Tuesday, March 13, 2018

   ആ തിളങ്ങുന്ന ഗോലികൾ [നാലുകെട്ട്-156]

     കുട്ടിക്കാലത്തെ സൂക്ഷിപ്പിൽ ഒന്നായിരുന്നു ആഗോലികൾ. അതു് ഒരു ടിന്നിൽ ഭദ്രമായി വച്ചിരിന്നു. ടിൻ മിക്കവാറും തുരുമ്പെടുത്തു. ഒരു വിധം തുറന്നു. അതിൽ നിന്ന് പലവർണ്ണത്തിൽ ഉള്ള  പളുങ്ക് ഗോളങ്ങൾ ചിതറി വീണു.
    മുറ്റത്ത് തുല്യ അകലത്തിൽ മൂന്ന് കഴികൾ ഉണ്ടാക്കും.  ഈ ഗോലി കയ്യിൽ വച്ച് വിരൽ കൊണ്ടാണ് കളിക്കുക. പല ഘട്ടങ്ങളിലായി ഓ രോ കുഴിയിലും വീഴിക്കണം. അതിനിടെ എതിരാളികളുടെ ഗോലി അടിച്ച കറ്റാം. അതിൽ തോക്കുന്ന ആളുടെ കൈ മടക്കി ഒരു കുഴിയുടെ മുമ്പിൽ വക്കണം.അതിൽ ഗോലി ശക്തിയിൽ അടിക്കുന്നു. നല്ല വേദന എടുക്കും ചിലപ്പോൾ കൈ പൊട്ടി ചോര ഒലിക്കും. അന്ന് കരഞ്ഞിട്ടുണ്ട് വേദന എടുത്ത്.പ്രതികാരത്തോടെ പ്രതിയോഗിയെ കരയിപ്പിച്ചിട്ടും ഉണ്ട്.
      അന്ന് ഒരണക്ക് പത്തെണ്ണം കിട്ടും. ഇതു മേടിക്കാൻ അച്ഛൻ കാശു തരില്ല. ഇല്ലത്തെ കാര്യസ്ഥെന്റെ മകനാണ്അപ്പു. പറമ്പിൽ വീണു കിടക്കുന്ന പഴുക്ക അപ്പുവിന്റെ കയ്യിൽ ക്കൊടുത്തുവിക്കും.ഗോലിയും നാരങ്ങാ മിഠായിയും വാങ്ങും. അവന് ഒരു ഗോട്ടിയും ഒരു നാരങ്ങാ മിഠായിയും കൂലി.
       ഒരു ദിവസം കാര്യസ്ഥൻ തൊണ്ടി സഹിതം അവനെപ്പിടിച്ചു. ഇല്ലത്തുമുറ്റത്ത് കൊണ്ടുവന്നു തല്ലി. അവൻ എന്റെ പേരു പറഞ്ഞില്ല. അവസാനം ഞാൻ പറഞ്ഞു ഞാൻ കൊടുത്തു വിട്ടതാണന്ന്. അച്ഛന്റെ കയ്യിൽ നിന്ന് അടികിട്ടുമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ അച്ഛൻ ഞങ്ങളെ രണ്ടു പേരേയും അടുത്തു വിളിച്ച് രണ്ടണ വച്ച് തന്നു. ഇനി ഇങ്ങിനെ ചെയ്യാൻ പാടില്ല. അങ്ങിനെ ആസ്പടികഗോളം എന്റെ ബാല്യകാലത്തിന്റെ ഒരു കണ്ണാടി ആയി.

No comments:

Post a Comment