Thursday, May 24, 2018

    നമ്മുടെ പാവം ഒരു രൂപാ [ അച്ചു ഡയറി-208]

     മുത്തശ്ശാ ഞങ്ങളുടെ സ്ക്കൂളിൽ കോയിൻ, കറൻസി കളക്ഷൻ ഉണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ളവരും ഈ അമേരിക്കയിൽ പഠിക്കുന്നുണ്ട്.അച്ചുവിന്റെ ക്ലാസിൽ ത്തന്നെ പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വരുണ്ട്.
     കഴിഞ്ഞ ദിവസം എല്ലാ രാജ്യങ്ങളുടേയും കറൻസി എക്സിബിഷൻ ഉണ്ടായിരുന്നു.അതു ഞങ്ങൾക്ക് കാണിച്ചു തന്നു. എന്നിട്ട് അവനവന്റെ രാജ്യത്തെക്കറൻസി കണ്ടു പിടിക്കാൻ പറഞ്ഞു. ഒരോരുത്തർക്ക് ഒരു മിനിട്ട് സമയമേ അനുവദിക്കൂ. അച്ചൂന് ടൻഷൻ ആയി. നമ്മുടെ ഇൻഡ്യയിലെ അതിലില്ലാതെ വരുമോ? അത് അച്ചൂന് കണ്ടു പിടിയ്ക്കാൻ പറ്റിയില്ലങ്കിൽ അതിലും നാണക്കേട്. അച്ചൂന്റെ ഊഴം വന്നു. അച്ചു നെഞ്ചിടിപ്പോടെ അത് പരിശോധിച്ചു. അച്ചൂന് ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കാൻ പറ്റിയില്ല. സമയം തീരാറായി. അപ്പഴാണ് അതിന്റെ ഒരു മൂലയിൽ നമ്മുടെ ഒരു മുഷിഞ്ഞു കീറിയ ഒരു ഒരു രൂപാ നോട്ട്. അച്ചുകണ്ടു പിടിച്ചു. സമയത്തിനുള്ളിൽത്തന്നെ. പക്ഷെ അച്ചൂന് സങ്കടായി മുത്തശ്ശാ. ബാക്കിയുള്ള രാജ്യങ്ങളുടെ നല്ല പുത്തൻ കറൻസിയാണ് വച്ചിരിക്കുന്നത് . നമ്മുടെ മാത്രം!. 
    "എന്താ നിനക്കൊരു വിഷമം." അമ്മ ചോദിച്ചു. അച്ചു കാര്യം പറഞ്ഞു. അമ്മ നമ്മുടെ ഒരു നൂറു രൂപയുടെ ഒരു പുത്തൻ നോട്ട് എടുത്തു തന്നു. അച്ചു ഇതു കൊണ്ട് ടീച്ചർക്ക് കൊടുക്കു്. അവർക്ക് വേറേ കിട്ടാത്തത് കൊണ്ടാവും. ടീച്ചർക്ക് സന്തോഷാകും.
  ടീച്ചർക്ക് സന്തോഷായി.
"ഈ മത്സരത്തിൽ ഏറ്റവും ഭംഗിയായി മനസ്സുകൊണ്ട് ഇൻവോൾവ് ചെയ്തതു് അച്ചുവാണ്. "ടീച്ചർ ഷെയ്ക്ക് ഹാൻ ഡ് തന്നു.കൂട്ടുകാർ കയ്യടിച്ചു.....

No comments:

Post a Comment