Monday, May 21, 2018

ബസ്സ് പെട്രോൾ സ് [ അച്ചു ഡയറി-207]

    അമേരിക്കയിൽ സ്കൂൾ ബസ്സിൽ " ബസ് പെട്രോൾ സ്" ഉണ്ട്. സീനിയർ ക്ലാസിലെ കുട്ടികൾ ആണ്. അവർക്ക് നല്ല ട്രയിനി ഗ് കൊടുക്കും.പ്രത്യേക യൂണിഫോമും ഉണ്ട്.ഒരു ബസിൽ നാലുപേർ.മുമ്പിലും പുറകിലും ഒരോരുത്തർ. നടുക്ക് രണ്ടു പേർ.
കുട്ടികളെ നിയന്ത്രിക്കുക. കയറാനും ഇറങ്ങാനും സഹായിക്കുക. കുട്ടികൾ അനുസരണക്കേട് കാണിച്ചാൽ അവർ പ്രിൻസിപ്പളിന് റിപ്പോർട്ടു ചെയ്യും. മൂന്നു പ്രാവശ്യം ആവർത്തിച്ചാൽ ശിക്ഷ ഉറപ്പ്.അച്ചൂന് ഇഷ്ടായി. പക്ഷേ ജോബ് അവൻ മഹാ വികൃതിയാ. അവനെ രണ്ടു പ്രാവശ്യം റിപ്പോർട്ടു ചെയ്തു. ഇനി ഒന്നു കൂടെ ആയാൽ അവറെ കാര്യം കുഴപ്പാകും.
     
     ' ഇന്നു ബസ്സ് കാത്തുനിന്നപ്പോ ൾ അവൻ ഫുട്ട്ബോൾ ഒറ്റ അടി. അത് അച്ചുവിന്റെ കാലിൽക്കൊണ്ട് റോഡിലേക്ക്.ബസ് പെട്രോഗ്സ് പിടിച്ചു.അച്ചു ആണടിച്ചത് എന്ന്നാണവർ വിചാരിച്ചത്. ജോ ബാണ് അടിച്ചത് എന്ന് കൂട്ടുകാർ പറഞ്ഞതാ.
" സത്യം പറ ആരാ അടിച്ചത് ". അവർ അച്ചുവിനോടാ ചോദിച്ചത്. അച്ചു സത്യം പറഞ്ഞാൽ, ജോബ് കുടുങ്ങും. അച്ചൂന് ഇതുവരെ കേസില്ല.. അവന് മൂന്നാമത്തെ ആകും. പണീഷ്മെന്റ് ഉറപ്പ്. അവനെ രക്ഷിക്കണം.
"ഞാനാ അടിച്ചത് " അച്ചു പറഞ്ഞു. അച്ചു നുണ പറയാറില്ല. പക്ഷേ പറയണ്ടി വന്നു മുത്തശ്ശാ.
    ബസിൽക്കയറിയപ്പോൾ ജോബ് കൈപിടിച്ച് സോറി പറഞ്ഞു. അവന് സങ്കടായി. അച്ചൂനുംസങ്കടം വന്നു..

No comments:

Post a Comment