Friday, May 4, 2018

  ജാക്ക് ഫ്രൂട്ട് റോസ്റ്റ്    [കീ ശക്കഥകൾ -28]

   ചാക്കോച്ചൻ തനി നാട്ടും പുറത്തു കാരൻ.മക്കളെല്ലാം പട്ടണത്തിൽ നല്ല ജോലിയുമായിക്കഴിയുന്നു. ഇടക്കവിടെപ്പോയി കൂടണ്ടി വരും. ആൾക്കൂട്ടത്തിലെ ഏകാന്തവാസം!, 
" ഇന്ന് ബ്രെക്ഫാസ്റ്റ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാക്കാം".
ഇത്ര വലിയ ഹോട്ടൽ ചാക്കോച്ചന് അത്ഭുതമായിരുന്നു. കത്തിയും മുള്ളും സ്പൂണും ക്രമീകരിച്ച ആഡംബരമേശക്കു ചുറ്റും ഇരുന്നു.മഹാരാജാവിന്റെ വേഷത്തിൽ ഒരാൾ ഒരു പുസ്തകം മേശപ്പുറത്തു വച്ച് വണങ്ങിപ്പോയി.
"റൈസ് സൂപ്പ്,  ജാക്ക് ഫ്രൂട്ട് റോസ്റ്റ്  ഫോർ ഫൈവ് "
കുറേ സമയമെടുത്തു. കുട്ടികൾ ബഹളം വച്ചു. ടേബിൾ മാനേഴ്സ് പാലിക്കാത്തതിന് അവൻ കുട്ടികളെ വഴക്കു പറഞ്ഞു. ആദ്യം സൂപ്പാണ് കൊണ്ടുവന്നത്. ഒരു വെള്ളിപ്പാത്രത്തിൽ.രൂചിച്ചു നോക്കി. സ്പൂൺ ഉപയോഗിക്കാതെ തന്നെ അകത്താക്കാൻ ശ്രമിച്ചതാ. അവൻ തടഞ്ഞു. മരിക്കാൻ കിടക്കുന്നവന് തൊണ്ണനനയാൻ കൊടുക്കുന്ന പോലെയേ കുടിക്കാവൂ. പിന്നെ ജാക്ക് ഫ്രൂട്ട് റോസ്റ്റ്‌ കൊണ്ടുവന്നു.ചാക്കോച്ചൻ അത്ഭുതപ്പെട്ടു.
" ഇതു നമ്മുടെ കഞ്ഞിയും ചക്കപ്പുഴുക്കും അല്ലേ?"
  അതും വയറുനിറയെ ക്കിട്ടിയതുമില്ല. നാട്ടിൽ ഒരു വലിയ കിണ്ണം നിറയെ കഞ്ഞിയും ഒരു തേക്കിലയിൽ കുന്നോളം ചക്കപ്പുഴുക്കും ഒററ അടിക്ക് കഴിക്കാറുള്ള ചാക്കോ ച്ചന് ഇതുകൊണ്ടെന്താ കാൻ. ബില്ലു കണ്ടപ്പോഴാണ് ചാക്കോച്ചൻ ശരിക്കും ഞട്ടിയത്.മൂവായിരത്തി അഞ്ഞൂറ് രൂപാ !. പിന്നെ മഹാരാജാവിന് ഒരു നൂറു രൂപാ ദക്ഷിണയും.
    അവിടുന്നിറങ്ങിയപ്പോ8 ചാക്കോച്ചൻ മകനോട് ചോദിച്ചു " ഇനി വിശപ്പു മാറാൻ എവിടെപ്പൊകണം?"

No comments:

Post a Comment