Wednesday, March 28, 2018

    ആമി ക്ക് കറണ്ടില്ലാത്തതാ ഇഷ്ട്ടം.

          മുത്തശ്ശാ ഇതെന്താ ഇങ്ങിനെ.! ആ മിക്ക് ഒന്നും മനസിലാവണില്ല. ഇവിടെ കറണ്ടില്ല പൈപ്പിൽ വെള്ളമില്ല. ടി.വി ഇല്ല. ഇന്റർനെറ്റില്ല. ഫോൺ ചാർജ്ജ് ചെയ്യാനും പറ്റണില്ല. ദൂ ബായിൽ ഇതുവരെ ക്കറണ്ടു പോയിട്ടില്ല. ഇവിടെ കൊടുംങ്കാറ്റ് അടിച്ച് കറണ്ടു പോയതാണന്നാ അച്ഛൻ പറഞ്ഞേ. 
       വലിയ കല്ലിൽ അടിച്ചാ തുണി അലക്കുന്നത്. ആമി വിചാരിച്ചത് കരിങ്കല്ല് കഴുകി വൃത്തിയാക്കുന്നതാണന്നാണ്. കിനട്ടിൽ നിന്നു വെള്ളം കോരുന്നതു കാണാന് അതിലും രസം. അതുപോലെ നാളികേരവും മുളകും കല്ലിൽ വച്ച് വേറൊരു കല്ലുകൊണ്ടാ അരക്കുന്നേ. എ സി യും ഇല്ല ഫാനും ഇല്ല. ഇങ്ങിനെ ഒക്കെ എങ്ങിനേയാ ജീവിക്ക.
        പക്ഷേ ആമിക്കിഷ്ടായിത്തുടങ്ങി. നല്ല രസം. മുറ്റത്തും പറമ്പിലും ഓടി നടന്നു കളിക്കും. തൊടിയിൽ മാവിൻ ച്ചവട്ടിൽപ്പോയി മാമ്പഴം പറൂക്കും. അവിടെ വച്ചുതന്നെ കടിച്ചു തിന്നും. ശരീരം മുഴുവൻ മണ്ണു പറ്റും. ആരും വഴക്കു പറയില്ല. പിന്നെ കളത്തിൽ അമ്മയുടെ കൂടെ പോയിക്കൂളിക്കും. പക്ഷേദൂ ബായിലെ സ്വിമ്മി ഗ്പൂൾ പോലെയല്ല. .ചുറ്റും കാടാണ്. വെള്ളത്തിനു മുകളിൽ പായൽ. മത്സ്യവും സ്നേയ്ക്കും തവളയും ഉണ്ട്. ഇവയെപ്പിടിക്കാൻ ഒരു വെളുത്ത കൊക്ക് കരയിലിരിപ്പുണ്ട്.
           ഇനി കറണ്ടു വരണ്ടന്നാമിക്കു തോന്നണു.ഇതാ നല്ലത്. എല്ലാവരും കളിക്കാൻ കൂടും. ആമിയോട് വർത്തമാനം പറയും: ഇതിനൊക്കെ എല്ലാവർക്കും സമയം ഇഷ്ടം പോലെ. ആമി ദൂ ബായിക്ക് പോകുന്നവരെ കറണ്ടു വരാതിരുന്നാൽ മതിയായിരുന്നു..

No comments:

Post a Comment