Sunday, May 27, 2018

     ഒരു യുവരാജാവിന്റെ അന്ത്യം. [ കീശക്കഥ-31]

      ആ ഒരു ചെറുചലനം ആദ്യം ശ്രദ്ധിച്ചില്ല.. അതൊരു പാമ്പായിരുന്നു. അവൽ മുററത്തു കൂടി ഇഴഞ്ഞ് എന്റെ മുമ്പിൽ എത്തി. അവൻ ഒന്നുയർന്നു.പത്തി വിടർത്തി ഒരു ചെറിയ ശീൽക്കാരം. എനിക്ക് പുറകോട്ടു മാറാൻ സ്ഥലമില്ല. വശങ്ങളിലേക്കുള്ള ഒരു ചെറുചലനം അവനെ പ്രകോപ്പിച്ചേക്കാം. ഞാൻ അനങ്ങാതെ അവിടെത്തന്നെ നിന്നു. അവന്റെ വിടർത്തിയ പത്തി കാണാൻ നല്ല ഭംഗി.ഭയത്തേക്കാൾ അവന്റെ ആ വ ന്യമായ സൗന്ദര്യം കണ്ടു പകച്ചു നിന്നു പോയി എന്നതാണ് സത്യം. എന്റെ ക്യാമറയിൽ അവന്റെ ചലനങ്ങൾ പകർത്തണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ ചെറുചലനം പോലും അപകടമാണ്.
    അവൻ രാജാവ് തന്നെ. യുവരാജാവ്. അത്ര രാജകീയമാണവന്റെ ചലനങ്ങൾ.രാജവെമ്പാല !. എന്തൊരു പ്രൗഢി.പെട്ടന്ന് " തമ്പുരാനേ ഓടിക്കോ " എന്നുള്ള വിളിയും ഒരടിയുടെ ഒച്ചയും. എല്ലാം ഒരു നിമിഷ നേരം കൊണ്ടു കഴിഞ്ഞു. പാവം നമ്മുടെ നാഗരാജന്റെ പത്തി ചതഞ്ഞ് അത് നിലത്തു കിടന്നു പിടയുന്നു. എന്റെ പണിക്കാരനാണ് ആ ക്രൂരത ചെയ്തതു് എന്റെ ജീവൻ രക്ഷിക്കാനാണ്. എന്നാലും എനിക്കവനോട് ദേഷ്യമാണ് തോന്നിയത് എന്നിൽ നിന്നും വലിയ അഭിനന്ദനം പ്രതീക്ഷിച്ച അ വ ന് തെറ്റി. എന്റെ മുഖത്തെ ഭാവം അവനെ അൽഭുതപ്പെടുത്തി
" നമ്മൾ അനങ്ങാതെ അവിടെ നിന്നാൽ പാവം അവൻ പൊയ്ക്കൊണ്ടേനേ. നീയതിനെ നിഷ്ക്കരണം കൊന്നുകളഞ്ഞില്ലേ ".

No comments:

Post a Comment