Tuesday, March 6, 2018

 വീണ്ടും മള്ളിയൂർ സന്നിധിയിൽ

    ഇന്നലെ മള്ളിയൂർ പോയിരുന്നു. അദ്ദേഹത്തിന്റെ ആ മുറി അതേപടി സൂക്ഷിച്ചിരിക്കുന്നു. ഒരു പർണ്ണശാല പോലെ പവിത്രമായി. ആ മുറിയിൽ കുറേ സമയം. ധ്യാന നിമഗ്ദനായി. ഞാൻ ആരാധിക്കുന്ന എന്റെ ദേവന്റെ മുമ്പിൽ.
     ഞാനൊര ദ്ധ്യാത്മിക വാദിയല്ല. പൂർണ്ണമായും ഭൗതികവാദിയുമല്ല. രണ്ടിലേയും ശരി തിരയുന്ന ഒരു യാത്രികൻ. അങ്ങിനെ ഉള്ളവർ ആദ്യംചെല്ലണ്ട സന്നിധി ഇവിടെത്തന്നെ.ജീവിതത്തിൽ അഴിക്കാൻ വയ്യാത്ത കുരുക്കുകൾ മറുകുമ്പോൾ, ആന്തരിക സംഘർഷം കൂടുമ്പോൾ അവിടെ ആ സന്നിധിയിൽ പോകാറുണ്ട്. അദ്ദേഹത്തോട് ഒന്നും പറയാറില്ല. പക്ഷേ അദ്ദേഹത്തിൽ നിന്ന് എന്നിലേക്ക് പ്രവഹിക്കുന്ന ആ ഊർജം മാത്രം മതി എനിക്ക്, ആ സാന്നിദ്ധ്യം മാത്രം മതി എനിക്ക് പരിഹാരമായി.
     ആ മുറിയുടെ നിശബ്ദതയിൽ പാതി അടച്ചമിഴികളുമായി ഞാനിരിക്കുമ്പോൾ വീണ്ടും ആ ഊർജ്ജം എന്നിൽ നിറഞ്ഞ പൊലെ. മനസ് ശാന്തമായ പോലെ. ആ നിഷ്കളങ്ക ചിരിയോടെ അദ്ദേഹം മുമ്പിൽ ഇരിക്കുന്ന പോലെ. കുറേക്കാലം കൂടി അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.... മോഹിച്ചു പോയി.. വല്ലാതെ മോഹിച്ചു പോയി. കണ്ണുകൾ തുറന്നപ്പോൾ അദ്ദേഹത്തിന്റെ പൂർണ്ണ കായ ച്ചിത്രം മാത്രം മുമ്പിൽ. നിറകണ്ണുകളിലൂടെ ഉള്ള കാഴ്ചയിൽ ആ ചിത്രത്തിന് ജീവൻ വച്ച പോലെ......

No comments:

Post a Comment