ഉലഹന്നാൻ മാപ്പിളയുടെ കട [ നാലുകെട്ട് - 160]
അന്ന് ഇല്ലത്തിന്റെ തെക്കേ അതിരിൽ കൂടി ഒരു നാട്ടുവഴിയുണ്ട്. ഒരാന എതിരേ വന്നാൽ മാറിക്കൊടുക്കാൻ സ്ഥലമില്ല. അത്ര ഇടുങ്ങിയ ഒരു ഒററ അടിപ്പാത. അതിനരുകിലാണ് ഉലഹന്നാൻ മാപ്പിളയുടെ കട. ഇളകിയ കരിങ്കൽക്കെട്ടിനു മുകളിൽ ഒരു ഒറ്റമുറി. പല കകൾ മാറ്റി ആണ് അതു തുറക്കുക. ഇറയത്ത് ഒരു വീതി കുറഞ്ഞ ബഞ്ചുണ്ട്. അകത്ത് ഒരു വശം മുഴുവൻ ഉണക്കമത്സ്യമാണ്. അതിന്റെയും മണ്ണണ്ണയുടെയും ഒക്കെക്കൂടി ഒരു മനം മടുപ്പിക്കുന്ന ഗന്ധം. ഒരരുകിൽ ഉപ്പിൻ ചാക്ക്. അതു് കീറി കല്ലൂപ്പ് തുറിച്ചു നിൽക്കുന്നു.
അവിടെ ഒരു ചില്ലു ഭരണിയിൽ നാരങ്ങാ മിഠായി ഉണ്ട്.പല നിറങ്ങളിൽ. അതു വാങ്ങാനാണ് പോവുക. ഇല്ലത്തറിഞ്ഞാൽക്കുഴപ്പമാണ്. മത്സ്യം വിൽക്കുന്ന മാപ്പിളയിൽ നിന്ന് ഒന്നും വാങ്ങാനോ കഴിയ്ക്കാനോ പാടില്ല. ഉഗ്രശാസന മാ ണ്. പക്ഷേ അതിലും മീതേ യാ ണ് ആ മിഠായിയുടെ സ്വാദ്. എനിക്ക് ഉലഹന്നാൻ മാപ്പിളയെ ഇഷ്ടമാണ്. ഉണ്ണി നമ്പൂരിയെ അയാൾക്കും ഇഷ്ടാണു്. ആ ബഞ്ചിൽ നിന്ന് ബാക്കിയുള്ളവരെ മാറ്റി ആ മുഷിഞ്ഞ തോർത്തു കൊണ്ട് തുടച്ച് അവിടെ ഇരുത്തും. വിഷുക്കൈനീട്ടം കിട്ടിയ ഒരണയുണ്ട്. അതിന് എട്ടു മിഠായി കിട്ടും. രണ്ടെണ്ണം മതി. ബാക്കി പിന്നെ വാങ്ങിക്കോളാം. മത്സ്യം എടുത്ത കൈ കൊണ്ടാണ് സാധാരണ എടുത്തു തരാറ് പക്ഷേ കൊച്ചു തിരുമേനിക്ക് ഒരു സൗജന്യമുണ്ട്. തന്നെ കുപ്പി തുറന്ന് എടുക്കാം. അതും വായിലിട്ട് അലിപ്പിച്ച് അവിടുന്നിറങ്ങും. നേരേ നാട്ടുമാവിൻ ചുവട്ടിലേക്ക്. അവിടെ ഇരുന്ന് അത് ആസ്വദിച്ച് കഴിച്ചുതീർത്തേ ഇല്ലത്തെക്ക് പോകൂ. ജീവിതത്തിൽ അന്നത്തെ ആ മിഠായിയുടെ സ്വാദ് പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല.
ഇന്ന് ഉലഹന്നാനും കുടുംബവുമില്ല. എല്ലാം വിറ്റുപറുക്കി മലയോരങ്ങൾ തേടി പോയത്രേ. ഒന്നുകണ്ടങ്കിൽ എന്നാഗ്രഹിക്കാറുണ്ട്...

No comments:
Post a Comment