാല് ഒഴിച്ച് അതിൽ ഞവര അരി വേവിച്ചെടുത്ത്, ശരീരത്തിൽ ഓയിൽ മാസ്സേജിന് ശേഷം തേച്ചു പിടിപ്പിച്ച് തിരുമ്മുന്നു. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞ് ചൂടുവെള്ളത്തിൽ കുളിയ്ക്കണം. സോപ്പിന് പകരം ചെറുപയർ പൊടി ആണന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇതൊക്കെ വിസ്തരിച്ചു പറഞ്ഞപ്പോൾ പാച്ചൂൻ്റെ കമൻ്റ് അവന് ഞവരപ്പായസം കഴിച്ചാൽ മതി എന്ന്. അവൻ ഏട്ടനെ കളിയാക്കിയതാണന്നച്ചൂന് മനസിലായി. പക്ഷേ ആ കമൻ്റ് അച്ചൂ നിഷ്ടായി മുത്തശ്ശാ
Monday, February 14, 2022
വാലൻ്റയിനേയും നമ്മൾ മറന്നു... ഇശ്വരാ വാലൻ്റെയിൻ ഡേ അല്ല വാലൻ്റയിൻ വാരം.ഏഴു ദിവസം! ഒരോ ദിവസവും പ്രണയത്തിൻ്റെ ഓരോ ചവിട്ടുപടികൾ പ്രൊപ്പൊസ് ഡേയിത്തുടങ്ങിഹഗ് ഡേയും, കിസ് ഡേയും കടന്ന് പിറ്റേ ദിവസം സാക്ഷാൽ വാലൻറ യി ൻ ഡേ. പണ്ട് കാലങ്ങളിൽ കാമ്പസ് പ്രണയം ദിവ്യമായിരുന്നു. അതൊരു മധുരതരമായ ഓർമ്മയായി അന്യോന്യം അറിയിക്കാതെ കുറച്ചു കാലം. പിന്നെ വായിയ്ക്കാൻ വാങ്ങിയ പുസ്തകത്തിലും ഓട്ടോഗ്രാഫിലും വ്യംഗ്യമായ വെളിപ്പെടുത്തലുകൾ.അവസാനം പ്രണയ ലേഖനം.അന്യോന്യം പറയാതെ സ്നേഹം ഉള്ളിൽ കൊണ്ടു നടന്ന് വെളിപ്പെടുത്താത്തവരും അനവധി. അന്നത്തെ വിരഹത്തിനും ഒരു മധുരമുണ്ടായിരുന്നു. കാലം മാറി.. ഫ്രണ്ട്ഷിപ്പായി. അന്യോന്യം ആരോഗ്യകരമായ സൗഹൃദം. കരുതലും തണലുമായി കൂട്ടുകാരുടെ കൂടെ ആടിപ്പാടി നടന്നു. അതും ഒരു തരത്തിൽ ഉദാത്തമായിരുന്നു.പക്ഷേ അവർ മടി കൂടാതെ പ്രണയം തുറന്നു പറഞ്ഞു. രണ്ടു പേരും ഒത്ത് മുന്നേറി.അല്ലങ്കിൽ തുറന്നു പറഞ്ഞു പിന്മാറി. പിന്നേയും പരിണാമം .വർത്തമാനകാലത്തിൽ വികാരം ഭരിയ്ക്കുന്ന സ്വാർത്ഥത മുഖമുദ്രയായ പ്രണയം. പങ്കാളിയ്ക്ക് സമ്മതമില്ലങ്കിലും ഭ്രാന്തമായി പ്രണയിക്കും നിരസിച്ചാൽ കൊല്ലും. ഇങ്ങിനെ ഒരു മാനസിക കാലാവസ്തക്ക് മയക്കുമരുന്നും പലർക്കും കൂട്ടായി. അവിടെ പരിശുദ്ധ പ്രണയത്തിൻ്റെ ആ അപ്പോസ്തലനെ നമ്മൾ മറന്നു.അന്ന് വിവാഹം കഴിക്കുന്നത് പട്ടാളക്കാർക്ക് നിഷിദ്ധമായിരുന്നു. രാജകൽപ്പന. അവരെ സ്വാന്തനപ്പെടുത്തി അവരുടെ പ്രണയിനിയുമൊത്തുള്ള വിവാഹം നടത്തിക്കൊടുത്ത വാലൻ്റയിനെ രാജാവ് തുറുങ്കിലടച്ചു. ജയിലധികാരിയുടെ അന്ധയായ മകളെേ പ്രേമിച്ച് തൻ്റെ ദിവ്യമായ പ്രണയം കൊണ്ട് അവളുടെ അന്ധത മാറ്റിയതായി കഥ. പക്ഷേ രാജകൽപ്പനയിൽ അദ്ദേഹത്തിൻ്റെ ശിരസ് ഛേദിക്കുന്നതാണ് കാഴ്ച്ച തിരിച്ചു കിട്ടിയ ആ കാമിനി കാണുന്നത്. ആ മഹാനുഭാവൻ്റെ പേരിൽ സ്നേഹം ആഘോഷിക്കുമ്പോൾ വൻ വ്യവസായത്തിനുള്ള വിൽപ്പന ച്ചരക്കായി നിങ്ങൾ സ്വയം മാറിയത് നിങ്ങൾ അറിഞ്ഞില്ല.. നിങ്ങൾ ആ പാവം വാലൻ്റയിനേ മറക്കരുത്...
Saturday, February 12, 2022
കൊറോണാമാപിനി [ കീശക്കഥ-156]സമ്പർക്കം കൊണ്ടാണയിത്തം വന്നത്. ഏതായാലം ക്വാറൻ്റയിൻ തീരുമാനിച്ചു. ഞാൻ മുഖാന്തിരം വേറൊരാൾക്ക് പകരരുത്. ഉറപ്പിച്ചിരുന്നു. ഇതെത്ര ദിവസം. പത്തു ദിവസം വേണം അജ്ഞാതവാസം. അതു പോര. RTPC R. പത്തു ദിവസത്തിനകം കണ്ടു പിടിച്ചാൽ വീണ്ടും പത്തു ദിവസം അജ്ഞാതവാസം.വ്യാസ നീതിയാണ്. അനുസരിക്കുക തന്നെ. ഭയപ്പെട്ട പോലെ സംഭവിച്ചു. നീ കൊ റോണാ ബാധിതൻ.പനിയില്ല, ചുമയില്ല, തൊണ്ടക്ക് വേദനയില്ല. രുചിയുണ്ട്, മണമുണ്ട്. വിശപ്പുണ്ട്.അതുകൊണ്ടൊന്നും കാര്യമില്ല ചാപ്പ കുത്തിക്കഴിഞ്ഞു.പുതിയ ഇനമാണ്. അവൻ മുമ്പ് പറഞ്ഞ ദൂ ശീലങ്ങൾ ഒന്നും കാണിക്കില്ലത്രെ.' എൻ്റെ വിധി ലോകം മുഴുവൻ പരന്നു.ഗവണ്മെൻ്റിൽ നിന്ന്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ നിന്ന്, പഞ്ചായത്തിൽ നിന്ന്. എല്ലാവരും അസുഖം അന്വേഷിച്ചു വിളിച്ചു. അതൊരു സുഖമാണ്. അന്വേഷിക്കാൻ നമുക്ക് മാത്രമുള്ള ഈ സംവിധാനത്തിൽ ബഹുമാനം തോന്നി. പക്ഷേ ബാധ എന്നെ വിട്ടൊഴിഞ്ഞിട്ട് കാര്യമില്ല. അത് ബോദ്ധ്യം വരണം. എനിക്കും മാലോർക്കും. അതിനു മാർഗമുണ്ട്.വീട്ടിലിരുന്നു സ്വസ്തമായി ചെക്ക് ചെയ്യാവുന്ന "കൊറോണാമാപിനി " കിട്ടും.ദക്ഷിണ ഇരുന്നൂറ്റി അമ്പത്.പുലമാറാൻ ചടങ്ങുകൾ ഒത്തിരിയുണ്ട്. ആദ്യം കുളിച്ചു ശുദ്ധമായി വരണം. പായ്ക്കറ്റ് സാവധാനം പൊട്ടിക്കുക.അതിൽ ദർഭ പുല്ലുപോലെ ഒരു സ്റ്റിക്കുണ്ട്. അതിൻ്റെ അറ്റംപന്തം പോലെ ഒരു ഭാഗമുണ്ട്. അത് കയിലെടുക്കുക. അത് ഇടത്തേ മൂക്കിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും കറക്കുക. വീണ്ടും പവിത്രം ഊരി കൈകഴുകി അത് വീണ്ടും വലത്തേ മൂക്കിലിട്ട് കറക്കണം. അതിലൊരു ട്യൂബിൽ ഓസ്തരണംപോലെ ഒരു ദ്രാവകമുണ്ട്. അതതുറന്ന്സ് കാബിൻ്റെ അറ്റം അതിൽ മുങ്ങാൻ പാകത്തിനിട്ട് ഇളക്കുക..അതിൽ നിന്ന് ടസ്റ്റ് കാർഡ് പുറത്തെടുത്ത് അതിൽ ഈ ഓസ്‌ത്തരണം ( ലിക്വിഡ് ] പകരുക. അതിൻ്റെ ലിഡിൽ നോക്കിയിരുന്നാൽ ബാധ ഒഴിഞ്ഞു പോയോ എന്നറിയാം. ടെസ്റ്റ് ലൈൻ Tയിൽ വന്നാൽ ബാധ ഒഴിഞ്ഞിട്ടില്ല എന്നു മനസിലാക്കാം. വീണ്ടും പത്തു ദിവസം അജ്ഞാതവാസം. ഉദ്വേഗനിമിഷങ്ങൾ..ഭാഗ്യം അവൻ "C , യിൽ വന്നു വിശ്രമിച്ചു. സമാധാനമായി ബാധപൂർണ്ണമായും ഒഴിഞ്ഞു പോയിരിക്കുന്നു. എന്നിലെ കളങ്കം മാറിക്കിട്ടി.തികച്ചും കോവിസ് മുക്ത്തൻ. ഇനി അടുത്ത ബാധ വരുന്നത് വരെ വണക്കം...
