എൻറെ നാലുകെട്ടിൻറെ നടുമുറ്റത്തേക്ക് ---ഭാഗം -8
.....മണിച്ചിത്രത്താഴ് .........കൊൽത്താഴ് ....
മനസുകൊണ്ട് പൂർവസൂരികളെ വണങ്ങിയാണ് നാലുകെട്ടിൽ പ്രവേശിച്ചത് .എല്ലാം പൊടിപിടിച്ച് കിടക്കുന്നു .ഐശ്വ്വര്യമുള്ള അറ മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുന്നു . അത് കൂടാതെ ഒരു "കൊൽത്താഴ് "കൊണ്ടുകൂടി ബന്ധിചിട്ടുന്ണ്ട് . അത് മുത്തശ്ശൻറെ ഒരുമുൻകരുതൽ ആണ് .
കൊൽത്താഴ് ഉരുണ്ട ഒരു ഇരുമ്പ് കുറ്റി . അതിനു ചുറ്റും ഇരുമ്പ് പട്ടവച്ച് ബാലപ്പെടുത്തിയിരിക്കുന്നു . അതിനുമുകളിൽ വില്ലുപോലെ ഒരു ദണ്ട് .ആദണ്ട് കതകിന്റെ കൊളുത്തിൽ കോർത്ത് മറുവശത്ത് ഉറപ്പിക്കുന്നു . ഇനി 'ടി ' ആകൃതിയിൽ നീളത്തിൽ ഉള്ള ഒരു ഇരുമ്പ് ദണ്ട് .അതാണിതിന്റെ വിചിത്രമായ താക്കോൽ .അത് ആകുറ്റിയുടെ അകത്ത് കയറ്റി ഒരു പ്രത്യേക രീതിയിൽ പൂട്ടുന്നു .അതുകൊണ്ട് പൂട്ടുന്നതും തുറക്കുന്നതും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . വളരെ നിസ്സാരം എന്ന് തോന്നാവുന്ന ഈ പൂട്ട് തകർക്കുക അസാദ്ധ്യം !.ഈ താക്കോലിന്റെ വലിപ്പമാണ് അതിൻറെ ന്യൂനത .ആ അറയും ,നിരയും ,നിലവറയും പിന്നെ ആ കൂടാരമച്ചും എന്നും മനസിന് ഒരു ദുരൂഹത സൃഷ്ട്ടി ച്ചിരുന്നു .മന്ത്രചരടുകളാൽ ബന്ധിക്കപ്പെട്ട ആ പഴയ ഉണ്ണിനബൂതിരിയുടെ മനസിൻറെ വിഹ്വലത !..
No comments:
Post a Comment