കാളിയമർദ്ദനം [കീ ശക്കഥ-18]
പ്രവാസി ജീവിതം അവസാനിപ്പിച്ചു.ഇനി താമസം നമ്മുടെ മനോഹരമായ പുഴയുടെ തീരത്ത്.സബാദ്യം സ്വരൂപിച്ച് പുഴവക്കത്തൊരു സ്ഥലം. പുഴക്കഭിമുഖമായി ഒരു സ്വപ്ന സൗധം. കളകളാരവം മുഴക്കുന്ന ആ നദിയോ രതാമസം സ്വപ്നം കണ്ടു. മണലാരണ്യത്തിലെ ഉണങ്ങി വരണ്ട ജീവിതത്തിനൊരന്ത്യം. വിശ്രമജീവിതം ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച്... പക്ഷേ എല്ലാം എന്റെ സ്വപ്നമായിരുന്നു. ക്രമേണ ഞാനതു മനസിലാക്കി.
ജലദേ വ ത യെ വണങ്ങി താമസം തുടങ്ങി. ക്രമേണ ആ കാളിന്ദിയുടെ തനിനിറമറിഞ്ഞു. നാട്ടിലെ വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള ഒരു ഇടമായി ഈ നദി മാറിയിരിക്കുന്നു. തീരത്തുള്ള ഹോട്ടലുകളുടെയും വിടുകളുടേയും സെഫ്റ്റി ടാങ്കുകൾ വരെ ഈ നദിയിലേക്ക് തുറന്നിരിക്കുന്നു. മാരകരോഗം പരത്തുന്ന ഫാക്റ്ററി മാലിന്യവാഹിനി ആയി അവൾ മാറിയിരിക്കുന്നു. ഇതിലെ മത്സ്യങ്ങ8 ചത്തുപൊങ്ങുന്നു. കുട്ടികളും മായി നീന്തിക്കളിച്ചപ്പോൾ ശരീരം മുഴുവൻ ചൊറിഞ്ഞു തടിച്ചു. മണൽ മാഫിയ മാറു പിളർന്ന നദിയിലെ ചതിക്കുഴികൾ ഭീതി വിതച്ചു. വീട്ടുമുറ്റത്തു കുത്തിയ കിനട്ടിലും മാരകമാലിന്യത്തിന്റെ ഉറവകൾ.
ഈ കാളിയ വിഷം ബാധിച്ച നദിയെ എങ്ങിനെ രക്ഷിക്കും. അതിനിനിയും ഒരു കാളിയ മർദ്ദനം വേണ്ടിവരും.. അതിനൊരു പൂർണ്ണാവതാ താരം തന്നെ വേണ്ടി വരും. ഒന്നു ശ്രമിച്ചതാണ്. മാഫിയയുടെ വെട്ടു കൊണ്ടു ചാകുമെന്നുറപ്പായി. പ്രതികരിക്കാനറിയാത്ത ഈ സമൂഹത്തിന്റെ നിസ്സംഗതയും ഭീതി നൽകി.
അവസാനം എല്ലാ മുപേക്ഷിച്ചു. പിടിയാ വിലക്കു വിറ്റു. തന്റെ പ്രിയ മണലാരണ്യത്തിലേക്ക് വീണ്ടും തിരിച്ചു.തിരിച്ചു പോകുമ്പോൾ എന്റെ പ്രിയ നാടിന് വേണ്ടി ഒരു തുള്ളി ക്കണ്ണീർ മാത്രം സമർപ്പിച്ചു.

No comments:
Post a Comment