Friday, February 11, 2022
പരീക്ഷിത്ത് [ഏകാങ്കം - 2 ][ ഒരു ആഡ ബര വീടിൻ്റെ സ്വീകരണമുറി. ഭിത്തിയിൽ യക്ഷ ഗാനത്തിൻ്റെ ഫോട്ടോ പല പ്രായത്തിലുള്ള കുട്ടികളുടെ ചിത്രങ്ങളും ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്. ലത അസ്വസ്ഥമായി ഉലാത്തുന്നു. ഇടക്ക് ബാത്തു റൂമിലേക്ക് ഓടുന്നു. തിരിച്ചു വരുന്നു. മുഖത്ത് ക്ഷീണം]ലത :ലളിതയല്ലേ. നീ ഉടനെ ഇവിടെ വരണം. എനിയ്ക്കാകെ സുഖമില്ല.ലളിത. ഞാൻ ക്ലിനിക്കിൽ ഒ.പി.യിൽ ആണ്. ഞാൻ കാറയയ്ക്കാം നീ ഉടനെ ഇങ്ങോട്ടു പോരേ.കബ്ലീറ്റ് ചെക്കപ്പ് നടത്താം.ലത :എനിയ്ക്ക് വല്ലാത്ത ഛർദ്ദി. തലകറക്കവും. [കാറിൻ്റെ ഹോണടി ശബ്ദം. ലത ഉടൻ പുറത്തേക്ക് ചെല്ലുന്നു.][സമയം രണ്ടു മണി. ലത സന്തോഷത്തോടെ ഓടിക്കയറി വരുന്നു. കയ്യിൽ ഒരു കടലാസുണ്ട് ഫോണിൻ്റെ അടുത്തുചെന്ന് ഡയൽ ചെയ്യുന്നു ] 'ലത :- മോഹനനല്ലേ. ഉടനേ ഇവിടെ വരണം.തിരക്കെല്ലാം മാറ്റി വച്ച് ഉച്ചകഴിഞ്ഞ് ലീവെടുത്ത് ഉടനെ ത്തണം[ ലത സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇടയ്ക്ക് കയ്യിലുള്ള പേപ്പർ നോക്കുന്നുണ്ട്. ഇടക്കിടെ പുറത്തേക്ക് ശ്രദ്ധിക്കുന്നുണ്ട്. ][ മോഹൻ പരിഭ്രമിച്ച് ഓടി വരുന്നു.] എന്തു പറ്റി. എന്തിനാണിത്ര പെട്ടന്ന് വരാൻ പറഞ്ഞത്?.ലത.. എനിക്ക് ഛർദിയും തലകറക്കവും. Dr.ലളിതയുടെ അടുത്ത് പോയി ചെക്കു ചെയ്തു. [ ലത ആ റിസൽട്ട് മോഹനന് നീട്ടുന്നു. മോഹനൻ പേപ്പർ വാങ്ങി നോക്കുന്നു. സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു. ഓടിച്ചെന്ന് ലതയെ കെട്ടിപ്പിടിക്കുന്നു.]ലത :പതുക്കെ... ഇനി പഴയതുപോലെ വേണ്ട. നമ്മുടെ കുഞ്ഞു വയറ്റിൽ വളരുന്നുണ്ട് എന്നോർക്കണം.മോഹനൻ: [ലതയുടെ വയറ്റിൽ കൈവച്ച് ] വർഷങ്ങളുടെ കാത്തിരിപ്പ്. എനിക്കും ഒരു സന്തോഷ വാർത്തയുണ്ട് കാസർകോട്ടെ ഈ ശാപം പിടിച്ച ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ. ഈ സന്തോഷ വാർത്തകൾ നമുക്ക് ആഘോഷിക്കണം എവിടെ പോകണം നീ തീരുമാനിച്ചോ?ആദ്യം നല്ല സ്ട്രോ ഗ് ആയി ഒരു ചായ ഉണ്ടാക്കിക്കൊണ്ടു വരൂലത :ചായ മാത്രമാക്കണ്ട ഒരു മണിക്കൂർ സമയം തന്നാൽവിഭവ സമൃദ്ധമാക്കാം[ലത അകത്തേക്ക് പോകുന്നു. മോഹനൻ സാവധാനം എഴുനേറ്റ് ബുക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം കയ്യിലെടുക്കുന്നു. കസേരയിൽ ഇരുന്ന് വയിക്കുന്നു.]ലത :ചായയുമായി വരുന്നു.പലഹാരംഡയി നിഗ് ടേബിളിൽ ഒരുക്കിയിട്ടുണ്ട് [വിഷാദമഗ്നനായി കസേരയിൽ ഇരിക്കുന്ന മോഹനനെ ശ്രദ്ധിക്കുന്നു. അടുത്തു ചെല്ലുന്നു.]ലത :- എന്തു പറ്റി പെട്ടന്ന് ഒരു സങ്കടം.മോഹനനൻ: [ വിഷമത്തോടെ ] ഞങ്ങൾക്ക് ഇപ്പോൾ കുട്ടി വേണ്ട. ഇത് നമുക്ക് അബോർട്ട് ചെയ്തു കളയാം.ലത :[ഞട്ടിത്തരിക്കുന്നു.] എന്തു വിഢിത്തമാണ് നിങ്ങൾ പറയുന്നത്. എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാനോ?[ ലതയുടെ കയ്യിൽ നിന്ന് ചായക്കപ്പ് താഴെ വീണ് ചിതറുന്നു.മോഹനനെ തുറിച്ചു നോക്കുന്നു ][ മോഹനൻ എഴുനേൽക്കുന്നു. കയ്യിൽ ൽ നിന്ന് ആ പുസ്തകം താഴെ വീഴുന്നു.മോഹനനൻ: പണ്ട് അശ്വ സ്ഥാമാവ് വിഷം ചീറ്റുന്ന ബ്രഹ്മാസ്ത്രം ഗർഭത്തിൽക്കിടക്കുന്ന പരീക്ഷിത്തിനെ ആണ് ലക്ഷ്യം വയ്ക്കുന്നത് ഈ തലമുറയും എന്തിന് തലമുറകൾ തന്നെ വിഷലിപ്തമാക്കുന്ന ആ അസ്ത്രം തടയാൻ ഒരവതാരം ഉണ്ടായിരുന്നു.ലത :- മനസിലായില്ല. [മോഹനൻ്റെ കയ്യിൽ നിന്ന് താഴെ വീണ ആ പുസ്തകം ലത എടുക്കുന്നു."എൻഡോസൽഫാൻ്റെ ഇരകൾ "ലത പൊട്ടിക്കരയുന്നു.മോഹനനൻ.: അന്നു പരീക്ഷിത്തിനെ രക്ഷിച്ച പോലെ ഈ നാടു മുഴുവൻ രക്ഷിക്കാനുള്ള ഒരവതാരത്തിനായി നമുക്ക് കാത്തിരിക്കാം
Thursday, February 10, 2022
ഗോതമ്പിൻ്റെ നിറമുള്ള പെൺകുട്ടി [ഏകാങ്കം - 1 ] [ ഒരു വലിയ നമ്പൂതിരിത്തറവാടിൻ്റെ പൂമുഖം. ഒരു വലിയ ചാരുകസേരയിൽ അച്ഛൻ തിരുമേനി. അടുത്ത് മുറുക്കാൻ ചെല്ലം. കയ്യിൽ രാമച്ച വിശറി]നമ്പൂതിരി ":താത്രീ ഉണ്ണിയെക്കണ്ടില്ലല്ലോ? വരണ്ട സമയം കഴിഞ്ഞിരിക്കുന്നു.താത്രി [അകത്തുനിന്ന് ] അവനിപ്പം ഇങ്ങെത്തും.തീവണ്ടി വൈകിയ താവും. നാലു ദിവസത്തേയാത്രയല്ലേ.?"[ പിടയ്ക്കൽ ഒരു കാറ് വന്നു് നിൽക്കുന്ന ശബ്ദം ]നമ്പൂതിരി :- "ഓ ഉണ്ണി വന്നല്ലോ..ങേ., കൂടെ ഒരു പെൺകുട്ടിയും ഉണ്ടല്ലോ?"[ ഉണ്ണി പെൺകുട്ടിയുമായി ക്കയറി വരുന്നു .രണ്ടു പേരുടെയും മുഖത്ത് പരിഭ്രമം ഉണ്ട് ]ഉണ്ണി :- അച്ഛാ.... [ രണ്ടു പേരും അച്ഛൻ നമ്പൂതിരിയുടെ കാലു തൊട്ട് വന്ദിക്കുന്നു ]നമ്പൂതിരി [ ഉണ്ണിയേ നോക്കുന്നു.] എന്തേ വൈകിയത്...അല്ല... ഇതേതാ ഒരു പെൺകുട്ടി കൂടെ. മനസിലായില്ലല്ലോ?ഉണ്ണി [ഒന്നു പരുങ്ങി ] എൻ്റെ ഭാര്യയാണ്നമ്പൂതിരി : (അമ്പരപ്പോടെ ] ങ്ങെ... അപ്പോ എന്നായിരുന്നു വിവാഹം.ഉണ്ണി: - ഒരു മണിക്കൂർ മുമ്പ്. രജിസ്ട്രോ ഫീസിൽ വച്ച്.നമ്പൂതിരി :- ആട്ടെ... എത്ര കാലമായി നിനക്ക് ഈ കുട്ടിയുമായി പ്പരിചയംഉണ്ണി: നാലു മണിക്കൂർ മുമ്പ്. ട്രയിനിൽ വച്ച് പരിചയപ്പെട്ടതാണ്നമ്പൂതിരി :- നാട്?ഉണ്ണി: - പഞ്ചാബ് .നമ്പൂതിരി :- വീട്ടിലാരൊക്കെയുണ്ട്. വിട്ടിലിറഞ്ഞിട്ടാണോ?ഉണ്ണി: - അവൾ അനാഥയാണ്. അനാഥാലയത്തിലാണ് വളർന്നത്.ഇവിടെ ഒരു നല്ല ജോലി കിട്ടി. ജോയിൻ ചെയ്യാൻ വന്നതാണ്.അവക്കാരുമില്ല..അച്ഛൻ അനുഗ്രഹിക്കണം. [ഒരു വലിയ പൊട്ടിത്തെറി പ്രതീക്ഷിച്ചാണതു പറഞ്ഞത് ]നമ്പൂതിരി :[ അകത്തേക്ക് നോക്കി ] താത്രീ.. അഷ്ടമംഗല്യം ഇങ്ങട് എടുത്തോളൂ. ഇവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകൂ.... [ പകച്ചു നിന്ന ഉണ്ണിയോട് ] നിൻ്റെ ഗോതമ്പിൻ്റെ നിറമുള്ള നിൻ്റെ കുട്ടിയെ എനിക്കക്ക്പിടിച്ചിരിക്കുന്നു. അകത്തേയ്ക്ക് ചെല്ലൂ.
