അച്ചൂന്റെ പൂരം അമേരിക്കക്കാർക്ക് അത്ഭുതാ [ അച്ചു ഡയറി-204]
മുത്തശ്ശാ ഇന്ന് ആറാട്ടുപുഴ പൂരം യു ട്യൂബിൽ കണ്ടു. അച്ചൂന് മൂന്നു പൂരം മിസ്സായി. അമേരിക്കയിൽ ഇരുന്ന് യുട്യൂബിൽ ക്കാണും. എന്തു രസാ മുത്തശ്ശാ എഴുന്നള്ളത്ത് കാണാൻ. വെൺചാമരം വീശുന്നത് ആനക്ക് കാറ്റു കൊള്ളാനാ? .പക്ഷേ ആ ന യു ടെ മുമ്പിൽ തീവെട്ടി കത്തിച്ചു പിടിച്ചാൽ ആ നകൾക്ക് ചൂടെടുക്കില്ലേ? ചില ആനകളുടെ കണ്ണിൽ നിന്ന് കണ്ണീരു വരുന്നതു് അച്ചു കണ്ടു. അച്ചൂന് സങ്കടായി. ആന മുമ്പോട്ട് ഓടാതിരിക്കാനാണ് തീവെട്ടി പിടിക്കണതെന്ന് അച്ചൂന്റെ ഫ്രണ്ട് പറയുന്നു. അല്ലങ്കിൽ ഇത്ര ലൈറ്റുള്ളിടത്ത് എന്തിനാ തീവെട്ടി എന്ന്. തീവെട്ടിയുടെ വെളിച്ചത്തിൽ എഴുന്നള്ളത്തിന് എന്തു ഭംഗിയാണ്. അവനതു മനസിലാകില്ല.
മേളത്തിന് എത്ര ഡ്രംസാണ്. കൊമ്പ്, കുറുകഴൽ, ഇലത്താളം' വലംന്തല എല്ലാം അച്ചൂന് അറിയാം. പക്ഷേ ഈ ചെണ്ടക്ക് ആ നിമൽ സി ന്റെ തോ ലാ ണ് ഉപയോഗിക്കുന്നതെന്ന് അമ്മ പറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് ആനിമൽസുള്ള രാജ്യമാണ് നമ്മുടെ ഇൻഡ്യ. അവിടെ തൊലിനുവേണ്ടി ആ നിമൽസിനെക്കൊല്ലുന്നതു് കഷ്ടാണു .അതിനു പകരം ഒന്നു കണ്ടു പിടിക്കായിരുന്നു..
അച്ചു ഫ്രണ്ട്സിനോടും ടീച്ചേൾ സിനോടും പറഞ്ഞിട്ടുണ്ട് അച്ചൂന്റെ പൂരം യു ട്യൂ ബിൽ കാണണമെന്ന്. അവർക്ക് മേളത്തിന്റെ ഈ കോമ്പിനേഷൻ വലിയ അണ്ടു താ . സ്ട്രിഗ് ഉപകരണമില്ലാതെ എങ്ങിനെ ഇതു സാധിക്കുന്നു എന്ന് ടീച്ചർ ചോദിച്ചു. അച്ചൂന്റെ ആറാട്ടുപുഴ പ്പൂരം, ഒരോ തവണ കാണുമ്പഴും അച്ചൂന് തന്നെ അത്ഭുതാ..... പിന്നെയാ അമേരിക്കക്കാർക്ക്.

No comments:
Post a Comment