Thursday, March 8, 2018

അച്ചുവിന്റെ ട്യൂഷൻ ക്ലാസ് [ അച്ചു ഡയറി-202]

   മുത്തശ്ശാ അച്ചു ട്യൂഷൻ ക്ലാസ് തുടങ്ങി. ശനി ഞായർ. ഒരു മണിക്കൂർ പഠിപ്പിക്കാൻ ഒരു ഡോളർ. എൽ.കെ.ജി.യിലെ കുട്ടികളാ. അവർക്ക് പഠിക്കുന്നതിനേക്കാൾ അച്ചൂന്റെ കളിക്കാനാ ഇഷ്ടം. അച്ചു മടുത്തു. ഈ ടീച്ചർമാരെ സമ്മതിക്കണം.

      എന്നാലും അവർ മര്യാദക്കിരിക്കും. ഒരു കഥ പറഞ്ഞുകൊടുത്താൽ മതി. അച്ചൂ നെ അവർക്ക് ഇഷ്ടാ. അച്ചു പറഞ്ഞാൽ അനുസരിക്കും. അച്ചു അവരെ വഴക്കു പറയില്ല.അതാ ഇഷ്ടം. ഇവിടെ അമേരിക്കയിൽ കുട്ടികൾ പഠനത്തിനൊപ്പം ജോലി ചെയ്ത് ഏൺ ചെയ്യും. എന്തു ജോലിയും ചെയ്യാനുംമടിഇല്ല. പൊക്കറ്റ് മണിക്കുള്ളത് അവർ ഉണ്ടാക്കും
  ഈ ക്യാഷ് കിട്ടിയിട്ട് എന്തിനാണന്നു് മുത്തശ്ശനറിയോ? സ്കൂളിൽ ഞങ്ങൾ ഒരു ഷോപ്പ് നടത്തുന്നു. അതിലെ ലാഭം പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കാനാണ്. അച്ചു ഉണ്ടാക്കുന്ന ക്യാഷ് മുഴുവൻ അവിടെക്കൊടുത്ത് സാധനങ്ങൾ വാങ്ങും. അതിനായി അച്ചു ഉണ്ടാക്കുന്നിടത്തോളം ക്വാഷ് അമ്മയും തരും.. കൂടുതൽ സെയിൽ നടത്തുന്നവർക്ക് ബോണസ് പോയിന്റുണ്ട്.
അച്ചു വാങ്ങിയത് മുഴുവൻ ടോയ്സാ.ആർക്കാണന്നറിയോ മുത്തശ്ശന്. ഒരെണ്ണം പാച്ചൂന്, ബാക്കി അച്ചു പഠിപ്പിക്കുന്ന കുട്ടികൾക്കാ. പാച്ചുവഴക്കുണ്ടാക്കി.അച്ചു അവനെക്കൊണ്ടു തന്നെ അവർക്ക് ഗിഫ്റ്റ് കൊടുപ്പിച്ചു. അവനും സന്തോഷായി....

No comments:

Post a Comment