Sunday, February 6, 2022
അങ്ങിനെ ഒരു ഗിത്താർ അച്ചൂന് വേണ്ട [ അച്ചു ഡയറി-456] മുത്തശ്ശാ അച്ചൂൻ്റെ ഗിത്താർ പഠനം ഒരു സ്റ്റേജ് കഴിഞ്ഞു. നല്ല മാഷായിരുന്നു. അവസാനത്തെ ക്ലാസിൽ മാഷുപറഞ്ഞു അച്ചു ഒരു നല്ല ഗിത്താർ വാങ്ങണന്ന്.ഹവായിഐലൻ്റിൽ "കോവ" എന്നൊരു വൃക്ഷത്തിൻ്റെ തടിയാണ് ഏറ്റവും നല്ലത്. ലൈററ് വെയ്റ്റ്, നല്ല കളർ സ്പേക്ട്രം, ഗ്രയിൻ പാറ്റേൺ എല്ലാം സൂപ്പർ. ചുവപ്പും ബ്രൗണു കലർന്ന തടികൊണ്ടുണ്ടാക്കിയ ഗിത്താറിന് നല്ല ടോൺ കിട്ടും. മിഡി ൽ റയ്ഞ്ച് ടോണുംബസ്റ്റ്. പക്ഷേ വില കുറേ കൂടും. അച്ഛനോട് പറയൂ ഒരെണ്ണം വാങ്ങിത്തരാൻമഹോഗണിയെക്കായിലും ദേവതാരുവിനേക്കായിലും നല്ലതാണ് കോവ. പക്ഷേ അച്ചു ആ "കോവ" വൃക്ഷത്തേപ്പറ്റി പഠിക്കണം. അതിൻ്റെ അമിതമായ ഉപയോഗം കാരണം ആ വൃക്ഷം ഭൂമുഖത്ത നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. .അച്ചു ന് അപൂർവ്വ വൃക്ഷങ്ങളെപ്പററി പഠിക്കുന്നതിഷ്ടമാണ്.ഹവായിഐലൻ്റിൽ മാത്രം കാണുന്ന കോവ അവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രയോജനമുള്ള വൃക്ഷമാണ്. അന്തരീക്ഷത്തിൽ നിന്ന് അത് ജലാംശം വലിച്ചെടുക്കും. പക്ഷികൾക്ക് ആവാസ കേന്ദ്രം ഒരുക്കും. അറ്റ് മോസ് പ്രിക്ക് പൊല്യൂഷൻ തടയാൻ ഇത്ര നല്ല ഒരു വൃക്ഷം വേറേയില്ല. പക്ഷേ അതിൻ്റെ ഉപയോഗം മനുഷ്യൻ കണ്ടു പിടിച്ചതോടെ അതു കൂട്ടമായി വെട്ടി എടുത്തു തുടങ്ങി.ഗിത്താറുണ്ടാക്കാൻ വേണ്ടിത്തന്നെ എത്ര തടിയാ വെട്ടിയത്.അങ്ങിനെ അമിതമായ ഉപയോഗം കൊണ്ട് ആ അമൂല്യമായ മരം ഭൂമിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ. അതു കൊണ്ടുണ്ടാക്കുന്ന ഗിത്താർ ലോകപ്രസിദ്ധമാണ്. പക്ഷേ അച്ചൂന് അതു വേണ്ട എന്നഛനോട് പറഞ്ഞു. ഇന്നാ മരം സംരക്ഷിക്കാൻ അവർ പടാപാട് പെടുകയാണ്. അതു കൊണ്ടുണ്ടാക്കുന്ന ഗിത്താർ എത്ര നല്ലതാണങ്കിലും അച്ചൂ.നത് വേണ്ട. ഒരു നാടിൻ്റെ പരിസ്ഥിതി മുഴുവൻ നശിപ്പിച്ചിട്ട് അച്ചുന്ഗിത്താർ വായിക്കണ്ട. അച്ചൂന് സാധാരണ ഗിത്താർ മതി.
Wednesday, February 2, 2022
നാഗപഞ്ചമി [കീ ശക്കഥകൾ - 155] വനപാലകർ കാട്ടിലെത്തിച്ച് ആ കൂടു തുറന്നു."ബാബ പറഞ്ഞു കൊണ്ടു മാത്രം നിന്നെ വെറുതെ വിടുന്നു.അല്ലങ്കിൽത്തല്ലിച്ചതച്ച് കൊന്നേനേ "അവൻ കാട്ടിലേക്ക് ശരവേഗത്തിൽ ഇഴഞ്ഞു നീങ്ങി. അവൻ്റെ താവളത്തിൽ എത്തിയപ്പോൾ ചുറ്റുനിന്നും ശീൽക്കാരം.നാഗരാജൻ്റെ പുറകിൽ സകല നാഗങ്ങളും. അവ ശാപവചനങ്ങളോടെ അവന് ചുറ്റും കൂടി."നീ എന്തക്രമമാണ് കാണിച്ചത്. എന്തിനാണ് ബാബയെ മാരകമായി കടിച്ച് മുറിവേൽപ്പിച്ചത്.ബാബ ആരാണന്നു നിനക്കറിയോ? നമ്മുടെ വംശത്തിൻ്റെ രക്ഷകനാണ്. മനുഷ്യർ എവിടെ വച്ചു കണ്ടാലും നമ്മളെത്തല്ലിക്കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു അതിന് മാറ്റം വരുത്തിയത് ബാബയാണ്. പാമ്പുകൾ മനുഷ്യരുടെ ശത്രു അല്ല എന്നവരെ അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. നമ്മളെ പൂജിക്കുന്ന ഒരു പാട് ഇടങ്ങളുണ്ട് അവിടെ. അവിടെക്കയറിയാണ് നീ അതിക്രമം കാണിച്ചത്.ബാബ നമ്മുടെ രാജവംശത്തിലെ ഇരുനൂറോളം നാഗങ്ങളെ ആണ് രക്ഷിച്ച് കാട്ടിലെത്തിച്ചത്.അതു പോലെ 38000 ത്തോളം മററു പാമ്പുകളേയും.ജനമേജയരാജാവിൻ്റെ സർപ്പയാഗം തടഞ്ഞ ആസ്തികൻ്റെ അവതാരമാണ് ബാബ എന്ന് നമ്മുടെ കുലം വിശ്വസിക്കുന്നു. എന്നിട്ടാണ് നീ ആ മനുഷ്യനെ ദംശിച്ചത്. അതിനുള്ള ശിക്ഷ നീ അനുഭവിക്കണം""ഞാൻ മാത്രമല്ലല്ലൊ... ഇതിനു മുമ്പ് പല പ്രാവശ്യം നമ്മുടെ വംശം അയാളെ ദംശിച്ചിട്ടുണ്ടല്ലോ?"" ഉണ്ട് പക്ഷെ അത് അദ്ദേഹത്തിൻ്റെ രക്ഷക്കായിരുന്നു. നീ പറഞ്ഞത് ശരിയാണ് 300 തവണ എങ്കിലും കടിച്ചിട്ടുണ്ട് ചെറിയ ഇടവേളകളിൽ.വിഷത്തിനെതിരെ ബാബയുടെ ശരീ രത്തിൽ പ്രതിരോധം തീർക്കാനായിരുന്നു അത്. ചെറിയ ദംശനം മാത്രം. പക്ഷേ നീ ചെയ്തതല്ല. ബാക്കിയുള്ളവരിൽ നിന്ന് നിൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അതിക്രൂരമായി അദ്ദേഹത്തിൻ്റെ തുടയിലെ പ്രധാന ഞരമ്പിൽത്തന്നെ ആഞ്ഞു കൊത്തി. ദംശനം ഏറ്റിട്ടും ബാബ ചെയ്തതെന്താണന്ന് നിനക്കറിയോ ബാക്കിയുള്ളവരുടെ ക്രോധത്തിൽ നിന്നും നിന്നെ രക്ഷിച്ച് കാട്ടിൽ ക്കൊണ്ടുവിടാൻ ഏർപ്പാടാക്കിയാണ് ആശുപത്രിയിലേയ്ക്ക് പോയത്.""എനിക്ക് തെറ്റുപറ്റി ഞാനെന്തു പ്രായശ്ചിത്തമാണ് ചെയ്യുക. മുത്തശ്ശൻ പഠിപ്പിച്ചു തന്ന ഒരു വിദ്യയുണ്ട്. കടിച്ച് വിഷമിറക്കി സ്വയം മരിച്ചുവീഴുക .അതു ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ ഇപ്പോൾ അതിന് സാധ്യതയില്ലല്ലോ?""മാർഗ്ഗമുണ്ട്.ഇത് ശ്രാവണമാസത്തിലെ വെളുത്ത പക്ഷമാണ്.അതിന് അഞ്ചാം നാൾപഞ്ചമി.ആ നാഗപഞ്ചമി വരെ നീ ജലപാനം കഴിയ്ക്കാതെ ബാബയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. അഞ്ചു ദിവസം നീ പഞ്ചാഗ്നി നടുവിൽ അവനു വേണ്ടി നാഗരാജാവിനോട് പ്രാർത്ഥിക്കണം. അഞ്ചു ദിവസം ആ ജീവൻ പിടിച്ചു നിർത്താൻ സാധിച്ചാൽ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷ പെടും. രക്ഷിക്കാനായില്ലങ്കിൽ നീ ആ അഗ്നിയിൽചാടി ആത്മാഹൂതി ചെയ്യണം. ഞങ്ങൾ ചുറ്റും കാവലുണ്ടാകും.""ഞാനദ്ദേnത്തെ രക്ഷിക്കും ഉറപ്പ്.അല്ലങ്കിൽ ഞാൻ അഗ്നിയിൽ ആത്മാഹൂതി ചെയ്യും" അതൊരു ഉറച്ച ശബ്ദമായിരുന്നു.
