ശരറാന്തൽ-...[നാലുകെട്ട് -16 ]
ഇടപ്പുരയുടെ മൂലയിൽ ആ ശ രറാന്തൽ ഇപ്പഴും ഉണ്ട് . കരിപുരണ്ട ചില്ലുമായി .എത്രയോ പ്രാവശ്യം അതിൻറെ ചിമ്മിനി തുടച്ച് നാടയിട്ട് ,മ്ണ്ണണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ട് . നിലവിളക്ക് കഴിഞ്ഞാൽ ആ നാലുകെട്ടിൻറെ ഇത്തിരി വെട്ടം ആ ശരറാന്തൽ ആണ് . അതിൻറെ ചുവട്ടിൽ വട്ടത്തിൽ ചേർന്നിരുന്ന് ഞങ്ങൾ പഠിച്ചിരുന്നത് ഇന്നും ഓർക്കുന്നു . ആ മണ്ണണ്ണയുടെ മണം ഇന്നും മൂക്കിൽ അടിച്ചുകയറൂന്നതുപോലെ . പിന്നെ മുത്തശ്ശിക്ക് വേറൊരു വിളക്കുണ്ട് .ഒരു മൊന്തയുടെ ആകൃതിയിൽ ഉള്ള ഒരു ഓട്ടുവിളക്ക് . അതിൻറെ തിരി മുകളിൽ കാണാം .കത്തിക്കുമ്പോൾ പുകയും കരിയും നിറയും .എന്നാലും മുത്തശ്ശിക്കതാനിഷ്ട്ടം .
വിശാലമായ ലോകത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എൻറെ ഒരു വലിയ സാമ്രാജ്യമായിരുന്നു ആ നാലുകെട്ട് . ആ കരിപിടിച്ച ശരരാന്തലിലൂടെ അന്ന് ഞാൻ ലോകം മുഴുവൻ കണ്ടു .സ്നേഹത്തിൻറെയും ,സംത്രുപ്ത്തിയുടേയും സുരക്ഷിതത്വത്തിന്റെയും ലോകം . വിശേഷാൽ ദിവസങ്ങളിൽ അപൂർവമായി കൊണ്ടുവരുന്ന "പെട്രോ മാക്സ് " അന്നോരൽഭുതമാണ് .ആ വെള്ളിവെളിച്ചം ഒരു വലിയ ആഖോഷത്തിന്റെ പ്രതീകമായിരുന്നു . മണ്ണണ്ണ പമ്പ് ചെയ്ത് അതിൻറെ ഫിലമെന്റ് കത്തിക്കുന്നവർ അന്നെന്റെ ഹീറോ ആയിരുന്നു .
No comments:
Post a Comment