Sunday, May 6, 2018

ഇന്റർവ്യൂ.  [ ലംബോദരൻ മാഷും തിരുമേനീം - 19]

   "തിരുമേനിക്കറിയോ ഈ തൊഴിലില്ലായ്മ്മ എന്നൊക്കെപ്പറയുന്നതു് വെറുതെയാ."
"അതെന്താ ".
"നല്ല മിടുക്കനും സത്യസന്ധനും വാക്കു പറഞ്ഞാൽ തല പോയാലും വാക്കുമാറാത്തവനും ആയാൽ മതി ജോലി ഉറപ്പാ"
''ഞാനങ്ങിനെയല്ല ധരിച്ചത് മാഷേടത്തോളം ലോക പരിചയം എനിക്കില്ല അതാകാം"
"എന്റെ കാര്യം തന്നെ നോക്കൂ എന്റെ രണ്ടാമത്തെ ഇന്റർവ്യൂ വിനാ ജോലി കിട്ടിയത്.ഇന്റർവ്യൂ ന് പോയപ്പോൾ അവർ എത്ര എത്ര കുഴക്കുന്ന ചോദ്യങ്ങളാ ചോദിച്ചത്. കുറേക്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു വേറൊരു സ്ഥലത്ത് എനിക്ക് ജോലി ഉറച്ച താ ഞാനവിടെച്ചെല്ലാമെന്ന് വാക്കു കൊടുത്തതാ. പിന്നെ ഒരു രസത്തിനിവിടെ വന്നന്നേ ഒള്ളു"
"ഓ.. അതു വേണ്ടായിരുന്നു മാഷേ"
"അതല്ല ഈ വിഢിച്ചോദ്യം ചോദിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണ്ടേ.?"
"ഓ. അതു വേണേ"
"ഞാനവരോട് ഉറപ്പിച്ച ങ്ങട് പറഞ്ഞു നിങ്ങളെന്തെല്ലാം പറഞ്ഞാലും ഞാനവർക്കു കൊടുത്ത വാക്ക് മാറില്ല.അതെന്റെ കുടുംബ പാരമ്പര്യത്തിന്റെ കൂടി പ്രശ്നമാണ്: "
"പിന്നെ... അവരേക്കാൾ ശമ്പളം കൂട്ടിത്തരാമെങ്കിൽ സമ്മതം".
"ഓ മാഷേ സമ്മതിച്ചിരിക്കുന്നു."

No comments:

Post a Comment