Tuesday, February 1, 2022
കൊറോണാവതാരം (കീശക്കഥകൾ-154] ."ഹലോ ഞാൻ വന്നിട്ട് രണ്ട് വർഷമായി. ഇതു വരെ എനിക്ക് പിടി തരാത്ത നിന്നിലേയ്ക്ക് ഞാൻ പടർന്നു കയറാൻ പോവുകയാ. എൻ്റെ വരവിൻ്റെ രണ്ടാം വാർഷികം തികക്കുന്ന ഇന്നുതന്നെ "" നിങ്ങളാരാ,, എന്താ നിങ്ങൾക്ക് വേണ്ടത് ""ഓ.. എന്നെ മനസ്സിലായില്ല അല്ലേ?എൻ്റെ രണ്ടാം അവതാരവും കഴിഞ്ഞ് ഇതു മൂന്നാമത്തെ അവതാരമാ. നിങ്ങൾ എനിക്കൊരു നല്ല പേരിട്ടുട്ടുണ്ടല്ലോ,, ഓ... ഒമി ക്രോൺ. കൊള്ളാം. നല്ല പേര്. ഇനിയും ഏഴവതാരം കൂടി ബാക്കിയുണ്ട്. നല്ല പേര് കണ്ടു വച്ചോളാൻ പറ""എന്തിനാ നീ ഈ മനുഷ്യരെ കഷ്ടപ്പെടുത്താൻ ഈ അവതാരമെടുക്കുന്നത്. അന്നു ഭഗവാൽ ദുഷ്ട നിഗ്രഹത്തിനാണ് അവതാരമെടുത്തത്. നിങ്ങൾക്ക് ഒരു ന്യായവും പറയാനില്ല."."ദുഷ്ട നിഗ്രഹം! അതാപേക്ഷികമാണ് മഹാബലിയും രാവണനും എല്ലാം ഒരർത്ഥത്തിൽ ശിഷ്ടന്മാരായിരുന്നു.എന്നിട്ടും ശിക്ഷിച്ചില്ലേ?""ഞാൻ ചെയ്യുന്നത് കുറേക്കൂടി മഹത്തരം ആണ് നിങ്ങളുടെ വിനാശകരമായ ശീലങ്ങളെ, പ്രവർത്തികളെ നിയന്ത്രിക്കാനൊരവസരം ഒരുക്ക ണം. അതിന് മരണഭയം തന്നെ വേണം. അതിനൊരന്ത്യം വന്നില്ലങ്കിൽ കാടുകളും പുഴകളും നശിപ്പിക്കുന്ന ഈ പ്രവർത്തിനിങ്ങൾ തുടരും.ഈ ഭൂമി നശിക്കും. ഭൂമിയെ രക്ഷിക്കുകയാണ് എൻ്റെ ലക്ഷ്യം; ""ഒരു കണക്കിന് നീ പറയുന്നത് ശരിയാണ് മനുഷ്യൻ്റെ സ്വാർത്ഥ തക്കു വേണ്ടി ഇവയെല്ലാം നശിപ്പിച്ച് ശുദ്ധജലവും, ശുദ്ധവായുവും കിട്ടാതായി. യുദ്ധത്തിൽ ജൈവായുധങ്ങൾ വരെ ഉപയോഗിച്ചു തുടങ്ങി. ഈ പോക്ക് ഒന്നാം സാനിപ്പിക്കണ്ടതു തന്നെയാണ്. അതിന് നീ ഈ പല വേഷത്തിൽ വന്ന് നമ്മളെ ഒക്കെ നശിപ്പിച്ചിട്ടെന്തു കാര്യം."" കാര്യമുണ്ട്.. നിങ്ങൾ മാറി ചിന്തിച്ചു തുടങ്ങും. നിങ്ങളുടെ ധൂർത്ത് ഇപ്പോൾത്തന്നെ കുറഞ്ഞില്ലേ? തീവ്രവാദവും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും ഒരു പരിധി വരെ നിന്നില്ലേ പ്രാണവായുവിൻ്റെ വില നിങ്ങൾക്ക് ഇതിനകം മനസിലായിക്കാണുമല്ലോ.? എണവായൂ കിട്ടാതെ ജനങ്ങൾ പിടഞ്ഞു മരിക്കുന്നത് നിങ്ങൾക്ക് കണ്ടണ്ടി വന്നില്ലേ? പണം കൊണ്ട് എന്തും നേടാം എന്നുള്ള ഹുങ്ക് മാറിയില്ലെ?എന്നാലെങ്കിലും ഈ ആർത്തി നിങ്ങൾ ഒന്നവസാനിപ്പിക്കുമെന്നു കരുതി.നാട് ഹരിതാഭമാക്കാൻ ശ്രമിക്കുമെന്നു കരുതി. എവിടെ! നിങ്ങൾ പഠിക്കില്ല. ഇനിയും അവതാരങ്ങൾ വേണ്ടിവരും ""പക്ഷേ, ഈ പാവം എന്നേ നീ ആക്രമിക്കുന്നു. നിങ്ങളുടെ ചിന്തക്കൊപ്പമാണ് ഒരു പരിധി വരെ ഞാനും എന്നിട്ടും..""നിങ്ങളും പഠിക്കാനുണ്ട് നിങ്ങൾ സ്വയംപര്യാപ്തമാകണം, നിങ്ങൾക്ക് ചെയ്യാവുന്ന പണി നിങ്ങൾ സ്വയം ചെയ്യാൻ പഠിക്കണം. ഇനി ഒറ്റ ഒരുത്തൻ പത്തു ദിവസത്തെക്കു് നിങ്ങളുടെ അടുത്തേക്ക് വരില്ല. അപ്പോൾ പഠിക്കും. പണികൾ നിങ്ങൾ തന്നെ ചെയ്യും.അങ്ങിനെ അതൊരു ശീലമാകും " കലി ബാധിച്ച നളനെപ്പോലെ എൻ്റെ ശരീരവും അങ്ങിനെ വിഷലിപ്തമായ ശരീരവുമായി ഞാൻ എൻ്റെ കസേരയിലെക്ക് ചാഞ്ഞു
Friday, January 28, 2022
ഉണ്ണിയുടെ ഛർദ്ദി പുരാണം [കീശക്കഥകൾ -1 53] ഉണ്ണിയ്ക്ക് വാളു വയ്ക്കാൻ മോഹം തുടങ്ങിയിട്ട് കുറേ ആയി. കുട്ടിക്കാലത്ത് യാത്ര ചെയ്താൽ ഉറപ്പാണ്.ഛർദ്ദിക്കാതിരിക്കാൻ പലരും പല വഴികളും ഉപദേശിച്ചിരുന്നു.ചെറുനാരങ്ങാ മണക്കുക, തലമുടി മണക്കുക, സ്വാദിഷ്ടമായ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുക. ഇതുകൊണ്ടൊന്നും ഉണ്ണിയുടെ പതിവ് തെറ്റിയില്ല. കാറിൽ ഒന്നിച്ച് യാത്ര ചെയ്യണ്ടി വരുമ്പോൾ ഉണ്ണിയേ മനപ്പൂർവ്വം ഒഴിവാക്കും. വല്ലാത്ത ഒറ്റപ്പെടലും അപകർഷകാ ബോധവും. അനുഭവിച്ചിട്ടുണ്ട്.ഛർദ്ദിക്കാതിരിക്കാൻ അപ്പോത്തിക്കിരി ഒരു ഗുളിക നിർദ്ദേശിച്ചിരുന്നു. ഉണ്ണിയുടെ കാര്യത്തിൽ അപ്പോത്തിക്കി രി തോൽവി സമ്മതിച്ചത് ചരിത്രം. പിന്നെപ്പിന്നെ ഒരു പ്ലാസ്റ്റിക് കൂട് കയ്യിൽക്കരുതും. പക്ഷേ അതൊന്നു തുറക്കാൻ സമയം കിട്ടാറില്ല. പിൽക്കാലത്ത് അത് എങ്ങിനെയോ മാറിയതായി ഉണ്ണിക്ക് മനസിലായി. ഈ ഇടെ ആയി ഉണ്ണിക്ക് ഒരു മോഹം. ഒന്നു വാളു വയ്ക്കണം. കള്ളോ മറ്റ് മദ്യമോ ഉണ്ണി ഉപയോഗിക്കില്ല.ചിലർക്ക് അതുപയോഗിച്ച് വാളു വച്ച് കണ്ടിട്ടുണ്ട്. അങ്ങിനെയാണ് ഛർദ്ദി എന്നതിന് ഇത്ര പാവനമായ പേര് കിട്ടിയത് തന്നെ. എന്തിനാണ് ഇങ്ങിനെ വിചിത്രമായ മോഹം. വേറൊന്നുമല്ല.ഛർദ്ദിക്കുള്ള ആ പ ര വേശം കുറേ അധിക സമയം നീണ്ടു നിൽക്കും ഗ്യാസ് കൂടും, കണ്ണിരട്ടിയ്ക്കും, ഒപ്പം ബോധം കെടും എന്നു തോന്നും. ചിലപ്പോൾ ഇപ്പം തട്ടിപ്പോകും എന്നു ചിന്തിയ്ക്കും. പക്ഷേ ., അവസാനം ഛർദ്ദി കഴിഞ്ഞാൽ ഉള്ള ഒരു പരമാനന്ദ സുഖം! പറഞ്ഞറിയിയ്ക്കാൻ വയ്യ. ശരീരം മുഴുവൻ വിയർക്കും ബനിയൻ നനഞ്ഞ് ശരീരത്തോടൊട്ടും. ശക്തമായ കാറ്റു വരുമ്പോൾ തണുത്തു വിറയ്ക്കും, ശരീര താപനില താഴും '. ഹാ എന്തൊരു സുഖം. പരമാനന്ദം എന്നു പറയുന്ന അവസ്ഥ ഇതാണ്. ഇതു വരെ ഛർദ്ദിക്കാൻ ഭാഗ്യം കിട്ടാത്തവരോട് ഉണ്ണിയ്ക്ക് സഹതാപം തോന്നി. ഈ പരമാനന്ദം ഒന്നുകൂടി അനുഭവിക്കാൻ ഈ വയസാംകാലത്ത് മോഹം തോന്നിയത് വെറുതെ അല്ല അങ്ങിനെയാണു് ഉണ്ണിയ്ക്ക് ഈ എഴുപതാം വയസിൽ ആ ഭാഗ്യമുണ്ടായത്. കുറച്ചു സമയത്തെ സർവ്വദണ്ഡത്തിനു ശേഷം വന്ന ആ ഭാഗ്യം ഉണ്ണി ശരിയ്ക്കും ആസ്വദിച്ചു.