ഗ്രേറ്റ് സ്മോക്കി മൗണ്ടൻ [ അച്ചു ഡയറി-209 ]
മുത്തശ്ശാ ഞങ്ങൾ ഒരു ടൂറി ലാ ണ്. ബ്ലൂറി ഡ്ജ് മൗണ്ടൻ. നോർത്ത് കരോലിനയിലാണ്. 6643 അടി ഉയരത്തിൽ 16 കൊടുമുടികൾ.527 ഏക്കറിൽ.യുനസ്ക്കോയുടെ പൈതൃകപ്പട്ടികയിൽപ്പെട്ടിട്ടുണ് ട്. ഇതൊക്കെ അച്ചു ഗൂഗിളിൽ സർച്ച് ചെയ്ത് മന സിലാക്കിയതാ.
ആകൊടും കാടിനു നടുക്കലുള്ള വെള്ളച്ചാട്ടങ്ങൾ ആണ് അച്ചൂന് ഏറ്റവും ഇഷ്ടായത്. അതിലും "റയിൻബോ വാട്ടർ ഫാൾസ് ". എന്തു ഭംഗിയാണന്നോ കാണാൻ.. വെള്ളം പാറക്കൂട്ടത്തിൽത്തട്ടിച്ചിതറി തെറിക്കുമ്പോൾ അവിടെ മനോഹരമായ മഴവില്ലു വിരിയും.അവിടുന്നു പോരാൻ തോന്നിയില്ല.
പിന്നീട് നല്ല മഴ തുടങ്ങി. കാട്ടിലെ മഴ അച്ചൂ നെ പേടിപ്പിച്ചു. ഞങ്ങൾ കൂട്ടുകാർക്കൊക്കെ മഴക്കൊട്ടുംമുട്ടോളം എത്തുന്ന ഷൂസും ഉണ്ടായിരുന്നത് ഭാഗ്യം. നല്ല രസമാമഴയത്തു നടക്കാൻ. കാറ്റു വരാതിരുന്നാൽ മതി. വഴിക്ക് ഒരു വലിയ മരം ഉണ്ട്. അതിന്റെ അടിയിൽ വലിയ ഒരു പൊത്തുണ്ട്.ഞങ്ങൾ കുട്ടികൾ എല്ലാവരും അതിൽക്കയറി ഇരുന്നു.മഴ മാറുന്നതു വരെ അവിടെയാ ഇരുന്നേ. മഴ മാറണ്ടായിരുന്നു. പക്ഷികളുടെയും മൃഗങ്ങളേയും പോലെ മരപ്പൊത്തിൽ. അച്ചൂന് രസം തോന്നി. അവിടെ ധാരാളം പക്ഷികൾ പറന്നു നടക്കുന്നു. അണ്ണാൻ ഓടിച്ചാടി നടക്കുന്നു. അയ്യൂന് കാട് ഇഷ്ടാണ്.
നടന്നുനടന്ന് ഒരു ചെറിയ തടിപ്പാലത്തിന്റെ അടുത്തെത്തി. ആ പാലം കടന്നു ചെന്നാൽ ഒരു വലിയ ഗുഹയുടെ വാതുക്കലാണ് എത്തുക. ''ആലും കേവ് ". ഞങ്ങൾ അതിൽക്കയറി.അലാഡിന്റെ അത്ഭുത ഗുഹ പോലെ. ടൗണിലെ തിരക്കിൽ നിന്ന് ഇവിടെ വന്നപ്പോൾ അച്ചൂ നിഷ്ടായി. നാട്ടിലും ഇതുപോലത്ത കാടുണ്ട് എന്നു മുത്തശ്ശൻ പറഞ്ഞില്ലേ.അച്ചു അടുത്ത മാസം വരും.വരുമ്പോൾ അവിടെക്കൊണ്ടു പോകണം.
മുത്തശ്ശാ ഞങ്ങൾ ഒരു ടൂറി ലാ ണ്. ബ്ലൂറി ഡ്ജ് മൗണ്ടൻ. നോർത്ത് കരോലിനയിലാണ്. 6643 അടി ഉയരത്തിൽ 16 കൊടുമുടികൾ.527 ഏക്കറിൽ.യുനസ്ക്കോയുടെ പൈതൃകപ്പട്ടികയിൽപ്പെട്ടിട്ടുണ്
ആകൊടും കാടിനു നടുക്കലുള്ള വെള്ളച്ചാട്ടങ്ങൾ ആണ് അച്ചൂന് ഏറ്റവും ഇഷ്ടായത്. അതിലും "റയിൻബോ വാട്ടർ ഫാൾസ് ". എന്തു ഭംഗിയാണന്നോ കാണാൻ.. വെള്ളം പാറക്കൂട്ടത്തിൽത്തട്ടിച്ചിതറി തെറിക്കുമ്പോൾ അവിടെ മനോഹരമായ മഴവില്ലു വിരിയും.അവിടുന്നു പോരാൻ തോന്നിയില്ല.
പിന്നീട് നല്ല മഴ തുടങ്ങി. കാട്ടിലെ മഴ അച്ചൂ നെ പേടിപ്പിച്ചു. ഞങ്ങൾ കൂട്ടുകാർക്കൊക്കെ മഴക്കൊട്ടുംമുട്ടോളം എത്തുന്ന ഷൂസും ഉണ്ടായിരുന്നത് ഭാഗ്യം. നല്ല രസമാമഴയത്തു നടക്കാൻ. കാറ്റു വരാതിരുന്നാൽ മതി. വഴിക്ക് ഒരു വലിയ മരം ഉണ്ട്. അതിന്റെ അടിയിൽ വലിയ ഒരു പൊത്തുണ്ട്.ഞങ്ങൾ കുട്ടികൾ എല്ലാവരും അതിൽക്കയറി ഇരുന്നു.മഴ മാറുന്നതു വരെ അവിടെയാ ഇരുന്നേ. മഴ മാറണ്ടായിരുന്നു. പക്ഷികളുടെയും മൃഗങ്ങളേയും പോലെ മരപ്പൊത്തിൽ. അച്ചൂന് രസം തോന്നി. അവിടെ ധാരാളം പക്ഷികൾ പറന്നു നടക്കുന്നു. അണ്ണാൻ ഓടിച്ചാടി നടക്കുന്നു. അയ്യൂന് കാട് ഇഷ്ടാണ്.
നടന്നുനടന്ന് ഒരു ചെറിയ തടിപ്പാലത്തിന്റെ അടുത്തെത്തി. ആ പാലം കടന്നു ചെന്നാൽ ഒരു വലിയ ഗുഹയുടെ വാതുക്കലാണ് എത്തുക. ''ആലും കേവ് ". ഞങ്ങൾ അതിൽക്കയറി.അലാഡിന്റെ അത്ഭുത ഗുഹ പോലെ. ടൗണിലെ തിരക്കിൽ നിന്ന് ഇവിടെ വന്നപ്പോൾ അച്ചൂ നിഷ്ടായി. നാട്ടിലും ഇതുപോലത്ത കാടുണ്ട് എന്നു മുത്തശ്ശൻ പറഞ്ഞില്ലേ.അച്ചു അടുത്ത മാസം വരും.വരുമ്പോൾ അവിടെക്കൊണ്ടു പോകണം.
No comments:
Post a Comment