Monday, May 28, 2018

  നാലു കെട്ടിലെ കൽ വിളക്ക് [നാലു കെട്ട് - 161]

    തറവാട്ടിലെ മുല്ലക്കൽ തേവർക്ക് മുൻവശത്തുള്ള പറമ്പിൽ മണ്ണിൽപ്പുതഞ്ഞ രീതിയിലാണ് ആ കൽ വിളക്ക് കണ്ടത്. അവിടെ പണ്ട് ഒരു കളം ഉണ്ടായിരുന്നു എന്നും, അതിന്റെ വക്കിൽ ഉണ്ടായിരുന്ന ഒരു വലിയ പുളിമരം പിടന്നു വീണ് ആ കുളം നികന്നെന്നും, അതിന്റെ വക്കിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് ആകുളത്തിൽ മുങ്ങിപ്പോയതാകാം എന്നും പഴമക്കാർ പറഞ്ഞു കേട്ടിരുന്നു. മഴക്കുഴിക്കായി ജെ.സി.ബി കൊണ്ടുവന്നു കുഴിച്ചപ്പഴാണ് ഈ വിളക്കിന്റെ ഒരു ഭാഗം കണ്ടത്. വളരെ സൂക്ഷിച്ചു കുഴിച്ചു ചെന്നപ്പോൾ ഒരു കേടും കൂടാതെ ആ വിളക്കിന്റെ മുഴുവൻ ഭാഗവും കിട്ടി.
        " കുടുംബം ഒരു ക്ഷേത്രം " എന്ന മഹത്തായ സങ്കൽപ്പത്തിൽ നാലു കെട്ട് പരിഷ്ക്കരിച്ച് പണിതത് പിന്നീടാണ്. "ബലിക്കൽപ്പുര " യുടെ ആകൃതിയിൽ പൂമുഖവും, സോപാനവും, ബലിക്കല്ലിന്റെ ആകൃതിയിൽ തുളസിത്തറയും പണിതു. അതിനു മുമ്പിലായി ആ പുരാതന കൽവിളക്കും സ്ഥാപിച്ചു. പരമ്പരാഗത സങ്കൽപ്പങ്ങൾ വച്ചുപുലർത്തുന്നവരുടെ എതിർപ്പുകളെ മറികിടന്നാണ് ഇത്രയും ചെയ്തത്. ദൈവം നമ്മുടെ ഉള്ളിൽത്തന്നെ എന്നു വിശ്വസിക്കുന്ന എനിക്ക് ഈ ക്ഷേത്രസങ്കൽപ്പം സ്വന്തം ഭവനത്തിൽ ആ വാഹിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു.. ഇങ്ങിനെയുള്ള കാര്യങ്ങളിൽ അച്ഛന്റെ പിൻതുണ എനിക്ക് കരുത്തേകിയിരുന്നു. ഇന്നും എന്റെ നാലുകെട്ടിന്റെ ഒരു പുരാതന മുഖമായി ആ കൽവിളക്ക് നമുക്ക് ഊർജ്ജം പകർന്നു നിൽക്കുന്നു.

No comments:

Post a Comment