കാറിലായത് കൊണ്ട് വഴിയരുകിൽ നിർത്തി അതിന് സൗകര്യമൊരുക്കി. നാട്ടുകാർ പുഛത്തോടെ നോക്കുന്നതും മുറുമുറുക്കുന്നതും കണ്ടു. ഈ പാവം ഉണ്ണിയുടെ ഛർദ്ദിലായതു കൊണ്ടല്ലേ വല്ല തിമിംഗലത്തിൻ്റെയും ആയിരുന്നെങ്കിൽ അവർ ഓടി വന്ന് കോരി എടുത്തു കൊണ്ട് പോയേനേ. ആ പരമാനന്ദ സുഖം അനുഭവിച്ച് സീററിൽച്ചാരിക്കിടന്ന് മിഴികളടച്ച് ഉണ്ണി ഒരു മയക്കത്തിലേക്ക് വഴുതി വീണു.
Monday, January 24, 2022
ഇങ്കം ടാക്സ് കൊടുക്കണ്ടതിരുമേനീ... [ ലംബോദരൻ മാഷും തിരുമേനിം- 67 ] " എന്തിനാ തിരുമേനീ ഈ ടാക്സ് മുഴുവൻ സർക്കാരിന് കൊടുക്കുന്നേ?""എന്താ ഇന്ന് മാഷുടെ പുതിയ വിഷയം;""ഞാൻ ഗവണ്മെൻ്റിലേയ്ക്ക് പത്തു പൈസാ ടാക്സ് കൊടുക്കില്ല. അതൊഴിവാക്കാൻ എന്തെല്ലാം സ്കീമുകൾ ഉണ്ട്.ഞാൻ തിരുമേനിക്ക് പറഞ്ഞു തരാം""നമ്മുടെ ഗവന്മേൻ്റിന് ടാക്സ് കൊടുക്കുന്നത് ഒരഭിമാനമായിക്കാണൂ മാഷേ, എന്തെല്ലാം കാര്യങ്ങളാണ് ഗവണ്മെൻ്റ് ആ തുക കൊണ്ട് നമുക്ക് വേണ്ടി നടത്തിത്തരുന്നത് "" ഈ ഗവണ്മേൻ്റ് തന്നെയാണ് ടാക്സ് കൊടുക്കാതിരിക്കാനുള്ള സ്ക്കി മും നമുക്ക് തരുന്നത്. ""അതും ഗവന്മേൻ്റിന് ഇംങ്കം കിട്ടുന്ന രീതി യി ലാ ണ്. പക്ഷേ അതിൽ എത്രയോ കൂടുതലാണ് കോർപ്പറേറ്റുകൾ ഈ പേരിൽ നിങ്ങളിൽ നിന്നടിച്ചു മാറ്റുന്നത് ""എന്നാലും ടാക്സ് കൊടുക്കണ്ടല്ലോ? അതുലാഭമല്ലേ?""ആട്ടെ, മാഷുടെ ടാക്സ് രക്ഷപെടുത്താൻ മാഷ് എത്ര രൂപയാണ് നിക്ഷേപിച്ചത് ""അമ്പതിനായിരം ""അതെ വിടുന്നാണ് ഉണ്ടായത്.കടമെടുത്തതാണങ്കിൽ പലിശ എത്ര ആയി"" അദ്ധ്യാപക സൊസൈറ്റിയിൽ നിന്ന് ചെറിയ പലിശക്ക് ലോണെടുത്തു. തികയാത്തത് 24% പലിശക്ക് ബ്ലയ്ഡിൽ നിന്ന് "" അതിൻ്റെ പലിശ കണക്കാക്കുമ്പോൾ ടാക്സ് കൊടുക്കുന്നതല്ലേ ലാഭം "" കണക്കാക്കി നോക്കിയില്ല""ആട്ടെ... മാഷുടെ കെട്ടിടം പണി എന്തായി. വീട് മുഴുവൻ പൊളിച്ചിട്ടിരിക്കുകയല്ലേ.""ആ സ്ഥലം മൂത്ത മകൻ്റെ പേരിലാക്കി. കെട്ടിടത്തിന് ലോണെടുത്താൽ അവന് ടാക്സ് ലാഭിയ്ക്കാം "" അവസാനം മാഷ് വഴിയാധാരം ആയാലും സർക്കാരിന് ടാക്സ് കൊടുക്കാതെ കഴിഞ്ഞല്ലോ അല്ലേ.? നന്നായി "
Wednesday, January 19, 2022
മുത്തശ്ശാ ഇവിടെ ഭയങ്കര സ്നോ ഫാൾ ആണ് [ അച്ചു ഡയറി-454] ഇവിടുത്തെ സ്നോ ഫാൾ രസമാണ് മുത്തശ്ശാ. നാളികേരം ചരകിയിട്ട് പാലെ സ്നോ കൊണ്ട് അന്തരീക്ഷം നിറയും. കോർട്ട് യാർഡും, പോർട്ടിക്കൊയും, മുറ്റത്തു കിടക്കുന്ന കാറും എല്ലാം കുറച്ചു സമയം കൊണ്ട് മഞ്ഞു മൂടും. മണിക്കൂറിൽ രണ്ടിഞ്ച് വരെ മഞ്ഞ് നിറയും. ഇവിടെ നേരത്തേ സ്നോ ഫാളിന് അറിയിപ്പ് കിട്ടും. അപ്പോൾത്തന്നെ ചട്ടിയിൽ വളർത്തുന്ന കറിവേപ്പ്, തുളസി തുടങ്ങി എല്ലാം എടുത്ത് അകത്തു വയ്ക്കും.സ്നോ ഫാൾ നിന്ന് കുറച്ചു ദിവസം കഴിയുമ്പോൾ ഇത് കട്ടിയാകും പിന്നെ മാറ്റാൻ പ്രയാസമാ.അറിയിപ്പ് കിട്ടുമ്പഴേ ഒരു തരം ഉപ്പ് പറമ്പിൽ മുഴുവൻ വിതറും. സ്നോകട്ടിയാകാതിരിയ്ക്കാനാണ്. മഞ്ഞുവീഴ്ച്ച നിന്ന് അധികം കഴിക്കുന്നതിനു മുമ്പേ മഞ്ഞു മാ ററണം. അല്ലങ്കിൽ കഷ്ട്ടപ്പെട്ടു നട്ടുവളർത്തിയ പുല്ലും എല്ലാം ചീഞ്ഞു പോകും. അച്ചുവും അമ്മയും അച്ഛനും കൂടി അതിൻ്റെ പണി ആയിരുന്നു. മടുത്തു പോയി മുത്തശ്ശാ. ഇവിടെ സ്വന്തമായി ചെയ്യാവുന്ന പണി വേറൊരാളെ ഏൾപ്പിക്കില്ല. തന്നെ ചെയ്യും. പാച്ചുവിനെക്കൊണ്ടാ ഒരു രക്ഷയുമില്ലാത്തത്.ഇവിടേം വികൃതിയാണ്. അതിലെ ഓടി നടന്ന് മഞ്ഞ് ഉരുട്ടി പന്തുപോലെ ആക്കി എറിയുകയാണ് അവൻ്റെ പണി .പറഞ്ഞാലും കേൾക്കില്ല. വീടിൻ്റെ മുകൾ സ്ലോപ്പ് ആയത് ഭാഗ്യം. അല്ലങ്കിൽ പണി കിട്ടിയേനേ? അച്ചൂൻ്റെ അണ്ണാറക്കണ്ണൻ്റെ കാര്യമാവലിയ കഷ്ടം. അവൻ ഇവിടെ എന്നും വരും.മഞ്ഞു കാലത്തേക്കുള്ള ആഹാരം അവൻ നമ്മുടെ ചട്ടികളിലാ കഴിച്ചിട്ടിരിക്കുന്നത്. പാവം മണത്ത് മണത്ത് അതിലേ ഒക്കെ തിരയുന്നുണ്ട്. ചട്ടികൾ ഞങ്ങൾ അകത്തെടുത്തു വച്ചില്ലേ. അവൻ്റെ രോമം മുഴുവൻ മഞ്ഞു കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. പാവം. അവന് വിശക്കുന്നുണ്ടാവും. അച്ചു അകത്ത് ചെന്ന് ബ്രഡും ബിസ്ക്കറ്റും അവന് കൊടുത്തു. അവനാർത്തിയോടെ കൊറിച്ചു തിന്നുന്നത് കാണാൻ നല്ല രസമാ. പക്ഷേ പകുതി കഴിച്ച് അവൻ ബാക്കി കൊണ്ട് ഒറ്റ ഓട്ടം. ബാക്കി അവൻ്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനാവും. അവൻ്റെ വിശപ്പ് മാറ്റിയിട്ടുണ്ടാവില്ല. എന്നിട്ടും അവൻ ബാക്കി കൊണ്ട് ഓടി. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ അച്ചു വേറേ കൊടുത്തേനെ. അതെങ്ങിനയാഓടിക്കളത്തില്ലെ?
