സർപ്പക്കാവ് --പരിസ്ഥിതിസൌഹൃദം [നാലുകെട്ട് -21 ]
നാഗരാജാവും ,നാഗയക്ഷിയും അടങ്ങുന്ന നാഗസങ്കൽപ്പങ്ങൾ . നാഗത്തറയിൽ പ്രതിഷ്ട്ട . താഴെ ചിത്ര കൂടങ്ങൾ വേറെ ആ കൊടും കാടിനരുകിൽ വയസ്സ് നിർണ്ണയിക്കാനാവാത്ത ഒരു കണികൊന്നമുത്തശ്ശി . വർഷങ്ങളായി നറൂമണം വിതറി ഒരു വലിയ ഇലഞ്ഞി മരം .പനംകുലകൾ വിടർത്തി ഭീകരരൂപത്തിൽ ഒരു കാളിപ്പന .പടർന്നു നിൽക്കുന്ന പാലമരം .അമൃതും ,ഞറളയും കെട്ടുപിണഞ്ഞുചമച്ച നാഗരൂപം .അടപൊതിയനും ,അമൽപ്പൊപോരിയും,ചതാവരിയും അടങ്ങിയ ജൈവസമ്പത്ത് വേറെ. പൂർവസൂരികൾ വിഭാവനം ചെയ്ത പരിസ്ഥിതി സംരക്ഷണം ഇവിടെ പൂർണ്ണമാകുന്നു .
അതാണ് ഞങ്ങളുടെ നാഗലോകം . പാമ്പുകളെ ഉപദ്രവിക്കാൻ മുത്തശ്സൻ സമ്മതിക്കാറില്ല . ചിലപ്പോൾ നാലുകെട്ടിലും .നിലവറയിലും കയറിവരും . മറ്റുള്ളവർക്ക് ഇന്നും ഭയമാണ് .ഇവിടെ കാണുന്ന എല്ലാ പാമ്പുകൾക്കും അവർ ദൈവ സങ്കല്പം നല്കി . അനുഗ്രഹ ശക്തിയില്ലാത്ത നാഗദൈവങ്ങളെ നിഗ്രഹിക്കാതിരിക്കാൻ പൂജിക്കുക !."സർപ്പ കോപം "സകലജാതി മതസ്ത്തരും ഇന്നും ഭയപ്പെടുന്നു .
തൂശനില വെട്ടിയിട്ട് നൂറും പാലും നല്കി ആയില്ല്യത്തിനു സർപ്പപൂജ . പന്തത്തിന്റെ പ്രഭയിൽ മഞ്ഞളിൽ കുളിച്ച് ,കവുകിൻ പൂക്കുലയാൽ അലങ്കരിക്കപ്പെട്ട ആ നാഗസങ്കൽപ്പം ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു . അടുത്ത സ്ഥലങ്ങളിൽ നിന്ന് വിറ്റുപോയവർ പോലും മൈലുകൾ താണ്ടി സർപ്പപൂജക്കിവിടെ എത്തുന്നത് അത്ഭുതം ജനിപ്പിച്ചിരുന്നു .പക്ഷേ കുട്ടിക്കാലത്ത് അവിടെ നിവേദിക്കുന്ന അപ്പത്തിലും പാൽപ്പായസത്തിലും ആയിരുന്നു കണ്ണ് .
No comments:
Post a Comment