Wednesday, May 2, 2018

ഉപചാരം ചൊല്ലിപ്പിരിഞ്ഞതിന് ശേഷം......

     വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം കഴിഞ്ഞു. എല്ലാവരും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇന്ന് ആലോക പൈതൃക ക്ഷേത്രത്തിന്റെ ഇലഞ്ഞിത്തറയിലാണ് ഞാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഫണി, ഇലഞ്ഞിത്തറമേളം ഇവിടെയാണ്.അല്ലങ്കിൽത്തന്നെ പെരുമനത്തിന്റെ പ്രമാണത്തിലുള്ള ഈ മഹാമേളത്തെ പൂർണ്ണമായിഉൾക്കൊള്ളാൻ ഈ സന്നിധിയിലല്ലാതെ മററ് എവിടെ ആണു പറ്റുക.
     ഇന്നിവിടം ശാന്തം. തെക്കേ നട അടഞ്ഞു.ഈ പൂരത്തിന്റെ സൂത്രധാരനായ സാക്ഷാൽ വടക്കുംനാഥൻ യോഗ നിന്ദ്രയിലാണ്. ആ  അതുല്യമായ കൂത്തമ്പലവും അടഞ്ഞുതന്നെ. ക്രമത്തിൽ വടക്കുംനാഥനേയും ഉപദൈവങ്ങളേയും ദർശിക്കാൻ ഒരു ശ്ലോകമുണ്ട്.അതും ജപിച്ച് ചില മുത്തശ്ശിമാർ പ്രദിക്ഷിണം വയ്ക്കുന്നുണ്ട്. ഈ വിശാലമായ ക്ഷേത്രാങ്കണത്തിന് ഇന്ന് വല്ലാത്ത ഒരു തരം ശാന്തത. ഈതെക്കേ ഗോപുര നടയിൽ വച്ചു തന്നെ തിരുവമ്പാടി ശിവസുന്ദറിന്, ആ അഴകി ന്റെ തമ്പുരാന്, മനസുകൊണ്ട് ഒരു വിങ്ങലോടെ പ്രണാമം അർപ്പിച്ചു.
   ഒരു മഹാ ഉത്സവത്തിന്റെ ഉന്മാദം ഇന്ന് ഉൽസവപ്പറമ്പിലെ ആലസ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഉള്ള ഒരു വിങ്ങൽ മനസിനെ വല്ലാതെ കുത്തിനോവിച്ചു.

No comments:

Post a Comment