Thursday, January 13, 2022
സദാനന്ദൻ മാഷ് [കീശക്കഥകൾ - 152] " സോറി മാഷേ ഞാൻ കാരണം.... ""ആര് നന്ദന മോളോ?അസുഖം ഒക്കെ മാറിയല്ലോ? മിടുക്കി ആയല്ലോ "" മാഷ് രാജിവച്ചോ? ആൾക്കാർ പറയുന്നു. വേണ്ട മാഷേ.മാഷ് പോകരുത് " ആ കണ്ണുകളിൽ കണ്ണുനീർ."സാരമില്ല മോളേ...ഇനി വയ്യ. മോളു പൊയ്ക്കോളൂ." ആ പാദസരം കിലുക്കി അവൾ നടന്നു നീങ്ങി.പത്തു വർഷം മുമ്പ് ഈ സ്ക്കൂളിൻ്റെ പടി കയറിയാതാ.എനിക്കെല്ലാം എൻ്റെ കുട്ടികൾ ആയിരുന്നു.അന്ന് സ്ക്കൂളിന് ചുറ്റും മരുഭൂമി പോലെ ആയിരുന്നു.പാലക്കാടൻ ചൂടുകാറ്റും.ആകെ ഉള്ളത് ഒരു ആൽവൃക്ഷം മാത്രം. അതിൻ്റെ കമ്പിറക്കി വെട്ടാൻ തുടങ്ങിയപ്പോഴാണ് ആദ്യം പ്രതികരിച്ചത്." പ്രാണവായുവും തണലും തരുന്ന ആ ആൽമരം മുറിക്കരുത്. കുറച്ചു പേർ എൻ്റെ കൂടെ നിന്നു. ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ വിശാലമായ പറമ്പു മുഴുവൻ നമുക്കൊരു പൂന്തോട്ടമാക്കാം" അവസാനം എല്ലാവരും സമ്മതിച്ചാണെന്നെ ചുമതലപ്പെടുത്തിയത്. ഒരു വശത്ത് പച്ചക്കറിത്തോട്ടവും. ഒരു വശത്ത് ഒരു നല്ല ആരാമവും. ആലിനു ചുറ്റും അപൂർവ്വമായ മരങ്ങൾ നട്ടു. വെള്ളം സുലഭമായിരുന്നത് കൊണ്ട് ചെടികൾ വേഗം വളർന്നു. കുട്ടികൾക്കാവേശമായി. ഗവണ്മെൻ്റ് മിഷ്യനറികൾ കൂടെ നിന്നു. സ്കൂളിലേക്ക് ഉച്ചക്കഞ്ഞിക്കാവശ്യമായ പച്ചക്കറി കൾ അവിടെത്തന്നെ ഉണ്ടാക്കി. മരുന്നടിക്കാത്ത ജൈവ പച്ചക്കറിക്ക് ആവശ്യക്കാർ കൂടി. അപ്പഴും കുട്ടികളെ ഇതിനുപയോഗിക്കുന്നതിന് എതിർപ്പുണ്ടായിരുന്നു.അതു കണ്ടില്ലന്നു നടിച്ചു.ക്രമേണ ആലിൻ ചുവട്ടിൽ ഒരു ഓപ്പൺ ക്ലാസ് റൂം ഒരുക്കി. കുട്ടികൾക്ക് ഉത്സാഹമായി. ആദ്യമൊക്കെ എതിർത്തു നിന്നവരും ഒപ്പം കൂടി. ക്ലാസ് മുറിയിൽ അടച്ചിരുന്നുള്ള പOന രീതിയിൽ നിന്നുള്ള മാറ്റം കുട്ടികൾ ആസ്വദിച്ചു തുടങ്ങി. മാഷുടെ ക്ലാസിനു വേണ്ടി കുട്ടികൾ കാത്തിരുന്നു. അങ്ങിനെ ഇരിക്കെയാണ് ആ അത്യാഹിതം.മാഷുടെ ക്ലാസ് കഴിഞ്ഞ് സ്കൂളിലേയ്ക്ക് പോയ നന്ദനക്കുട്ടിയെ പാമ്പുകടിച്ചു.. കുട്ടികൾ ഉറക്കെക്കരയാൻ തുടങ്ങി. ഉടനേ പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രിയിൽ നന്ദന യേ എത്തിച്ചതും മാഷാണ്.അപകടനില തരണം ചെയ്യുന്നതു വരെ മാഷ് കൂടെ ഉണ്ടായിരുന്നു. പുതിയ രീതിയെ അനുകൂലിച്ചവർ വരെ മാഷ്ക്ക് എതിരായി. സ്ക്വൂൾ പരിസരത്ത് കാടുപിടിപ്പിച്ചതുകൊണ്ടാണ് നന്ദനയെ പാമ്പുകടിച്ചതു്. അത് കൊണ്ട് കാടു മുഴുവൻ തെളിയ്ക്കണം. എല്ലാവരും സദാനന്ദൻ മാഷേ കുറ്റപ്പെടുത്തി: നന്ദനയുടെ അച്ഛൻ വരെ. മാഷ്. രാജിവയ്ക്കണം. ആവശ്യം ഉയർന്നു.പരാതികൾ പ്രവഹിച്ചു. "മാഷ് ഒരു മാസം ലീവെടുത്തു മാറി നിൽക്കൂ. രോഷം ഒന്നു ശമിക്കട്ടെ." പ്രധാനാദ്ധ്യാപകനും കയ്യൊഴിഞ്ഞു എന്നു മാഷ്ക്ക് മനസിലായി.മാഷ് ലീവിൽ നാട്ടിൽപ്പോയിത്തിരിച്ചു വന്നപ്പോൾ ഉള്ള കാഴ്ച്ച ഹൃദയഭേദകമായിരുന്നു. JCB. കൊണ്ട് മരങ്ങൾ മുഴുവൻ നശിപ്പിച്ചു';ആ ആൽമരം വരെ വേരോടെ പിഴുതെറിഞ്ഞു. ആല് നിന്നിടത്ത് കോൺക്രീറ്റ് കെട്ടിടത്തിനുള്ള ശ്ര മം തുടങ്ങി. കുട്ടികൾക്ക് ശൗചാലയത്തിന് സൗകര്യം പോരാ. അവിടെ അതിനുള്ള പണി പകുതി ആയി .മാഷ് നേരേ പോയത് പ്രഥമാദ്ധ്യാപകൻ്റെ മുറിയിലേയ്ക്കാണ്." ക്ഷമിക്കണം മാഷേ പി.ടി.എ യും നാട്ടുകാരും പിന്നെ മാനേജ്മെൻ്റും .എനിയ്ക്ക് വേറേ നിവർത്തിയില്ലായിരുന്നു." മാഷ് പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് മാഷേ ഏൾപ്പിച്ചു. സദാനന്ദൻ മാഷുടെ രാജി! മാഷ് പുറത്തിറങ്ങി. കുട്ടികൾ മാഷേ പ്പൊതിഞ്ഞു. മുമ്പിൽത്തന്നെ നന്ദനക്കുട്ടി." മാഷ് പോകരുത്... നമുക്ക് മാഷേ വേണം" മാഷ് ഒന്നും പറഞ്ഞില്ല. ആ കുഞ്ഞുങ്ങളെ വകഞ്ഞുമാറ്റി മാഷ് നടന്നു നീങ്ങി
