ആനവണ്ടി [കീ ശക്കഥ-29]
രാത്രിയിൽ നമ്മുടെ ആന വണ്ടിയിൽ ബാഗ്ലൂരുനിന്ന് പോരുമ്പഴാണ് സംഭവം. ഒരു കാട്ടാന വണ്ടിക്കു മുമ്പിൽ. ഒറ്റയാനാണ്. അവൻ മാറുന്നില്ല . കുറച്ചു നേരം കാത്തു
"നിങ്ങളെ തടഞ്ഞതെന്തിനെന്നറിയോ? നാട്ടിൽ 'ആന വണ്ടി, എന്നല്ലേ നിങ്ങളെപ്പറയുക.ആനകളുടെ 'പേറ്റന്റ്, നമുക്കാണ്. നമ്മുടെ അനുവാദം കൂടാതെ ഇത് വേറൊരാളും പയോഗിക്കാൻ പാടില്ല."സഹ്യപുത്രൻ ക്രുദ്ധനായി മൊഴിഞ്ഞു.
"ഞങ്ങളുടെ ഉടമസ്തരുടെ പേര് വച്ചുവിളിക്കുന്നന്നേ ഉള്ളു. "
"എന്താണവരുടെ പേര് ".?
"വെള്ളാനകൾ "
"ഓ.. കെട്ടിട്ടുണ്ട്. അവന് രണ്ടു കൊമ്പ് കൂടുതലാ"
"ഇവർക്കും മോശമില്ല. കൊമ്പു കൂടുതലാണ്.".
"ഏതായാലും ഞാൻ നിങ്ങളെ വെറുതേ വിടുന്നു. നിങ്ങൾ ഈ പ്പറഞ്ഞവരാണ് ഭരിക്കുന്നതെങ്കിൽ ഞാനൊന്നും ചെയ്യണ്ട അതു തന്നെ പൂട്ടിക്കോളും "
അവൻ ഒരു ഛിന്നം വിളിച്ച് കാട്ടിൽ മറഞ്ഞു.

No comments:
Post a Comment