പാതാളക്കരണ്ടി ---[നാലുകെട്ട് -18 ]
ഭൂമിപൂജക്ക് ശേഷം ഗംഗാദേവിയെ നാലുകെട്ടിൻറെ ഈശാനുകോണിലേക്ക് ആവാഹിച്ച് നിർമ്മിച്ചതാണ് അടുക്കള കിണർ .നല്ല ആഴമുണ്ട് . വിസ്താരവും . അടിമുതൽ വെട്ടുകല്ലുകൊണ്ട് വൃത്തത്തിൽ കെട്ടിയിരിക്കുന്നു . അത് കെട്ടുമ്പോൾ ഒരടി ചുറ്റും കരിയും മണലും ചേർന്ന മിസൃതം നിറച്ചിരുന്നു . വെള്ളം അരിച്ചിറങ്ങാനാണ്. അന്ന് കരിക്ക് കുലയോടെ വെട്ടി കയറിൽകെട്ടി ഈ കിണറ്റിലെ വെള്ളത്തിൽ താഴ്തിയിടും .അതിൻറെ തണുപ്പും സ്വാദും ഇന്നും നാവിലുണ്ട് .
ഈ കിനട്ടിൽ എന്തെങ്കിലും പോയാൽ എടുക്കാനാണ് "പാതാളക്കരണ്ടി ".കുട്ടിക്കാലത്ത് ആ പേരുതന്നെ പേടിയാ .കാണുന്നതും . അത് മുകളിൽ കെട്ടി സൂക്ഷിച്ചിരിക്കും . ഇരുമ്പുകൊണ്ടുള്ള അനവധി നാക്കുകളുണ്ടതിനു. കപ്പലിലെ ന്കൂരത്തിന്റെ ആകൃതിയിൽ .രാത്രിയിൽ അതിൻറെ നിഴൽ ഭയപ്പെടുത്തിയിരുന്നു . അതിൻറെ വക്കിനു നല്ല മൂർച്ച . നാഗപ്പത്തിപോലെ അനേകം കൊളുത്തുകൾ ചുറ്റും .അത് കയറിൽ കെട്ടി വെള്ളത്തിൽ ഇറക്കും . കയർ വെട്ടിച്ച് കിണറ്റിലെ സാധനങ്ങൾ അതിൽ കോർത്തെടുക്കാം .
ഇന്നാ കിനരിന്റെ അരുകിൽ ചെടികൾ പടർന്നിരിക്കുന്നു . ആ പാതാളക്കരണ്ടി തുരുമ്പിച്ച് കാലപ്പഴക്കത്തിൽ ദ്രവിച്ചിരിക്കുന്നു .ഇനിയും തുരുമ്പിക്കാത്ത ആ നല്ല ഓർമ്മകളിലേക്ക് അത് എന്നേ കോർത്തു വലിക്കുന്നതുപോലെ തോന്നി .
No comments:
Post a Comment