സേതുബന്ധനം--- ദൂബായ് മോഡൽ !
[ദൂബായ് -22 ]
വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭീമാകാരമായ പാലത്തെ പറ്റി ചിന്തിച്ചു നോക്കൂ .അതസാധ്യമല്ല .ദൂബായിൽ ഒന്നും അസാദ്ധ്യമല്ല . "ദൂബായ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ".365 മീറ്റർ നീളം .22 -മീറ്റർ വീതി .ആറുവരി പാത .മണിക്കൂറിൽ 6000 -വാഹനങ്ങൾ .!ഈ 'പൊന്ടൂൻ ബ്രിഡ്ജ് ' ദയാറാ സിടിക്കും റിയാദ്സ്ട്രീറ്റിനും ഇടയിൽ ."പോളിസ്ട്രെയിൻ പ്ലേറ്റ്കൾ "ഉപയോഗിച്ച് നിർമ്മിതി .വെറും 23 -ദിവസങ്ങൾ കൊണ്ടാണ് ഇത് കൂട്ടിയിണക്കി പാലമാക്കിയത് . പണ്ട് ശ്രീരാമഭാഗവാൻ നിർമ്മിച്ച സേതുബന്ധനത്തിന് കല്ലുകൾ വെള്ളത്തിൽ പൊങ്ങി കിടന്നു എന്ന് കേട്ടിട്ടുണ്ട് .ഇവിടെ അത് നേരിൽ കാണാം . നിശ്ചിത സമയത്ത് മാത്രം ഇത് തുറക്കുന്നു .ബോട്ടുകൾക്ക് സഞ്ചരിക്കാൻ ഈ പാലം രണ്ടായി മുറിഞ്ഞ് തെന്നി മാറുന്ന കാഴ്ച എത്രകണ്ടാലും മതിവരില്ല .
ദൂബായിൽ ഇതൊന്നും അത്ഭുതമല്ല .നമ്മൾ പുഴക്ക് മുകളിലൂടെ പാലം തീർക്കുന്നു . ഇവർ ആദ്യം പാലം തീർത്ത് അതിനടിയിലൂടെ സമുദ്രജലം കയറ്റി ഒരു പുഴതന്നെ തീർക്കുന്നു .ആ പുഴയുടെ തീരം മുഴുവൻ ഒരു പുതിയ വാണിക്കസംസ്ക്കാരം വളർത്തുന്നു . അതിൻറെ പണിയും അവസാനഖട്ടത്തിലാണ് .
No comments:
Post a Comment