സൂര്യോദയം [കീശക്കഥ-10]
ഡിസം. 31ന് വൈകിട്ട് തന്നെ എല്ലാവരും എത്തി. പുതുവത്സരാഘോഷവും ന്യൂ ഇയർ പാർട്ടിയും എന്റെ വീട്ടിൽ വച്ച്.പെട്ടന്നു തീരുമാനിച്ചതാണ്. സമയം വൈകും തോറും കൂട്ടുകാർ അസ്വസ്ഥരായിത്തുടങ്ങി. സഹികെട്ട് തോമ്മ സ്മാഷാണ് പറഞ്ഞത്
" കുപ്പി പൊട്ടിക്കണ്ടേ?"
" കുപ്പി യോ ഇത്തവണത്തെ പാർട്ടിക്ക് കൂപ്പിയും, നോണും ഇല്ല.
എന്ത് ... അവർക്കതു വിശ്വസിക്കാൻ പറ്റിയില്ല.
കുപ്പിയില്ലാത്ത പുതുവത്സര പാർട്ടിയോ?
"മാഷേ. നമുക്ക് ഒരു തവണ.... ഒരു തവണ മാത്രം"സ്ത്രീ ജനങ്ങൾ ഏകസ്വരത്തിൽ പിന്തുണച്ചു. മനസ്സില്ലാ മനസോടെ എല്ലാവരും സമ്മതിച്ചു.
" തിരുമനസ് വിളിച്ചപ്പഴേ ഞാൻ ഭയന്നതാണ് എന്നാലും ഇത്രയും വിചാരിച്ചില്ല
നമ്മളെല്ലാം കൂടി സദ്യ ഒരുക്കുന്നു. പച്ചക്കറിനുറുകുന്നു. നാളികേരം ചിരകുന്നു., പായസം സദ്യ എല്ലാം ഒന്നിച്ച്... ദാഹിക്കുമ്പോൾ കരിക്ക്, സംഭാരം, തേനിൽ ഐ സി ട്ട് വെള്ളവു മൊഴിച്ച് നമുക്ക് ചിയേഴ്സ് പറയാം.
വളരെപ്പെട്ടന്ന് എല്ലാവരും സജീവമായി പിന്നെ ഒരു പ്രകടനമായിരുന്നു. പാട്ട് കൂത്ത് എന്നു വേണ്ട ആഘോഷമയം. സ്വബോധത്തോടെയുള്ള "ന്യൂ ഇയർ പാർട്ടി "പലർക്കും ആദ്യം. എല്ലാവരും നന്നായാസ്വദിച്ചു. ഒന്നിച്ചിരുന്നുള്ള സദ്യ. അവസാനം പാത്രം വരെ ക്കഴുകി വച്ചാണ് എല്ലാവരും പിരിഞ്ഞത്
" ജനുവരി ഒന്നാം തിയതി ജീവിതത്തിൽ ആദ്യമായാണ് സൂര്യോദയം കാണുന്നതു്..... നന്ദി"
രാവിലെ തോമസ് മാഷുടെ മെസേജ്....

No comments:
Post a Comment