Wednesday, January 12, 2022
അച്ചൂ നും കൊറോണാ [അച്ചു ഡയറി-453] മുത്തശ്ശന് കൊറോണ ഭയങ്കര പേടിയാണെന്നു തോന്നുന്നു.രണ്ടു ഡോസും എടുത്തതാണങ്കിൽ നമ്മൾ ശ്രദ്ധിച്ചാൽ മതി മുത്തശ്ശാ. ഇവിടെ അമേരിക്കയിൽ വീട്ടിലിരുന്നു നമുക്ക് തന്നെ ടെസ്റ്റ് ചെയ്യാവുന്ന കിറ്റ് കിട്ടും. സംശയം തോന്നിയാൽ നമുക്ക് സ്വയം ചെക്കു ചെയ്യാം. പോസിറ്റീവ് ആണങ്കിലും ആശുപത്രിയിലേയ്ക്ക് ഓടിപ്പോ കണ്ട കാര്യമൊന്നുമില്ല. നമ്മൾ ശ്രദ്ധിച്ചാൽ മതി. അച്ചൂന് രണ്ടു ഡോസും ബൂസ്റ്റർ ഡോസും എടുത്തതാണ്. എന്നിട്ടും അച്ചൂന് ഒരു ചെറിയ ജലദോഷം വന്നപ്പോൾ ചെക്കു ചെയ്തു.. അച്ചൂന് കൊറോണ. മുത്തശ്ശൻ പേടിച്ചു.പേടിയ്ക്കണ്ട മുത്തശ്ശാ അച്ചു മുകളിലത്തെ നിലയിൽ ഒറ്റയ്ക്ക് കഴിയാൻ തീരുമാനിച്ചു.അച്ഛനോ അമ്മയോ രാത്രി കൂടെ കിടക്കാമെന്നു പറഞ്ഞതാ.അച്ചു സമ്മതിച്ചില്ല.അവർക്ക് പകരാൻ പാടില്ല. നമ്മൾക്വാറൻറ്റയിൻ ഇരിക്കുന്നത് ബാക്കിയുള്ളവർക്ക് വേണ്ടിയാണ്. അച്ചൂന് ആദ്യം ചെറിയ വിഷമം തോന്നി. പക്ഷേ പേടി തോന്നിയില്ല ഒട്ടും. സ്കൂളിൽ അച്ചുതന്നെയാ അറിയിച്ചേ. എനിയ്ക്ക് ആഹാരം അമ്മ റൂമിൽ എത്തിച്ചു തരും. കഴിച്ചിട്ട് ഞാൻ പാത്രം തന്നെ കഴുകി വയ്ക്കും. അച്ചൂന് യോഗയ്ക്കും, വായനയ്ക്കും, പOനത്തിനും ഒരു പാട് സമയം കിട്ടി. ഇപ്പഴാണറിയുന്നത് എന്തുമാത്രം സമയമാണ് നമ്മൾ വെറുതേ കളഞ്ഞിരുന്നതെന്നു് ആകെ ഒരു സങ്കടം പാച്ചുവിൻ്റെ കാര്യമോർക്കുമ്പോഴാണ്. അവനെ ഒത്തിരി മിസ് ചെയ്യുന്നു മുത്തശ്ശാ. അച്ചൂ നെക്കാൾ സങ്കടം അവനാണന്നു തോന്നി. ഡോറിൽ വന്നു നോക്കി നിൽക്കും. കുറച്ചു കഴിയുമ്പോൾ അവൻ്റെ കണ്ണു നിറയും. സങ്കടം വന്നാൽ അവൻ അഗ്രസീവാകുകയാണ് പതിവ്. പക്ഷേ അവൻ്റെ വികൃതിയും ചിരിയും കളിയും എല്ലാം നിന്നു. സാരമില്ല ടോ ഏട്ടൻ ഏഴുദിവസം കഴിഞ്ഞാൽ കളിയ്ക്കാൽ വരില്ലേ? അച്ചൂ നും സങ്കടം വന്നു മുത്തശ്ശാ.
Tuesday, January 11, 2022
സൂര്യനമസ്ക്കാരക്കല്ല് [ നാലു കെട്ട് - 354] ഈ ഇടെ വടക്ക് അതിപുരാതനമായ ഒരു നാലുകെട്ട് സന്ദർശിക്കാനിടയായി. പണ്ട് കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന പലതും അവിടെ സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.അതിൽ എൻ്റെ ശ്രദ്ധ ഏററവും ആകർഷിച്ചത് ഒറ്റക്കല്ലിൽ തീർത്ത ഒരു നമസ്ക്കാരമണ്ഡപമാണ്. സാധാരണ ഇവിടങ്ങളിൽ തറ മണ്ണുകുഴച്ച് തല്ലി ഉറപ്പിച്ച് ചാണകം മെഴുകിയാണ് സൂര്യനമസ്കാരത്തിന് സൗകര്യമുണ്ടാക്കുക. ഏഴടി നീളത്തിൽ ഒന്നര അടി വീതിയിൽ ഒറ്റക്കല്ലിൽ തീർത്ത മണ്ഡപം. അതിന് മൂന്ന് ബഞ്ച് ഘനം വരും. കണ്ടപ്പോൾ അത്ഭുതം തോന്നി.ഇത് അന്ന് പൊട്ടാതെ ഇതെങ്ങിനെ ഇവിടെ കൊണ്ടുവന്നു എന്നതു തന്നെ അത്ഭുതമാണ്. ഭൗമ ശിലകളിൽ സൂര്യനമസ്ക്കാരത്തിനുള്ളകല്ല് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഭൗമോപരിതലത്തിൽ കാണുന്ന " "അവസാദശില "കളാണ് സാധാരണ എടുക്കുക. അഗാധതയിൽ ഉള്ള " ആഗ്നേയ ശില "സാധാരണ ഉപയോഗിച്ചു കണ്ടിട്ടില്ല. അതിൽത്തന്നെ " ദ്രവണശീഷ്മം", "രസികം " എന്ന രണ്ടു വിഭാഗമുണ്ട്. അതിൽ ജീവികളുടെ അംശം അടിഞ്ഞുണ്ടായ "രസികം "വിഭാഗത്തിൽപ്പെട്ട കല്ല് ഇതിന് ഉപയോഗിക്കാറില്ല.ചില പ്രദേശങ്ങളിൽ ഇരുമ്പിൻ്റെ അംശം കൂടുതൽ ഉള്ള കല്ലുകളാണ് ഉത്തമം. ശരീരത്തിനും മനസിനും പ്രയോജനപ്രദമായ ഒരു നല്ല വ്യായാമം കൂടിയാണ് സൂര്യനമസ്ക്കാരം. ഇളവെയിലത്താണ് ഇത് ചെയ്യണ്ടത്. മാറാത്ത ത്വക്ക് രോഗവുമായി പ്രസിദ്ധഭിഷഗ്വരൻ മഠം ശ്രീധരൻ നമ്പൂതിരിയെ സമീപിച്ച രോഗിയോട് 12 ദിവസം നൂറ്റി ഒന്ന് സൂര്യ നമസ്ക്കാരം, ഇളവെയിലത്ത് ചെയ്യാനാണ് നിർദ്ദേശിച്ചത്.പല ചികിത്സ നോക്കി മാറാത്ത ആരോഗം അങ്ങിനെ പൂർണ്ണമായി മാറിയ കഥ എനിക്കറിയാം.
