ചെമ്പേടിലെ കുറിമാനം .......[നാലുകെട്ട് -25 ]
അറവാതിലിന്റെ മുകളിലുള്ള ഒരു രഹസ്യ അറയിൽ നിന്നും യാദൃശ്ചികമായാണ് ആ ചെമ്പോല കണ്ടെടുത്തത് .അതിൽ എന്തൊക്കെയോ കുറിച്ചിട്ടുണ്ട് .അക്ഷരങ്ങൾ വ്യക്തമാണ് .പക്ഷേ ഒന്നും മനസിലായില്ല . മലയാളമല്ല .കൊട്ടെഴുത്താണത്രെ .നല്ല കനമുള്ള ചെമ്പോലയാണ് .അതിൻറെ രഹസ്യം അറിയണം .കാലത്തെ പറ്റി ഒരു നല്ല സൂചികയാകാനും മതി . അത് ഏതുവിധേനയും വായിച്ചെടുക്കണം . അങ്ങിനെയാണ് അതിൻറെ വിദദ്ധ രുമായി സംസാരിച്ചത് .കൊട്ടെഴുത്തു തന്നെയാണ് .അത് ഒരു ക്ഷേത്രത്തിൻറെ കാരാണ്മ്മ അവകാശവും ആയി ബന്ധപ്പെട്ട ഒരു അമൂല്യ ഉടമ്പടി ആണ് .നമ്മുടെ മൂലതറവാട് ഇവിടെ അടുത്താണ് . അവിടുത്തെ അന്നത്തെ നമ്മുടെ പൂർവികർക്കാർക്കൊ എഴുതിക്കൊടുത്ത ഒരുടമ്പടിയാണത്രേ അത് .പക്ഷേ കാലനിർണ്ണയംപൂർണ്ണമായും സാധിച്ചില്ല . അഞ്ഞൂറ് വർഷത്തിനുമുകളിൽ പഴക്കമുണ്ടന്നു അവർ ഉറപ്പുപറയുന്നു . അതിൽ കുറെ എണ്ണം ഇതിനകം നഷ്ട്ടപ്പെട്ടിരിക്കുന്നു .ഇന്നും ആ പ്രസിദ്ധമായ ക്ഷേത്രം ഉണ്ട്.
പൈതൃകസ്പർശം കൊണ്ട് ധന്യമായ ആ ചെമ്പോലയിൽ കൈ ഓടിച്ചപ്പോൾ ഈ കുടുംബത്തിൻറെ വേരുകളിലേക്ക് ഉണ്ണിയുടെ മനസും ആഴ്ന്നിറങ്ങിയിരുന്നു. ഒരു സ്പടിക കണ്ണാടിയിൽ എന്നപോലെ ആ കുടുംബ ചരിത്രം ഉണ്ണിയുടെ ഹൃദയത്തിൽ തെളിഞ്ഞു വന്നു .