ദൂബായ് ഒരത്ഭുത ലോകം -ഭാഗം -21
ദൂബായ് ശലഭോദ്യാനം ........
ദൂബായ് ബട്ടർഫ്ലൈ ഗാർഡൻ .പൂന്തേൻ നുണയുന്ന ,പൂമ്പൊടി ഉണ്ണുന്ന വർണ്ണശലഭങ്ങൾക്കും ഉണ്ട് ഇവിടെ ഒരു മനോഹരോദ്യാനം !,--
4000 SQ .മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ഈ "പറക്കുന്ന പുഷ്പ്പങ്ങളുടെ "ഉദ്യാനം മത്തു പിടിപ്പിക്കുന്നതാണ് . ചൂടും ,വെളിച്ചവും ,വായുവും ശാസ്ത്രീയമായി ക്രമീകരിച്ച "ഡൂം " മുകളിലാണ് ഇവ സ്വര്യവിഹാരം നടത്തുന്നത് . പലവർണ്ണങ്ങളിൽ പലതരത്തിലുള്ള ആയിരക്കണക്കിന് ചിത്രശലഭങ്ങൾ പാറിക്കളിക്കുന്ന ആ ഉദ്യാനത്തിലേക്ക് നമുക്കും പ്രവേശിക്കാം .നമ്മുടെ കൈയിലും മുഖത്തും ഒക്കെ അവ വന്നിരിക്കും .നമ്മൾ അവയെ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം . അവയുടെ വളർച്ചയുടെ ഖട്ടങ്ങൾ പഠിക്കാനും അവിടെ സൌകര്യമുണ്ട് . പണ്ട് അമേരിക്കയിലെ "പെററ് ബെർഡിന്റെ "ഒരുദ്യാനത്തിൽ പോയതോര്മ്മവന്നു .അതിലും വലിയ ഒരനുഭൂതിയാനിവിടെ .ഇവിടം നിശബ്ദമാണ് . ഇവയുമായി കിന്നരിച്ച് സമയം പോയതറിഞ്ഞില്ല .ഇതെല്ലാം ഒരുക്കിയിരിക്കുന്നത് നമ്മളൊക്കെ കരുതുന്ന ഈ കൊടും മരുഭൂമിയിലാണ് .ഇവർക്കസാധ്യമായി ഒന്നുമില്ലേ !!..?
No comments:
Post a Comment