Sunday, January 9, 2022
ആതിരപ്പിള്ളി വെള്ളച്ചാട്ടം -ദി നയാഗ്രാ' ഓഫ് സൗത്ത് ഇൻഡ്യാ [ യാത്രാനുറുങ്ങുകൾ - 642 ]അകത്തിരുന്നു മടുത്ത കൊറോണക്കാലം. കുട്ടികൾ വന്നപ്പോൾ ഒരു യാത്ര വേണം. ആതിരപ്പിള്ളി തന്നെയാകട്ടെ. വെള്ളച്ചാട്ടങ്ങൾ എത്ര കണ്ടാലും മതിയാകില്ല. സൗത്തി ഡ്യയിലെ നയാഗ്രാ എന്ന വിളിക്കുന്ന ആതിരപ്പിള്ളിയുടെ കുളിർമ്മ ഒന്നു വേറെയാണ്. ചാലക്കുടിയിൽ നിന്ന് ഉൾഗ്രാമങ്ങൾ താണ്ടി യുള്ള യാത്ര യും രസമായിരുന്നു. പാർക്കിഗിന് പാതയോരം തന്നെ ശരണം. ഒരു കിലോമീറ്റർ ദൂരെ യെപാർക്കു ചെയ്യാൻ പറ്റിയുള്ളു. മർക്കടന്മാരോട് യുദ്ധം ചെയ്ത് ഒരു വിധം വ ന കവാടത്തിലെത്തി. ടിക്കെറെറടുത്ത് ഉൾവനത്തിലേക്ക്. വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പൽ ദൂരെ കേൾക്കാം. വെള്ളച്ചാട്ടത്തിൻ്റെ അടിയിലേയ്ക്ക് പോകാൻ ഒരു ഒറ്റയടിപ്പാതയുണ്ട്. വളഞ്ഞുപുളഞ്ഞുള്ള വഴിയിലൂടെ അര മണിക്കൂർ നടക്കണം.അതിനടിയിൽ എത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി.വെള്ളച്ചാട്ടം തൊട്ടടുത്ത് .പാറക്കൂട്ടത്തിൽ തട്ടിത്തെറിച്ച് വെള്ളം താഴേക്ക് പതിക്കുമ്പോൾ അവിടെ മുഴുവൻ മഴവില്ല് വിരിഞ്ഞു. അതി മനോഹരമായ കാഴ്ച്ച.കാതടപ്പിക്കുന്ന ആരവം. അതിനിടെ മലമുഴക്കി വേഴാമ്പലിൻ്റെ സംഗീതം. ആ വെള്ളച്ചാട്ടത്തിനഭിമുഖമായി തൊട്ടടുത്ത് ഒരു പാറപ്പുറത്ത് അങ്ങിനെ ഇരിക്കുമ്പോൾ അതിൻ്റെ ഒരനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. എൻ്റെ ക്യാമറക്കോ,വാക്കുകൾക്കൊ ഇത് വേറൊരാളെപ്പറഞ്ഞു മനസിലാക്കാൻ വിഷമം കുട്ടികളുടെ ഉത്സാഹം കൂടി ആയപ്പോൾ മുഴുവനായി. 80 അടി ഉയരത്തിൽ നിന്ന് ആജലപാതം നോക്കി നിന്നപ്പൊൾ മഴക്കാലത്ത് ഇതൊന്നായി നിലത്തു പതിക്കമ്പോൾ ഉള്ള ആ ഭീകരത ഓർത്തു പോയി . മനസ്സില്ലാ മനസോടെ ആണവിടുന്ന് തിരിച്ചു കയറിയത്. അവിടുന്ന് ആദിവാസികൾ കൊണ്ടു ത്തന്ന കാട്ടു തേനും വാങ്ങിത്തിരിച്ചു റോഡിലെത്തി. ഇനി വേണമെങ്കിൽ ഒരു ജംഗീൾ സഫാരി ആകാം. വെസ്റ്റേൺ ഗട്സിൻ്റെ സൗന്ദര്യം മുഴുവൻ ഉൾക്കൊണ്ട് ഷോളയാറിലേക്കുള്ള യാത്ര ഭീതി പരത്തിയിരുന്നു. കാരണം വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാം എന്ന അറിയിപ്പായിരുന്നു അതിന് കാരണം അവിടെ ഒരു ഹൈഡ്രോ ഇലട്രിക്ക് പ്രോജക്റ്റ് പരിഗണയിലുണ്ട് എന്നത് ദു:ഖമുണ്ടാക്കി.ഇത്ര മനോഹര വെള്ളച്ചാട്ടം ഇല്ലാതാക്കിയിട്ട് സ്വർഗ്ഗം തരാമെന്നു പറഞ്ഞാലും എന്തു കാര്യം
Thursday, January 6, 2022
. ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന [ കീശക്കഥ-150] " ഈശ്വരാ എനിക്ക് കൊറോണാ വരണേ" ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കുറച്ച് ഉച്ചത്തിലായിപ്പോയി."എന്തു വിഢിത്തമാണുണ്ണീ. ഇതു വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ, നീ ഇത് വരണം ന്ന് പ്രാർത്ഥിക്കുന്നോ? അതിൻ്റെ ഗൗരവം നിനക്കറിയില്ല""ഇവിടെ കൊച്ചു കുട്ടികൾക്ക് തന്നെ രണ്ടു ഡോസ് ഇൻ ജക്ഷനും എടുത്തില്ലെ? ടീച്ചർ പറഞ്ഞത് അതുകൊണ്ട് പേടിയ്ക്കണ്ട, പത്തു ദിവസം ക്ലാസിൽ പോകാതെ മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഇരുന്നാൽ മതി എന്നാണ് "" നിൻ്റെ ഏട്ടനും അച്ഛനും കൊറോണ ആയി അപ്പഴാ നിൻ്റെ ഒരു പ്രാർത്ഥന, "" അതാ പ്രശ്നം ഉണ്ണിയ്ക്ക് ഏട്ടൻ്റെ കൂടെ കളിക്കാൻ പറ്റണില്ല. അച്ഛൻ്റെ കൂടെ കിടന്നുറങ്ങാൻ പറ്റണില്ല. എനിക്കും വന്നാൽ അവർക്കൊപ്പം പത്തു ദിവസം. അതിനാ ഉണ്ണി പ്രാർത്ഥിച്ചതു് ""സാരമില്ല ഉണ്ണീ.അവർക്ക് വേഗം മാറാൻ പ്രാർത്ഥിക്ക്. അവർക്ക് ഭേദമാകുമ്പോൾ ഏട്ടൻ്റ കൂടെ നമുക്ക് കളിയ്ക്കാം " കുറച്ചു ദിവസം കഴിഞ്ഞു. ഈശ്വരൻ ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കേട്ടു .ഉണ്ണിക്കും കൊറോണാ. ഉണ്ണി സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ.... ഉണ്ണിയുടെ അച്ഛനേയും ഏട്ടനേയും കൂടെ ടെസ്റ്റു ചെയ്തിരുന്നു. അവർക്ക് നഗറ്റീവ്." ഉണ്ണിക്കുട്ടാ, നീ ഇനി കുറച്ചു ദിവസം ഏട്ടനും അച്ഛനും അടുത്തു പോകാൻ പാടില്ല. അവർക്ക് വീണ്ടും പകർന്നാലോ? നീ ഒറ്റക്ക് ഒരു മുറിയിൽ കിടക്കണ്ടി വരും "" ഒറ്റക്കോ.. ഉണ്ണിയ്ക്ക് പേടിയാകില്ലേ " അവൻ പൊട്ടിക്കരഞ്ഞു."സാരമില്ല ഉണ്ണീ. .അമ്മ കൂടെ ഉണ്ടാകും; " അവൻ ഒരു നിമിഷം ആലോചിച്ചു." വേണ്ട, ഉണ്ണി ഒരു മുറിയിൽത്തന്നെ ഇരുന്നോളാം അമ്മക്ക് പകർന്നാലോ?" അവൻ്റെ കണ്ണിൽ കണ്ണുനീർ. അമ്മ അവനെ കെട്ടിപ്പിടിച്ചു..
Saturday, January 1, 2022
തൃഫലത്തോട്ടം [ കാനന ക്ഷേത്രം - 24] നമ്മുടെ ആയൂർവേദത്തിൽ ഏറ്റവും ഉത്തമമായ സംയുക്തം ഏതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം. ത്രിഫല! നെല്ലിയ്ക്ക, കടുക്ക, താന്നിയ്ക്കാ. ഈ മൂന്നു ഫലങ്ങളുടെ കുരു മാറ്റിപ്പൊടിച്ച് ഉണ്ടാക്കുന്നതാണു തൃഫല. എൻ്റെ കാനന ക്ഷേത്രത്തിൽ ഈ മൂന്നു മരങ്ങൾക്കും ഒപ്പം ഇരട്ടി മധുരവും കൃഷി ചെയ്യുന്നു. ശരീര സൗന്ദര്യ വർദ്ധനവിന് ഇത്രയും നല്ല ഒരു ഔഷധക്കൂട്ടില്ലന്നു തന്നെ പറയാം. ചർമ്മ സൗന്ദര്യം കൂട്ടാനും, മുടി വളരാനും, ഒബിസിറ്റി കുറയ്ക്കാനും ഒക്കെ ഇത് ഒരു സിദ്ധഔഷധമാണ്.ഒരു പോളിഹർ ബൽ മരുന്ന് എന്നു പറയാം. വിറ്റമിൻ C യും ആ മിനോ ആസിഡും നെല്ലിയ്ക്കയിൽ സമൃദ്ധമാണ്, ഫ്ലേവനോയിഡ്, റൂട്ടിൽ തുടങ്ങിയവ അടങ്ങിയതാണ് താന്നിയ്ക്ക. സ്ഥിരമായി തൃഫല കഴിച്ചാൽ പ്രായമാകില്ല എന്നാണ് പഴമക്കാർ പറയുക. ശരീര കാന്തിക്ക് അത്ര പ്രധാനമാണിത് .പ്രായമാകുമ്പോ ജരാനരകൾ ഇത കറ്റുന്നു. രോഗ പ്രതിരോധ ശക്തിയ്ക്ക് ഏററവും പ്രധാനപ്പെട്ട ഔഷധക്കൂട്ട് കൊറോണയുടെ പ്രതിരോധത്തിനും നല്ലതാണ്. കുട്ടികൾക്ക് തൃഫലപ്പൊടിക്കൊപ്പം ഇരട്ടി മധുരവും പൊടിച്ച് ചേർത്ത് കൊടുക്കുന്നത്ത് കണ്ടിട്ടുണ്ട്. ഫ്രീ റാഡിക്കളിനെതിരെ പോരാടുന്ന ആൻ്റി ഓക്സിഡൻ്റിൻ്റെ കലവറയാണ് തൃഫല. സ്ട്രസ് കുറയ്ക്കാൻ ഇതിൻ്റെ കഴിവ് പ്രസിദ്ധമാണ് . എൻ്റെ കാനനക്ഷേത്രത്തിൽ ഒരു പ്രത്യേക സ്ഥലം ഇതിൻ്റെ കൃഷിക്കായി രൂപപ്പെടുത്തിയിട്ടുണ്ട്. തൃഫലത്തോട്ടം.അതിനു് നടുക്ക് ഇരട്ടി മധുരവും കൃഷി ചെയ്യുന്നു,.വലിയ മരമാകുന്ന തൃ ഫല മിയാവാക്കി രീതിയിലാണ് കൃഷി ചെയ്യുന്നത്.
Subscribe to:
Posts (Atom)