Wednesday, May 23, 2018

ഒളിച്ചോട്ടം  [ ലംബോദരൽ മാഷും 20]

"ഞാനൊരു ടൂർ പോകുകയാണ് തിരുമേനീ ഒരു മാസത്തെ സകുടുംബം "
"അതെന്താ ഈ സ്ക്കൂൾ തുറക്കാറായപ്പോൾ ഒരു ടൂർ".
"വെറുതെ ഒരു യാത്ര ഒരു മാസം കഴിഞ്ഞേ കോഴിക്കോട്ടു തിരിച്ചെത്തൂ".
"മാഷക്ക് വവ്വാലിനെപ്പേടിയാണല്ലേ? എവിടെച്ചെന്നാലും അവനുണ്ടാകാം."
"സത്യം പറയാമല്ലോ കുട്ടിക്കാലത്ത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചതിന് ശേഷം ഇത്ര പേടി ഇപ്പഴാണ് "
"ഇതിനൊരൊളിച്ചോട്ടം പരിഹാരമല്ല. നേരിടണം. ഈ അസുഖം അറിയാതെ ബാധിച്ചവരും, അപകടം വരുമെന്നറിഞ്ഞിട്ടും അവരെ ചികിത്സിക്കുന്നവരും ഇവിടുണ്ട്.അതു മാഷ് മറക്കരുത്."
"സത്യം പറയാമല്ലൊ എനിക്ക് പേടിയാണ് തിരുമേനീ "
"നമ്മളൊക്കെ ഇങ്ങിനെ തുടങ്ങിയാൽ ആ ആതുര സേവകയുടെ ബലിദാനത്തിന് ഒരു വിലയും ഇല്ലാതാക്കും"
"ഞാനെന്തു ചെയ്യണമെന്നാതിരുമേനി പറയുന്നത്?"
"ഈ അസുഖത്തിന്റെ എല്ലാ വശവും മനസിലാക്കണം. എന്നിട്ട് അറിവില്ലാത്തവരുടെ ഭയം നീക്കണം. മാഷന്മാരാണ് ബോധവൽക്കരണത്തിനു മുൻകൈ എടുക്കണ്ടത്. ഞാനും കൂടാം"
"ഇതൊക്കെപ്പറയാൻ എളുപ്പമാണ് "
" പ്രവർത്തിയ്ക്കാനും പറ്റും.ഇത് വായു വിൽക്കൂടി പ്പ ക രില്ലന്നറിയുന്നു.. അതെല്ലാവരേം മനസിലാക്കിക്കൊടുക്കണം. ആരോഗ്യ പ്രവർത്തകർ കയ് മെയ് മറന്നു കഷ്ടപ്പെടുമ്പോൾ നമ്മൾ കൂടിക്കൊടുക്കണം അല്ലാതെ ഒളിച്ചോടരുത്. വേറേയും സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ട്. ജീവനക്കാരുടെ ഇൻഷ്വറൻ സ് പരിരക്ഷ, സുരക്ഷാ ക്രമീകരണങ്ങൾ... അങ്ങിനെ പലതും. നമുക്ക് ഒന്നിച്ച് ഇതിൽ പങ്കാളിയാകാം.. മാഷ് തത്ക്കാലം ടൂർ ക്യാൻസൽ ചെയ്യ് ".

No comments:

Post a Comment