Monday, May 14, 2018

  ഒരു കൊച്ചു  ഡ്രമ്മർ [കീ ശക്കഥ 3o]

     പോലീസ് അസോസിയേഷന്റെ വാർഷികത്തിലാണ് അവനെ ആദ്യം കണ്ടത്. ഒരു കൊച്ചു ഡ്രമ്മർ. ഇത്ര ചെറുപ്പത്തിൽത്തന്നെ ഡ്രം എത്ര ഭംഗിയായി അവൻ കൈകാര്യം ചെയ്യുന്നു. ഇത്ര ചെറുപ്പത്തിലെ അതിന്റെ ഒമ്പതാമത്തെലവൽ വരെ എത്താറായി എന്നു തോന്നുന്നു. ബെയ്സ്ഡ്രം, ഹൈ ഹാറ്റ്, സ്നേർ ഡ്രം ഫ്ലോർ ട്രോടോം..... എല്ലാം. ഭദ്രം. ആഭ്യന്തര മന്ത്രിയും, ഐജിയും വേദിയിലുണ്ട്. ആനാദ പ്രപഞ്ചം അവസാനിച്ചപ്പോൾ മന്ത്രി അരുകിൽ വന്ന് അവനെ അഭിനന്ദിച്ചു.
"സർ എനിക്കൊരു സഹായം ചെയ്യുമോ?" മന്ത്രിയോടാണ് അവന്റെ ചോദ്യം.
"എന്തു സഹായമാണ് മോനു വേണ്ടത് ധൈര്യമായിപ്പറഞ്ഞോളൂ. എന്തായാലും നടന്നി രിക്കും"
"എന്റെ പേരിൽ ഒരു കേസുണ്ട്. എനിക്ക് പ്രായപൂർത്തി ആകാത്തതു കൊണ്ട് എന്റെ പാവം അച്ഛനെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അതൊന്നൊഴിവാക്കിത്തരണം."
"എന്തു കേസ് " മന്ത്രി ഒന്നു പകച്ചു.
"ഞാനെന്റെ ഫ്ലാറ്റിൽ ഡ്രംസ് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ബാക്കി ഉള്ളവർക്ക് ശല്യമാകാതെ മുറി അടച്ച്, ഡ്രംസിനു മുകളിൽ ടയർ കട്ടു ചെയ്തു വച്ചാണ് പ്രാക്റ്റീസ് ചെയ്യുന്നതു്.ശബ്ദവ്യതിയാനത്തിലാണിതിന്റെ സംഗീതം. എന്നിട്ടും ഞാൻ ബാക്കിയുള്ളവർക്ക് ശല്യം ആ വാതെ നോക്കി ". എന്നിട്ടും അടുത്ത മുറിയിലുള്ളവർ ശബ്ദമലിനീകരണത്തിനെന്റെ പേരിൽ കേസ്സു കൊടുത്തിരിക്കുകയാണ്. പബ്ലിക് ന്യൂ യിസൻസ് ആണത്രേ."
"ആ കേസ് എനിക്കൊന്നൊഴിവാക്കിത്തരണം എനിക്ക് മനസ്സുനിറഞ്ഞു കൊട്ടാൻ ഒരു സൗകര്യം ഒരുക്കിത്തരണം."
    ആ കൊച്ചു കലാകാരന്റെ വിചിത്രമായ ആർ ശ്യത്തിനു മുമ്പിൽ പകച്ചുപോയ മന്ത്രി അവനെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്.
"അതു നടന്നിരിക്കും." മന്ത്രി പറഞ്ഞു.

No comments:

Post a Comment