Saturday, March 3, 2018

കല്ലുമാല    [കീ ശക്കഥ11]

" ഹൂ.. യേ.ഹു...
" അല്ല.. ഇതാരാ എന്റെ പേരക്കുട്ടിയോ?"
"അതെ മുത്തശ്ശാ ആ അസത്തു പെണ്ണ് തീണ്ടാപ്പാടകലെ എത്തിയിട്ടുണ്ട് "
"അപ്പോൾ ആ കൂവലിന്റെ അർത്ഥം നിനക്കറിയാം. പണ്ട് കീഴ്ജാതിക്കാർ നടക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമാണ്,.മേൽജാതിക്കാരെ അറിയിക്കാൻ. തീണ്ടലും തൊടീലും ഉള്ള കാലം. തീണ്ടാതിരിക്കാൻ."
"എല്ലാം അറിയാം അന്നതിനെതിരെ പടവാളെടുത്ത ." മുത്തശ്ശൻ ദി ഗ്രയ്റ്റി "നെപ്പറ്റി എല്ലാം അച്ഛൻ പറഞ്ഞിട്ടുണ്ട്.
"അച്ഛൻ എന്തു പറഞ്ഞു "
" കുറച്ചൊക്കെ.. പക്ഷേ പൂർണ്ണമായത് ഈ ഇടെ വായിച്ച ഒരു പുസ്തകത്തിൽ നിന്നാണ്. ശരിക്കും ത്രില്ലടിച്ചു പോയി.എന്നാൽ ആ ഫൂഡൽജൻ മ്മിയെ ഒന്നു കണ്ടേക്കാമെന്ന് വച്ചു. "
"ഒരോ കാലഘട്ടത്തിനും ഒരോ ശരിയുണ്ട്. അതിനൊപ്പം നിന്നു എന്നേ ഉള്ളു".
" അങ്ങിനെ അനാചാരങ്ങൾക്കെതിരെ പട പൊരുതി ഒരു സാമ്രാജ്യം മുഴുവൻ നഷ്ടപ്പെട്ട്, ഇവിടെ ഇങ്ങിനെ നിരാലംബനായി. ഒറ്റക്ക്..."
"നീയും അച്ഛന്റെ കൂട്ട് എന്നെ കുറ്റപ്പെടുത്തുകയാണോ?"
"അച്ഛനും കുറ്റപ്പെടുത്താറില്ല. ആ മനസിന്റെ ഒരു കോണിൽ ഒരു സുവർണ്ണച്ചെപ്പിൽ മുത്തശ്ശന്റെ ഒരു നല്ല വിഗ്രഹം വച്ചു പൂജിക്കുന്നുണ്ട്.അതുമാത്രമേ എന്നെക്കാണിച്ചിട്ടുള്ളു. "
" കീഴ്ജാതിക്കാരി ആയ ഒരു സ്ത്രീയുടെ "കല്ലുമാല" പൊട്ടിച്ചായിരുന്നു തുടക്കം അല്ലേ?"
"അതൊക്കെ ഒരു കഥ അന്ന് കീഴ്ജാതിക്കാർ കല്ലുമാല ധരിക്കുന്നത് തങ്ങൾ തീണ്ടലുള്ളവരാണന്ന് അറിയിക്കാനാണ്.അതൊരാഭരണമല്ല.. വിലങ്ങായിരുന്നു എന്നു മനസിലാക്കിക്കൊടുക്കാനാ അതു ചെയ്തത് "
"അതൊക്കെപ്പോട്ടെ നീ എന്താ അപ്രതീക്ഷിതമായി.?"
"ഒരിന്റർവ്യൂവിന് വന്നതാണ് "
" ഇത്ര ദൂരെ നിന്ന് ഒറ്റക്ക് "
"അതെ,
"എന്നിട്ടെന്തായി"
ഇന്റർവ്യൂ കഴിഞ്ഞു. വന്നവരിൽ ഏറ്റവും മാർക്ക് എനിക്ക്. ഏററവും നന്നായി പെർഫോം ചെയ്തതും ഞാൻ. എന്നിട്ടും എനിക്കു ജോലി കിട്ടിയില്ല."
"കാരണം ?"
"മുത്തശ്ശൻ അന്നു പൊട്ടിച്ചെറിഞ്ഞ 'കല്ലുമാല, വെറൊരു രൂപത്തിൽ ഇന്നെന്റെ കഴുത്തിലാണ്.സംവരണത്തിനു വീതം വച്ചപ്പോൾ ഞാൻ പുറത്ത് "
" ഈ നാട്ടിൽ ആരും "കല്ലുമാല" ധരിക്കാനിടവരാത്ത ഒരു തത്വസംഹിത എനിക്ക് ഉപദേശിച്ചു തരാനാകുമോ മുത്തശ്ശന് "

No comments:

Post a Comment