" ..തുടി" - ആതിഥ്യ സംസ്ക്കാരത്തിൻറെ തുടികൊട്ട് --[നാലുകെട്ട് -17 ]
അടുക്കളയിൽ അടുപ്പ് നിലത്തിനോടു ചേർന്നാണ് . വിറക് കത്തിച്ച ചാരവും കരിയും .പുകപിടിച്ച ഭിത്തി . അതിനോട് ചേർന്നാണ് കൊട്ടത്തളം .കരിങ്കൽ പാളിയിൽ തീർത്ത കൊട്ടത്തളത്തിൽനിന്നു ഒരു ചെറിയ കിളിവാതിൽ . .അടുക്കളക്കിനട്ടിൽ നിന്ന് വെള്ളം കോരാനാണ് . ചെരിച്ചു വച്ച രണ്ട് തടിയിലാണ് "തുടി "പിടിപ്പിച്ചിരിക്കുന്നത് . കനം കൂടിയ രണ്ട് പലക ചക്രങ്ങൾ. അതിൻറെ നടുക്ക് ആക്സിൽ . അതിനു ചുറ്റും അഴികൾ .അതിനുള്ളിൽ ചതുരക്കട്ടകൾ . അന്ന് "കപ്പി"ക്കു പകരം ഈ "തുടി " യാണ് വെള്ളം കോരാൻ ഉപയോഗിക്കുന്നത് . അഴികളിൽ ഒന്നിൽ കയറിന്റെ ഒരറ്റം കെട്ടും . മറ്റേ അറ്റത്ത് വെള്ളംകൊരാൻ തൊട്ടി .കമുകിൻ പാളകൊണ്ട് പ്രത്യേക രീതിയിൽ കെട്ടിയുണ്ടാക്കിയ പാള . അല്ലങ്കിൽ ചെമ്പുകൊണ്ടുള്ള കുടം .അതാണ് സാധാരണ . വെള്ളം നിറച്ച് മുകളിലേക്ക് വലിക്കുന്നതിനനുസരിച്ച് കയർ തുടിയിൽ ചുറ്റും .
വെള്ളം അതിനുള്ളിലെ മരക്കട്ടകൾ "കട .കട "ശബ്ദം ഉണ്ടാക്കുന്നു .അന്ന് വീടുകൾ അപൂർവമാണ് .ഈ ശബ്ദം കേട്ടാണ് അടുത്തൊരു വീടുണ്ടന്നു വഴിയാത്രികർ അറിയുന്നത് .അങ്ങിനെ വരുന്നവർക്ക് എന്നും ആഹാരം കരുതിയിരിക്കും . അതിഥി ദേവോ ഭവ !..അങ്ങിനെ അന്നത്തെ ആതിദ്ധ്യസംസ്ക്കാരത്തിൻറെ തുടികൊട്ടായി ആ തുടിയുടെ ശബ്ദം .അങ്ങിനെ ആയിരക്കണക്കിന് ആൾക്കാരെ സൽക്കരിചതിന്റെ ബാക്കിപത്രമായി ആ തേഞ്ഞു തീരാറായ തുടി എന്നെ ഭൂതകാലത്തേക്ക് കൈ പിടിച്ച് നടത്തി .
No comments:
Post a Comment