അച്ചൂന് ലൈബ്രറി പീരിയഡ് ഇഷ്ടാ [ അച്ചു ഡയറി-205]
മുത്തശ്ശാ അമേരിക്കയിൽ സ്കൂളിൽ ഞങ്ങൾക്ക് ലൈബ്രറിയിൽ പോകാൻ ഒരു പീരിയഡ് ഉണ്ട്. അവിടെ നിലത്ത് ഞങ്ങൾ വട്ടത്തിൽ ഇരിക്കും. ലൈബ്രേറിയൻ അന്നു വായിക്കാനുള്ള പുസ്തകത്തെപ്പററിപ്പറഞ്ഞു തരും. ഉറക്കെ വായിച്ചു കേൾപ്പിക്കും. ഞങ്ങളെക്കൊണ്ടും വായിപ്പിക്കും. അച്ചൂന് ഏറ്റവും ഇഷ്ടം ആ പീരിയഡാ.
എല്ലാവരുചമ്രം പടിഞ്ഞിരിയ്ക്കും. അച്ചൂ മാത്രം പത്മാസനത്തിലാ ഇരുന്നേ. അതവർക്ക് അത്ഭുതാ മുത്തശ്ശാ. അങ്ങിനെ ഇരിയ്ക്കാൻ ആർക്കും പറ്റണില്ല. എന്തിന് ടീച്ചർക്കു പോലും പറ്റണില്ല. ഞങ്ങൾ ദൈവത്തെവർഷിപ്പ് ചെയ്യുന്നത് ഇങ്ങിനെ ഇരുന്നാണന്നു പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം. അവർ മുട്ടുകുത്തി നിന്നാ പ്രാർത്ഥിക്കുന്നത്. അതാ എളുപ്പം
വർഷത്തിൽ ഒരിക്കൽ ഒരു പുസ്തകത്തിന്റെ ഓതറെ സ്കൂളിൽ കൊണ്ടുവരും.പരിചയപ്പെടുത്തും. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ അദ്ദേഹത്തെ വരവേക്കും. ഇവിടെ കൂട്ടുകാർക്ക് പുസ്തകം എഴുതുന്ന ആളെ വലിയ ബഹുമാനമാണ്.. മുത്തശ്ശൻ വരുമ്പോൾ ഞാൻ സ്ക്കൂളിൽ കൊണ്ടു പോകാം. അവരോട് ഞാൻ പറഞ്ഞിട്ടുണ്ട് മുത്തശ്ശൻ പുസ്തകം എഴുതിയിട്ടുണ്ട് എന്ന്. അവരു കാത്തിരിക്കുന്നുണ്ട്. പക്ഷേ മുത്തശ്ശന്റെ പുസ്തകങ്ങൾ മലയാളത്തിലല്ലേ.? ഇംഗ്ലീഷിൽ ആക്കിയിരുന്നെങ്കിൽ എല്ലാവരും വായിച്ചേനേ.

No comments:
Post a Comment