Wednesday, March 14, 2018

  ഛായാദാനം -  ഒരു കണക്കിൽ ദയാവധം തന്നെ.

     ഞങ്ങൾ നമ്പൂതിരിമാർക്കിടയിൽ ഒരു ചടങ്ങുണ്ട്. " ഛായാദാനം". അസുഖം ബാധിച്ച് ഒരു ചികിത്സയും ഫലിക്കാതെ നരകിക്കുന്ന രോഗികൾക്ക്   രോഗശാന്തിക്കും, സുഖമരണത്തിനും, ശീഘ്ര മരണത്തിനും ഉള്ള ഒരു പ്രതിവിധി. ഇതു് ഒരു വിശ്വാസത്തിലൂന്നിയ പ്രതിവിധി മാത്രം.. വിഷ്ണു പാദം പൂകൂ ക, മോക്ഷം കിട്ടുക എന്നൊക്കെപ്പറയുമെങ്കിലും ശീഘ്ര മരണം തന്നെ ലക്ഷ്യം.

       ഒരു ഓട്ടുപാത്രത്തിൽ [ചിലി ടത്തു ചീനച്ചട്ടിയിൽ ] നല്ല എള്ളെണ്ണ എടുത്തു് അതിൽ രോഗിയുടെ നിഴൽ [ ഛായ ] പതിപ്പിച് ഉത്തമ ബ്രാഹ്മണന് ദാനം ചെയ്യുക. ഈ മാറാരോഗങ്ങളും, കഷ്ടപ്പാടുകളും എന്തിന് ജീവൻ തന്നേയും ദാനം ചെയ്യുക. ഇതു സ്വീകരിക്കാൻ ആളുകൾ മടിക്കും. നല്ല ഭീമമായ ദക്ഷിണ കൊടുക്കണ്ടി വരും. ഒരു കൈ നിലത്തു കുത്തി കണ്ണടച്ചാണ് ദാനം ചെയ്യുക. വാങ്ങുന്ന ആൾ തിരിഞ്ഞു നോക്കാനെ ഇല്ലത്തിന പുറകിലൂടെ യാത്ര ആകണം. അയാൾ പോയി എന്നുറപ്പു വരുത്തിയിട്ടേ കണ്ണു തുറക്കൂ. അതൊടുകൂടി സുഖമരണം ഉറപ്പാണന്നു വിശ്വസിക്കപ്പെടുന്നു.

       എന്റെ "ഛായാദാനം " എന്ന പുസ്തകം വായിച്ച് അനവധി പേർ ഈ ചടങ്ങിനെപ്പറ്റിച്ചൊദിക്കുന്നു. ഈ ചടങ്ങിന് പലിടത്തും പ്രകാര ഭേദം ഉണ്ടാകാം.. ഇന്നു ദയാവധത്തെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ ഇങ്ങിനെ ഒന്നു ചിന്തിച്ചു എന്നു മാത്രം....

No comments:

Post a Comment