Monday, September 5, 2022

"വർക്കേഷൻ " [കീശക്കഥകൾ 248]   യാത്ര ലഹരിയാക്കിയ ഉണ്ണി .നിരന്തരം യാത്ര ചെയ്യും. പുതിയ സ്ഥലങ്ങൾ' പുതിയ സംസ്കാരങ്ങൾ. അതിനുളള ക്യാഷ് അവൻ പണി എടുത്തുണ്ടാക്കും. ഉണ്ണി അനാഥനാ ണ്. ഉറ്റവരാരുമില്ല. അതിൻ്റെ വിരസ്സത മാറ്റുന്നത് യാത്രയിലൂടെ.പ0നത്തിലൂടെ.അങ്ങിനെയാണ് ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ജോലി കിട്ടിയത്.ഉയർന്ന ശമ്പളം.ക്യാഷ് എന്താ ചെയ്യണ്ടതന്നറിയില്ല. പക്ഷേ തൻ്റെ സ്വാതന്ത്ര്യം മുഴുവൻ പോയത് അവനറിഞ്ഞില്ല. ക്രമേണ അവനതറിഞ്ഞു വന്നപ്പഴയ്ക്കും പൂർണ്ണമായി തടവിലായിക്കഴിഞ്ഞിരുന്നു.    മഹാമാരി നിറഞ്ഞാടിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന രീതികൾ മുഴുവൻ പൊളിച്ചെഴുതപ്പെട്ടു. പക്ഷേ ഉണ്ണിക്ക് പ്രത്യാശയുടെ ഒരു കിരണമായാണത് അനുഭവപ്പെട്ടത്."വർക്ക് എനി വെയർ ". മല്ലു ഭാഷയിൽ "വർക്കേഷൻ". ലോകത്ത് എവിടെ ഇരുന്നു വേണമെങ്കിലും ജോലി ചെയ്യാം. ഒരു ലാപ്ടോപ്പും, മൊബൈലും മാത്രം മതി. ആദ്യമായി ഉണ്ണി മഹാമാരിയ്ക്ക് നന്ദി പറഞ്ഞു. തൻ്റെ മോഹങ്ങൾ വീണ്ടും പൂവണിഞ്ഞതായി ഉണ്ണി അറിഞ്ഞു. ആദ്യം നൈനിറ്റാ ളി ലെയ്ക്ക്.സൈറ്റ്സീയി ഗും ജോലിയും ഒന്നിച്ച് നടക്കും. അങ്ങിനെ രണ്ടാഴ്ച്ച. പിന്നെ അടുത്ത സ്ഥലത്തേക്ക്.ഉണ്ണിയ്ക്ക് ജോലിയുടെ വിരസത മാറിത്തുടങ്ങി.ഒരവദൂതനെപ്പോലെ ഉണ്ണി പറന്നു നടന്നു.പിന്നെ പിന്നെ ദുബായി, സിഗപ്പൂർ.             ഒരു ദിവസം ഉണ്ണിഞട്ടിപ്പോയി. എല്ലാ ജോലിക്കാരും ഓഫീസിൽ എത്തണം. ഇനി എല്ലാം പഴയ പോലെ. അങ്ങിനെ ഉണ്ണിയെ വീണ്ടും കാഞ്ചനക്കൂട്ടിലടച്ചു. ചിറകടിച്ച് പറക്കാൻ ശ്രമിച്ചപ്പഴാണ് താൻ അദൃശ്യമായ ഒരു ചങ്ങലയാൽ ബന്ധനസ്ഥനാക്കപ്പെട്ടതറിഞ്ഞത്. സ്വാതന്ത്ര്യത്തിൻ്റെ ചിറക് കമ്പനിക്കാർ ഇതിനകം അരിഞ്ഞുകളഞ്ഞതവനറിഞ്ഞു. അഞ്ചു വർഷത്തെ ബോണ്ടിൻ്റെ പേരിലുള്ള ചങ്ങല .     ഉണ്ണിയ്ക്ക് ജോലിയിൽ ശ്രദ്ധ കുറഞ്ഞു. യാത്ര ഒരു ലഹരി ആയിരുന്ന ഉണ്ണിക്ക് അതിനവസരം അടഞ്ഞപ്പോൾ മററു ലഹരി തേടിഞ്ഞുടങ്ങി.തൻ്റെ സമനില തെറ്റുന്നതായി ഉണ്ണിക്ക് തോന്നി. അങ്ങിനെ ഒരു ദിവസം തൻ്റെ കാഞ്ചനക്കൂട്ടിൽ തലതല്ലിച്ചത്ത  പഞ്ചവർണ്ണത്തത്തയുടെ കൂട്ട് അവൻ ജീവനൊടുക്കി.ഉണ്ണിയുടെ മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ വന്നില്ല. കമ്പനിക്കാർ എല്ലാ ബഹുമതിയോടും കൂടി ആ മൃതദേഹം സംസ്കരിച്ചു

No comments:

Post a Comment