Saturday, January 1, 2022

തൃഫലത്തോട്ടം [ കാനന ക്ഷേത്രം - 24]        നമ്മുടെ ആയൂർവേദത്തിൽ ഏറ്റവും ഉത്തമമായ സംയുക്തം ഏതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം. ത്രിഫല!   നെല്ലിയ്ക്ക, കടുക്ക, താന്നിയ്ക്കാ. ഈ മൂന്നു ഫലങ്ങളുടെ കുരു മാറ്റിപ്പൊടിച്ച് ഉണ്ടാക്കുന്നതാണു തൃഫല. എൻ്റെ കാനന ക്ഷേത്രത്തിൽ ഈ മൂന്നു മരങ്ങൾക്കും ഒപ്പം ഇരട്ടി മധുരവും കൃഷി ചെയ്യുന്നു.          ശരീര സൗന്ദര്യ വർദ്ധനവിന് ഇത്രയും നല്ല ഒരു ഔഷധക്കൂട്ടില്ലന്നു തന്നെ പറയാം. ചർമ്മ സൗന്ദര്യം കൂട്ടാനും, മുടി വളരാനും, ഒബിസിറ്റി കുറയ്ക്കാനും ഒക്കെ ഇത് ഒരു സിദ്ധഔഷധമാണ്.ഒരു പോളിഹർ ബൽ മരുന്ന് എന്നു പറയാം. വിറ്റമിൻ C യും ആ മിനോ ആസിഡും നെല്ലിയ്ക്കയിൽ സമൃദ്ധമാണ്, ഫ്ലേവനോയിഡ്, റൂട്ടിൽ തുടങ്ങിയവ അടങ്ങിയതാണ് താന്നിയ്ക്ക. സ്ഥിരമായി തൃഫല കഴിച്ചാൽ പ്രായമാകില്ല എന്നാണ് പഴമക്കാർ പറയുക. ശരീര കാന്തിക്ക് അത്ര പ്രധാനമാണിത്  .പ്രായമാകുമ്പോ ജരാനരകൾ ഇത കറ്റുന്നു. രോഗ പ്രതിരോധ ശക്തിയ്ക്ക് ഏററവും പ്രധാനപ്പെട്ട ഔഷധക്കൂട്ട് കൊറോണയുടെ പ്രതിരോധത്തിനും നല്ലതാണ്. കുട്ടികൾക്ക് തൃഫലപ്പൊടിക്കൊപ്പം ഇരട്ടി മധുരവും പൊടിച്ച് ചേർത്ത് കൊടുക്കുന്നത്ത് കണ്ടിട്ടുണ്ട്. ഫ്രീ റാഡിക്കളിനെതിരെ പോരാടുന്ന ആൻ്റി ഓക്സിഡൻ്റിൻ്റെ കലവറയാണ് തൃഫല. സ്ട്രസ് കുറയ്ക്കാൻ ഇതിൻ്റെ കഴിവ് പ്രസിദ്ധമാണ് .   എൻ്റെ കാനനക്ഷേത്രത്തിൽ ഒരു പ്രത്യേക സ്ഥലം ഇതിൻ്റെ കൃഷിക്കായി രൂപപ്പെടുത്തിയിട്ടുണ്ട്. തൃഫലത്തോട്ടം.അതിനു് നടുക്ക് ഇരട്ടി മധുരവും കൃഷി ചെയ്യുന്നു,.വലിയ മരമാകുന്ന തൃ ഫല മിയാവാക്കി രീതിയിലാണ് കൃഷി ചെയ്യുന്നത്.

No comments:

Post a Comment